നബിദിനാഘോഷം ബിദ്അത് ആയതിനാൽ അത് ആഘോഷിക്കുകയോ, അതിനോട് സഹകരിക്കുകയോ, നബിദിനാഘോഷത്തിൽ വേദി പങ്കിടുകയോ, അതിന്റെ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് മതപരമായി തെറ്റും നൂതനാചാരവുമാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മടവൂർ മുജാഹിദുകൾക്ക്, തികച്ചും തെറ്റും ബഹുദൈവ (ശിർക്ക്) വിശ്വാസത്തിൽ അധിഷ്ഠിതവും, കെട്ടുകഥകളിൽ നിലനിൽക്കുന്നതുമായ ഓണാഘോഷം മാനവികതയുടെയും ബഹുസ്വരതയുടെയും പേരിൽ അനുവദനീയവും അതിനോട് സഹകരിക്കൽ അഭിലഷണനീയവും ആയിത്തീരുന്നു. എന്തൊരു വിരോധാഭാസം !!
- ബഷീർ പുത്തൂർ
0 Comments
അബ്ദു റഹ്‌മാൻ ബിൻ അബീ ലൈല പറയുന്നു. "നൂറ്റി ഇരുപതോളം സ്വഹാബിമാരെ ഈ പള്ളിയിൽ (മസ്ജിദുന്നബവിയിൽ) ഞാൻ കണ്ടിട്ടുണ്ട്. അവരിൽ ആരോടെങ്കിലും വല്ല ഫത് വയോ ഹദീസോ ആരെങ്കിലും ചോദിച്ചാൽ, തന്നെക്കാൾ തന്റെ സഹോദരനാണ് അതിനു (ഉത്തരം പറയാൻ) മതിയായവൻ എന്നായിരുന്നു അവർ അഭിലഷിച്ചിരുന്നത്. പിന്നീട് ഇന്ന് അറിവ് അവകാശപ്പെടുന്ന ചിലർ പല വിഷയങ്ങളിലും മറുപടി പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. ഉമർ ബിൻ ഖത്താബ് റദിയള്ളാഹുവിന്റെ മുമ്പിലായിരുന്നു ഇത്തരം വിഷയങ്ങൾ വന്നത് എങ്കിൽ അദ്ദേഹം ബദർ യുദ്ധത്തിൽ പങ്കെടുത്ത സ്വഹാബികളെ വിളിച്ചു കൂട്ടി അവരോടു കൂടിയാലോചന നടത്തുമായിരുന്നു." - ബഷീർ പുത്തൂർ قَالَ عَبْدُ الرَّحْمَنِ بْنُ أَبِي لَيْلَى
أَدْرَكْتُ فِي هَذَا المَسْجِدِ مِئَةً وَعِشْرِينَ مِنْ أَصْحَابِ رَسُولِ اللهِ صلَّى اللهُ عَلَيْهِ وَسَلَّمَ، مَا أَحَدٌ يُسْأَلُ عَنْ حَدِيثٍ أَوْ فَتْوَى إِلاَّ وَدَّ أنَّ أَخَاهُ كَفَاهُ ذَلِكَ، ثُمَّ قَدْ آلَ الأَمْرُ إِلَى إِقْدَامِ أَقْوَامٍ يَدَّعُونَ العِلْمَ ليَوْمَ، يُقْدِمُونَ عَلَى الجَوَابِ فِي مَسَائلَ لَوْ عَرَضَتْ لِعُمَرَ بْنِ الخَطَّابِ رَضِيَ اللهُ عَنْهُ لََجَمَعَ أَهْلَ بَدْرٍ وَاسْتَشَارَهُمْ [«شرح السّنّة» للبغويّ: (1/ 305)] "സത്യനിഷേധികളുടെ പ്രത്യേകമായ ആഘോഷങ്ങളിൽ ആശംസിക്കുന്നത് ഹറാം ആണെന്നതിൽ അഭിപ്രായവ്യത്യാസമില്ല. അവരുടെ ആഘോഷങ്ങളിലും ഉപവാസങ്ങളിലും "നിങ്ങൾക്ക് അനുഗ്രഹം ഉണ്ടാകട്ടെ" എന്നത് പോലെയുള്ളവ സത്യനിഷേധത്തിൽ നിന്ന് സുരക്ഷിതനാവുമെങ്കിലും കുരിശിനു സുജൂദ് ചെയ്യുന്നത് പോലെ, നിഷിദ്ധമായ കാര്യമാണ്. എന്നല്ല, മദ്യപാനത്തെയും മനുഷ്യവധത്തെയും വ്യഭിചാരത്തെയും ആശംസിക്കുന്നതിനേക്കാൾ ഗുരുതരവും അള്ളാഹുവിനു കോപമുണ്ടാക്കുന്നതുമായ കാര്യമാണ്." അഹ്‌കാമു അഹ്‍ലിദ്ദിമ്മ - ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ 3/211 - ബഷീർ പുത്തൂർ قال ابن القيم - رحمه الله
وأما التهنىة بشعائر الكفر المختصة به: فحرام بالاتفاق، مثل أن يهنئهم بأعيادهم، وصومهم، فيقول : " عيد مبارك عليك " ، أو " تهنأ بهذا العيد " ، ونحوه ، فهذا إن سلم قائله من الكفر : فهو من المحرمات، وهو بمنزلة أن يهنئة بسجوده للصليب، بل ذلك أعظم إثما عند الله وأشد مقتا من التهنئة بشرب الخمر ، وقتل النفس، وارتكاب الفرج الحرام ، ونحوه أحكام أهل الذمة (٢١١/٣) "കളവിനു സാക്ഷിയാകാത്തവരും ദുർവൃത്തികൾ നടക്കുന്ന സ്ഥലത്തു കൂടി പോകുമ്പോൾ അവർ മാന്യന്മാരായി കടന്നു പോകുന്നവരുമാണ്" എന്ന സൂറത്തുൽ ഫുർഖാനിലെ 72-മത്തെ വചനത്തിനു ഇമാം മുജാഹിദ്, അബുൽ ആലിയ, ത്വാഊസ്, ഇബ്നു സീരീൻ, ദ്വഹാക്ക്, റബീഉ ബിൻ അനസ്, തുടങ്ങിയവർ നൽകിയ വ്യാഖ്യാനം
"സത്യ നിഷേധികളുടെ ആഘോഷങ്ങളിൽ സന്നിഹിതരാകാത്തവർ" എന്നാണ്. - ബഷീർ പുത്തൂർ "അത്ഭുതകരമായ കാര്യം, ഒരു വിഭാഗം ആളുകള്‍ അവരുടെ ന്യുന ബുദ്ധി കൊണ്ടും, ദുഷിച്ച ധാരണകള്‍ കൊണ്ടും ശറഇനെ സഹായിക്കാമെന്ന് കരുതി, വാസ്തവത്തില്‍, നിരീശ്വര നിര്‍മതനമാരായ ശത്രുക്കള്‍ക്ക് കടന്നു വരാനുള്ള സുരക്ഷിത പാതയൊരുക്കുകയാണ് അവര്‍ ചെയ്തത്. ഫലത്തില്‍, അവര്‍ ഇസ്ലാമിനെ സഹായിക്കുകയോ ശത്രുക്കളെ നിഗ്രഹിക്കുകയോ ചെയ്തില്ല " - ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തീമിയ രഹ്മതുല്ലാഹി അലൈഹി. - ബഷീർ പുത്തൂർ والعجب من قوم أرادوا نصر الشرع بعقولهم الناقصة، وأقيستهم الفاسدة، فكان ما فعلوه ممرا جرأ الملحدين أعداء الدين عليه، فلا الإسلام نصروا ، والا الأعداء كسروا
مجموع الفتاوى 253/254-9 |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|