|
بسم الله الرحمن الرحيم ശൈഖുൽ ഇസ്ലാം ഇബ്‌നു തൈമിയ്യഃ رحمه الله പറയുന്നു مَنْ أَعْرَضَ عَنْ نُورِ السُّنَّةِ الَّتِي بَعَثَ اللَّهُ بِهَا رَسُولَهُ، فَإِنَّهُ يَقَعُ فِي ظُلُمَاتِ الْبِدَعِ، ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ - منهاج السنة അല്ലാഹു അവന്റെ ദൂതനെ നിയോഗിച്ചത് സുന്നത്തിന്റെ യാതൊരു വെളിച്ചവുമായാണോ, അതിൽ നിന്ന് മുഖം തിരിക്കുന്നവൻ ബിദ്അത്തുകളുടെ അന്ധകാരങ്ങളിൽ ആപതിക്കും, ഒന്നിനുമേൽ മറ്റൊ ന്നായ് അട്ടിയിട്ട അന്ധകാരങ്ങളിൽ. (മിൻഹാജുസ്സുന്നഃ) - അബൂ തൈമിയ്യ ഹനീഫ്
0 Comments
Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم قال عمر: الحق أبلج، لا يخفى على فطن [مجموع الفتاوى] ഉമർ رضي الله عنه പറയുന്നു: സത്യം തെളിമയാർന്നതാണ്. വകതിരിവുള്ളവന് ഗോപ്യമാവില്ല. [മജ്‌മൂഉൽ ഫതാവാ] قال أبو الفضل الميداني رحمه الله: الحقُّ أَبْلَجُ وَالبَاطِلُ لَجْلَجٌ. يعني أن الحق واضح، يقال: صُبْح أَبْلَج، أي مُشْرِق،... والباطل لجلج: أي مُلْتَبِس، قال المبرد: قوله لجلج أي يَتَرَدَّد فيه صاحبُه ولا يصيب منه مخرجاً. [مجمع الأمثال] അബുൽ ഫദ്ൽ അൽമൈദാനീ رحمه الله പറയുന്നു: സത്യം തെളിമയാർന്നതാണ്. അസത്യം കലങ്ങിമറിഞ്ഞതാണ്. അതായത്: സത്യം സ്പഷ്ടവും വ്യക്തവുമാണ്, തെളിമയാർന്ന അഥവാ വെട്ടിത്തിളങ്ങുന്ന പ്രഭാതം എന്നു പറയാറുള്ളതുപോലെ. അസത്യം കലങ്ങിമറിഞ്ഞതാണ്: അതായത്, കൂടിക്കലർന്നതാണ്. മുബർറിദ് പറയുന്നു: لجلج (കലങ്ങിയ) എന്നാൽ, അതിന്റെ ആൾ അതിൽ സംശയത്തിൽ അകപ്പെട്ടവനായിരിക്കും. അതിൽ നിന്നു പുറത്തു കടക്കാൻ വഴിയറിയാതെ കുടുങ്ങിയവനായിരിക്കും. [മജ്‌മഉൽ അംഥാൽ] قال شيخ الإسلام أحمد بن تيمية الحراني رحمه الله فلا تعجب من كثرة أدلة الحق، وخفاء ذلك على كثيرين، فإن دلائل الحق كثيرة، والله يهدي من يشاء إلى صراط مستقيم، وقل لهذه العقول التي خالفت الرسول، في مثل هذه الأصول: كادها باريها، واتل قوله تعالى: {وجعلنا لهم سمعا وأبصارا وأفئدة فما أغنى عنهم سمعهم ولا أبصارهم ولا أفئدتهم من شيء إذ كانوا يجحدون بآيات الله وحاق بهم ما كانوا به يستهزئون} (الأحقاف:٢٦) [درء تعارض العقل والنقل] ശൈഖുൽ ഇസ്‌ലാം അഹ്‌മദ് ബിൻ തൈമിയ്യഃ رحمه الله പറയുന്നു: സത്യത്തിന്റെ തെളിവുകൾ ഇത്രയധികമുണ്ടായിട്ടും അധികമാളുകൾക്കും അത് തെളിയാതിരിക്കുന്നത് കണ്ട് നീ അത്ഭുതപ്പെടേണ്ട. തീർച്ചയായും സത്യത്തിന്റെ വഴിയടയാളങ്ങൾ ധാരാളമുണ്ട്, അല്ലാഹു അവനുദ്ദേ-ശിക്കുന്നവരെ നേരായ വഴിയിലേക്ക് നയിക്കുന്നു. ഇത്തരം അടിസ്ഥാന കാര്യങ്ങളിൽ അല്ലാഹുവിന്റെ ദൂതന് എതിര് നിൽക്കുന്ന ബുദ്ധികളോട് നീ പറയൂ: “(അവയുടെ കുതന്ത്രം നിമിത്തം) അവയുടെ സ്രഷ്ടാവ് അവയെ തെറ്റിച്ചു കളഞ്ഞിരിക്കുന്നു.” അല്ലാഹുവിന്റെ ഈ വചനവും നീ പാരായണം ചെയ്തുകൊടുത്തേക്കൂ: “അവർക്ക് നാം കാതും കണ്ണുകളും ഹൃദയങ്ങളും നൽകി. എന്നിട്ട് അവർ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു കൊണ്ടിരുന്നതിനാൽ അവരുടെ കാതോ കണ്ണുകളോ ഹൃദയങ്ങളോ അവർക്ക് യാതൊരു ഐശ്വര്യവും നൽകിയില്ല. അവർ പരിഹസിച്ചതേ-തിനെയോ, അത് (ആ ശിക്ഷ) അവരെ വലയം ചെയ്യുകയുമുണ്ടായി.” (അഹ്ഖാഫ്: 26) [ദർഉ തആറുളിൽ അഖ്‌ലി വന്നഖ്ൽ] قال الإمام ابن القيم رحمه الله لَيْسَ الْعَجَبُ مِمَّنْ هَلَكَ كَيْفَ هَلَكَ، إِنَّمَا الْعَجَبُ مِمَّنْ نَجَا كَيْفَ نَجَا؟ [مدارج السالكين] ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: നശിച്ചവൻ എങ്ങനെ നശിച്ചു എന്നതിലല്ല അത്ഭുതം! രക്ഷപ്പെട്ടവൻ എങ്ങനെ രക്ഷപ്പെട്ടു എന്നതിൽ മാത്രമാണ് അത്ഭുതം!! [മദാരിജുസ്സാലികീൻ] — അബൂ തൈമിയ്യ ഹനീഫ് ബാവ حفظه الله 13 റബീഉൽ അവ്വൽ 1446 / 16 സെപ്റ്റംബർ 2024 قال الإمام ابن القيم رحمه الله وقال تعالى: ﴿لِيَسْأَلَ الصَّادِقِينَ عَن صِدْقِهِمْ ﴾ [الأحزاب] فإذا سئل الصادقون وحوسبوا على صدقهم فما الظن بالكاذبين؟ [إغاثة اللهفان] ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: അല്ലാഹു تعالى പറയുന്നു: സത്യസന്ധന്മാരോട് അവരുടെ സത്യസന്ധതയെ സംബന്ധിച്ച് അവന് ചോദിക്കാൻ വേണ്ടിയാണത്. (അഹ്സാബ് 8) സത്യസന്ധർ ചോദ്യം ചെയ്യപ്പെടുകയും അവരുടെ സത്യസന്ധതയെ സംബന്ധിച്ച് വിചാരണ നടത്തപ്പെടുകയും ചെയ്യുമെങ്കിൽ പിന്നെ കള്ളന്മാരെക്കുറിച്ച് എന്ത് കരുതേണ്ടൂ? (ഇഗാസതുല്ലഹ് ഫാൻ) - അബൂ തൈമിയ്യ ഹനീഫ് ബാവ ഇമാം ഇബ് നുൽ ഖയ്യിം رحمه الله പറയുന്നു: ശൈഖുൽ ഇസ്‌ലാം നമുക്ക് ഏറെ പ്രിയപ്പെട്ടവനാണ്, സത്യമാകട്ടെ നമുക്ക് അദ്ദേഹത്തെക്കാളേറെ പ്രിയപ്പെട്ടതും. സുരക്ഷിതനായ നബിയൊഴികെ മറ്റെല്ലാവരുടെയും വാക്കുകളിൽ കൊള്ളേണ്ടതും തള്ളേണ്ടതുമുണ്ടാകും. (മദാരിജുസ്സാലികീൻ) ശൈഖുൽ ഇസ്‌ലാം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനാസിലുസ്സാഇരീനിന്റെ രചയിതാവ് അബൂ ഇസ്.മാഈൽ അൽ ഹറവി رحمه الله യെയാണ്. - അബൂ തൈമിയ്യ ഹനീഫ് ബാവ قال الإمام ابن القيم رحمه الله
شيخ الإسلام حبيبٌ إلينا، والحقُّ أحبُّ إلينا منه، وكلُّ من عدا المعصوم فمأخوذٌ من قوله ومتروك. (مدارج السالكين) ശൈഖ് ആദിൽ മൻസൂർ അൽ ബാശാ - حفظه الله - പറയുന്നു: "പണ്ഡിതന്മാരുടെ ചരിതങ്ങളിൽ വന്ന പരാമർശങ്ങളെല്ലാം പിന്തുടരപ്പെടേണ്ടവയല്ല. അവയെ പ്രമാണവുമായി ഒത്തുനോക്കണം. പ്രമാണവുമായി യോജിക്കുന്നവ നാം സ്വീകരിക്കുക. സ്ഖലിതങ്ങളിൽ അവരോട് ക്ഷമിക്കുക." മർകസ് അബീ ബക്ർ അസ്സിദ്ദീഖിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന് - ഞായർ, 15/ദുൽഹിജ്ജ/1444 AH - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ذكر شيخنا عادل بن منصور الباشا حفظه الله
ليس كل ما يذكر في سير العلماء يقتدى به بل يعرض على الحق، فما وافق الحق قبلناه، ويعتذر لهم فيما أخطئوا فيه محاضرة لمركز أبي بكر الصديق رضي الله عنه الأحد ١٥/ذي الحجة/١٤٤٤هـ قال الشيخ محمد بن صالح العثيمين رحمه الله علينا أن لا نيأس لكثرة الأعداء وقوة من يقاوم الحق، فإن الحق منصور ممتحن شرح كشف الشبهات ص64-65 ശൈഖ് സ്വാലിഹുൽ ഉസൈമീൻ റഹിമഹുമുള്ള പറഞ്ഞു
"ശത്രുക്കളുടെ ആധിക്യമോ, സത്യത്തെ പ്രതിരോധിക്കുന്നവരുടെ ശക്തിയോ നമ്മെ നിരാശരാക്കരുത്, കാരണം സത്യം പരീക്ഷിക്കപ്പെടുന്നതും സഹായിക്കപ്പെടുന്നതുമാണ്" ശർഹു കശ്ഫിശുബ്ഹാത് -പേജ് 64-65 — ബഷീർ പുത്തൂർ "സുന്നത്തിന്റെ ആളുകളിൽ വീഴ്ചയും പോരായ്മയുമുണ്ടാകാം, പക്ഷെ അഹ്‌ലുൽ അഹ്‌വാഇനെപ്പോലെ (ബിദ്അതിന്റെ ആളുകൾ) സത്യത്തെ ചതിക്കുകയില്ല" — ശൈഖ് അഹ്‌മദ് അസുബൈഇ വിവ: ബശീർ പുത്തൂർ قَد يُقصِّر صَاحب السُّنَّة ، وقَد يعصي ،لكِنَّه لا يَخُون الحَقَّ خيانَة أهل الأهواء
الشيخ أحمد السبيعي حفظه الله ഇമാം ദഹബി رحمه الله പറഞ്ഞു: "സത്യം വെട്ടിത്തുറന്ന് പറയൽ മഹത്തായ കാര്യമാണ്. അതിന് ശേഷിയും ഇഖ്‌ലാസും ആവശ്യമാണ്. ശേഷിയില്ലാതെ ഇഖ്‌ലാസ് കൊണ്ട് അത് നിർവ്വഹിക്കാൻ കഴിയില്ല. ഇഖ്ലാസില്ലാതെ ശക്‌തി മാത്രമുള്ളവൻ നിന്ദിക്കപ്പെടും. അവ രണ്ടും പൂർണ്ണമായി ഉള്ളവൻ "സ്വിദ്ദീഖ്" ആണ്. ആരെങ്കിലും അതിൽ ദുർബലനായാൽ, വേദനയും മാനസികമായ എതിർപ്പും ഏറ്റവും കുറഞ്ഞ പക്ഷം ഉണ്ടാവും. അതിനപ്പുറം ഒരു ഈമാനില്ല-അല്ലാഹുവിനെക്കൊണ്ടല്ലാതെ ഒരു കഴിവുമില്ല" - സിയറു അഅലാമിന്നുബലാഉ 11/234 — ബഷീർ പുത്തൂർ قال الذهبي رحمه الله
الصدع بالحق عظيم، يحتاج إلى قوة وإخلاص، فالمخلص بلا قوة يعجز عن القيام به، والقوي بلا إخلاص يخذل، فمن قام بهما كاملا، فهو صديق، ومن ضعف، فلا أقل من التألم والإنكار بالقلب، ليس وراء ذلك إيمان - فلا قوة إلا بالله [سير أعلام النبلاء ط الرسالة (11/ 234)] ഒരാള്‍ നന്മയുടെ കാവലാളാകുന്നതാണ്, തിന്മയുടെ മുന്നില്‍ നടക്കുന്നവനാകുന്നതിനേക്കാള്‍ നല്ലത്23/11/2021
സത്യത്തിന്റെ വഴി അറിയണം, ആ വഴിയിൽ എന്തെല്ലാമുണ്ട് എന്നറിയണം, വഴിയിലെത്താനും വഴിതെറ്റാതെ നടക്കാനും ലക്ഷ്യമണയാനും വഴി കാണിച്ചു തന്നവൻ തന്നെ അനുഗ്രഹിക്കണം.
اهدنا الصراط المستقيم ഈ പ്രാർഥന എത്ര അത്യാവശ്യമാണ്! ഭക്ഷണത്തേക്കാൾ, വെള്ളത്തേക്കാൾ, ശ്വാസോഛ്വാസത്തേക്കാൾ അത്യാവശ്യമാണ്. - അബു തൈമിയ്യ ഹനീഫ് ബാവ
ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ള പറഞ്ഞു:
തനിക്ക് ഭിന്നാഭിപ്രായമുള്ളതും വെറുപ്പുള്ളതുമായ പ്രമാണവാക്യങ്ങളെ മറച്ചു പിടിക്കുപിടിക്കുവാൻ ഇഷ്ടപ്പെടുന്നവനായിട്ടല്ലാ ഒരു ബിദ് അതുകാരനെയും നിനക്ക് കാണാൻ കഴിയുകയേയില്ല. അത് ജനങ്ങൾ അറിയുന്നതു അതിനെക്കുറിച്ചു സംസാരിക്കുന്നതും അത് ഉദ്ധരിക്കുന്നതും മാത്രമല്ല, അങ്ങിനെ ചെയ്യുന്നവരോടും അവർക്ക് വെറുപ്പായിരിക്കും മജ് മൂളൽ ഫതാവാ – 20/161 — ബഷീർ പുത്തൂർ
|
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed