ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ: ....എന്നാൽ, മതപരമായ പ്രത്യേകതകളില്ലാത്ത ചില കാലങ്ങൾക്ക് പ്രത്യേകത കൽപ്പിക്കൽ, ജന്മദിനത്തിന്റെ പേര് പറഞ്ഞു കൊണ്ട് റബീഉൽ അവ്വൽ മാസത്തിലെ ചില രാത്രികൾക്കും അതല്ലെങ്കിൽ റജബ് മാസത്തിലെ ചില രാവുകൾക്കും അതല്ലെങ്കിൽ ദുൽഹിജ്ജ പതിനെട്ടിനും, അല്ലെങ്കിൽ റജബിലെ ആദ്യ ജുമുഅക്കും അല്ലെങ്കിൽ "പുണ്യവാന്മാരുടെ ആഘോഷം" എന്ന പേരിൽ ജാഹിലീങ്ങളായ ആളുകൾ ശവ്വാൽ എട്ടിനും പ്രത്യേകത കൽപ്പിക്കുന്നത് ബിദ്അത്തായ കാര്യങ്ങളിൽ പെട്ടതാണ്. സലഫുകൾ അവ പുണ്യകരമായി കാണുകയോ അങ്ങിനെ ചെയ്യുകയോ ചെയ്തിട്ടില്ല , അല്ലാഹു അഅലം. (മജ്മുഉ ഫതാവാ -25/298) - ബശീർ പുത്തൂർ ويقول : "وَأَمَّا اتِّخَاذُ مَوْسِمٍ غَيْرِ الْمَوَاسِمِ الشَّرْعِيَّةِ كَبَعْضِ لَيَالِي شَهْرِ رَبِيعٍ الْأَوَّلِ الَّتِي يُقَالُ إنَّهَا لَيْلَةُ الْمَوْلِدِ، أَوْ بَعْضُ لَيَالِي رَجَبٍ، أَوْ ثَامِنَ عَشْرَ ذِي الْحِجَّةِ، أَوْ أَوَّلُ جُمُعَةٍ مِنْ رَجَبٍ، أَوْ ثَامِنُ شَوَّالٍ الَّذِي يُسَمِّيه الْجُهَّالُ "عِيدُ الْأَبْرَارِ"، فَإِنَّهَا مِنْ الْبِدَعِ الَّتِي لَمْ يَسْتَحِبَّهَا السَّلَفُ وَلَمْ يَفْعَلُوهَا وَاَللَّهُ سُبْحَانَهُ وَتَعَالَى أَعْلَمُ مجموع الفتاوى (25/ 298)
0 Comments
റജബ് മാസത്തിനു പ്രത്യേകത കൽപിച്ചു കൊണ്ട് വന്നിട്ടുള്ള ഹദീസുകൾ ദുർബലമാണ്.
ശൈഖ് സ്വാലിഹുൽ ഉസൈമീൻ പറയുന്നു " റജബ് മാസത്തിനു പ്രത്യേകത കൽപിച്ചു കൊണ്ടു സ്വഹീഹ് ആയ ഹദീസുകൾ ഒന്നും വന്നിട്ടില്ല. പവിത്രമായ മാസം എന്നതല്ലാതെ റജബ് മാസത്തിനു തൊട്ടു മുന്പുള്ള മാസമായ ജമാദുൽ ഉഖ് റയേക്കാൾ റജബിനു സവിശേഷത ഒന്നുമില്ല. അതിൽ മറ്റു മാസങ്ങളെപ്പോലെ അല്ലാതെ പ്രത്യേക നമസ്കാരമോ നോന്പോ ഉംറയോ ഒന്നുമില്ല. " ( ലിഖാഉൽ ബാബിൽ മഫ് തൂഹ് 26/174) എന്നാൽ റജബ് മാസത്തിന്റെ പ്രാധാന്യം പറയുന്ന അനസ് റദിയള്ളാഹു അൻഹുവിൽ നിന്നുള്ള ഹദീസ്, റജബ് മാസം ആയിക്കഴിഞ്ഞാൽ " അള്ളാഹുവേ, റജബിലും ശഅബാനിലും ഞങ്ങൾക്ക് ബർകതു ചൊരിയുകയും, റമദാനിനെ ഞങ്ങൾക്ക് നീ എത്തിക്കുകയും ചെയ്യേണമേ എന്ന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ദുആ ചെയ്യാറുണ്ടായിരുന്നു എന്ന ഹദീസ് ദുർബലമാണ് . - ബശീർ പുത്തൂർ റജബ് മാസത്തിനു പ്രത്യേകത കൽപിച്ചു കൊണ്ട് വന്നിട്ടുള്ള ഹദീസുകൾ ദുർബലമാണ്. ശൈഖ് സ്വാലിഹുൽ ഉസൈമീൻ പറയുന്നു "റജബ് മാസത്തിനു പ്രത്യേകത കൽപിച്ചു കൊണ്ടു സ്വഹീഹ് ആയ ഹദീസുകൾ ഒന്നും വന്നിട്ടില്ല. പവിത്രമായ മാസം എന്നതല്ലാതെ റജബ് മാസത്തിനു തൊട്ടു മുന്പുള്ള മാസമായ ജമാദുൽ ഉഖ് റയേക്കാൾ റജബിനു സവിശേഷത ഒന്നുമില്ല. അതിൽ മറ്റു മാസങ്ങളെപ്പോലെ അല്ലാതെ പ്രത്യേക നമസ്കാരമോ നോന്പോ ഉംറയോ ഒന്നുമില്ല."
(ലിഖാഉൽ ബാബിൽ മഫ് തൂഹ് 26/174) എന്നാൽ റജബ് മാസത്തിന്റെ പ്രാധാന്യം പറയുന്ന അനസ് റദിയള്ളാഹു അൻഹുവിൽ നിന്നുള്ള ഹദീസ്, റജബ് മാസം ആയിക്കഴിഞ്ഞാൽ " അള്ളാഹുവേ, റജബിലും ശഅബാനിലും ഞങ്ങൾക്ക് ബർകതു ചൊരിയുകയും, റമദാനിനെ ഞങ്ങൾക്ക് നീ എത്തിക്കുകയും ചെയ്യേണമേ എന്ന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ദുആ ചെയ്യാറുണ്ടായിരുന്നു എന്ന ഹദീസ് ദുർബലമാണ് . - ബശീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|