അല്ലാഹു പറയുന്നു:
فَمَن يَكْفُرْ بِٱلطَّـٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ البقرة ٢٥٦ ﴾ആരാണോ വ്യാജദൈവങ്ങളിൽ അവിശ്വസിക്കുകയും അല്ലാഹുവിൽ മാത്രം വിശ്വാസമർപ്പിക്കുകയും ചെയ്യുന്നത്, ഉറപ്പായും ബലിഷ്ഠമായ പാശമാണ് അവൻ മുറുകെ പിടിച്ചിരിക്കുന്നത്﴿ [ബഖറഃ256] عن سعيد بن جبير قول: "فقد استمسك بالعروة الوثقى"، قال: لا إله إلا الله [الطبري في جامع البيان] സഈദ് ബിൻ ജുബൈർ رحمه الله പറയുന്നു: ബലിഷ്ഠമായ പാശമെന്നാൽ, ലാ ഇലാഹ ഇല്ലല്ലാഹ്. [ത്വബരി ജാമിഉൽ ബയാനിൽ ഉദ്ധരിച്ചത്] - അബൂ തൈമിയ്യ ഹനീഫ്
0 Comments
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മുആദ് ബിൻ ജബൽ റദിയള്ളാഹു അൻഹുവിനോട് പറഞ്ഞു :" ആരാണോ ഒന്നിനെയും പങ്ക് ചേർക്കാത്ത നിലയിൽ അല്ലാഹുവിനെ കണ്ടു മുട്ടിയത് അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു" ബുഖാരി ഹാഫിദ് ഇബ്നു ഹജർ റഹിമഹുള്ളാ പറയുന്നു : " ആരാണോ തന്റെ ഹൃദയം കൊണ്ട് തൗഹീദ് സാക്ഷാൽക്കരിക്കുകയും അതിൽ നിന്ന് അല്ലാഹു അല്ലാത്ത എല്ലാവരോടുമുള്ള സ്നേഹവും ആദരവും ബഹുമാനവും ഗാംഭീര്യവും ഭയവും പ്രതീക്ഷയും ഭരമേൽപ്പിക്കലും പുറത്താക്കുകയും ചെയ്തത് , അപ്പോൾ അവന്റെ മുഴുവൻ തെറ്റുകളും പാപങ്ങളും കരിച്ചു കളയപ്പെടും . അത് കടലിലെ പത പോലെ ഉണ്ടായിരുന്നാലും. ചിലപ്പോൾ അവ നന്മകളായി മാറ്റപ്പെടാം. കാരണം ഈ തൗഹീദ് അതിഗംഭീരമായ മാന്ത്രികവടിയാണ്. അതിൽ നിന്നൊരു ഉറുമ്പിന്റെ അത്ര പാപങ്ങളുടെയും തിന്മകളുടെയും പർവ്വതങ്ങളിൽ വെക്കപ്പെട്ടാൽ അവ നന്മകളായി മാറ്റപ്പെടും. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞതായി ഉമ്മു ഹാനിഇൽ നിന്ന് മുസ്നദിലും അല്ലാത്തവയിലും വന്നത് പോലെ " ലാ ഇലാഹ ഇല്ലള്ളാ ഒരു പാപത്തെയും ഒഴിവാക്കുകയില്ല ; ഒരു അമലും അതിനെ മുൻകടക്കുകയുമില്ല" - ബഷീർ പുത്തൂർ فَمَنْ تَحَقَّقَ بِكَلِمَةِ التَّوْحِيدِ قَلْبُهُ، أَخْرَجَتْ مِنْهُ كُلَّ مَا سِوَى اللَّهِ مَحَبَّةً وَتَعْظِيمًا وَإِجْلَالًا وَمَهَابَةً، وَخَشْيَةً، وَرَجَاءً وَتَوَكُّلًا، وَحِينَئِذٍ تُحْرَقُ ذُنُوبُهُ وَخَطَايَاهُ كُلُّهَا وَلَوْ كَانَتْ مِثْلَ زَبَدِ الْبَحْرِ، وَرُبَّمَا قَلَبَتْهَا حَسَنَاتٍ، كَمَا سَبَقَ ذِكْرُهُ فِي تَبْدِيلِ السَّيِّئَاتِ حَسَنَاتٍ، فَإِنَّ هَذَا التَّوْحِيدَ هُوَ الْإِكْسِيرُ الْأَعْظَمُ، فَلَوْ وُضِعَ مِنْهُ ذَرَّةً عَلَى جِبَالِ الذُّنُوبِ وَالْخَطَايَا، لَقَلَبَهَا حَسَنَاتٍ كَمَا فِي " الْمُسْنَدِ " وَغَيْرِهِ، عَنْ أُمِّ هَانِئٍ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: «لَا إِلَهَ إِلَّا اللَّهُ لَا تَتْرُكُ ذَنْبًا، وَلَا يَسْبِقُهَا عَمَلٌ» . جامع العلوم والحكم (٤١٧/٤١٦
ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു :- " ലാ ഇലാഹ ഇല്ലള്ളാ" എന്നതിന്റെ കിരണങ്ങൾ പാപങ്ങളുടെ മേഘക്കീറുകളെയും മുകിലുകളെയും അതിന്റെ ശക്തിയുടെയും ബലഹീനതയുടെയും തോതനുസരിച്ചു വിഘടിപ്പിച്ചു കളയും എന്ന കാര്യം നീ മനസ്സിലാക്കണം. അതിനൊരു പ്രഭയുണ്ട്. ആ പ്രഭയുടെ ബലത്തിലും ബലഹീനതയിലും അതിന്റെ ആളുകൾ വിത്യസ്ത തലങ്ങളിലാണ്. അത് അല്ലാഹുവിനല്ലാതെ മറ്റാർക്കും തിട്ടപ്പെടുത്താൻ സാധ്യമല്ല. ജനങ്ങളിൽ ഈ വചനത്തിന്റെ പ്രഭ സൂര്യനെപ്പോലെ ഹൃദയത്തിലേറ്റിയ കുറച്ചാളുകളുണ്ട്. വേറേ കുറച്ചാളുകളുടെ ഹൃദയത്തിൽ അതിന്റെ പ്രഭ ജ്വലിക്കുന്ന ഒരു നക്ഷത്രം പോലെയാണ്. മറ്റു ചിലർക്ക് അതിന്റെ പ്രകാശം അവരുടെ ഹൃദയത്തിൽ വലിയ ഒരു ജ്വാല പോലെയാണ്. മറ്റൊരു കൂട്ടർക്ക് അത് പ്രകാശം പരത്തുന്ന വിളക്ക് പോലെയാണ്. വേറെ ചിലർക്ക് മുനിഞ്ഞു കത്തുന്ന വിളക്ക് പോലെയാണ്. ഇതിനാലാണ് പരലോകത്ത് അവരുടെ മുമ്പിലും വലതുവശങ്ങളിലും പ്രകാശങ്ങൾ പ്രകടമാവുന്നത്. അവരുടെ ഹൃദയങ്ങളിലുള്ള അറിവിനാലും കർമ്മത്താലും അവസ്ഥയാലും തിരിച്ചറിവിനാലുമുള്ള ഈ പ്രകാശത്തിന്റെ കണക്കും തോതുമനുസരിച്ചത്രെയത്." ( മദാരിജ് 1/339) - ബഷീർ പുത്തൂർ يقول الإمام ابن القيم رحمه الله اعْلَمْ أَنَّ أَشِعَّةَ لَا إِلَهَ إِلَّا اللَّهُ تُبَدِّدُ مِنْ ضَبَابِ الذُّنُوبِ وَغُيُومِهَا بِقَدْرِ قُوَّةِ ذَلِكَ الشُّعَاعِ وَضَعْفِهِ، فَلَهَا نُورٌ، وَتَفَاوُتُ أَهْلِهَا فِي ذَلِكَ النُّورِ - قُوَّةً، وَضَعْفًا - لَا يُحْصِيهِ إِلَّا اللَّهُ تَعَالَى. فَمِنَ النَّاسِ مِن نُورُ هَذِهِ الْكَلِمَةِ فِي قَلْبِهِ كَالشَّمْسِ. وَمِنْهُمْ مَنْ نُورُهَا فِي قَلْبِهِ كَالْكَوْكَبِ الدُّرِّيِّ. وَمِنْهُمْ مَنْ نُورُهَا فِي قَلْبِهِ كَالْمَشْعَلِ الْعَظِيمِ. وَآخَرُ كَالسِّرَاجِ الْمُضِيءِ، وَآخَرُ كَالسِّرَاجِ الضَّعِيفِ. وَلِهَذَا تَظْهَرُ الْأَنْوَارُ يَوْمَ الْقِيَامَةِ بِأَيْمَانِهِمْ، وَبَيْنَ أَيْدِيهِمْ، عَلَى هَذَا الْمِقْدَارِ، بِحَسَبِ مَا فِي قُلُوبِهِمْ مِنْ نُورِ هَذِهِ الْكَلِمَةِ، عِلْمًا وَعَمَلًا، وَمَعْرِفَةً وَحَالًا
١/٣٣٩ مدارج السالكين |
IslamBooks.inBooks and Articles on Islam, correct and pure. Archives
April 2025
Categories
All
|