|
അടുത്ത ശനിയാഴ്ച, ഇൻശാ അല്ലാഹ്, ബുക്ക് പ്രകാശനം ചെയ്യാനുദ്ദേശിക്കുന്നു. ബുക്കിന്റെ ഡിജിറ്റൽ പതിപ്പ് അന്ന് മുതൽ ഗ്രൂപ്പിൽ ലഭ്യമായിരിക്കും.
“മനുഷ്യരുടെ കഴിവിൽപെട്ട കാര്യങ്ങൾ അവരോട് ചോദിക്കുന്നതു പോലെയാണ് ജിന്നുകളുടെ കഴിവിൽപെട്ട കാര്യം അവരോട് ചോദിക്കുന്നത്. അത് അനുവദനീയമാണ്. അത് അഭൗതികമായ മാർഗ്ഗത്തിലുള്ള ചോദ്യമല്ലാത്തതിനാൽ ശിർക്കല്ല.” ഇങ്ങനെ ഒരു വാദഗതി സമൂഹത്തിൽ നിലനിൽക്കുന്നു. ഇത് പ്രചരിപ്പിക്കുന്നവരുണ്ട്. അത് ശരിയാണെന്ന് അംഗീരിക്കുന്നവരുണ്ട്. അതിനു നേരെ കുറ്റകരമായ മൗനം പാലിക്കുന്നവരുണ്ട്. അത് തെറ്റാണെന്ന് അറിയാമെങ്കിലും ഫലപ്രദമായി ഖണ്ഡിക്കാൻ കഴിയാത്തവരുണ്ട്. ഇരുട്ടിന്റെ വൈതാളികർക്ക് പാമരജനങ്ങളെ എളുപ്പത്തിൽ ആശയക്കുഴപ്പത്തിലാക്കാൻ കഴിയുന്ന വിഷയം. ജിന്നുകളോടുള്ള ചോദ്യം മനുഷ്യരോടുള്ള ചോദ്യം പോലെയല്ലേ? അൽപം താർക്കികമായി സംസാരിച്ചാൽ, ശക്തമായ ഭാഷയിൽ സംശയമുന്നയിച്ചാൽ കൃത്യമായി മറുപടി പറയാൻ കഴിയാതെ പോകുന്ന ഇടത്തരം പണ്ഡിതന്മാർ പോലുമുണ്ട്. ആകയാൽ, ഇത് സംബന്ധിച്ച് സംശയമുണ്ടെങ്കിൽ അറിവുള്ളവരോട് ചോദിക്കൂ. ഈ ഗ്രൂപ്പിൽ അമാനി മൗലവി, അബൂ തൈമിയ്യ, ബഷീർ പുത്തൂൽ പോലുള്ളവരുണ്ട്. അവരോടോ എന്നോടോ നേരിട്ട് സംസാരിച്ച് സംശയം ദൂരീകരിക്കുന്നതായിരിക്കും ഉചിതം. സംശയങ്ങൾ ഉണ്ടാകുമ്പോൾ അത് ചോദിക്കേണ്ടവരോട് ചോദിക്കാൻ മടികാണിക്കുന്ന ചിലരുണ്ട്. അവർ സാധാരണക്കാരോട് ചോദിക്കുകയും ചർച്ച നടത്തുകയും ചെയ്യും. നിങ്ങൾ നിഷ്‌പക്ഷരാണ്, അതുകൊണ്ടാണ് നിങ്ങളോട് പറയുന്നത് എന്നൊരു മുഖവുരയും ചേർക്കും. അങ്ങനെ സംശയരോഗം അവരുമായി പങ്കുവെക്കും. ഇത് ഒരു തെറ്റായ പ്രവണതയാണ്. അതിലൂടെ സംശയം ദൂരീകരിക്കാനാവില്ല. മറ്റൊരാളെ കൂടി സംശയത്തിലും ഇരുട്ടിലും തളച്ചിടാനേ ഉതകൂ. പുറമെ, ഗ്രൂപ്പിലുള്ളവർ കക്ഷിത്വമുള്ളവരാണ് എന്ന ഒരു ധ്വനി വേറെയും. തീർച്ചയായും ഈ നിലപാട് വേദനയുണ്ടാക്കുന്നതാണ്. ജിന്നിനോടുള്ള സഹായം തേടൽ ഇത്തരം രോഗങ്ങൾ ധാരാളം ഉടലെടുക്കാൻ സാധ്യതയുള്ള വിഷയമായതിനാൽ മുൻകൂട്ടി തന്നെ പറയട്ടെ, ചോദിക്കേണ്ടവരോട് ചോദിക്കൂ. ദയവായി മറ്റുള്ളവർക്ക് സംശയരോഗം കൈമാറാതിരിക്കൂ. സൗദിയിലുള്ള ഒരു ഇടത്തരം പണ്ഡിതനോട് ജിന്നിനോട് സഹായം തേടുന്നതിനെ കുറിച്ച് ഒരു മലയാളി സംശയം ചോദിച്ചു. അതിന് അദ്ദേഹം ഒരു മറുപടി നൽകി. ഇക്കാര്യം ശൈഖ് റബീഅ് -حَفِظَهُ اللهُ- യോട് ഒരാൾ ഉദ്ധരിച്ചു. അപ്പോൾ ഈ എളിയവനും ആ സദസ്സിലുണ്ടായിരുന്നു. ശൈഖ് വളരെയധികം ക്ഷോഭിച്ചു. ഇത്തരക്കാരോടാണോ ഇങ്ങനെയുള്ള സങ്കീർണ്ണമായ വിഷയങ്ങൾ ചോദിക്കേണ്ടത്? അത് നിങ്ങൾ മുതിർന്നവരോടല്ലേ ചോദിക്കേണ്ടത്? നിങ്ങൾ ബഹു. മുഫതിയോട് ചോദിക്കൂ, ശൈഖ് ഫൗസാനോട് ചോദിക്കൂ, ശൈഖ് ലുഹൈദാനോട് ചോദിക്കൂ.. അല്ലാതെ ഇത്തരം വിഷയങ്ങൾ ഇതു പോലുള്ളവരോടല്ല ചോദിക്കേണ്ടത് എന്ന് വളരെ ഗൗരവപൂർവ്വം താക്കീത് നൽകുകയും ചെയ്തു. ഇതൊരു ഗുണപാഠമാണ്. ഹൃദയമുള്ളവർക്ക് അത് ഉൾക്കൊള്ളാൻ കഴിയും. ഹൃദയശൂന്യർക്ക് കടിപിടി കൂടാൻ പിന്നെയും ഒരു വാൽക്കഷ്‌ണം ബാക്കിയുണ്ടാകും. വഴിതെറ്റാൻ ഉദ്ദശിക്കുന്നവർക്ക് അവരുടെ മുന്നിൽ ധാരാളം പഴുതകൾ കാണാനാകും എന്ന് ആദ്യമേ ഉണർത്തുന്നു. ഇത് ഒരു നസ്വീഹത്തായി കണ്ടാൽ മതി. വരികളിൽ തെളിയുന്ന വ്യക്തമായ ആശയങ്ങളേ ഇതിലുള്ളു. വരികൾക്കിടയിൽ ചികയാനൊന്നുമില്ല. നമുക്ക് ഏവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ. (സുബൈർ. എം)
0 Comments
Your browser does not support viewing this document. Click here to download the document. പതിവുപടി പത്താമത് മുജാഹിദ് മാമാങ്കം സ്വപ്നനഗരിയിൽ വെച്ച് നടന്നു. ഉടനെ തന്നെ ഞങ്ങളാണ് യഥാർത്ഥ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ അവകാശികൾ എന്ന് തെളിയിക്കാൻ അവരിലെ വിസ്ഡം ഗ്രൂപും പരമാവധി ആളെക്കൂട്ടി കോഴിക്കോട് കടപ്പു റത്ത് ഒരു ശക്തിപ്രകടനം നടത്തി. ശക്തിപ്രകടനത്തിനിടെ കെ.കെ സകരിയ സ്വലാഹി തുറന്നുവിട്ട് ജിന്നുസേവ തങ്ങളെ ബാധിച്ചിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ അവർ പെടാപാടുപെടുന്ന കാഴ്ച കാണി കളിൽ വലിയ കൗതുകമുണർത്തുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ അവരുടെ തൗബയും സ്വാഹ! അതിന്റെ ആകത്തുക ‘ഞങ്ങൾ ജിന്നിനെ വിളിച്ചു തേടുന്നില്ലല്ലോ' എന്നു മാത്രം!! ഇവരുടെ സ്ഥിതി മഹാകഷ്ടം തന്നെ. ജിന്നിനെ വിളിച്ചു തേടുന്നത് ശിർക്കാണോ അല്ലേ എന്ന് വ്യക്തമാക്കാനുള്ള നട്ടെല്ല് പോകട്ടെ, അതിന്റെ ഒരു ഫോട്ടോസ്റ്റാറ്റ് പോലും അവർക്കില്ലെന്ന് വ്യക്തമായി. പിന്നെ കണ്ടത് പുളിച്ചുനാറിയ പഴയ വീഞ്ഞു തന്നെ വീണ്ടും ഛർദ്ദിക്കുന്നതാണ്: 'അഭൗതികമായ മാർഗ്ഗത്തിൽ ജിന്നിനോട് സഹായം തേടിയാൽ അത് ശിർക്കാണ് എന്ന നിരർത്ഥകമായ ഗീർവാണം. ജിന്നിനെ ഭൗതികവും അഭൗതികവുമായി വേർ തിരിക്കാനുള്ള വ്യർത്ഥവ്യായാമം നടത്തുന്ന പരമദയനീയമായ കാഴ്ച!! കാട്ടത്തോടെ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് വന്ന ഏതോ ഒരു ഖുറാഫി മുസ്ല്യാരുടെ കുത്സിത ബുദ്ധി കരിഞ്ഞുമണക്കുമ്പോഴുള്ള മനംപിരട്ടൽ!!! ഡക്കറേഷൻസ് ഒന്നുമില്ലാതെ, ജിന്നിനോട് സഹായം തേടുന്നത് ശിർക്കാണെന്ന് പറയാനുള്ള അറിവും ആർജ്ജവവുമുള്ള ഒരു ചാപിള്ള പോലും വിസ്ഡം പാളയത്തിൽ ഇല്ലാതെ പോയി. കടപ്പുറത്തു കേട്ട രസകരമായ ചില അടക്കംപറച്ചിലുകൾ കൂടി പറയട്ടെ:
قال أبو حاتم محمد بن إدريس: ولقد ذكر لأبي عبد الله أحمد بن حنبل رجل من أهل العلم، كانت له زلة، وأنه تاب من زلته، فقال: لا يقبل الله ذلك منه حتى يظهر التوبة والرجوع عن مقالته، وليعلمن أنه قال مقالته مقالته، ورجع عنه، فإذا ظهر ذلك منه حينئذ تقبل، ثم تلا أبو عبد من كيت وكيت، وأنه تاب إلى الله تعالى الله ( إلا الَّذِينَ تَابُوا وَأَصْلَحُوا وَبَيَّنُوا..) (البقرة) [ابن رجب في ذيل طبقات الحنابلة] അബൂ ഹാതിം മുഹമ്മദ് ബിൻ ഇദരീസ് പറയുന്നു:
തെറ്റായ വാദമുഖം ഉന്നയിച്ചിരുന്ന ഒരു പണ്ഡിതൻ പിന്നീട് അതിൽനിന്ന് പശ്ചാത്ത പിച്ചു മടങ്ങിയപ്പോൾ അതിനെ കുറിച്ച് ഇമാം അഹ്മദ് യോട് ചോദിക്കപ്പെടുക യുണ്ടായി. അപ്പോൾ ഇമാം അഹ്മദ് പറഞ്ഞത്, അദ്ദേഹത്തിൽനിന്ന് അല്ലാഹു അത് സ്വീകരിക്കണമെങ്കിൽ:
"പശ്ചാത്തപിക്കുകയും തെറ്റുതിരുത്തുകയും കാര്യം വ്യക്തമാക്കുകയും ചെയ്തവരൊഴികെ.." (ഇബ്നു റജബ് | ത്വബഖാതുൽ ഹനാബിലഃ) അല്ലാതെ, ചുളുവിൽ ഒരു തൗബ ഒപ്പിച്ചെടുക്കാമെന്ന് വ്യാമോഹിക്കേണ്ട. കുറച്ചു കാലം ആട്ടിനെ പട്ടിയാക്കി ചിലരെ കബളിപ്പിക്കാമങ്കിലും, എല്ലാവരെയും എന്നും കബളിപ്പിക്കാമെന്ന് കരുതരുത്. ഓർക്കുക! നിങ്ങൾ കണക്കു പറയേണ്ടത് പടപ്പു കളോടല്ല, സ്രഷ്ടാവായ അല്ലാഹുവിനോടാണ്. -അബൂ ഹാസിം അമീൻ സൂറത്തുൽ ഇസ്‌റാഇലെ 47-മത്തെ വചനവും സൂറത്തുൽ ഫുർഖാനിലെ എട്ടാമത്തെ വചനവും ചിലയാളുകൾ മനപ്പൂർവ്വം തെറ്റായി വ്യാഖ്യാനിക്കുകയും തൽഫലമായി സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ആദ്യം ആ ആയത്തുകളുടെ അർത്ഥവും അതിന്റെ ശെരിയായ വ്യാഖ്യാനവും ഒന്ന് പരിശോധിക്കാം. സൂറത്തുൽ ഇസ്‌റാഇൽ അല്ലാഹു പറയുന്നു. نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰ إِذْ يَقُولُ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا- سورة الإسراء4 " നീ പറയുന്നത് അവർ സശ്രദ്ധം കേൾക്കുന്ന സന്ദർഭത്തിൽ എന്തൊന്നാണ് അവർ കേട്ട് കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നന്നായി അറിയാം. അവർ സ്വകാര്യമായി പറയുന്ന സന്ദർഭത്തിൽ മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങൾ പിന്തുടരുന്നത് എന്ന് അക്രമകാരികളായ ആളുകൾ പറയുന്ന സന്ദർഭവും (നമുക്കറിയാം) സൂറത്തുൽ ഇസ്‌റാഉ -47 സൂറത്തുൽ ഫുർഖാനിൽ അല്ലാഹു പറയുന്നു. وَقَالُوا مَالِ هَٰذَا الرَّسُولِ يَأْكُلُ الطَّعَامَ وَيَمْشِي فِي الْأَسْوَاقِ ۙ لَوْلَا أُنزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُ نَذِيرًا أَوْ يُلْقَىٰ إِلَيْهِ كَنزٌ أَوْ تَكُونُ لَهُ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا - سورة الفرقان 7 -8 അവർ പറയുകയും ചെയ്തു. : ഈ ദൂതൻ എന്താണിങ്ങനെ? ഇയാൾ ഭക്ഷണം കഴിക്കുന്നു, അങ്ങാടികളിലൂടെ നടക്കുന്നു. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിട്ട് എന്ത് കൊണ്ടാണ് ഇയാളുടെ അടുത്തേക്ക് ഒരു മലക്ക് ഇറക്കപ്പെടാത്തത്? അതല്ലെങ്കിൽ, അയാൾക്കൊരു നിധി ഇട്ടു കൊടുക്കപ്പെടുന്നില്ല? അല്ലെങ്കിൽ ഇയാൾക്ക് കായ് കനികൾ തിന്നാൻ പറ്റുന്ന രൂപത്തിൽ ഒരു തോട്ടമുണ്ടാകുന്നില്ല? അക്രമികൾ പറഞ്ഞു " മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങൾ പിൻപറ്റുന്നത്" സൂറത്തുൽ ഫുർഖാൻ 7-8
ഈ രണ്ട് ആയത്തുകൾ ദുർവ്യാഖ്യാനിച്ചു കൊണ്ട് വളരെ വ്യാപകമായി മർകസ് ദഅവ മുജാഹിദുകൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്നത് മക്കാ മുശ്‌രിക്കുകളുടെ അടിസ്ഥാന രഹിതമായ ആരോപണമാണെന്നും, അത് വിശ്വസിക്കാൻ പാടില്ലെന്നുമാണ് പ്രചരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഖുർആനിലെ ആയത്തുകളെയും ഹദീസുകളെയും വ്യാഖ്യാനിക്കുന്നതിന് കേവല യുക്തിയും ബുദ്ധിയും മാത്രം അവലംബിച്ചപ്പോൾ സംഭവിച്ച അബദ്ധമാണിത്. മറിച്ച് വിശ്വാസയോഗ്യവും സത്യസന്ധവുമായ പ്രാമാണിക തഫ്സീറുകളെ അവലംബിക്കുകയും സലഫുകളായ ഉലമാക്കളും മുഫസ്സിറും ഈ ആയത്തുകൾക്കു നൽകിയ വ്യാഖ്യാനം പരിശോധിക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ ഇവർ ഈ അബദ്ധത്തിൽ ചെന്ന് ചാടുമായിരുന്നില്ല. മുകളിലെ ആയത്തുകൾ വിശതീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു തഫ്സീർ ഗ്രന്ഥത്തിലും പ്രാമാണികരായ മുഫസ്സിറുകളാരും ഇവിടെയുള്ള ഉദ്ദേശം നബിക്ക് സിഹ്ർ ബാധിച്ചു എന്ന വിഷയമാണ് ഇതെന്ന് രേഖപ്പെടുത്തുകയോ അതിന്റെയടിസ്ഥാനത്തിൽ നബിക്കു സിഹ്ർ ബാധിച്ചു എന്ന ഹദീസിന്റെ സ്വീകാര്യതയിൽ സംശയം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. മറിച്ച് മക്കാ മുശ്‌രിക്കുകളുടെ ആരോപണം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ മൂലം ബുദ്ധിഭ്രമം സംഭവിക്കുകയും, അങ്ങിനെ വഹ്‌യ് എന്ന് പറഞ്ഞു കൊണ്ട് പിച്ചും പേയും പറയുകയാണ് എന്നായിരുന്നു. യഥാർത്ഥത്തിൽ നബിയെ പരിഹസിക്കുകയും കൊച്ചാക്കുകയും അപഹസിക്കുകയും ചെയ്യുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പുറത്തിറങ്ങി അങ്ങാടികളിലൂടെ നടക്കുന്നതും ഭക്ഷണം കഴിക്കുന്നത് പോലും അവർ പ്രവാചകത്വത്തിനു യോജിക്കാത്ത കാര്യമായാണ് കണക്കാക്കിയത്. സിഹ്ർ ബാധിച്ചുവെന്നത് അതിൽ ഒരാരോപണം മാത്രമാണ്. കൂടാതെ, ഭ്രാന്തൻ, മാരണക്കാരൻ, ജ്യോൽസ്യൻ, തുടങ്ങിയ പല ആരോപണങ്ങളും അതിന്റെ പുറമെയുണ്ട്. വഹ്‌യിനെക്കുറിച്ചുള്ള അവരുടെ ആ ആരോപണത്തെയാണ് അല്ലാഹു ഈ ആയത്തുകളിലൂടെ ഖണ്ഡിക്കുന്നത്. ഇക്കാര്യമാണ് പ്രാമാണിക വ്യാഖ്യാനഗ്രന്ഥങ്ങളിലെല്ലാം ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയായത്. എന്നാൽ ഖുർആനും ഹദീസും സ്വന്തം നിലക്ക് വ്യാഖ്യാനിക്കുന്ന പ്രവണത വ്യാപകമായി കണ്ടു വരുന്നു. പണ്ടൊക്കെ രാഷ്ട്രീയക്കാരിലായിരുന്നു ഇത്തരം പ്രവണതകൾ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് മതരംഗത്തു പ്രവർത്തിക്കുന്നവരും യാതൊരു തത്വദീക്ഷയുമില്ലാതെ സ്വന്തം യുക്തിയെ അടിസ്ഥാനമാക്കി ഖുർആൻ വ്യാഖ്യാനിക്കുന്നു. പണ്ട് മൗലാനാ മൗദൂദിയും കാന്തപുരവുമൊക്കെ അവരുടെ തെറ്റായ വാദങ്ങളെ സ്ഥാപിക്കാൻ സ്വീകരിക്കുന്ന കുതന്ത്രമാണ് ഖുർആനിന്റെ ആയത്തുകളെ തങ്ങളുടെ താല്പര്യങ്ങൾക്ക് അനുസൃതമായി ദുർവ്യാഖ്യാനിക്കുകയെന്നത്. കൊട്ടപ്പുറത്തു വെച്ച് നടന്ന വാദപ്രതിവാതത്തിൽ മരിച്ചു പോയവരോട് വിളിച്ചു പ്രാർത്ഥിക്കാൻ ഖുർആനിൽ തെളിവുണ്ടോയെന്ന് ചോദിച്ചപ്പോൾ, സൂറത്തു സുഖ്‌റുഫിലെ "വസ്അൽ മൻ അർസൽനാ ....." എന്ന് തുടങ്ങുന്ന തൗഹീദിന്റെ ആയത്ത് ഓതി തെറ്റിദ്ധരിപ്പിച്ചാണ് കാന്തപുരം രക്ഷപ്പെട്ടത്. വാസ്തവത്തിൽ അയാൾക്ക് എവിടെ നിന്നാണ് ഈ വ്യാഖ്യാനം കിട്ടിയത്? അതിന്റെ ആധാരം എന്താണ് ? ഈ ചോദ്യത്തിന്റെ ഉത്തരത്തിൽ ആ വ്യാഖ്യാനം തെറ്റാണെന്ന് സ്ഥാപിക്കാൻ കഴിയും. ലോകത്തു ഇന്നേ വരെയുള്ള ഒരൊറ്റ മുഫസ്സിറും ആ ആയതിന് കാന്തപുരം നൽകിയ വ്യാഖ്യാനം നൽകുകയോ സലഫുകൾ അങ്ങിനെ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. മറിച്ച് അയാൾ സ്വയംകൃതമായി കെട്ടിച്ചമച്ചതാണ് ആ വ്യാഖ്യാനം. അക്കാരണം കൊണ്ട് തന്നെ അത് ദുർവ്യാഖ്യാനവും അസ്വീകാര്യവുമായി. മറ്റൊരു ലക്ഷ്യത്തിനു വേണ്ടിയാണെങ്കിലും മുകളിൽ കൊടുത്ത ആയത്തുകൾ വ്യാഖ്യാനിക്കുന്നതിൽ മർകസ് ദഅവ മുജാഹിദുകൾ സ്വീകരിച്ചത് കാന്തപുരത്തിന്റെ അതേ അടവ് തന്നെയാണ്. മക്കാ മുശ്‌രിക്കുകൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്കെതിരിൽ പല ആക്ഷേപങ്ങളും ആരോപണങ്ങളും പരിഹാസങ്ങളും നടത്താറുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒന്നാണ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമക്ക് സിഹ്ർ ബാധിച്ചുവെന്നത്. എന്നാൽ സിഹ്ർ ബാധിക്കുകയെന്നത് പ്രവാചകത്വത്തിന് എതിരാവുകയോ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ദൗത്യനിർവഹണത്തിന് തടസ്സമാകുന്ന രൂപത്തിൽ പരിണമിക്കുകയോ ചെയ്തിട്ടില്ല. അക്കാര്യങ്ങളെല്ലാം തന്നെ പ്രാമാണികരായ പണ്ഡിതന്മാർ ഈ വിഷയം ചർച്ച ചെയ്യുന്ന ഇടങ്ങളിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, ഖുർആനിലെ ആയത്തുകൾ ദുർവ്യാഖ്യാനം ചെയ്യുകയും, അതു വഴി മുസ്‌ലിം ലോകത്തു അഹ്‌ലുസ്സുന്നയുടെ പ്രാമാണിക പണ്ഡിതന്മാർക്കിടയിൽ യാതൊരഭിപ്രായ വിത്യാസവുമില്ലാത്ത നബിക്ക് സിഹ്ർ ബാധിച്ചുവെന്നു പറയുന്ന സ്വഹീഹുൽ ബുഖാരിയിലടക്കം വന്നിട്ടുള്ള സ്വഹീഹായ ഹദീസിനെ നിഷേധിക്കുകയും ചെയ്യുക. ഇതാണിപ്പോൾ വലിയ വിശ്വാസ വിപ്ലവമായി കൊണ്ടാടുന്ന ഇവരുടെ ദഅവത്. " മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല, അത് മക്കാ മുശ്‌രിക്കുകളുടെ വിശ്വാസമാണ്' എന്ന് മൈക്കിന്റെ മുമ്പിൽ വന്ന് പറയുന്ന ഒരു കാഥികനോട് നമുക്ക് ഏറ്റവും ലളിതമായി ചോദിക്കാനുള്ളത് "എവിടെ നിന്ന് കിട്ടി നിങ്ങൾക്കീ വാദം"? ആരാണ് ഈ വിഷയത്തിൽ നിങ്ങളുടെ പൂർവ്വീകർ? ഖുർആൻ ദുർവ്യാഖ്യാനിച്ചിട്ടല്ലാതെ സ്വീകാര്യമായ ഒരുദ്ധരണി കൊണ്ടെങ്കിലും നിങ്ങൾക്ക് ഈ വാദം സ്ഥാപിക്കാൻ കഴിയുമോ? നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം കൊണ്ട് വന്ന സത്യ സന്ദേശത്തെ നേരിടാൻ ഒരു കോപ്പും കയ്യിലില്ലാതെ വിഷമിച്ച മുശ്‌രിക്കുകൾ ഉന്നയിച്ച വെറും പോയിവെടികളായിരുന്നു ആ ആക്ഷേപങ്ങളെല്ലാം. രോഗം, മനോവിഷമം, വിശപ്പ്, ദാഹം, സന്തോഷം, ദുഃഖം, സങ്കടം തുടങ്ങി ഒരു മനുഷ്യന് ഉണ്ടാകുന്ന എല്ലാം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെയും ബാധിക്കാം. സിഹ്ർ അതിൽ ഒന്ന് മാത്രം. അത് നുബുവ്വത്തിനെ ഒരു നിലക്കും ബാധിച്ചിട്ടില്ല. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സംഭവം ഹദീസ് ഗ്രന്ഥങ്ങളിൽ സുവിദിതമായി രേഖപ്പെട്ടു കിടക്കുന്ന കാര്യമാണ്. ബുദ്ധിയെ പ്രമാണങ്ങൾക്ക് മുമ്പിൽ നാട്ടി വെക്കലാണ് പുരോഗമനം എന്ന് കരുതുന്ന ആളുകൾ സത്യം ഗ്രഹിക്കുകയും പ്രമാണങ്ങളിലേക്ക് മടങ്ങുകയുമാണ് വേണ്ടത്. - ബശീർ പുത്തൂർ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറയുന്നു: ജിന്ന് ഉണ്ടെന്നതിൽ ഖുർആൻ, സുന്നത്, ഈ ഉമ്മത്തിലെ സലഫുകളുടെയും അതിന്റെ ഇമാമുമാരുടെയും ഏകോപിച്ച അഭിപ്രായം എന്നിവ കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. അതുപൊലെ ജിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്ന കാര്യവും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അടുത്ത് ഏകാഭിപ്രായത്തിൽ സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു: "പലിശ തിന്നുന്നവൻ പിശാച് ബാധ കാരണം മറിഞ്ഞു വീഴുന്നവൻ എഴുന്നേറ്റു നിൽക്കുന്നത് പോലെയല്ലാതെ എഴുനേൽക്കുകയില്ല." സ്വഹീഹിൽ നബി ﷺ മയിൽ നിന്ന്: "നിശ്ചയമായും പിശാച് മനുഷ്യ ശരീരത്തിൽ രക്തമോടുന്നിടത്തു കൂടി സഞ്ചരിക്കും." ഇമാം അഹ്‌മദ് ബ്നുൽ ഹമ്പലിന്റെ മകൻ അബ്ദുല്ലാഹ് പറയുന്നു: "ഞാനെന്റെ പിതാവിനോട് ചോദിച്ചു: "ബാധയേറ്റവന്റെ ശരീരത്തിൽ പിശാച് പ്രവേശിക്കില്ലെന്ന് ചിലർ പറയുന്നുണ്ടല്ലോ?" അപ്പോഴദ്ദേഹം പറഞ്ഞു: "എന്റെ മകനേ, അവർ കളവാണ് പറയുന്നത്. ഇത് (ബാധയേറ്റവൻ) സംസാരിക്കുന്നത് അവന്റെ നാവിലൂടെയാണ്. ...... മനുഷ്യരുടെയും അല്ലാത്തവരുടെയും ശരീരത്തിൽ ജിന്ന് പ്രവേശിക്കുമെന്ന കാര്യം നിഷേധിക്കുന്നവരായി മുസ്ലിം ഇമാമുമാരിൽ ആരും തന്നെയില്ല. ആരെങ്കിലും അത് നിഷേധിക്കുകയോ മതം അതിനെ കളവാക്കുന്നുവെന്ന് വാദിക്കുകയോ ചെയ്യുന്ന പക്ഷം അവൻ ഷറഇന്റെ പേരിൽ കളവു പറഞ്ഞിരിക്കുന്നു. അതിനെ നിഷേധിക്കുന്നതായ യാതൊരു തെളിവും ശറഇൽ ഇല്ല. - ബഷീർ പുത്തൂർ قال شيخ الإسلام ابن تيمية رحمه الله في مجموع الفتاوى
وجود الجن ثابت بكتاب الله وسنة رسوله واتفاق سلف الأمة وأئمتها، وكذلك دخول الجني في بدن الإنسان ثابت باتفاق أئمة أهل السنة والجماعة قال الله تعالى: الذين يأكلون الربا لا يقومون إلا كما يقوم الذي يتخبطه الشيطان من المس[البقرة : ٢٧٥] وفي الصحيح عن النبي صلى الله عليه وسلم قال: إن الشيطان يجري من ابن آدم مجرى الدم وقال عبد الله بن الإمام أحمد بن حنبل قلت لأبي: إن أقواما يقولون إن الجني لا يدخل بدن المصروع. فقال: يا بني يكذبون، هذا يتكلم على لسانه .....وليس في أئمة المسلمين من ينكر دخول الجني في بدن المصروع وغيره، ومن أنكر ذلك وادعى أن الشرع يكذب ذلك فقد كذب على الشرع، وليس في الأدلة الشرعية ما ينفي ذلك إن الشيطان يجري من الإنسان مجرى الدم - متفق عليه، واللفظ للبخاري മനുഷ്യനിൽ രക്തം സഞ്ചരിക്കുന്നേടത്തെല്ലാം ശൈത്താൻ സഞ്ചരിക്കും - മുത്തഫഖുൻ അലൈഹി العين تدخل الرجل القبر و الجمل القدر - قال الألباني في " السلسلة الصحيحة " 3 : 250 "കണ്ണ് (കണ്ണേറ്) മനുഷ്യനെ ഖബറിലും ഒട്ടകത്തെ ചട്ടിയിലും പ്രവേശിപ്പിക്കും."
സിഹ്ർ, കണ്ണേർ, ജിന്നുബാധ തുടങ്ങിയവ സംഭവ്യവും മനുഷ്യന്റെ മരണത്തിനു പോലും കാരണമായിത്തീരുമെന്നു സൂചിപ്പിക്കുന്ന സ്വഹീഹായ ഹദീസുകൾ. ഇക്കാര്യം അഹ്ലുസ്സുന്നത്തിന്റെ പ്രാമാണിക പണ്ഡിതന്മാർ അഭിപ്രായാന്തരമില്ലാതെ സ്വീകരിച്ചതും അംഗീകരിച്ചതുമാണ്. ഇതിനു വിരുദ്ധമായ പ്രാമാണികമായ ഒരഭിപ്രായം കൊണ്ട് വരാൻ ആർക്കും സാധ്യമല്ല. — ബഷീർ പുത്തൂർ ചിന്താ പ്രഭാത"ത്തിന്റെ സുന്നത്തിനോടുള്ള കലിപ്പ് തീരുന്നില്ല. *സുന്നത്തിനെ പ്രഹരിക്കാൻ കിട്ടിയ അവസരം മുതലാക്കുകയാണ് മടമൂരിക്കുട്ടന്മാർ.*** സ്ത്രീകൾ മുഖം* മറക്കുന്നത് മതവിരുദ്ധമെന്നു ഒരുത്തൻ മൈക്ക് കെട്ടിപ്പറഞ്ഞപ്പോൾ ^ചിന്താ പ്രഭാതക്കാരൻ ^എഴുതിപ്രചരിപ്പിക്കുകയാണ്. ചുരുക്കത്തിൽ സുന്നത്തിനെതിരെ തുറന്ന യുദ്ധത്തിലാണ് മർക്കസുദ്ദഅവയിലെ മുറിവൈദ്യന്മാർ.
>ചിന്താ പ്രഭാതമെന്നാൽ നേരം വെളുക്കുമ്പോൾ തലയിൽ തെളിയുന്ന ഒരുത്തന്റെ ചിന്ത മാത്രമാണ്. അതിനു എരിവും പുളിയും കൂട്ടി ഓരോന്ന് എഴുതി വിടുന്ന കൂട്ടത്തിൽ മുസ്‌ലിം സ്ത്രീകൾ മുഖം മറക്കുന്നതിനെ പരിഹസിച്ചു കൊണ്ട് രണ്ടു പെൺകുട്ടികൾ തന്നെ കാണാൻ വന്ന അനുഭവം പങ്കു വെക്കുന്നുണ്ട്. തന്റെ ശിഷ്യയുടെ മുഖമടക്കം ആകാര വടിവും ശരീര മുഴുപ്പും കാണാൻ കഴിയാത്തതിലുള്ള പരിഭവം അതിൽ മുഴുക്കെ പറഞ്ഞു അരിശം തീർക്കുകയാണ്. പോരാത്തതിന് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഇതുപോലുള്ള മറ്റൊരനുഭവവും ചേർത്തിട്ടുണ്ട്. കേരളത്തിൽ ഇസ്‌ലാമിക പ്രബോധന രംഗത്ത് മഹത്തായ സംഭാവനകൾ അർപ്പിച്ച ആളൊന്നുമല്ലല്ലോ അയാൾ. പക്ഷെ, ഇവിടെ രണ്ടു പേരുടെയും ലക്ഷ്യം ഒന്ന് തന്നെ. അതിനു എരിവ് കൂട്ടാൻ പറ്റിയത് എന്ന നിലയിൽ കൊടുത്തതാണ്. ഏറ്റവും പുതിയതായി ടീപിയുടെ മാതൃഭൂമി ലേഖനവുമായി ബന്ധപ്പെട്ടു എഴുതിയ കൂട്ടത്തിൽ എഴുതിയത് ഇങ്ങിനെ :- " ജിന്ന് ബാധ, സിഹ്ർ ബാധ, വിരലനക്കൽ, കാൽ വിരൽ കൊണ്ട് നമസ്കാരത്തിൽ ചവിട്ടൽ(മുട്ടൽ), താടി ക്രമാതീതമായി വളർത്തൽ, തുണിയും പാന്റും കാൽമുട്ടിനു തൊട്ടു താഴെ വെച്ച് മുറിക്കൽ, സ്ത്രീകൾ മുഖം മറക്കൽ, ആട് ജീവിതം തുടങ്ങിയ എത്രയെത്ര അറബി വേഷപ്പകർച്ചകൾ" 1 - ജിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കും. 2 - സിഹ്ർ ബാധ സംഭവിക്കും. 3 - അത്തഹിയ്യാത്തിൽ വിരൽ അനക്കണമെന്ന സുന്നത്ത് 4 - നമസ്കാരത്തിൽ കാൽ മടമ്പു ചേർത്ത് വെക്കണമെന്ന ഹദീസ്. 5 - താടി വളർത്താനുള്ള കൽപന. 6 - നെരിയാണിക്കു മുകളിൽ വസ്ത്രം ആക്കൽ. 7 - സ്ത്രീകൾ മുഖം മറക്കൽ. സ്വഹീഹ് ആയ ഹദീസുകൾ കൊണ്ട് വ്യക്തമായി സ്ഥിരപ്പെട്ട അഞ്ചോളം സുന്നത്തുകളെ ഒറ്റശ്വാസത്തിൽ വെട്ടി നിരത്തുന്ന ഇവൻ മടവൂരിയല്ല, ഇഖ് വാനികൾക്കു കഞ്ഞി വെച്ച കള്ളനാണ്. അനിഷേധ്യമായ തെളിവുകൾ കൊണ്ട് മുകളിലുള്ള ഏഴു കാര്യവും ഖണ്ഡന ഭയമില്ലാതെ സ്ഥാപിക്കാൻ സാധിക്കും. പക്ഷെ, പോത്തിനോട് വേദമോതിയിട്ടു എന്ത് കാര്യം? നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ സ്നേഹിക്കുകയെന്നത് ഒരു മുസ്‌ലിമിന്റെ നിർബന്ധ ബാധ്യതയാണ്. അത് പോലെ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ദീൻ എന്ന നിലയിൽ കൊണ്ട് വന്ന കാര്യങ്ങൾ സ്വീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യാൻ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്. അതിനു പകരം പരിഹസിക്കുകയും കൊച്ചാക്കുകയും ചെയ്യുന്നത് കുഫ്‌റിലേക്കു പോലും എത്തിച്ചേരുമെന്ന് നാം അറിയുക. "താടി ക്രമാതീതമായി വളർത്തൽ" എന്ന് പറഞ്ഞാൽ എന്താണ് ?താടിയുടെ ക്രമം എങ്ങിനെയാണ്? സലാഹുദ്ധീൻ മദനിയും സലാം സുല്ലമിയുമൊക്കെ വെച്ച ഉമിക്കരി താടി ക്രമപ്രകാരമാണോ? ഇനി അതല്ല മടവൂരും ഹമീദ് മദീനിയുമൊക്കെ വെച്ച ഒരിഞ്ചു താടി മതിയോ? അതുമല്ല ഉമർ സുല്ലമിയുടെ ഒരു ചാൺ താടി? സയീദ്-ജമാലുദ്ധീൻ ഫാറൂഖിമാരുടെ നെഞ്ചിലേക്ക് പടർന്നിറങ്ങിയ താടി ക്രമാതീതമാവുമോ? ഒന്ന് വിശതീകരിച്ചു തരണം! ഇനി ഇവരൊക്കെ ഈ അറബി വേഷപ്പകർച്ചകൾ കെട്ടിയാടുന്നത് അറബികളുടെ കീശ കണ്ടിട്ടാണോ? പാലക്കോടുംപാറക്കടവുമൊക്കെയാണ് ഇപ്പോൾ മത കാര്യങ്ങൾ നിശ്ചയിക്കുന്നത്. പൊതു സമൂഹത്തിൽ ലയിച്ചു ചേർന്ന് ബഹുസ്വരത ഉണ്ടാക്കാൻ സുന്നത്തു (ചേലാകർമ്മം) ചെയ്യാൻ പാടില്ലെന്നും മൂത്രമൊഴിച്ചാൽ ശുദ്ധി വരുത്തരുതെന്നുമൊക്കെ ചിലപ്പോൾ ഇവർ ഫത് വ ഇറക്കിക്കളയും !! അറബി ആചാരങ്ങൾ ഇഷ്ടമില്ലാത്ത 'പരുഷ്കാരി'കളാണ്. ആനുകാലിക ചർച്ചകളുടെ കൂട്ടത്തിൽ, മുജാഹിദ് പ്രസ്ഥാനവും, മർകസ് ദഅവയും മടവൂരുമൊക്കെ മുസ്‌ലിം കൈരളിക്കു ഇനിയും ഒരു ബാധ്യതയായി ആവശ്യമുണ്ടോ എന്ന് കൂടി ഗൗരവപൂർവ്വം ആലോചിക്കേണ്ടതുണ്ട്. കള്ളനാണയങ്ങൾ തിരിച്ചറിയപ്പെടണം. സാധാരണ ജനങ്ങൾ വഞ്ചിക്കപ്പെടരുത്. മുസ്ലിംകളുടെ ശത്രുക്കൾ ഹൈന്ദവ തീവ്രവാദികളോ മാധ്യമങ്ങളോ അല്ല. അവരാരും ഒരു ആയത്തോ ഹദീസോ ദുർവ്യാഖ്യാനിച്ചിട്ടില്ല. മറിച്ചു മുസ്‌ലിമിന്റെ യഥാർത്ഥ ശത്രു, പ്രമാണങ്ങളെ ദുർവ്യാഖ്യാനിക്കുകയും തെറ്റായി പ്രചരിപ്പിക്കുകയും ചെയ്യുന്ന കൂട്ടിക്കൊടുപ്പുകാരാണ്. കാരണം, പുറത്തുള്ള ശത്രുക്കൾക്കു പിൻവാതിൽ തുറന്നു കൊടുക്കുന്നത് ഉള്ളിലുള്ള ശത്രുക്കളാണ്. ഉള്ളിലുള്ള ചതിയന്മാരായ കള്ളന്മാരെ തിരിച്ചറിഞ്ഞില്ലെങ്കിൽ പുറത്തുള്ളവരെ തിരിച്ചറിയാൻ കഴിയില്ല. - ബഷീർ പുത്തൂർ ജിന്നിനോട് സഹായം തേടുന്നവൻ ശിർക്കിൽ അകപ്പെട്ടുവെന്നതിനു തെളിവാണ്, സഹായം തേടുന്നവനെ, മുസ്വ്-ഹഫിലേക്ക് മൂത്രമൊഴിക്കുക, ഖിബ്-ലക്ക് നേരെയല്ലാതെ തിരിഞ്ഞുകൊണ്ടോ, ജനാബത്തുകാരനായിക്കൊണ്ടോ നമസ്കരിക്കുക, തുടങ്ങിയ കുഫ്-റിന്റെ പ്രവർത്തനങ്ങൾ അവർ ചെയ്യിക്കുകയെന്നത്. ഏതെങ്കിലും ഒരു കു-ഫ്ർ ചെയ്യിപ്പിക്കാതെ യാതൊരു സഹായവും അവർ ചെയ്യില്ല. ((ഞാൻ മുസ്ലിമാണെന്ന് )) പറയുന്ന (ജിന്നിനെ) വനെപ്പോലും വിശ്വസിക്കരുത്, കാരണം, അവനായിരിക്കും പെരുംകള്ളൻ. അവരിൽ (ജിന്നുകളിൽ) മുസ്ലിംകളുണ്ട്, പക്ഷെ, അവരുടെ ഈമാൻ സ്ഥാപിക്കപ്പെടാൻ തെളിവുകൾ ആവശ്യമാണ്.
( ശൈഖ് റബീഉ ബിൻ ഹാദീ അൽ മദ്ഖലീ) |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed