ഭാഷയില്‍ , കീഴൊതുക്കം, വണക്കം, വഴിപ്പെടെല്‍ എന്നൊക്കെയാണ് ഇബാദത്ത് എന്ന അറബി പദത്തിന്‍റെ അര്‍ഥം. طريق معبّد എന്ന് പറഞ്ഞാല്‍ 'നടന്നു വഴക്കം ചെന്ന വഴി' .
എന്നാല്‍ സാങ്കേതികമായി, ഇബാദത്ത് എന്ന് പറഞ്ഞാല്‍ " അങ്ങേയറ്റത്തെ ഇഷ്ടവും അങ്ങേയറ്റത്തെ വിധേയത്വവും പ്രകടിപ്പിക്കലാണ്. അതിന് അപ്പുറം ഒരു വിധേയത്വം ഇല്ല. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ റഹിമഹുല്ലാഹ് പറഞ്ഞതു ഈ വിഷയത്തില്‍ സമഗ്രമാണ്. " അള്ളാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന മുഴുവന്‍ വാക്കുകളുടെയും ബാഹ്യവും ആന്തരികവുമായ പ്രവര്‍ത്തനങ്ങളുടെയും മൊത്തത്തിലുള്ള പേരാണു ഇബാദത്ത്". അപ്പോള്‍ അല്ലാഹുവിനു ഇഷ്ടവും ത്രിപ്തിയുമുള്ള എല്ലാ അമലുകള്‍ക്കും, ഖൌലുകള്‍ക്കും ഇബാദത്ത് എന്ന് പറയാം. ചില രാഷ്ട്രീയ മതക്കാര്‍ പ്രചരിപ്പിക്കുന്നത് പോലെ ആര്‍കും നിര്‍വചനചനമറിയാത്ത, ആശയക്കുഴപ്പമുള്ള ഒരു പതമല്ല ഇതു. സലഫുകള്‍ക്ക് ഈ പദത്തെ നിര്‍വചിക്കുന്നതില്‍ അശേഷം അഭിപ്രായ വിത്യാസം ഉണ്ടായിരുന്നില്ല. ഏതൊരു ഇബാദത്തിലും, അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ ഭയവും, പ്രതിഫലത്തെക്കുറിച്ചുള്ള പ്രതീക്ഷയും, അങ്ങേയറ്റത്തെ ഇഷ്ടവും അന്തര്‍ലീനമാണ്. ഈ മൂന്നില്‍ ഏതെങ്കിലുമൊന്നു ഇല്ലാതായാല്‍ ഇബാദത്തിന്‍റെ ചൈതന്യം നഷ്ടപ്പെടും. - ബഷീർ പുത്തൂർ
0 Comments
'ത്വാഗൂത്ത്' (طاغوت) എന്നാല്‍ അതിര് വിട്ടത്, പരിധിയില്‍ നിന്നു അകന്നത് എന്നെല്ലാമാണ് ഭാഷയില്‍ അര്‍ത്ഥം. സാങ്കേതികമായി, ശറഇയ്യായ നിലക്കുള്ള അതിന്‍റെ അര്‍ത്ഥം 'അള്ളാഹു അല്ലാതെ ആരാധിക്കപ്പെടാനായി തെരഞ്ഞെടുക്കുന്ന അനുസരിക്കപ്പെടുന്നതോ പിന്തുടരപ്പെടുന്നതോ ആയ മുഴുവന്‍ വസ്തുക്കള്‍ക്കും പറയുന്ന പേരാണ് 'ത്വാഗൂത്ത്' (طاغوت) എന്നത്. അതായത്, അള്ളാഹു അല്ലാതെ, ആരാധിക്കപ്പെടുന്ന (അവരുടെ തൃപ്തിയോടെ )വയും, അനുസരിക്കപ്പെടുന്നവയും (അല്ലാഹുവിനെ അനുസരിക്കുന്ന വിധത്തില്‍) പിന്തുടരപ്പെടുന്നവയും (അന്യായമായ നിലയില്‍) 'ത്വാഗൂത്ത്' ആണ്. ഇമാം ഇബ്നുല്‍ ഖയ്യിമിന്‍റെ നിര്‍വചനം ഇതില്‍ സമഗ്രമാണ് - ബഷീർ പുത്തൂർ الطاغوت كل ما تجاوز العبد به حده من معبود، أو متبوع، أو مطاع، فطاغوت كل قوم من يتحاكمون إليه غير الله ورسوله، أو يعبدونه من دون الله، أو يتبعونه على غير بصيرةٍ من الله، أو يطيعونه فيما لا يعلمون أنه طاعة لله، فهذه طواغيت العالم إذا تأملتها، وتأملت أحوال الناس معها رأيت أكثرهم عدلوا عن عبادة الله إلى عبادة الطاغوت، وعن التحاكم إلى الله وإلى الرسول صلى الله عليه وسلم إلى التحاكم إلى الطاغوت، وعن طاعته ومتابعة رسوله إلى طاعة الطاغوت ومتابعته
إعلام الموقعين 1/50 ഈമാന്‍ എന്നാല്‍ "നാവു കൊണ്ടു പറയലും, ഹൃദയം കൊണ്ടു വിശ്വസിക്കലും, ശരീരം കൊണ്ടു അമല്‍ ചെയ്യലുമാണ്. സല്‍കര്‍മങ്ങള്‍ കൊണ്ടു ഈമാന്‍ വര്‍ദിക്കുകയും, ദുഷ്കര്‍മങ്ങള്‍ കൊണ്ടു കുറയുകയും ചെയ്യും" കേവല വിശ്വാസം കൊണ്ടു മാത്രം ഈമാന്‍ പൂര്‍ണമാവുകയില്ല. എന്നാല്‍, മുര്‍ജിആക്കള്‍ക്ക് ഈമാന്‍ വെറും വിശ്വാസം മാത്രമാണ്. അമല്‍ ചെയ്തില്ലെന്കിലും ഈമാന്‍ പൂര്ണമാണെന്നാണ് അവര്‍ വാദിക്കുന്നത്. നാവു കൊണ്ടു പറയുക എന്ന് പറഞ്ഞാല്‍, കലിമതുതൌഹീദ് നാവു കൊണ്ടു ഉച്ചരിക്കുകയും, ആ മഹത്തായ വചനത്തിന്‍റെ തേട്ടതിനനുസൃതമായ്, തസ്ബീഹ്, തഹ്ലീല്‍, ഖുറാന്‍ പാരായണം, മറ്റു ദിക്റുകള്‍ തുടങ്ങിയവയാണ്. ഹൃദയം കൊണ്ടു വിശ്വസിക്കുക എന്ന് പറഞ്ഞാല്‍ നാവു കൊണ്ടു ഉച്ചരിച്ചു ഉറപ്പിച്ച കാര്യങ്ങള്‍ ഹൃദയം കൊണ്ടു വിശ്വസിക്കലാണ്. വെറും പറച്ചില്‍ മാത്രം മതിയാവില്ല എന്നര്‍ത്ഥം. പറച്ചില്‍ മാത്രമായാല്‍ അതാണ് നിഫാഖ്. നാവു കൊണ്ടു പറഞ്ഞ, ഹൃദയത്തില്‍ ഉറപിച്ച കാര്യങ്ങള്‍ ശരീരം കൊണ്ടു അമല്‍ ചെയ്യാത്തവനെ 'മുഅമിന്‍' എന്ന് പറയില്ല. മുര്‍ജിഅ 4 വിഭാഗമാണ്. ഒന്നു - നാവു കൊണ്ടു ഉച്ചരിച്ചാല്‍ മാത്രം ഈമാന്‍ പൂര്‍ണമായി. ഹൃദയം കൊണ്ടു വിശ്വസിച്ചില്ലെങ്കിലും. ഇവര്ക്ക് 'കറാമിയ്യ' എന്ന് പറയുന്നു. രണ്ടു - വിശ്വസിച്ചാല്‍ മാത്രം മതി. നാവു കൊണ്ടു ഉച്ചരിച്ചില്ലെങ്കിലും. ഇവരാണ് 'അശാഇറ'മൂന്നു - ഹൃദയം കൊണ്ടു അറിഞ്ഞാല്‍ മാത്രം മതി. വിശ്വസിച്ചില്ലെങ്കിലും. ഇവര്‍ക്ക് 'ജഹ്മിയ്യ' എന്ന് പറയുന്നു. മുര്ജിആക്കളിലെ ഏറ്റവും ദുഷിച്ചവര്‍ ഇവരാണ്. നാല്- നാവു കൊണ്ടു ഉച്ചരിക്കലും, ഹൃദയം കൊണ്ടു വിശ്വസിക്കലും. ശരീരം കൊണ്ടു അമല്‍ ചെയ്തില്ലെങ്കിലും. ഇവര്‍ക്ക് 'മുര്‍ജിഅതുല്‍ ഫുഖഹാ' എന്ന് പറയുന്നു. മുര്‍ജിയാക്കളിലെ താരതമ്യേന ഭേദപ്പെട്ട ഇവര്‍, അമലുകളെ ഈമാനില്‍ എണ്ണാറില്ല. - ബഷീർ പുത്തൂർ الإيمان في اللغة العربية معناه : التصديق ، أي : التصديق بالإخبار عن شيء غائب ، ويكون معه ائتمان للمخبر ، أي يكون المصدق قد أمن المصدق فيما أخبر به . أما الإيمان في الشرع فهو : " القول باللسان ، والتصديق بالقلب ، والعمل بالجوارح ، يزيد بالطاعة ، وينقص بالمعصية " ، فليس هو مجرد التصديق كما هو في اللغة . والذين يقولون : الإيمان هو التصديق فقط ، هم المرجئة ، وهؤلاء غالطون ، فالإيمان في الشرع يتكون من هذه الأمور المأخوذة من الأدلة ، وليس هو تعريفًا اصطلاحيًّا أو فكريًّا ، وإنما هو مأخوذ من الأدلة ، مستقرأ منها . ومعنى القول باللسان : أن ينطق بلسانه بشهادة أن لا إله إلا الله ، وأن محمدًا رسول الله ، ينطق بذلك ويعلن به ، ويدخل فيه أيضًا كل ما ينطق به اللسان من العبادات القولية ، كالتسبيح والتهليل ، وتلاوة القرآن وذكر الله عز وجل ، هذا كله قول باللسان ، وهو إيمان . وهو كذلك اعتقاد بالقلب ، فلا يكفي النطق باللسان ، فإن كان ينطق بلسانه ولا يعتقد بقلبه فهذا إيمان المنافقين الذين يقولون بألسنتهم ما ليس في قلوبهم ، وكذلك من صدق بقلبه ولم ينطق بلسانه فهذا ليس بمؤمن ؛ لأن المشركين والكفار يعتقدون بقلوبهم صدق الرسول -عليه الصلاة والسلام- ، لكن أبوا أن ينطقوا بألسنتهم لغرض من الأغراض ، إما لحمية على دينهم ، كما أمر الرسول - صلى الله عليه وسلم - كفار قريش أن يقولوا لا إله إلا الله فقالوا : أَجَعَلَ الْآلِهَةَ إِلَهًا وَاحِدًا فهم أبوا أن يقولوا لا إله إلا الله ويشهدوا بها حمية لدينهم وعبادتهم للأوثان ! ! فالتصديق بالقلب بدون نطق اللسان لا يكفي ، وليس هو الإيمان ، إنما هذا عند المرجئة ، والمرجئة طائفة مخالفة لأهل السنة والجماعة ، لا عبرة بقولها . وكذلك من نطق بلسانه ، وصدق بقلبه ، ولم يعمل بجوارحه ، فليس بمؤمن إلا عند المرجئة أيضًا ؛ لأن بعض المرجئة -وهم مرجئة الفقهاء - يقولون : الإيمان هو : القول باللسان والتصديق بالقلب . ولا يدخلون أعمال الجوارح في الإيمان . والمرجئة أربع فرق : أ - فرقة يقولون : الإيمان هو ؛ القول باللسان فقط وهؤلاء هم الكرامية . ب - وفرقة يقولون : الإيمان هو : التصديق بالقلب فقط ، ولو لم ينطق ، وهذا قول الأشاعرة . ج - وفرقة يقولون : الإيمان : مجرد المعرفة بالقلب ولو لم يصدق ، فإذا عرف بقلبه ولو لم يصدق ، فإنه مؤمن وهذا قول الجهمية ، وهم شر فرق المرجئة . د - الفرقة الرابعة : الذين يقولون هو : القول باللسان ، والاعتقاد بالقلب ، وهؤلاء أخف فرق المرجئة ، ولذلك يسمون بمرجئة الفقهاء . أما جمهور أهل السنة والجماعة فإنه لا بد من هذه الحقائق في الإيمان : قول باللسان ، واعتقاد بالقلب ، وعمل بالجوارح ، يزيد بالطاعة وينقص بالمعصية ، فكلما عمل المرء طاعة زاد إيمانه ، وكلما عمل معصية نقص إيمانه ، فإذا أردت أن يزيد إيمانك فعليك بالطاعات ، فذكر الله يزيد في الإيمان ، وسماع القرآن يزيد في الإيمان ؛ قال تعالى : إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ ، وقال تعالى : وَيَزِيدُ اللَّهُ الَّذِينَ اهْتَدَوْا هُدًى . وقال تعالى : وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا فدل على أن الإيمان يزيد بالطاعة وينقص بالمعصية . كلما عصى الإنسان ربه نقص إيمانه ، حتى ربما أدى ذلك إلى أن يكون إيمانه ضعيفًا جدًا ، يكون إيمانه مثقال ذرة أو أقل ، فيضعف الإيمان حتى يكون قريبًا من الكفر ؛ كما قال تعالى : هُمْ لِلْكُفْرِ يَوْمَئِذٍ أَقْرَبُ مِنْهُمْ لِلْإِيمَانِ . فالمعاصي تنقص الإيمان ، فمن خاف على إيمانه من النقص تجنب المعاصي ، وإلا فليعلم أنها كلها على حساب الإيمان ، كلما عمل معصية فإنه ينقص إيمانه بذلك حتى ربما لا يبقى منه إلا القليل ، بل ربما يزول بالكلية ؛ لأن بعض المعاصي يزيل الإيمان بالكلية ، لا يبقى معه إيمان ، مثل الشرك بالله -عز وجل- والكفر به ، وترك الصلاة ، هذا يزيل الإيمان بالكلية . فهذا هو تعريف الإيمان عند أهل السنة والجماعة
ആരും ജയിക്കാത്ത യുദ്ധം !
സ്ത്രീകളുടെയും കുട്ടികളുടെയും രക്തം വീണു വിറങ്ങലിച്ച ഗാസ തെരുവുകള്‍. എങ്ങും തളം കെട്ടി നില്ക്കുന്ന ശ്മശാന മൂകത. നാസികളെപ്പോലും നാണിപ്പിക്കുന്ന നരഹത്യ. 21 നാള്‍ കൊണ്ടു 'പരമാവധി' നശിപ്പിച്ചു കയ്യില്‍ കൊടുത്തു. ലോകം, ആധുനിക ലോകം നോക്കി നിന്നു. അറബ് ദേശിയത ഒരിക്കല്‍ കൂടി ചിറകു വിടര്‍ത്തി. സാധാരണ പ്രസ്താവനകളും അപലപനങ്ങളും, ആവര്‍ത്തിച്ചു. ഒന്നിന് പകരം മുന്നും, നാലും, ഉച്ചകോടികള്‍ നടത്തി ചായയും, ഖഹ് വായും കുടിച്ചു പിരിഞ്ഞു. തട്ടുപൊളിപ്പന്‍ പ്രസ്താവനകള്‍ നടത്തുന്ന ഹസന്‍ നസൃല്ലയെയോ, ഹിസ്ബുല്ലയെയോ ആരും കണ്ടില്ല. അഹ്മദി നജാദും, സിറിയയും എവിടെ? ആര്‍ക്കുമറിയില്ല. ! അവസരം എല്ലാ ഞാന്ഞൂലുകളും പരമാവധി മുതലെടുത്തു. അറബി മുസ്ലിം ഭരണകൂടങ്ങളെയും, അധികാരികളെയും കണക്കിന് 'താങ്ങാന്‍' കിട്ടിയ അവസരം എല്ലാ നവ ഖവാരിജുകളും ഉപയോഗപ്പെടുത്തി. കള്ള് കുടിയന്മാരും കൂട്ടിക്കൊടുപ്പുകാരുമായ് അവരെ 'വാഴ്ത്തി' . അപ്പോഴും നബി സല്ലല്ലഹു അലൈഹി വസല്ലമയുടെ അനുചരന്മാരെ ചീത്ത പറയുന്ന ഇറാനിലെ നെജാദിനെ പുകഴ്ത്താന്‍ മറന്നതുമില്ല. പതിവു പോലെ ബഹിഷ്കരണത്തിനു ആഹ്വാനം വന്നു. ജൂദ-അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കുക. കോള, പെപ്സി, കേന്ടുകി..തുടങ്ങിയവ. ഭാഗ്യത്തിന് കമ്പ്യൂട്ടര്‍ അതില്‍ ഉള്പെടുതിയില്ല. മരുന്നുകള്‍, കാറുകള്‍, കമ്പ്യൂട്ടര്‍ ഉല്‍പന്നങ്ങള്‍ തുടങ്ങി ആയുധങ്ങള്‍ വരെ അതിലുല്പെടുത്തണം. ! എന്നാല്‍ അതോടെ ബഹിഷ്കരണത്തിന്‍റെ 'പൂതി' തീരും. ! പ്രകടനങ്ങളും, പ്രധിശേധങ്ങളും ലോകത്ത് എല്ലായിടത്തും നടന്നു. പല കൊടികളും, നിറങ്ങളും ജനങ്ങള്‍ കണ്ടു. ചില പുതിയ കൊടികള്‍ തങ്ങളുടെ അസ്തിത്വം സ്ഥാപിക്കാന്‍ വെമ്പി. എങ്കിലും നരമേധത്തിനു കുറവൊന്നും കണ്ടില്ല. ! ഇസ്മായില്‍ഹനിയ - പുറത്താക്കപ്പെട്ട ഹമാസ് നേതാവ്- 'ഞങ്ങള്‍ വിജയിച്ചു' എന്ന് പ്രസ്താവിച്ചു. ദിവസങ്ങള്‍ക്കു മുമ്പു, ദമാസ്കസില്‍ വെച്ചു ഹമാസിന്‍റെ രാഷ്ട്രീയ നേതാവ് 'ഞങ്ങള്ക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല' എന്ന് പ്രസ്താവിച്ചിരുന്നു. ശരിയാണ്. നിങ്ങള്ക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. നഷ്ടപ്പെടാന്‍ നിങ്ങള്ക്ക് 'ഒന്നുമില്ലല്ലോ'. ജൂദപ്പരിഷകള് അടിച്ച് തകര്‍ത്തത്, എല്ലാ ആക്ഷേപങ്ങളുമേറ്റ അറബികള്‍ തന്നെ പുനര്‍നിര്‍മിച്ചു നല്കും. ഒരു ജൂദനു 100 എന്ന അനുപാതത്തില്‍ ഫലസ്തീനികളെ കൊന്നൊടുക്കിയിട്ടും ഹമാസ് പറയുന്നു ' ഞങ്ങള്‍ വിജയിച്ചു' !! എന്ന് !!!!!!!!!!! ഈ 'രസ'തന്ത്രമാണ് എന്നെപ്പോലെയുള്ള സാധുക്കള്‍ക്ക് മനസിലാവാത്തത് ! - ബഷീർ പുത്തൂർ തൂലിക, രണ്ടു നാവുകളിലൊന്നു, നിശബ്ദ നാവ്, ദന്തനിരകള്‍ക്കിടയില്‍ പതിയിരിക്കുന്ന ബുദ്ധികേന്ദ്രം. അള്ളാഹു സത്യം ചെയ്തു പറഞ്ഞു. " നൂന്‍, പേനയും അവര്‍ എഴുതുന്നതും തന്നെ സത്യം" അല്ലാഹുവിന്‍റെ പ്രഥമ സൃഷ്ടി. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു " അള്ളാഹു തആല ആദ്യമായി സൃഷ്ടിച്ചത് പേനയാണ്. " പേന, അതിന്‍റെ വാഹകന്‍റെ ആശയങ്ങളുടെ സേവകനാണ്. അവന്‍ കുറിച്ചു വെക്കുന്നത് അത് മാനവര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നു. അതിന്‍റെ സ്വാധീനം ഹൃദയ തലങ്ങളില്‍ കൊത്തി വെക്കുന്നു. അതിന്‍റെ വാഹകന്‍ സത്യത്തിന്‍റെ സഹചാരിയാണെന്കില്‍, ജനോപകാരപ്രധമായ കാര്യങ്ങളാല്‍ കുറിമാനങ്ങള്‍ പുഞ്ചിരി തൂകും. ഇനി അതിന്‍റെ വാഹകന്‍ ബാത്തിലിന്‍റേയും, ഹവയുടെയും, ബിദഅത്തിന്‍റെയും ഫിത്നയുടെയും ആളാണെങ്കില്‍, കടലാസുകള്‍ അവന്‍റെ ആശയത്തിന്‍റെ വിഷം തുപ്പും.
തൂലികകളില്‍ ഉത്തമം ഇമാം ഇബ്നുല്‍ഖ്‌യ്യിം പറഞ്ഞ രൂപത്തിലുള്ള സമഗ്രമായതാണ്. "മിഥ്യാവാദികളെ ഖണ്ടിക്കുന്നതും, സത്യത്തിന്‍റെ ആളുകളെ ഉയര്‍ത്തുന്നതും, സത്യത്തിന്‍റെ പന്ഥാവില്‍ നിന്നു തെറ്റി, പിഴച്ച വഴിയില്‍ പ്രവേശിച്ച വിത്യസ്തങ്ങളും, വിവിധങ്ങളുമായ, മിഥ്യാവാദങ്ങളെ പൊളിക്കുന്നതുമായ തൂലിക; ഇത്തരം തൂലികകള്‍ക്ക്, ജനങ്ങളില്‍ രാജവിനുള്ള സ്ഥാനമാനുള്ളത്. അതിന്‍റെ വാഹകര്‍ , എല്ലാ മിഥ്യാവാദികളുമായ് സമരത്തിലാണ്. " അതിനെതിരായി, ബാതിലിനു ഒരുപാടു തൂലികകള്‍ ഉണ്ട്. അതില്‍ ഏറ്റവും, അപകടകരവും, ഉപദ്രവകരവുമായിട്ടുള്ളതു, ആളുകള്‍, കാര്യങ്ങളെ തങ്ങളുടെ ഇച്ചക്കും, ചിന്താപരമായ മന്ഹജിനും, പക്ഷപാതപരമായും വിലയിരുതുന്നതാണ്. എന്നിട്ടതിനു മതപരമായ പരിവേഷം നല്കുകയും ചെയ്യുക. അത്തരം തൂലികകളാണ് യുവാക്കളുടെ ധിഷണകള്‍ മലിനപ്പെടുതിയത്, മുസ്ലിംകളുടെ രക്തം ഒഴുക്കിയത്, ഇന്നു സംഭവലോകത്ത് അവര്‍ വിതച്ചതാണ് നാം അനുദിനം കൊയ്തുകൊണ്ടിരിക്കുന്നത്. എത്രയെത്ര ഗ്രന്ഥങ്ങളാണ് അവരെ പിഴപ്പിച്ചത്? ആയതുകളുടെയും, ഹദീസുകളുടെയും അകമ്പടിയോടെ എത്രയെത്ര ലേഖനങ്ങളാണ് അവരെ അന്ധരാക്കിക്കളഞ്ഞത്? അവ യഥാര്‍ഥത്തില്‍, യുവതയെ രക്തം ചിന്തുന്നതിനും, നാശത്തിനും, തീരാ നഷ്ടത്തിനും പ്രേരിപ്പിക്കുന്നവ ആയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അള്ളാഹു നമ്മെ താക്കീതു നല്‍കിയിട്ടുണ്ട്. "നിങ്ങള്‍ അറിഞ്ഞുകൊണ്ട് സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കരുത്" പ്രസ്തുത ലേഖനങ്ങള്‍, മുസ്ലിം ചെറുപ്പക്കാരെ നന്മയില്‍ നിന്നു വഴികേടിലെക്കും, സുന്നത്തില്‍ നിന്നു ബിദഅത്തിലേക്കും തള്ളിവിടുന്നവയാണ്. ഒരു ജമായത്തില്‍ നിന്നു ഒരു പാടു ജമാഅതുകളിലെക്കും, ഒരു അമീറില്‍ നിന്നു ഒരുപാടു അമീറുകളിലെക്കും, മുസ്ലിമിനോട് സ്നേഹത്തില്‍ വര്തിക്കുന്നതില്‍ നിന്നു അവനില്‍ കുഫ്ര്‍ ആരോപിക്കുന്നതിലെക്കും, നിര്‍ഭയത്തില്‍ നിന്നു ഭയവിഹ്വലതയിലേക്കും, സമാധാനത്തില്‍ നിന്നു കുഴപ്പതിലെക്കും, ഹഖില്‍ നിന്നു ബാത്ത്വിലിലേക്കും അതെത്തിക്കുന്നു. ഈ ഫിത്നയില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗം സത്യത്തിന്‍റെ ഉലമാക്കളുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കലാണ്. " നിശ്ചയം, ഈ അറിവ് ദീനാണ്. അതിനാല്‍ അത് ആരില്‍ നിന്നാണ് സ്വീകരിക്കേണ്ടത് എന്ന് നിങ്ങള്‍ നോക്കിക്കൊള്ളുക. " അതായതു, ഈ ദീന്‍ സ്വീകരിക്കേണ്ടത്, വിശ്വസ്തരായ, നീതിമാന്മാരായ ആളുകളില്‍ നിന്നാണ്. നബി തിരുമേനി പറഞ്ഞതു പോലെ " ഈ ദീനിനെ എല്ലാ പിന്ഗാമികളില്‍ നിന്നും നീതിമാന്മാര്‍ വഹിക്കും" അതിനാല്‍ നമ്മുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളും ശറഈ ആശയങ്ങളും, ഇസ്ലാമിക സംഘടന നേതാക്കളില്‍ നിന്നും, രാഷ്ട്രീയ മതത്തിന്‍റെ ആളുകളില്‍ നിന്നും, തങ്ങളുടെ ലകഷ്യ സാക്ഷാല്‍കാരത്തിന് മതത്തെ ഉപയോഗിക്കുന്നവരില്‍ നിന്നും സ്വീകരിച്ചാല്‍ അവര്‍ നമ്മെ വഴികേടിലാക്കും. സംഘടനകളുടെ തീന്മേശയില്‍ നിന്നു ഭക്ഷിച്ചാല്‍, അവരുടെ ഉചിഷ്ടത്തിന്‍റെ തടവറയിലാവും. അപ്പോള്‍ സംഘടനയുടെ വാക്കായിരിക്കും അവന് , നേതൃത്വത്തിന്‍റെ കല്പനയായിരിക്കും അവന് സ്വീകാര്യം. നമ്മിലെ സ്വതന്ത്രര്‍, സമുദായത്തിന്‍റെ ജാഗരണം ആഗ്രഹിക്കുന്നുവെങ്കില്‍, നന്മക്കു വേണ്ടിയെന്നു ആണയിട്ടുകൊണ്ടിരിക്കുന്ന, ഈ പാര്ടികളുമായി ബന്ധമില്ലാത്ത ആളുകളെ കണ്ടെത്തേണ്ടതുണ്ട്. എന്നല്ല, ഇത്തരം കക്ഷികളുടെ ബിദഅത്തിനേയും, ഉപദ്രവത്തെയും, അവരുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചും ജാഗ്രത പുലര്ത്തേണ്ടതുണ്‍ട്. അതില്‍, ഒരിക്കലും മത രാഷ്ട്ര സംഘടനകളുടെ ചിന്തകള്‍ക്കും, പിഴച്ച ആശയങ്ങള്‍ക്കും, ബന്ധിയാവാന്‍ ആഗ്രഹിക്കാത്ത, ജനങ്ങളില്‍ നിന്നും ഒന്നും ആഗ്രഹിക്കാത്ത ശൈഖ് മുഹമ്മദ് ബിന്‍ അല്‍ ജറാഹ് റഹിമഹുല്ലാഹ് നമുക്കു മാതൃകയാണ്. ഈ വഴി, അതായത്, വഴി തെറ്റി ഒഴുകുന്ന സംഘടനകളുടെ ഒഴുക്കിന് അഭിമുഖമായ വഴി, ഒരിക്കലും റോസാപ്പൂക്കള്‍ വിതറിയ പരവതാനിയായിരിക്കില്ല എന്ന് നാം അനിവാര്യമായ് മനസിലാക്കണം. മറിച്ചു അത് ശത്രുത പ്രകടമാക്കുന്നതാണ്. അതിനാല്‍ അവര്‍ അല്ലാഹുവിനെ സുക്ഷിക്കുകയും, ക്ഷമ അവലംബിക്കുകയും ചെയ്യട്ടെ . തീര്‍ച്ചയായും, ഇതു സമുദായ സഹായവും, സത്യമാര്‍ഗത്തെ പുനരുജ്ജീവിപ്പിക്കലുമാണ്. അള്ളാഹു പറഞ്ഞു. " എന്‍റെ കുഞ്ഞു മോനേ, നീ നമസ്കാരം നിലനിര്‍ത്തുകയും നന്മ കല്പിക്കുകയും തിന്മ വിലക്കുകയും നിനക്കു ബാധിച്ച വിഷമങ്ങളില്‍ ക്ഷമ അവലംബിക്കുകയും ചെയ്യുക. തീര്‍ച്ചയായും അത് ദൃഡമായ കാര്യങ്ങളില്‍ പെട്ടതത്രെ." സുറത്തു ലുഖ്‌മാന്‍ -17 ശൈഖുല്‍ ഇസ്ലാം ഇമാം അബു ഇസ്മയില്‍ അബ്ദുള്ള അല്‍ ഹറവി പറയുന്നു - അദ്ദേഹം ഹഖിനെ സഹായിക്കുകയും ബിദ'അതിനെയും അതിന്‍റെ ആളുകളെയും എതിര്‍ക്കുകയും ചെയ്യുന്ന ഇമാം ആയിരുന്നു - " ഞാന്‍ അന്ജു തവണ ഘഡ്ഗം കാണിക്കപ്പെട്ടു (വധ ഭീഷണി മുഴക്കിക്കൊണ്ട്) എന്‍റെ ആശയത്തില്‍ നിന്നു പിന്‍മാറണമെന്നല്ല എന്നോട് പറഞ്ഞതു, മറിച്ചു ആശയ വൈരുധ്യങ്ങള്‍ക്ക് നേരെ മിണ്ടിപ്പോകരുതെന്നാണ്. ഞാന്‍ പറഞ്ഞതാകട്ടെ, 'ഞാന്‍ മിണ്ടാതിരിക്കില്ലെന്നും ! " - ബഷീർ പുത്തൂർ അല്ലാഹുവിന്റെ കിതാബും നബി صلى الله عليه وسلم തിരുമേനിയുടെ ചര്യയും അവലംബിക്കുകയും ഖുര്‍ആനും ഹദീസും സ്വഹാബത് എങ്ങിനെ മനസിലാക്കിയോ അങ്ങിനെ മനസിലാക്കുകയും അമല്‍ ചെയ്യുകയും, പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ ബുദ്ധിപരമായ നിഗമനങ്ങള്‍ നല്‍കാതിരിക്കുകയും സ്വഹാബതിനെക്കുറിച്ച് നല്ലത് വിചാരിക്കുകയും, അവര്‍ നന്മയില്‍ നമ്മെ മുന്‍കടന്നവരും അവരിലെ ന്യുനതകള്‍ പൊറുക്കപ്പെട്ടതുമാണെന്നും വിശ്വസിക്കുകയും ചെയ്യുക. മുസ്ലിം ഭരണാധികാരികള്‍, അവര്‍ തെമ്മാടികളും നെറികെട്ടവരും, ദ്രോഹികളും ആയാലും അവരെ അനുസരിക്കുകയും അനുസരണ പ്രതിഞജ ലംഘിക്കതിരിക്കുകയും ചെയ്യുക. നമസ്കാരം നില നിര്‍ത്തുന്ന കാലത്തോളം, അവര്‍ക്കെതിരില്‍ പടപ്പുറപ്പാട് നടത്താതിരിക്കുക. ഒരു തിന്‍മ ചെയ്യാന്‍ ആര് നിര്‍ബന്ധിച്ചാലും അത് അനുസരിക്കേണ്‍ടതില്ല. വിശ്വാസ വിശുദ്ധിയുടെ വഴിയില്‍ സലഫുകള്‍ നടന്നു പോയ ശുദ്ധ ശുബ്രമായ വഴിയില്‍ ചരിക്കാന്‍ അള്ളാഹു നമുക്കു തൌഫീഖ് നല്‍കട്ടെ.
- ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|