ഉമർ ബിൻ സ്വാലിഹിനോട് ഇമാം അഹ് മദ് –رحمه الله– പറയുന്നു:
അബൂ ഹഫ്സ്വേ ! ജനങ്ങളുടെമേൽ ഒരു കാലം വരാനിരിക്കുന്നു, അന്ന് അവർക്കിടയിൽ ഒരു മുഅ്മിൻ ചീഞ്ഞുനാറുന്ന ശവശരീരം പോലെയായിരിക്കും . വിരലുകൾക്കെല്ലാം അന്ന് ചൂണ്ടിക്കാണിക്കാനുണ്ടാവുക കാപട്യക്കാരനെ മാത്രമായിരിക്കും. (ഇബ്നു മുഫ് ലിഹ് | ആദാബു ശ്ശറഇയ്യ:) - അബൂ ത്വാരിഖ് സുബൈര്‍
0 Comments
സത്യത്തിന്റെ വഴി അറിയണം, ആ വഴിയിൽ എന്തെല്ലാമുണ്ട് എന്നറിയണം, വഴിയിലെത്താനും വഴിതെറ്റാതെ നടക്കാനും ലക്ഷ്യമണയാനും വഴി കാണിച്ചു തന്നവൻ തന്നെ അനുഗ്രഹിക്കണം.
اهدنا الصراط المستقيم ഈ പ്രാർഥന എത്ര അത്യാവശ്യമാണ്! ഭക്ഷണത്തേക്കാൾ, വെള്ളത്തേക്കാൾ, ശ്വാസോഛ്വാസത്തേക്കാൾ അത്യാവശ്യമാണ്. - അബു തൈമിയ്യ ഹനീഫ് ബാവ അല്ലാഹുവിൻറെ ദീൻ, ദീനുൽ ഇസ്‌ലാമിൻറെ നാലാമത്തെ സ്തംഭമായ റമളാനിലെ നോമ്പ്, റമളാൻ മാസം നിർണ്ണയിക്കേണ്ടത് എങ്ങനെ? ഇതൊന്നും തന്നെ
• രാഷ്ട്രീയക്കാർ അവരുടെ നിക്ഷിപ്ത താൽപര്യം സംരക്ഷിക്കാനുപയോഗിക്കേണ്ട വിഷയങ്ങളല്ല. • സംഘടനക്കാർ അവരുടെ സങ്കുചിതമായ പക്ഷപാതം കാണിക്കേണ്ട മേഖലയല്ല. • ഖാളിമാർ അവരുടെ മൂപ്പിളമ തർക്കത്തിന് ഉപയോഗിക്കേണ്ട കാര്യമല്ല. • ഗ്രൂപ്പ് കളിക്കാർക്കും റുവൈബിളമാർക്കും കൊട്ടിപ്പാടാനുള്ള തപ്പല്ല. മേൽ പറഞ്ഞത് നിങ്ങളുടെ മനഃസാക്ഷി തന്നെ നിങ്ങളോട് ഒരിക്കലെങ്കിലും സ്വകാര്യമായി പറഞ്ഞിട്ടുണ്ടായിരിക്കും. സത്യത്തിൻറെ ആ ഉൾവിളിയെ നിങ്ങൾ നിഷേധിക്കരുതായിരുന്നു. സത്യം നിങ്ങൾ ചുട്ടു ചാമ്പലാക്കിയെങ്കിൽ തന്നെ, ആ ചാരത്തിലെവിടെയോ ഒരു ചെറു കനൽ അവശേഷിക്കുന്നുണ്ടാവാം. എങ്കിൽ താഴെ പറയുന്ന കാര്യങ്ങളെ കുറിച്ച് ഒന്ന് പര്യാലോചിക്കൂ, സഹോദരാ! റമളാൻ നിർണ്ണയിക്കേണ്ടത് മാസപ്പിറവിയുടെ കാഴ്ചയെ അടിസ്ഥാനപ്പെടുത്തിയാണ്. ഗണിതശാസ്ത്രമല്ല, ഗോളശാസ്ത്രമല്ല, കലണ്ടറല്ല, രാഷ്ട്രീയമായ നീക്കുപോക്കുകളല്ല മാസം നിർണ്ണയിക്കാൻ അടിസ്ഥാനമാക്കേണ്ടത്. നബി ﷺ പറയുന്നു (മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പ് പിടിക്കുക, മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പ് അവസാനിപ്പിക്കുക – ബുഖാരി) ഒരു മുസ്‌ലിമായ വ്യക്തി മാസപ്പിറവി കണ്ടാൽ അത് ഒരു മുസ്‌ലിം ഭരണാധികാരിയുടെ മുന്നിൽ സാക്ഷ്യപ്പെടുത്തണം. ഭരണാധികാരി ആ സാക്ഷ്യം അംഗീകരിച്ച് പ്രഖ്യാപിച്ചാൽ ആ വിവരം ലഭിക്കുന്നവർ, പ്രാദേശികമായ അതിർ വരമ്പുകളില്ലാതെ എല്ലാവരും, അത് അംഗീകരിച്ച് നോമ്പ് തുടങ്ങണം. നബി ﷺ പറയുന്നു. (നോമ്പ് നിങ്ങൾ നോമ്പ് പിടിക്കുന്ന ദിവസമാണ് – തിർമുദി, അബൂദാവൂദ്) പരാമൃഷ്ട സന്ദർഭത്തിലെ നിങ്ങൾ, ജനം, പ്രജ എന്നൊക്കെയുള്ള പരാമർശത്തിൻറെ വിവക്ഷ ഭരണാധികാരിയും പ്രജകളുമാണ്. ഒരു മുസ്‌ലിം ഭരണാധികാരിയുടെ നിയന്ത്രണത്തിലല്ലാത്ത കക്ഷികളും വിഭാഗങ്ങളും ഇതിൻറെ പരിധിയിൽ പെടില്ല. തലയില്ലാത്ത തെങ്ങിൽ കേറുന്നത് നന്നല്ല എന്ന് പറയേണ്ടതുണ്ടോ?! വർഷാവർഷങ്ങളിൽ മാസപ്പിറവി സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ ഉടലെടുക്കുന്നു. ഓരോ വർഷവും ആശയക്കുഴപ്പങ്ങളുടെ പുതിയ പുതിയ പതിപ്പുകൾ അവതരിപ്പിക്കപ്പെടുന്നു. എന്നാൽ അഹ്‌ലുസ്സുന്നഃ ഫിത്നകളുടെയും ആശയക്കുഴപ്പങ്ങളുടെയും കൊടുങ്കാറ്റുകളിൽ ആടാതെ, ഉലയാതെ, വ്യക്തതയോടെ ഒരു പർവ്വതം കണക്കെ ഉറച്ചു നിൽക്കുന്നു. മാസം കണ്ടുവോ? കണ്ടു. ശാസനാധികാരമുള്ള ഒരു മുസ്‌ലിം ഭരണാധികാരി അത് അംഗീകരിച്ച് പ്രഖ്യാപിച്ചുവോ? അതെ, പ്രഖ്യാപിച്ചു. മുസ്‌ലിം ഭരണാധികാരികളിൽ ഒരാളുടെ (സൌദി ഭരണാധികാരി) പ്രഖ്യാപനം വന്നു. നോമ്പ് പിടിക്കാൻ തക്ക സമയത്ത് ആ വിവരം കിട്ടിയോ കിട്ടി, ഏതാണ്ട് രാത്രി ഒമ്പത് മണിക്കു തന്നെ വിവരം കിട്ടി. എന്നാൽ നോമ്പ് തുടങ്ങാം. സംശയങ്ങളും പുകമറകളുമില്ല. എല്ലാം വ്യക്തം. കാപ്പാട്ടെ കാഴ്ചയോ? കാണാം, കാണാതിരിക്കാം. ശരിക്കും കണ്ടതോ അതോ കള്ളക്കാഴ്ചയോ തീർച്ചപ്പെടുത്താനാവില്ല. ഒരു മുസ്‌ലിം ഭരണാധികാരി അത് അംഗീകരിച്ച് പ്രഖ്യാപിച്ചോ? ഇവിടെ ശാസനാധികാരമുള്ള ഒരു മുസ്‌ലിം ഭരണാധികാരിയില്ലല്ലോ. ഖാളിമാരും കമ്മിറ്റിക്കാരും ഗ്രൂപ്പുകാരും ഒക്കെ പ്രഖ്യാപിച്ചല്ലോ? അവർ പ്രഖ്യാപിക്കാം, പ്രഖ്യാപിക്കാതിരിക്കാം. അതിനെന്തു വില?! അവരിൽ ആർക്കും ശാസനാധികാരമില്ലല്ലോ. അതിനാൽ അവരിൽ ഒരാൾ പ്രഖ്യാപിച്ചാൽ അത് മറ്റൊരാൾ സ്വീകരിക്കുകയുമില്ല. ഐക്യത്തിനു പകരം അവർ ഭിന്നിപ്പിനും കക്ഷിത്വത്തിനുമാണ് കാരണമാകുന്നതും. അവരെയെല്ലാം വെടിയുക. ശാസനാധികാരമുള്ള ഒരു മുസ്‌ലിം ഭരണാധികാരിയുടെ പ്രഖ്യാപനം ചെവിക്കൊള്ളുക. അല്ലാഹു അൽജമാഅഃയുടെ കൂടെയാണ്. അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|