ഒന്ന് -
ഭരണകർത്താക്കൾ, തെമ്മാടികളും ധിക്കാരികളും സുഖലോലുപരും പ്രജാ വൽസലരല്ലാത്തവരും തന്നിഷ്ടക്കാരും, സ്വാർഥരും, അതിക്രമാകാരികളും ആയാലും, അവരെ അനുസരിക്കുകയും, അവർക്കെതിരിൽ പടപ്പുറപ്പാട് നടത്താതിരിക്കുകയും ചെയ്യണമെന്നതാണ് ഇസ്ലാമിന്റെ കല്പന. എന്നാൽ ആധുനിക ഖവാരിജുകളും അവരുടെ വാലുകളായി ആടുന്ന ആളുകളും ഈ നിര്ദേശം അന്ഗീകരിക്കാത്തവരോ സ്വീകരിക്കാത്തവരോ ആണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ ഈജിപ്തിൽ അരങ്ങേരിക്കൊണ്ടിരിക്കുന്നത്. ഇസ്ലാമിന്റെ പേരില് അതിനു കാർമികത്വം വഹിക്കുന്നതാകട്ടെ ഇഖ് വാനുൽ മുസ്ലിമുനും !! രണ്ട്- ഖലീഫയായ ഉസ്മാൻ റദിയല്ലാഹു അന്ഹുവിനെതിരിൽ പടപ്പുറപ്പാട് നടത്തുകയും അദ്ധേഹത്തെ ഉപരോധിച്ചു അതി നിഷ്ടുരമായി കൊലപ്പെടുത്തുകയും ചെയ്ത ഖവാരിജുകളാണ് ഇവരുടെ ആദർശ പിതാക്കൾ. ഭരണകർത്താക്കൾക്കെതിരിൽ പൊതു ജനങ്ങളെ ഇളക്കിവിടുകയും പ്രധിശേധങ്ങൾ സംഘടിപ്പിക്കുകയും അതിനു വേണ്ടി ആഹ്വാനം ചെയ്യുകയും ചെയ്യുന്നവർ നബി ചര്യയുടെ വക്താക്കളോ അതിന്റെ പിന്തുടര്ച്ച അവകാശപ്പെടാൻ യോഗ്യരോ അല്ല. മൂന്ന് - ഇസ്ലാമിന്റെ ബാനർ ഉയർത്തിപ്പിടിച്ചു അതിന്റെ മറവിൽ ആധുനിക ഖവാരിജീ ചിന്ത മുസ്ലിം ബഹു ജനങ്ങളിൽ ഇസ്ലാമിക ദർശനമായി പ്രചരിപ്പിക്കുകയും അതിൽ കൊല്ലപ്പെടുന്നവരെ ധീരയോധാക്കളായി വാഴ്ത്തുകയും ചെയ്യുക. അതിനു വശം വതരാവാത്ത ആളുകളെ ഭീരുക്കളും ഭരണ കർത്താക്കളുടെ ഉപചാപക വ്രിന്തവുമായി ചിത്രീകരിക്കുക. ഇങ്ങിനെ പോകുന്നു ആധുനിക ഖവാരിജുകളുടെ വീക്ഷണ വൈകല്യങ്ങൾ. നാല് - നബി ചര്യയിലോ , സ്വഹാബതിന്റെ ജീവിതത്തിലോ ഭരണ കർത്താക്കൾക്കെതിരിൽ പൊതുജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തുകയോ സമരം നയിക്കുകയോ ചെയ്തതായി യാതൊരു രെഖയുമില്ല. ദീനും ദുനിയാവുമറിയാത്ത " റുവൈബിദകളാണ്" ഇതിന്റെ വക്താക്കളും പ്രയോഗതാക്കളും . ദീൻ അവർ പഠിച്ചിരുന്നുവെങ്കിൽ അവർ സുന്നത് പിന്തുടർന്ന് അച്ചടക്കം പാലിക്കുമായിരുന്നു. ദുനിയാവ് അവർക്കരിയുമായിരുന്നുവെങ്കിൽ, സർവായുധ വിഭുഷിതരായ ഭരണ കര്താക്കൾക്കെതിരിൽ നിരായുധരായി ഇറങ്ങി പുരപ്പെടില്ലായിരുന്നു, സ്ത്രീകളോടും കുട്ടികളോടും തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്യില്ലായിരുന്നു. അഞ്ചു - തുനീശ്യയിൽ ഗനുഷിക്കും ഈജിപ്തിൽ മുര്സിക്കും ഭരണം കിട്ടിയപ്പോൾ ഈ അഭിനവ ഇസ്ലാമിസ്റ്റുകൾ ശരീഅത് നടപ്പാക്കാനല്ല ശ്രമിച്ചത്. അത് ഈജിപ്തിൽ നടപ്പാക്കാൻ കഴിയില്ല എന്നാണു മുർസി പറഞ്ഞത്. അധികാരത്തിന്റെ ചക്കരക്കുടത്തിൽ കയ്യീട്ടു വാരാൻ മാത്രമേ ഇവർ ഇസ്ലാമിനെ ഉപയോഗിക്കുന്നുള്ളൂ. അധികാരം കിട്ടിക്കഴിയുമ്പോൾ ഇവർ പഴയതെല്ലാം മറക്കുന്നു. ആറ്- ഇപ്പോൾ മുര്സിയെ, സീസി ആട്ടിപുറത്താക്കിയപ്പോൾ ഇഖ് വാനികൾ ജനാധിപത്യത്തെക്കുറിച്ച് വാചാലരാവുന്നു. അതിന്റെ കാവല ഭടന്മാരായി വേഷം കെട്ടുന്നു. !! എന്തൊരു വിരോധാഭാസം !! ഇഖ് വാനികളുടെ കേരള പതിപ്പായ ജമായത്തെ ഇസ്ലാമി, കേരളത്തിൽ "റാബിയ അദവിയ" തീർത്തു. അതും റമദാൻ മാസത്തിലെ അവസാനത്തെ പത്തിൽ !! സ്ത്രീകളെയും കുട്ടികളെയും പൊതു ജനങ്ങളെയും രമദാനിന്റെ രാ പകലുകളിൽ പൊതുസ്ഥലത്ത് ഒരുമിച്ചു കൂട്ടി, ഈജിപ്തിൽ മഴ പെയ്തതിന് കേരളത്തിൽ കുട ചുടി ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു !!. റമദാനിലെ അവസാന പത്തിലെ നബി ചര്യ ഇതല്ലെന്ന് കേരളത്തിലെ ഉമ്മാമമാർക്കു പോലും അറിയാം. പക്ഷെ ജമകൾക്കറിയില്ല !! അല്ലെങ്കിലും ഇവർക്കെന്നാണ് ജനാധിപത്യം "പഞ്ചാര" യായത്? ഏഴ് - നിരായുധരായ ആബാലവ്രിന്ദം ജനങ്ങളെ തോക്കിൻ കുഴലിനു മുന്നിലേക്ക് ആട്ടിതെളിച്ച് , അരുംകൊലക്കു കൂട്ടു നിന്ന ഇഖ് വാനി പ്രഭ്രിതികൾ പട്ടാളം കൊല്ലുന്നേ എന്ന് ആർപ്പു വിളിക്കുന്നതിൽ എന്ത് ആത്മാര്തതയാണ് ഉള്ളത്? സത്യത്തിനോട് അവര്ക്ക് ഒരാളപമെങ്കിലും കൂറ് ഉണ്ടായിരുന്നെങ്കിൽ, സുന്നതിനോട് അവര്ക്ക് പ്രതിപത്തി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഖവാരിജുകളുടെ വിഴുപ്പുകൾ അവർ ഏറ്റെടുക്കുമായിരുന്നില്ല. പ്രതിഷേധ സമരത്തിന്റെ കുത്തൊഴുക്കിൽ പരിശുദ്ധമായ ഒരു മാസം ഒലിച്ചു പോയത് പോലും നവ ഖവാരിജുകൾ അറിഞ്ഞില്ല. എട്ട് - ഇല്ല, നിങ്ങൾക്കിതിനെ ജിഹാദെന്നു വിളിക്കാൻ കഴിയില്ല. ഇസ്ലാമിക ജിഹാദിന് നിയതമായ നിയമമുണ്ട്. ഭരണാധികാരിക്കെതിരിൽ പടപ്പുറപ്പാട് നടത്തുകയും അതിൽ കൊല്ലപ്പെടുകയും ചെയ്യുന്നതിന് പറയുന്ന പേരല്ല ജിഹാദ് എന്നത്. മുസ്ലിം നാടുകളിൽ മുഴുവൻ അറബ് വിപ്ലവമെന്ന് പറഞ്ഞു ഇഖ് വാനികൾ നടത്തുകയും പാശ്ചാത്യ ഇസ്ലാമിക വിരുദ്ധ ശക്തികൾ ഒത്താശ ചെയ്യുകയും ചെയ്ത തെമ്മാടിത്തത്തിനു ജിഹാദെന്നു പറഞ്ഞാൽ, അല്ലാഹുവിന്റെ കലിമതു ഉയര്ന്നു നില നില്ക്കാൻ നബിയും സ്വഹാബതും നടത്തിയ വിശുദ്ധ ധർമ യുദ്ധത്തിനു എന്ത് പേര് പറയും ? - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|