മുസൽമാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രസ്താവിക്കുന്നു.
ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടക വിരുദ്ധമാണ്" (മൗദൂദി : മതേതരത്വം ; ദേശീയത ; ജനാധിപത്യം : ഒരു താത്വിക വിശകലനം : പേജ് 35) ------------------------------------------------------- ജനാധിപത്യവും ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. ഇസ്ലാമിക രാഷ്ട്ര വ്യവസ്ഥയെ കുറിച്ച് ജനാധിപത്യം എന്ന പ്രയോഗം തന്നെ ശരിയല്ല. ഹുകൂമത്തെ ഇലാഹി അഥവാ മതാധിപത്യം എന്ന പദമാണ് ഇസ്ലാമിക വ്യവസ്ഥക്ക് ഏറവും യോജിച്ചത്. (ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം : പേജ് :23;24) ------------------------------------------------------- പ്രജാധിപത്യമായാലും ജനാധിപത്യമായാലും ഫലത്തിൽ വ്യത്യാസമില്ല. രണ്ടും സൃഷ്ടികളുടെ ആധിപത്യം തന്നെ. തന്പുരാക്കളുടെ എണ്ണത്തിൽ മാത്രമാണ് വ്യത്യാസം. പ്രജാധിപത്യത്തിൽ ഒന്നിലധികം തന്പുരാക്കൾ ദിവ്യത്വം വാഴുകയും നിയമ വ്യവസ്ഥകൾ അവതരിപ്പിക്കുകയും ചെയുന്നു . എകാധിപത്യത്തിലാവട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടെയും ഉപദേഷ്ടാക്കളുടെയും സഹായത്തോടെ ദിവ്യത്വം നടത്തുന്നു . രണ്ടും "ശിർക്ക് " തന്നെ. ------------------------------------------------------- ( ശിർക്ക് അഥവാ ബഹുദൈവത്വം : അമീൻ അഹ്സൻ ഇസ്ലാഹി ) അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പിൽ ഭാഗവാക്കാകുന്നത് മുസ്ലിംകളെ സമ്പന്ധിച്ചിടത്തോളം നിഷിധമാനെന്നു ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു. അതിനാൽ ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ട് ചേർന്ന് ഭരണ നടത്തിപ്പിൽ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങൾക്ക് വോട്ട് നൽകുകയോ ചെയൽ ജമാഅത്തിന്റെ വീക്ഷണത്തിൽ അനുവദനീയമല്ല ". (പ്രബോധനം :1970 ജൂലൈ) ------------------------------------------------------- "ഒരാൾ ദൈവേതര ഭരണ വ്യവസ്ഥക്ക് കീഴിൽ, ദൈവേതര ഭരണ വ്യവസ്ഥ നടത്തേണ്ടതിനായി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അസംബ്ലിയിൽ പോകുകയും ചെയ്യുന്ന പക്ഷം, അത് തൗഹീദിനു വിരുദ്ധവും അനനുവദനീയവുമാണ്." (ഇന്ത്യൻ ജമാഅത്തെ 27 വർഷം) ------------------------------------------------------- സിലിണ്ടറുമായി വോട്ടു ചോദിക്കുകയും , ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ നയങ്ങളെ അനുകൂലിക്കുകയും ചെയ്യുന്ന, വിശ്വസിച്ച ആദർശങ്ങളോട് കൂറും ബഹുമാനവുമുള്ള, സത്യസന്ധരായ ആത്മ വഞ്ചകരല്ലാത്ത, അതിന്റെ സഹയാത്രികരോട് : 1- മുകളിൽ പ്രസ്താവിച്ച രൂപത്തിൽ, "ദൈവേതര ഭരണ വ്യവസ്ഥ നടത്തേണ്ടതിനാണോ സാധാരണ ഗതിയിൽ ഒരാൾ വോട്ടു ചെയ്യുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അസംബ്ലിയിൽ പോവുകയും ചെയ്യുന്നത്? 2- അന്ന്, ജമാഅത്തെ ഇസ്‌ലാമി അങ്ങിനെ വിശ്വസിച്ചിരുന്നുവെങ്കിൽ, ഇപ്പോൾ, ആ ധാരണ തിരുത്താൻ പ്രേരിപ്പിച്ച ഘടകം എന്താണ്? ഇവിടെയുള്ള വ്യവസ്ഥയിൽ വല്ല മാറ്റവും വന്നോ? 3- ജമാഅത്തെ ഇസ്‌ലാമിക്കാരല്ലാത്ത മറ്റെല്ലാവരും "ദൈവേതര ഭരണ വ്യവസ്ഥ നടത്തേണ്ടതിനായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അസംബ്ലിയിൽ പോവുകയും " ചെയ്യുന്നത് എന്ന ആരോപണത്തിന്റെ അടിസ്ഥാനമെന്താണ്? 4- ജമാഅത്തെ ഇസ്‌ലാമി വോട്ടു ചെയ്യുന്നത് മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനു (ശൈഖ് മുഹമ്മദ് കാരക്കുന്ന്) ആണെങ്കിൽ, തൗഹീദിനു വിരുദ്ധമായ (ശിർക്ക്) ചെയ്യാൻ അത് ന്യായമാണോ ? ജമാഅത്തെ ഇസ്‌ലാമിയുടെ ബഡായി കേട്ട് ഇന്ത്യയിലെ മുസ്ലിംകൾ ജനാധിപത്യ പ്രക്രിയയിൽ നിന്ന് മാറി നിന്നിരിന്നുവെങ്കിൽ പാക്കിസ്ഥാനിലല്ല, പരലോകത്ത് തന്നെയെത്തിയേനെ.
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|