ഈ വർഷം ഫെബ്രുവരി മാസത്തിൽ കൈറോയിൽ സ്വയം പൊട്ടിത്തെറിച്ച "ഇഖ്‌വാനീ ചാവേർ". (ഇമേജ് കാണുക)
മുല്ലപ്പൂ വിപ്ലവം എന്ന ഓമനപ്പേരിൽ സയ്യിദ് ഖുതുബിന്റെ വിപ്ലാവാഹ്വാനത്തിൽ വഞ്ചിതരായ ഒരു കൂട്ടം ചെറുപ്പക്കാർ അവർ തെറ്റായ നിലയിൽ ദീനെന്ന് മനസ്സിലാക്കിയ പിഴച്ച ചിന്തകളുടെ സ്വാധീനത്താൽ സ്വന്തം ജീവനും മുസ്‌ലിം ബഹുജനങ്ങളുടെ ജീവനും നശിപ്പിക്കുക മാത്രമല്ല, സർവ്വോപരി ഇസ്‌ലാമിന്റെ പേര് പോലും കളങ്കിതമാക്കുന്നു. അറബ് ലോകത്ത് ഇത്തരം ഇഖ് വാനീ ചാവേറാക്രമണങ്ങൾ സാർവത്രികമായിക്കഴിഞ്ഞു. നിരപരാധികളായ മുസ്‌ലിം സഹോദരങ്ങളെ കൊലക്കു കൊടുക്കുന്ന ഖാരിജീ ചിന്തയുടെ ആധുനിക കാലഘട്ടത്തിലെ വാഹകനായിരുന്നു സയ്യിദ് ഖുതുബ്. ഈ പിഴച്ച ചിന്തയുടെ ആചാര്യനായ സയ്യിദ് ഖുതുബിനെ ന്യായീകരിക്കാൻ വേണ്ടി മുആവിയ റദിയള്ളാഹു അന്ഹു അടക്കം പല സ്വഹാബികളിലും ഇബ്‌നു തീമിയ, ഇബ്‌നു അബ്ദിൽ വഹാബ് റാഹിമഹുമുള്ള തുടങ്ങിയ അഹ്‌ലുസ്സുന്നയുടെ പ്രാമാണിക പണ്ഡിതരിലും ഇഖ് വാനികളും അവരുടെ വിഴുപ്പു പേറുന്ന ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയും ഖാരിജി ചിന്ത അന്യായമായി കെട്ടി വെക്കുകയും, പിടി വീഴുമ്പോൾ തീവ്രവാദത്തിന്റെ ഉത്തരവാദിത്വം സലഫികളിൽ ചാർത്തി നൽകുകയും ചെയ്യുന്ന നികൃഷ്ടമായ നിലപാടാണ് ഇവർ പിന്തുടരുന്നത്. ഭരണാധികാരികൾക്കെതിരിൽ ഖുറൂജ് നടത്താനുള്ള സയ്യിദ് ഖുതുബിന്റെ ആഹ്വാനത്തിൽ ആകൃഷ്ടനായി നിരപരാധകളായ മുസ്ലിംകൾക്ക് നേരെ ചാവേറാക്രമണം നടത്തകയും സാമൂഹികാന്തരക്ഷം കലുഷിതമാകുകയും ചെയ്യുന്ന ഇഖ് വാനീ - ജമാഅത്ത് കൂട്ടുകെട്ട് ഈ തെമ്മാടിത്തത്തിന്റെ പ്രാമാണികത വ്യക്തമാക്കണം. യുവാക്കളിൽ തികച്ചും വിപ്ലവ ചിന്ത കുത്തിവെക്കുകയും ഖുറൂജ് നടത്താൻ പ്രചോദിപ്പിക്കുകയും ചെയ്യുന്ന സയ്യിദ് ഖുതുബിനെ ന്യായീകരിക്കുകയും ശഹീദ് എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ തൊലിയുരിച്ചു കാണിക്കാൻ പര്യാപ്തമാണ് ഈ സംഭവം( ഇമേജ് കാണുക) ജമാഅത്തെ ഇസ്‌ലാമീ അവരുടെ ഇരട്ട മുഖം അവസാനിപ്പിച്ചേ പറ്റൂ. ശാന്തമായ പ്രസന്നമായ പ്രത്യക്ഷ മുഖവും വികൃതമായ രക്തപങ്കിലമായ ഖുറൂജിന്റെ മുഖവും ഒരുമിച്ചു കൊണ്ട് പോകാൻ കഴിയില്ല ! സയ്യിദ് ഖുതുബിനെ ന്യായീകരിക്കുകയും ഖുറൂജിനെ താലോലിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് തീവ്രവാദിപ്പട്ടം അവകാശപ്പെട്ടത് തന്നെയാണ്. — ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|