ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ബ്നു അബ്ദിൽ വഹാബ് رحمه الله ഉയൈനയിലെ അമീർ ഉഥ്മാൻ ബ്നു മഅ'മറിന്റെ വധഭീഷണിയെ തുടർന്ന് ദിർഇയ്യയിലേക്ക് പാലായനം ചെയ്തു. അവിടെ അമീർ മുഹമ്മദ് ബ്നു സുഊദ് رحمه الله തന്റെ പ്രിയതമ മൂളീ ബിൻത് സുൽത്താൻ അബീ വഹ്താനുമായി موضي بنت سلطان أبي وهطان رحمها الله കൂടിയാലോചന നടത്തിയ സന്ദർഭം. ശൈഖുൽ ഇസ്‌ലാമിന്റെ ദഅ്‌വത്ത് അല്ലാഹുവിന്റെ ദീനിനെ തനതായ രൂപത്തിൽ ഉൾകൊള്ളുന്നതും, തൗഹീദിലേക്കുള്ള ക്ഷണവുമാണെന്നും കൃത്യമായി തിരിച്ചറിഞ്ഞ വിവേകമതിയായ ആ മഹതി തന്റെ പ്രിയതമനു നൽകിയ വസിയ്യത്ത് ഒരു മഹത്തായ ചരിത്രത്തിന്റെ നാന്ദിയും ദൗലതുത്തൗഹീദിന്റെ അടിത്തറ പാകുന്നതിന്ന് നിമിത്തവുമായി. അവർ പറഞ്ഞു: "إن هذا الرجل ساقه الله إليك، وهو غنيمة، فاغتنم ما خصك الله به" "തീർച്ചയായും അല്ലാഹുവാണ് ഈ മനുഷ്യനെ താങ്കളുടെ അടുക്കലേക്ക് കൊണ്ടുവന്നു തന്നത്. അദ്ദേഹം ഒരു ആർജ്ജനമാണ്. അല്ലാഹു താങ്കൾക്ക് നൽകിയതുകൊണ്ട് നേട്ടം കൈവരിക്കുവീൻ." — അബൂ തൈമിയ്യ ഹനീഫ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
December 2020
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2020. IslamBooks.in - All Rights Reserved.
|