പക്വമതിയും വിവേകിനിയുമായ ഒരു മഹതിയുടെ വാക്കിന് പുരുഷന്റെ നിശ്ചയദാർഢ്യത്തിന്റെ നട്ടെല്ലിന്നു കരുത്തു പകരാനാകുമെന്നതിന് ചരിത്രവും വർത്തമാനവും സാക്ഷികളാണ്. ഹുദൈബിയ സന്ധിയുടെ സന്ദർഭം, ഉംറ നിർവ്വഹിക്കാതെ മദീനയിലേക്ക് മടങ്ങിപ്പോകാൻ അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم തീരുമാനിച്ചു. തന്റെ അനുചരന്മാരോട് ഉംറയിൽ നിന്നു വിരമിക്കാൻ കൽപ്പിച്ചുകൊണ്ട് അവിടുന്നു പറഞ്ഞു: "قوموا فانحروا ثم احلقوا" "നിങ്ങളെല്ലാവരും എഴുന്നേറ്റ് അറവു നിർവ്വഹിക്കൂ, എന്നിട്ട് തലമുണ്ഡനം ചെയ്യൂ." ദു:ഖ പരവശരായിരുന്ന അവരിലൊരാളും എഴുന്നേറ്റു ചെന്നില്ല. മൂന്നു തവണ ആവർത്തിച്ചു പറഞ്ഞിട്ടും ആരും എഴുന്നേൽക്കാതിരുന്നപ്പോൾ നബി صلى الله عليه وسلم ഉമ്മു സലമ رضي الله عنها യുടെ അടുത്തേക്ക് ചെന്നു. തന്റെ ജനങ്ങളിൽ നിന്ന് നേരിടേണ്ടി വന്ന അനുഭവം വിവരിച്ചു. വിവേകമതിയായ അവർ പറഞ്ഞു: "يا نبي الله، أتحب ذلك، اخرج ثم لا تكلم أحدًا منهم كلمةً حتى تنحر بدنك وتدعو حالقك فيحلقك" "അല്ലാഹുവിന്റെ ദൂതരേ, അവർ അത് ചെയ്യണമെന്നാണ് താങ്കൾ ഇഷ്ടപ്പെടുന്നതെങ്കിൽ ചെല്ലൂ, എന്നിട്ട് താങ്കളുടെ മൃഗത്തെ അറുക്കുകയും, മുണ്ഡനം ചെയ്യുന്നവനെ വിളിച്ച് താങ്കളുടെ മുടി മുണ്ഡനം നടത്തുകയും ചെയ്തിട്ടല്ലാതെ അവരിലൊരാളോടും ഒരു വാക്കുപോലും ഉരിയാടരുത്". ഉമ്മു സലമയുടെ വാക്കുകൾ അക്ഷരം പ്രതി പാലിച്ച് നബി صلى الله عليه وسلم അപ്രകാരം ചെയ്തു. അനുചരന്മാരെല്ലാവരും അതിവേഗതയിൽ അദ്ദേഹത്തെ അനുധാവനം ചെയ്തുകൊണ്ട് ബലി നിർവ്വഹിച്ചു, തല മുണ്ഡനവും ചെയ്തു. - അബൂ തൈമിയ്യ ഹനീഫ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
December 2020
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2020. IslamBooks.in - All Rights Reserved.
|