പെണ്‍കൊടിമാരോടുള്ള സ്നേഹം സവിശേഷമാകുന്നതെന്തുകൊണ്ട്? അവര്‍ പ്രത്യേക സ്നേഹ ഭാജനങ്ങളായിത്തിരുന്നു; കാര്യമെന്താണ്? • കൂട്ടാളികളിൽ ആര്‍ക്കെങ്കിലും പെണ്‍കുഞ്ഞുണ്ടായ വിവരമറിഞ്ഞാല്‍ ഇമാം അഹ്മദ് പറയുമായിരുന്നു: "അദ്ദേഹത്തോട് പറയൂ, നബിമാരെല്ലാം പെണ്‍കൊടിമാരുടെ ഉപ്പമാരായിരുന്നു." ആണ്‍കുട്ടികള്‍ നൂറു മേനി വിളഞ്ഞാലും പെണ്‍ൺതരികൾ പൊടിയുന്നതു വരെ ഒരാൾ ഷണ്ഡനായി തന്നെ തുടരും. പെണ്‍തരികൾ കാരുണ്യത്തിന്റെ കരുതല്‍ ശേഖരമാണ്, കലവറയില്ലാത്ത സ്നേഹത്തിന്റെ അക്ഷയ പാത്രങ്ങളാണ്, നിവര്‍ത്തിയും സാഫല്യവുമാണ്. പെണ്‍കൊടിമാരിറങ്ങും കുടുംബങ്ങളും തുല്യമാണ്, താരങ്ങളലങ്കരിച്ചാകാശങ്ങളും വിപത്തുകള്‍ താണ്ഡവമാടുമ്പോള്‍ ജീവനും ജീവിതവും അവരാണ്, അന്തരാളങ്ങളില്‍ അരിച്ചു കേറുന്ന താരങ്ങളും • മുആവിയഃ رضي الله عنهയുടെ മുന്നിൽ മകള്‍ ആയിശയുള്ളപ്പോള്‍ അംറ് ബ്നുല്‍ ആസ് رضي الله عنه സന്ദര്‍ശകനായെത്തുന്നു. അംറ് : "ഇതാര്?" മുആവിയ : "ഇത് മനസ്സിന്റെ കനി! അല്ലാഹുവാണ് സത്യം, രോഗമായല്‍ ശുശ്രൂഷിക്കാന്‍, മരിച്ചാൽ അനുശോചിക്കാന്‍, ദുഃഖങ്ങളിലും വിഷമങ്ങളിലും സഹായിക്കാന്‍ അവരെ പോലെ മറ്റൊരാളില്ല." • പെണ്‍കൊടിമാരോടുള്ള പിതൃവാത്സല്യത്തിന്റെ ഏറ്റവും മനോഹരമായ ആവിഷ്കാരം നബി صلى الله عليه وسلم പ്രിയ പുത്രി ഫാത്വിമഃ رضي الله عنهاയെ കുറിച്ച് പറഞ്ഞ വാക്കുകളില്‍ കാണാം: “എന്റെ ജീവാംശം തന്നെയാണ് എന്റെ മകള്‍. അവരെ ആശങ്കപ്പെടുത്തുന്നതെന്നും എന്നെയും അലോസരപ്പെടുത്തും. അവരെ അസ്വസ്ഥമാക്കുന്നതെന്തും എന്നെയും അലട്ടിക്കൊണ്ടിരിക്കും." (ഉദ്ധരണം: മുസ്‌ലിം) • യൂസുഫിന്റെ കൂടപ്പിറപ്പുകളില്‍ സഹോദരിമാരുണ്ടായിരുന്നെങ്കിൽ ആ പെൺകൊടിമാര്‍ അദ്ദേഹത്തിനു പ്രതിരോധം തീര്‍ത്തിട്ടുണ്ടാകുമായിരുന്നു. അവര്‍ അദ്ദേഹത്തെ - പൊട്ടക്കിണറിന്റെ ആഴങ്ങളിലല്ല - ഹൃദയത്തിന്റെ അടിത്തട്ടിൽ കാത്തുസൂക്ഷിക്കുമായിരുന്നു. പക്ഷെ, അത് അല്ലാഹുവിന്റെ മറ്റൊരു ഹിക്മത്ത്... യൂസുഫ് عليه السلام ന്റെ ഉടപ്പിറപ്പുകളില്‍ ഒരു സഹോദരിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ... മൂസാ عليه السلام യൂടെ സഹോദരി ചെയ്ത പോലെ, മണംപിടിച്ച് പിറകിൽ പോയി അദ്ദേഹത്തെ ഉമ്മയുടെ മടിത്തട്ടിൽ തിരിച്ചെത്തിക്കുമായിരുന്നു. സഹോദരിമാര്‍ക്കും പെണ്‍കൊടിമാര്‍ക്കും പൊട്ടക്കിണറ്റിലേക്കുള്ള വഴി അറിയുകയേ ഇല്ല; അവര്‍ക്ക് അറിയാവുന്നത് സ്നേഹത്തിന്റെ വഴി മാത്രമാണ്. • നബി صلى الله عليه وسلم പറഞ്ഞു: "പെൺകുട്ടികളെ വെറുക്കരുതാരും. അവര്‍ വിലമതിക്കാനാവാത്ത അനുനേയവതികളാണ്." (ഉദ്ധരണം: ത്വബ്റാനി, അല്‍ബാനി സ്വഹീഹയില്‍ ഉള്‍പ്പെടുത്തിയത്) മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى البنات في البيوت رياحين وراحات
لماذا نُحب الـبنـات ..؟ ولـمـاذ الـبنـات محـبوبات؟ لايزالُ الرَّجل عقيمًا من الذّرارِي؛ حتىٰ يُوهب البنَات، وإنْ كانَ لهُ مِئة منَ الأبنَاء إنَّ البناتَ ذخائرٌ من رحْمةٍ، وكنوزُ حبٍّ صادقٍ ، ووَفاء.. ـ إنّ الـبيوت إذا الـبنات نزلنَ بها مثل السماء إذا تزينت بنجومها هُنّ الحياة إذا الشرور تلاطمت وإلى الفؤاد تسللت بنجومها دخل عمرو بن العاص على معاوية وبين يديه ابنته عائشة ▪ فقال : من هذه ؟ فقال : هذه تفاحة القلب ! فو الله ما مرَّض المرضى، ولا ندب الموتى، ولا أعان على الأحزان مثلهن ".. أجمل ما قيل في حب الأب لابنته كلام نبينا محمد ﷺ في ابنته فاطمة حينما قال ▪ "إنما ابنتي بضعة مني، يريبني ما رابها، ويؤذيني ما آذاها" صحيح مسلم (4/ 1902) - .لو كان بين إخوة يوسف أخوات بنات لدافعنَ عنه .. ووضعنه في أعماق "القلب" .. لا في أعماق "الجُبّ" .. لكنها حكمة الله ▪ ..لو أن بين إخوة يوسف أخت واحدة .. لـقصَّت أثره كما فعلت أخت موسى لـتعيده لحضن أمه ▪ فالأخوات والبنات .. لايعرفن أبداً طريق "الجُب" يعرفن فقط طريق "الحب" .. .قال رسول الله ﷺ : (لا تَكْرَهُوا الْبَنَاتِ فَإِنَّهُنَّ الْمُؤْنِسَاتُ الْغَاليات ) .. رواه الطبراني وأورده الألباني في السلسلة الصحيحة ▪
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|