ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറയുന്നു: ജിന്ന് ഉണ്ടെന്നതിൽ ഖുർആൻ, സുന്നത്, ഈ ഉമ്മത്തിലെ സലഫുകളുടെയും അതിന്റെ ഇമാമുമാരുടെയും ഏകോപിച്ച അഭിപ്രായം എന്നിവ കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. അതുപൊലെ ജിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്ന കാര്യവും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അടുത്ത് ഏകാഭിപ്രായത്തിൽ സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു: "പലിശ തിന്നുന്നവൻ പിശാച് ബാധ കാരണം മറിഞ്ഞു വീഴുന്നവൻ എഴുന്നേറ്റു നിൽക്കുന്നത് പോലെയല്ലാതെ എഴുനേൽക്കുകയില്ല." സ്വഹീഹിൽ നബി ﷺ മയിൽ നിന്ന്: "നിശ്ചയമായും പിശാച് മനുഷ്യ ശരീരത്തിൽ രക്തമോടുന്നിടത്തു കൂടി സഞ്ചരിക്കും." ഇമാം അഹ്‌മദ് ബ്നുൽ ഹമ്പലിന്റെ മകൻ അബ്ദുല്ലാഹ് പറയുന്നു: "ഞാനെന്റെ പിതാവിനോട് ചോദിച്ചു: "ബാധയേറ്റവന്റെ ശരീരത്തിൽ പിശാച് പ്രവേശിക്കില്ലെന്ന് ചിലർ പറയുന്നുണ്ടല്ലോ?" അപ്പോഴദ്ദേഹം പറഞ്ഞു: "എന്റെ മകനേ, അവർ കളവാണ് പറയുന്നത്. ഇത് (ബാധയേറ്റവൻ) സംസാരിക്കുന്നത് അവന്റെ നാവിലൂടെയാണ്. ...... മനുഷ്യരുടെയും അല്ലാത്തവരുടെയും ശരീരത്തിൽ ജിന്ന് പ്രവേശിക്കുമെന്ന കാര്യം നിഷേധിക്കുന്നവരായി മുസ്ലിം ഇമാമുമാരിൽ ആരും തന്നെയില്ല. ആരെങ്കിലും അത് നിഷേധിക്കുകയോ മതം അതിനെ കളവാക്കുന്നുവെന്ന് വാദിക്കുകയോ ചെയ്യുന്ന പക്ഷം അവൻ ഷറഇന്റെ പേരിൽ കളവു പറഞ്ഞിരിക്കുന്നു. അതിനെ നിഷേധിക്കുന്നതായ യാതൊരു തെളിവും ശറഇൽ ഇല്ല. - ബഷീർ പുത്തൂർ قال شيخ الإسلام ابن تيمية رحمه الله في مجموع الفتاوى
وجود الجن ثابت بكتاب الله وسنة رسوله واتفاق سلف الأمة وأئمتها، وكذلك دخول الجني في بدن الإنسان ثابت باتفاق أئمة أهل السنة والجماعة قال الله تعالى: الذين يأكلون الربا لا يقومون إلا كما يقوم الذي يتخبطه الشيطان من المس[البقرة : ٢٧٥] وفي الصحيح عن النبي صلى الله عليه وسلم قال: إن الشيطان يجري من ابن آدم مجرى الدم وقال عبد الله بن الإمام أحمد بن حنبل قلت لأبي: إن أقواما يقولون إن الجني لا يدخل بدن المصروع. فقال: يا بني يكذبون، هذا يتكلم على لسانه .....وليس في أئمة المسلمين من ينكر دخول الجني في بدن المصروع وغيره، ومن أنكر ذلك وادعى أن الشرع يكذب ذلك فقد كذب على الشرع، وليس في الأدلة الشرعية ما ينفي ذلك
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2023. IslamBooks.in - All Rights Reserved.
|