|
Your browser does not support viewing this document. Click here to download the document. പതിവുപടി പത്താമത് മുജാഹിദ് മാമാങ്കം സ്വപ്നനഗരിയിൽ വെച്ച് നടന്നു. ഉടനെ തന്നെ ഞങ്ങളാണ് യഥാർത്ഥ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ അവകാശികൾ എന്ന് തെളിയിക്കാൻ അവരിലെ വിസ്ഡം ഗ്രൂപും പരമാവധി ആളെക്കൂട്ടി കോഴിക്കോട് കടപ്പു റത്ത് ഒരു ശക്തിപ്രകടനം നടത്തി. ശക്തിപ്രകടനത്തിനിടെ കെ.കെ സകരിയ സ്വലാഹി തുറന്നുവിട്ട് ജിന്നുസേവ തങ്ങളെ ബാധിച്ചിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ അവർ പെടാപാടുപെടുന്ന കാഴ്ച കാണി കളിൽ വലിയ കൗതുകമുണർത്തുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ അവരുടെ തൗബയും സ്വാഹ! അതിന്റെ ആകത്തുക ‘ഞങ്ങൾ ജിന്നിനെ വിളിച്ചു തേടുന്നില്ലല്ലോ' എന്നു മാത്രം!! ഇവരുടെ സ്ഥിതി മഹാകഷ്ടം തന്നെ. ജിന്നിനെ വിളിച്ചു തേടുന്നത് ശിർക്കാണോ അല്ലേ എന്ന് വ്യക്തമാക്കാനുള്ള നട്ടെല്ല് പോകട്ടെ, അതിന്റെ ഒരു ഫോട്ടോസ്റ്റാറ്റ് പോലും അവർക്കില്ലെന്ന് വ്യക്തമായി. പിന്നെ കണ്ടത് പുളിച്ചുനാറിയ പഴയ വീഞ്ഞു തന്നെ വീണ്ടും ഛർദ്ദിക്കുന്നതാണ്: 'അഭൗതികമായ മാർഗ്ഗത്തിൽ ജിന്നിനോട് സഹായം തേടിയാൽ അത് ശിർക്കാണ് എന്ന നിരർത്ഥകമായ ഗീർവാണം. ജിന്നിനെ ഭൗതികവും അഭൗതികവുമായി വേർ തിരിക്കാനുള്ള വ്യർത്ഥവ്യായാമം നടത്തുന്ന പരമദയനീയമായ കാഴ്ച!! കാട്ടത്തോടെ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് വന്ന ഏതോ ഒരു ഖുറാഫി മുസ്ല്യാരുടെ കുത്സിത ബുദ്ധി കരിഞ്ഞുമണക്കുമ്പോഴുള്ള മനംപിരട്ടൽ!!! ഡക്കറേഷൻസ് ഒന്നുമില്ലാതെ, ജിന്നിനോട് സഹായം തേടുന്നത് ശിർക്കാണെന്ന് പറയാനുള്ള അറിവും ആർജ്ജവവുമുള്ള ഒരു ചാപിള്ള പോലും വിസ്ഡം പാളയത്തിൽ ഇല്ലാതെ പോയി. കടപ്പുറത്തു കേട്ട രസകരമായ ചില അടക്കംപറച്ചിലുകൾ കൂടി പറയട്ടെ:
قال أبو حاتم محمد بن إدريس: ولقد ذكر لأبي عبد الله أحمد بن حنبل رجل من أهل العلم، كانت له زلة، وأنه تاب من زلته، فقال: لا يقبل الله ذلك منه حتى يظهر التوبة والرجوع عن مقالته، وليعلمن أنه قال مقالته مقالته، ورجع عنه، فإذا ظهر ذلك منه حينئذ تقبل، ثم تلا أبو عبد من كيت وكيت، وأنه تاب إلى الله تعالى الله ( إلا الَّذِينَ تَابُوا وَأَصْلَحُوا وَبَيَّنُوا..) (البقرة) [ابن رجب في ذيل طبقات الحنابلة] അബൂ ഹാതിം മുഹമ്മദ് ബിൻ ഇദരീസ് പറയുന്നു:
തെറ്റായ വാദമുഖം ഉന്നയിച്ചിരുന്ന ഒരു പണ്ഡിതൻ പിന്നീട് അതിൽനിന്ന് പശ്ചാത്ത പിച്ചു മടങ്ങിയപ്പോൾ അതിനെ കുറിച്ച് ഇമാം അഹ്മദ് യോട് ചോദിക്കപ്പെടുക യുണ്ടായി. അപ്പോൾ ഇമാം അഹ്മദ് പറഞ്ഞത്, അദ്ദേഹത്തിൽനിന്ന് അല്ലാഹു അത് സ്വീകരിക്കണമെങ്കിൽ:
"പശ്ചാത്തപിക്കുകയും തെറ്റുതിരുത്തുകയും കാര്യം വ്യക്തമാക്കുകയും ചെയ്തവരൊഴികെ.." (ഇബ്നു റജബ് | ത്വബഖാതുൽ ഹനാബിലഃ) അല്ലാതെ, ചുളുവിൽ ഒരു തൗബ ഒപ്പിച്ചെടുക്കാമെന്ന് വ്യാമോഹിക്കേണ്ട. കുറച്ചു കാലം ആട്ടിനെ പട്ടിയാക്കി ചിലരെ കബളിപ്പിക്കാമങ്കിലും, എല്ലാവരെയും എന്നും കബളിപ്പിക്കാമെന്ന് കരുതരുത്. ഓർക്കുക! നിങ്ങൾ കണക്കു പറയേണ്ടത് പടപ്പു കളോടല്ല, സ്രഷ്ടാവായ അല്ലാഹുവിനോടാണ്. -അബൂ ഹാസിം അമീൻ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed