ലോകത്ത്, പലപ്പോഴും കാര്യങ്ങൾ നിശ്ചയിക്കുന്നത് ഭൂരിപക്ഷത്തെ ആശ്രയിച്ചാണ്. എന്നാൽ, ഇത് പോലെ, ജാതി മത വർഗ വർണ ലിംഗ വിശ്വാസ വിവേചനമില്ലാതെ തലയെണ്ണി തീരുമാനം എടുക്കുന്ന തല തിരിഞ്ഞ രാഷ്ട്രീയ സമീപനമല്ല ഇസ്ലാമിന്റെത്. മറിച്ച്, കറകളഞ്ഞ വിശ്വാസത്തിന്റെ താൽപര്യം പരിഗണിച്ചു കൊണ്ട് സത്യത്തിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിൽ മാത്രമാണ് ഒരു കാര്യം ശെരിയാണോ തെറ്റാണോ എന്ന് നിശ്ചയിക്കപ്പെടുന്നത്. ആളുകളുടെയും, അനുയായികളുടെയും എണ്ണവും ആധിക്യവും ഇവിടെ ഒരു നിലക്കും പ്രസക്തമാവുന്നില്ല.
എന്നാൽ, ആധുനിക മുസ്ലിം സംഘടനകളിൽ പലപ്പോഴും അനുയായികളുടെ ആധിക്യം പ്രമാണമായി പരിഗണിക്കുന്നതായി കണ്ടു വരുന്നു. പ്രബോധന പ്രവർത്തനത്തിന്റെ പേരിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടികളിൽ ജനപങ്കാളിത്തം വലിയ ഒരു അജണ്ടയാണ് അവർക്ക്. ഭൂരിപക്ഷം തങ്ങളോടൊപ്പമാണ് എന്ന് സ്ഥാപിക്കാൻ തറ വേലകൾ ചെയ്യുന്ന ആളുകൾ പോലും അവരിലുണ്ട്. സത്യത്തിൽ, ഒരു നിലക്കും ന്യായീകരണം അർഹിക്കാത്ത തീർത്തും തെറ്റായ ഒരു സമീപനമാണിത്. ഇക്കാര്യം മനസ്സിലാക്കുന്നവർ വിരളമാണെങ്കിലും. അളളാഹു പറയുന്നു : നീ അങ്ങേയറ്റം ആഗ്രഹിച്ചാലും ധാരാളം ആളുകളും സത്യവിശ്വാസികൾ ആവുകയില്ല. - യൂസുഫു -103 "ഭൂമിയിലുള്ള ഭൂരിഭാഗം പേരെ നീ അനുസരിക്കുന്ന പക്ഷം അള്ളാഹുവിന്റെ മാർഗത്തിൽ നിന്ന് അവർ നിന്നെ പിഴപ്പിച്ചു കളയും" -അൻആം - 116 ഇമാം ഫുദൈൽ ബിൻ ഇയാദ് പറയുന്നു " സത്യത്തിന്റെ മാർഗത്തിൽ നീ പ്രവേശിച്ചു കൊള്ളുക, അതിൽ പ്രവേശിക്കുന്നവരുടെ എണ്ണക്കുറവ് നിനക്കൊരു ദോഷവും വരുത്തില്ല. വഴിപിഴച്ച മാർഗങ്ങൾ നീ സൂക്ഷിക്കണം, നശിക്കാൻ തീരുമാനിച്ചവരുടെ ആധിക്യം നിന്നെ വഞ്ചിക്കാതിരിക്കട്ടെ" സലഫുകൾ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് ഇമാം ഫുദൈലിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം. ഒരിക്കലും ആൾക്കൂട്ടം എവിടെ നിൽക്കുന്നുവന്നത് അവർ പരിഗണിക്കുകയോ പരിശോധിക്കുകയോ ചെയ്തിരുന്നില്ല. അപ്പോൾ, ദീനിനെക്കുറിച്ചോ സുന്നത്തിനെക്കുറിച്ചോ അറിവും ധാരണയുമില്ലാത്ത പൊതുജനങ്ങളുടെ ആധിക്യവും പങ്കാളിത്തവും ആരെയും വഞ്ചിതരാക്കരുത്. മറിച്ച് ഏതൊരു വിഷയത്തിലും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യയും അതിൽ സ്വഹാബത്തിന്റെ ധാരണയും ഏതെന്നു കണ്ടെത്തുകയും മനസ്സിലാക്കുകയും അത് പിന്തുടരുകയുമാണ് രക്ഷയാഗ്രഹിക്കുന്ന ആളുകൾ ചെയ്യേണ്ടത്, അതിന്റെ ആളുകൾ കുറവും, അനുയായികൾ എണ്ണത്തിൽ വിരളവുമാണെങ്കിലും.
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|