ഇസ്‌ലാമിക പ്രമാണങ്ങൾ തെറ്റായി മനസ്സിലാക്കുകയും സലഫുകളുടെ ധാരണക്ക് വിരുദ്ധമായ ഒറ്റപ്പെട്ട അഭിപ്രായങ്ങൾ ദീനിന്റെ പേരിൽ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് നിസ്സാര കാര്യമല്ല. ഇൽമുള്ള ആളുകളിൽ നിന്ന് നേരിട്ട് പഠിക്കാനും വിഷയങ്ങൾ അതിന്റെ യഥാർത്ഥ താൽപര്യമെന്തെന്നു മനസ്സിലാക്കാനും കഴിയാത്ത ആളുകൾ വരുത്തി വെക്കുന്ന ദുരന്തം ചെറുതല്ല. ഇമാം ഇബ്നുൽ മുബാറക് റഹിമഹുള്ളാ പറഞ്ഞു. " ആദ്യത്തെ അറിവ് : നിയ്യത്തും, പിന്നെ സശ്രദ്ധം ശ്രവിക്കലും മൂന്നാമത്തേത് അത് മനസ്സിലാക്കലുമാണ് - ജാമിഉ ബയാനിൽ ഇൽമി വ ഫദ് ലിഹി 1/ 118 കാര്യങ്ങൾ വേണ്ട വിധം മനസ്സിലാക്കാൻ സാധിക്കുകയെന്നത് അള്ളാഹുവിൽ നിന്നുള്ള മഹത്തായ അനുഗ്രഹമാണ്. ഭൂരിഭാഗം ആളുകൾക്കും അബദ്ധം സംഭവിച്ചത് വിഷയങ്ങൾ തെറ്റായി മനസ്സിലാക്കിയത് കൊണ്ടാണ്. ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ തന്റെ ഇഅലാമുൽ മുവഖിഈൻ എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക صِحَّةُ الْفَهْمِ وَحُسْنُ الْقَصْدِ مِنْ أَعْظَمِ نِعَمِ اللَّهِ الَّتِي أَنْعَمَ بِهَا عَلَى عَبْدِهِ، بَلْ مَا أُعْطِيَ عَبْدٌ عَطَاءً بَعْدَ الْإِسْلَامِ أَفْضَلُ وَلَا أَجَلُّ مِنْهُمَا ، بَلْ هُمَا سَاقَا الْإِسْلَامِ ، وَقِيَامُهُ عَلَيْهِمَا ، وَبِهِمَا يَأْمَنُ الْعَبْدُ طَرِيقَ الْمَغْضُوبِ عَلَيْهِمْ الَّذِينَ فَسَدَ قَصْدُهُمْ وَطَرِيقُ الضَّالِّينَ الَّذِينَ فَسَدَتْ فُهُومُهُمْ ، وَيَصِيرُ مِنْ الْمُنْعَمِ عَلَيْهِمْ الَّذِينَ حَسُنَتْ أَفْهَامُهُمْ وَقُصُودُهُمْ وَهُمْ أَهْلُ الصِّرَاطِ الْمُسْتَقِيمِ الَّذِينَ أُمِرْنَا أَنْ نَسْأَلَ اللَّهَ أَنْ يَهْدِيَنَا صِرَاطَهُمْ فِي كُلِّ صَلَاةٍ ، وَصِحَّةُ الْفَهْمِ : نُورٌ يَقْذِفُهُ اللَّهُ فِي قَلْبِ الْعَبْدِ ، يُمَيِّزُ بِهِ بَيْنَ الصَّحِيحِ وَالْفَاسِدِ ، وَالْحَقِّ وَالْبَاطِلِ ، وَالْهُدَى وَالضَّلَالِ ، وَالْغَيِّ وَالرَّشَادِ ، وَيَمُدُّهُ : حُسْنَ الْقَصْدِ، وَتَحَرِّي الْحَقَّ، وَتَقْوَى الرَّبِّ فِي السِّرِّ وَالْعَلَانِيَة ، وَيَقْطَعُ مَادَّتُهُ : اتِّبَاعَ الْهَوَى، وَإِيثَارَ الدُّنْيَا، وَطَلَبَ مَحْمَدَةِ الْخَلْقِ، وَتَرْكَ التَّقْوَى "കാര്യങ്ങൾ ശെരിയായി മനസ്സിലാക്കലും അതിൽ സദുദ്ദേ ശം വെച്ചു പുലർത്തലും ഒരു അടിമക്ക് അള്ളാഹു നൽകിയ മഹത്തായ അനുഗ്രഹങ്ങളിൽപ്പെട്ടതാണ്. എന്നല്ല, ഒരടിമക്ക് ഇസ്ലാമിനു ശേഷം അതിനേക്കാൾ മഹത്തരമോ ഉൽകൃഷ്ഠമോ ആയ ഒരു ഔദാര്യം നൽകപ്പെട്ടിട്ടില്ല. അത് രണ്ടും ഇസ്‌ലാമിനെ നിലനിർത്തുന്ന രണ്ടു സ്തംഭങ്ങൾ ആണ്. ഒരടിമക്ക് അവ രണ്ടും ലക്ഷ്യം പിഴച്ചു പോയതിന്റെ പേരിൽ അള്ളാഹുവിന്റെ കോപത്തിന് പാത്രീപൂതരായ ആളുകളിൽ നിന്നും തെറ്റായി മനസ്സിലാക്കിയതിന്റെ പേരിൽ വഴി പിഴച്ചു പോയ ആൾക്കാരിൽ നിന്നുമുള്ള നിർഭയത്വമാണ്. അങ്ങിനെയവൻ ലക്ഷ്യവും ധാരണയും നന്നായ അനുഗ്രഹീതരിൽ ആയിത്തീരുന്നു. അങ്ങിനെയുള്ളവരുടെ മാർഗത്തിൽ ആയിത്തീരാൻ അള്ളാഹുവിനോട് ചോദിക്കാൻ കൽപിക്കപ്പെട്ടവരാണ് നാം. ശെരിയായി മനസ്സിലാക്കുകയെന്നത് : അള്ളാഹു ഒരു അടിമയുടെ ഹൃദയത്തിൽ നിക്ഷേപിക്കുന്ന പ്രകാശമാണ്. ശെരിയും തെറ്റും അവനതു കൊണ്ട് വേർതിരിച്ചു മനസ്സിലാക്കുന്നു. സത്യവും മിഥ്യയും, സന്മാർഗവും ദുർമാർഗവും വിവേകവും അവിവേകവും അവൻ മനസ്സിലാക്കുന്നു. അത് സദുദ്ദേശത്തിലേക്ക് അവനെ എത്തിക്കുന്നു. സത്യം എവിടെയെന്നു അന്വേഷിക്കാനും പരസ്യ-രഹസ്യങ്ങളിലെല്ലാം അള്ളാഹുവിൽ തഖ് വ കാണിക്കാനും അവനെ പ്രചോദിപ്പിക്കുന്നു. അതിന്റെ സത്ത, ദുനിയാവിനെ തെരഞ്ഞെടുക്കുന്നതിൽ നിന്നും, ഹവ പിൻ പറ്റുന്നതിൽ നിന്നും പ്രശംസാ വാക്കുകൾ തേടുന്നതിൽ നിന്നും തഖ് വ ഉപേക്ഷിക്കുന്നതിൽ നിന്നും അവനെ തടയിടുന്നു."
മതപരമായ അറിവിന്റെ അഭാവം, വിഷയങ്ങളെ തെറ്റായ വിധത്തിൽ മനസ്സിലാക്കൽ തുടങ്ങിയ കാരണത്താൽ ചെറിയ ഒരു വിഭാഗം ആളുകളെങ്കിലും ഫിത് നയിൽ അകപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. അതിനോട് കൂടെ ദുരുദ്ദേശവും കൂടിയുണ്ടെങ്കിൽ സ്വയം നശിക്കുകയും മറ്റുള്ളവരെ വഴികേടിലാക്കി നശിപ്പിക്കുകയും ചെയ്യുമെന്നതിൽ സംശയമില്ല. സുന്നത്തിനോട് കൂറും അത് പിൻപറ്റാനുള്ള പ്രതിപത്തിയും ഉണ്ടായത് കൊണ്ട് മാത്രം ഒരാൾ സ്വഹാബത്തിന്റെ മാർഗത്തിൽ എത്തിച്ചേർന്നുവെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. മറിച്ചു, അവർ എങ്ങിനെ പ്രമാണങ്ങൾ സ്വീകരിക്കുകയും അമൽ ചെയ്യുകയും ചെയ്തുവോ അങ്ങിനെത്തന്നെ മനസ്സിലാക്കുകയും അമൽ ചെയ്യുകയും വേണം. വിഷയങ്ങളെ തെറ്റായി മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ അമൽ ചെയ്തു പിഴച്ചു പോയവരുടെ ഉദാഹരണം നസ്വാറാക്കളാണ്. ആധുനിക ഖവാരിജുകളും ഹദ്ദാദികളും അവരുടെ പിൻമുറക്കാരാണ്. അവർ പ്രമാണങ്ങളെ അവർക്ക് തോന്നിയ പോലെ തെറ്റായി മനസ്സിലാക്കുകയും അതിനു അനുസൃതമായി പണ്ഡിതന്മാരുടെ വാക്കുകൾ ദുർവ്യാഖ്യാനിക്കുകയും അവരുടെ ധാരണക്ക് കരുത്തു പകരാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇവിടെയാണ് സുന്നത്തിനെ ജീവിപ്പിക്കാനും സ്വഹാബത്തിന്റെ മാർഗം പിൻതുടരാനും ആഗ്രഹിക്കുന്നവർ ഉണർന്നു പ്രവർത്തിക്കേണ്ടത്. സുന്നത്ത് നമ്മുടെ മൂലധനമാണ്. ദീനിന്റെ ബാലപാഠങ്ങൾ പോലുമറിയാത്ത നവ ഹദ്ദാദികളുടെ മൂഡധാരണകളുടെ മുന സുന്നത്തു കൊണ്ടും ഭുവനപ്രശസ്തരായ ഉലമാക്കളുടെ വാക്കുകൾ കൊണ്ടും അരിഞ്ഞെടുക്കണം. സത്യം അന്വേഷിക്കുകയോ അതാഗ്രഹിക്കുകയോ ചെയ്യാത്ത ആളുകൾക്ക് തന്നിഷ്ടം കാണിക്കാനുള്ളതല്ല, അള്ളാഹുവിന്റെ ദീൻ. - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|