ശൈഖ് അഹ്‌മദ് ശാക്കിർ ഇമാം അഹ്‌മദിന്റെ رحمهما الله മുസ്നദ് തഹ്‌ഖീഖ് നടത്തിയപ്പോൾ, അബ്‌ദുറഹ്‌മാൻ യഹ്‌യ അൽ മുഅല്ലിമി رحمه الله, ശൈഖ് അഹ്‌മദ് ഷാക്കിറിന്റെ തഹ്ഖീക്കിൽ ചില ഭാഗങ്ങളിൽ സംഭവിച്ച ഏതാനും പിഴവുകളും തിരുത്തലുകളും ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹത്തിന് ഒരു കത്തെഴുതുകയുണ്ടായി. ശൈഖ് അഹ്‌മദ് ശാക്കിർ ഈ തിരുത്തലുകൾ കണ്ടപ്പോൾ അദ്ദേഹത്തിന് അവ നന്നായി തോന്നുകയും ഇമാം അഹ്‌മദിന്റെ മുസ്നദിലെ തഹ്ഖീക്കിന്റെ അവസാന ഭാഗത്തിൽ ചേർത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
പിന്നീടൊരിക്കൽ ശൈഖ് അഹ്‌മദ് ശാക്കിർ മക്കയിൽ വന്നപ്പോൾ, അബ്‌ദുറഹ്‌മാൻ അൽമുഅല്ലിമി അൽ യമാനിയെ കാണാൻ ആഗ്രഹിക്കുകയും മക്കയിലെ ഹറമിലെ ലൈബ്രറിയിൽ പോവുകയും ചെയ്തു. അന്ന് അതിന്റെ മേൽനോട്ടം വഹിച്ചിരുന്നത് ശൈഖ് സുലൈമാൻ ബിൻ അബ്‌ദുറഹ്‌മാൻ അസ്സ്വനീഉ رحمه الله ആയിരുന്നു. സ്വനീഉമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അബ്ദുറഹ്മാൻ അൽ മുഅല്ലിമി അവർക്ക് രണ്ടുപേർക്കുമായി ചായയും വെള്ളവും കൊണ്ട് വന്ന് വെച്ചിട്ട് പുസ്തക പാരായണത്തിനായി പോയി. കുറച്ചു കഴിഞ്ഞപ്പോൾ അഹ്‌മദ് ശാക്കിർ തന്റെ സ്വത സിദ്ധമായ ഈജിപ്ഷ്യൻ സ്ലാങ്ങിൽ عاوز أشوف الشيخ المعلمي اليماني "എനിക്ക് ശൈഖ് മുഅല്ലിമി അൽ യമാനിയെ ഒന്ന് കാണണം." എന്ന് പറഞ്ഞു. അപ്പോൾ ശൈഖ് സ്വനീഉ അദ്ദേഹത്തോട് "താങ്കൾക്കിപ്പോൾ ചായയും വെള്ളവും കൊണ്ട് വന്ന് തന്ന ആളാണ് മുഅല്ലിമി." എന്നു പറഞ്ഞു. ഇത് കേട്ടപ്പോൾ ശൈഖ് അഹ്‌മദ് ശാക്കിർ رحمه الله കരഞ്ഞു പോയി ! (سلسلة رسائل المعلمي - عمارة القبور ويليها الأحاديث التي استشهد بها المسلم في بحث الخلاف في اشتراط العلم باللقاء- ص ٨) വിവ: ബശീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
December 2020
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2020. IslamBooks.in - All Rights Reserved.
|