قال الإمام البخاري رحمه الله بَابُ {وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ} [النور: ٣١] ഇമാം ബുഖാരി ( എന്ന പണ്ഡിതൻ ) പറയുന്നു : " അവരുടെ തലയിലിട്ട തുണി മാറിലൂടെ താഴ്തിയിടട്ടെ " ( അന്നൂർ : 31 ) എന്ന ( ഖുർആനിലുള്ള ആയത്തിനെ തഫ്സീർ ചെയ്യുന്ന ) അദ്ധ്യായം. عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: " يَرْحَمُ اللَّهُ نِسَاءَ المُهَاجِرَاتِ الأُوَلَ، لَمَّا أَنْزَلَ اللَّهُ: {وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ} [النور: ٣١] شَقَّقْنَ مُرُوطَهُنَّ فَاخْتَمَرْنَ بِهَا ആഇശ പറയുന്നു : ആദ്യകാലക്കാരായ മുഹാജിർ വനിതകൾക്ക് അല്ലാഹുകാരുണ്യം വർഷിക്കട്ടെ. " അവരുടെ തലയിലിട്ട തുണി മാറിലൂടെ താഴ്തിയിടട്ടെ " ( അന്നൂർ : 31 ) എന്ന് അല്ലാഹു അവതരിപ്പിച്ചപ്പോൾ, അവർ അവരുടെ ഉടുവസ്ത്രത്തിൽ നിന്ന് കീറി അതുകൊണ്ട് മുഖം മൂടി . ബുഖാരിയുടെ സ്വഹീഹിലെ വാക്കുകളെ വിശദീകരിച്ചവരിൽ ഏറ്റവും പ്രാമാണികനായി ലോക മുസ'ലിം ജനത ഒരുപോലെ അംഗീകരിക്കുന്ന പണ്ഡിതനായ ഹാഫിള് അഹ'മദ് ഇബ'നു ഹജർ പറഞ്ഞു : എന്നു പറഞ്ഞാൽ അർത്ഥം അവർ അവരുടെ മുഖം മൂടി എന്നാണ്. അദ്ദേഹം മറ്റൊരു ഹദീസ് വിശദീകരിക്കവേ പറഞ്ഞു : പഴയകാലത്തും ആധുനിക കാലത്തും സ്ത്രീകളുടെ നടപടി തുടർന്നു കൊണ്ടേയിരുന്നു ; പരപുരുഷൻമാരിൽ നിന്നും അവർ അവരുടെ മുഖം മറക്കുന്നവരായിക്കൊണ്ട്. عَنْ أُمِّ سَلَمَةَ، قَالَتْ: " لَمَّا نَزَلَتْ: {يُدْنِينَ عَلَيْهِنَّ مِنْ جَلَابِيبِهِنَّ} [الأحزاب: ٥٩]، خَرَجَ نِسَاءُ الْأَنْصَارِ كَأَنَّ عَلَى رُءُوسِهِنَّ الْغِرْبَانَ مِنَ الأَكْسِيَةِ ( رواه أبو داود وصححه الألباني ) ഉമ്മു സലമ പറയുന്നു:
" അവരുടെ തലയിലിട്ട തുണി മാറിലൂടെ താഴ്തിയിടട്ടെ " ( അന്നൂർ : 31 ) എന്ന് അവതരിച്ചുകഴിഞ്ഞപ്പോൾ അൻസാരീ വനികൾ പുറത്തിറങ്ങിയിരുന്നത് വസ്ത്രം കൊണ്ട് മറച്ചിട്ട് അവരുടെ തലകളിൽ കാക്കകൾ ഇരിക്കുന്നതുപോലെയായിരുന്നു. വാൽ കഷണം : സ്വന്തം ഉമ്മാനെ പരിഹസിക്കാനുള്ള തൊലിക്കട്ടി മടവൂരീ ജാഹിലുകൾക്ക് മാത്രം സ്വന്തം !! - അബൂ തൈമിയ്യ ഹനീഫ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
February 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2022. IslamBooks.in - All Rights Reserved.
|