നോമ്പും പെരുന്നാളും അനുഷ്ടിക്കുന്നതിന് അല്ലാഹുവിന്റെ റസൂൽ നിശ്ചയിച്ച അടിസ്ഥാനം ചന്ദ്രപ്പിറവി ദർശ്ശിക്കലും അധികാരമുള്ള ഒരു അതോറിറ്റി ആ സാക്ഷ്യം സ്വീകരിച്ച് പ്രഖ്യാപിക്കലുമാണ്. എവിടെ കണ്ടാൽ എവിടെ വരെയുള്ളവർക്ക് സ്വീകരിക്കാം എന്ന പരിധി റസൂലുല്ലാഹി വെച്ചിട്ടില്ല.
പിന്നെ അതിന്റെ മാനദണ്ഡമെന്ത് ? ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യയെപ്പോലുള്ള മുഹഖിഖുകൾ സുന്നത്തിൽ നിന്നും സ്വഹാബത്തിന്റെ നടപടിക്രമത്തിൽ നിന്നും മനസ്സിലാക്കിപ്പറഞ്ഞതാണ് അതിന്റെ മാനദണ്ഡം : "പരിഗണിക്കേണ്ട കാര്യം ; ഉപകരിക്കുന്ന സമയത്തിനുള്ളിൽ വിവരം എത്തുക എന്നതാണ്." റസൂലുല്ലയും സ്വഹാബത്തും മദീനയിൽ നോമ്പു മുപ്പതു പൂർത്തിയാക്കാൻ അൽപ്പനേരം മാത്രം ബാക്കി നിൽക്കുന്ന നേരത്ത് , മദീനയുടെ പുറത്തുനിന്ന് വന്ന യാത്രാസംഘം തെലേന്ന് രാത്രി മാസപ്പിറവി കണ്ട വിവരം അറിയിച്ചപ്പോൾ , ദൂരപരിധിയുടെ അളവുചോദിക്കാതെ സ്വീകരിക്കുകയും തന്റെ സ്വഹാബത്തിനെ വിളിച്ച് നോംമ്പ് അവസാനിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്ത കാര്യം സ്ഥിരപ്പെട്ട സുന്നത്താണ്. ഇതു തന്നെയാണ് ഖലീഫ ഉമർ ഹജ്ജിന്റെ ദിവസങ്ങൾ നിശ്ചയിക്കാനും അറഫയും നഹ്‌റും തീരുമാനിക്കാനും സ്വീകരിച്ച മാനദണ്ഡം. ദൂരെ നിന്നു വരുന്ന ഹാജിമാരോട് മാസപ്പിറവി കണ്ട വിവരം അന്വേഷിക്കും , അവരിൽ ആദ്യം കണ്ട കാഴ്ചക്കാരുടേത് പരിഗണിച്ച് തീരുമാനമെടുക്കും , ദൂരവും രാജ്യവും പരിധിയും ചോദിക്കാറുണ്ടായിരുന്നില്ല. അന്നു കിട്ടിയ വിവര സാങ്കേതികതയുടെ അടിസ്ഥാനത്തിൽ ലഭിച്ച വിവരം സ്വീകരിച്ച് നബിയും ഖലീഫമാരുമെടുത്ത തീരുമാനം ബിദ്-അത്തായിരുന്നില്ല; മറിച്ച് അതാണ് സുന്നത്ത് . "പരിഗണിച്ച കാര്യം; ഉപകരിക്കുന്ന സമയത്തിനുള്ളിൽ വിവരം എത്തുക എന്നതാണ്." ഒരു കാര്യം റസൂലുല്ലയും സ്വഹാബത്തും കാണിച്ചു തന്നാൽ അതേ കാര്യത്തിന് അതാതു കാലത്തു കിട്ടാവുന്ന സൗകര്യങ്ങൾ ഉപയോഗിച്ചാൽ ബിദ്-അത്തായി തീരുമെന്ന് കണ്ടെത്തിയ ജാഹിലുകൾക്ക് ബിദ്-അത്ത് എന്താണെന്ന തിരിച്ചറിവില്ല എന്നതാണു യാഥാർത്ഥ്യം . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലില്ലാത്ത ചില മാറ്റങ്ങൾ കേരള മഹാരാജ്യത്തെ മുസ്‌ലിമീങ്ങളിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ബോധപൂർവ്വം ചിലർ മറന്നുപോകുന്നുണ്ട് . 968 വരെ കൊളച്ചിൽ ( തിരുവനന്ത പുരം ) മുതൽ ചേറ്റുവ ( ചാവക്കാടിനിപ്പുറം ) വരെയായിരുന്നു ഒരു മർഹല , 974 മുതൽ ഏതാണ്ട് 84 വരെ അത് തലശ്ശേരി വരെ നീണ്ടു. കൊച്ചുകേരളക്കാർ തന്നെ രണ്ട് അറഫാ നോമ്പും മൂന്ന് പെരുന്നാളുമൊക്കെ കഴിച്ചിരുന്ന ദൂരപരിധി അമേരിക്കയിലെ രാത്രിയുടേതായിരുന്നുവോ ?! ഇപ്പോൾ ഇരുപതാം നൂറ്റാണ്ടല്ല പ്രശ്നക്കാരനെന്ന് തിരിച്ചറിയാൻ ഒന്നു കൂടി ആലോചിച്ചോളൂ : തമിഴ് നാട്ടിലെ നീലഗിരി ജില്ലയിൽ കിടക്കുന്ന ഗൂഡല്ലൂർ , പന്തല്ലൂർ , ചേരമ്പാടി പോലുള്ളിടങ്ങളിലും, കോയമ്പത്തൂരിലും, കർണ്ണാടകത്തിലെ മംഗലാപുരത്തുമൊക്കെ അൽപ്പം മലയാളം മനസ്സിലാകുന്ന കെ.എൻ.എം - എസ്.എസ്.എഫ് കാർക്കും കേരളീയക്കാഴ്ചമതിയാകാറുണ്ട് . ഈ പരിധികൾ ആരുടെ സുന്നത്തിൽ നിന്ന് സ്വീകരിച്ചു ഇവർ ?! നിലവിലുള്ള വിവര സാങ്കേതികതകൾ കൊണ്ട് കേരളത്തെ - ഒപ്പം അൽപ്പം അയൽ പ്രദേശങ്ങളെയും - കൂട്ടിപ്പിടിക്കാൻ നടത്തിയ ശ്രമങ്ങളേക്കാൾ വിജയകരമായി സുന്നത്ത് മുറുകെ പിടിച്ചാൽ ലോക മുസ്‌ലിമീങ്ങളുടെ നോമ്പും പെരുന്നാളും ഒന്നിക്കും , ഇൻ ശാ അല്ലാ.. കഴിയുന്നതിനനുസരിച്ച് അല്ലാഹുവിനെ സൂക്ഷിച്ചാൽ ഭിന്നിപ്പുകൾ ഒഴിവാകും. കഴിയാത്ത അവസ്ഥവരുമ്പോൾ മാത്രമേ അതിലുള്ള ഇളവുകൾ സ്വീകരിക്കേണ്ടതുള്ളൂ . പിന്നെ അമേരിക്ക ഒരു തുരുപ്പുചീട്ടായി പറയാൻ നല്ല രസമാണ്. ഒരു ദിവസം ലോകത്തെല്ലായിടത്തും ഒന്നു തന്നെയായി വരുന്നതിന് മണിക്കൂറുകളുടെവ്യത്യാസം തടസ്സമല്ല. ഗൾഫ് രാജ്യങ്ങളുടെ കൂടെ വർഷങ്ങളായി നോമ്പും പെരുന്നാളും ഒന്നിച്ചനുഷ്ടിക്കുന്ന അമേരിക്കക്കാർക്കില്ലാത്ത കൺഫ്‌യൂഷ്യനുകളാണ് ഇവിടുത്തെ ചില അൽപ്പ ബുദ്ധികളുടെ പ്രധാന പ്രശ്നം !! ന്യൂ ഇയർ ദിനം ലോകത്ത് ഒന്നിച്ചാഘോഷിക്കുമ്പോൾ ഇങ്ങനെ ഒരു പ്രശ്നം ഇവർക്കാർക്കുമില്ലല്ലോ ?! അത് അമേരിക്കയിലും ഇന്ത്യയിലും ആഫ്രിക്കയിലും ചൈനയിലും ഒരു ദിവസം തന്നെയാണല്ലോ ?!! അറഫാ ദിവസം നോമ്പ് പിടിക്കാനാണ് നാം കൽപ്പിക്കപ്പെട്ടിട്ടുള്ളത് , അറഫാ ദിവസം അറഫയിൽ ഹാജിമാർ സമ്മേളിക്കുന്ന ദിവസമാണ്. ഹാജിമാർ ആ ദിവസത്തിൽ നിൽക്കുന്ന മിനുട്ട് കണക്കാക്കാൻ കൽപ്പനയില്ല. അല്ലാഹുവിന്റെ ശറ-അ് മനസ്സിലാക്കി പ്രമാണങ്ങളുടെ കൂടെ നിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് കാര്യം എളുപ്പത്തിൽ മനസ്സിലാക്കം . കുതർക്കികൾക്ക് മനസ്സിലായാലും അംഗീകരിക്കാൻ അവരുടെ അഹങ്കാരവും പക്ഷപാതവും അനുവദിക്കില്ല. അല്ലാഹുവാണ് തൗഫീഖ് നൽകുന്നവൻ . - അബു തൈമിയ്യ ഹനീഫ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|