ഖുര്‍ആന്‍ പാരായണ ശേഷം صدق الله العظيم എന്ന് ചൊല്ലുന്നതിനു സുന്നത്തില്‍ തെളിവില്ല.
സാധാരണ, ഖുര്‍ആന്‍ പാരായണം ചെയ്തു കഴിഞ്ഞാല്‍ പലരും صدق الله العظيم എന്ന് ചൊല്ലുക പതിവാണ്. ഇത് شرع ഇല്‍ അനുവതിക്കപ്പെട്ട കാര്യമാണോ എന്ന് ഇത് ചൊല്ലുന്നവര്‍ ആലോചിക്കാറില്ല. ബിദ്അത്തിനെ ശക്തിയുക്തം എതിര്‍ക്കുന്നവരും, സുന്നത് പിന്തുടരുന്നതില്‍ കണിശത പുലര്‍ത്തണം എന്ന് പറയുന്നവരുമൊക്കെ ചെയ്തു പോരുന്ന ഒരു ബിദ്അത്ത് അത്രേ ഇത്. യഥാര്‍ത്ഥത്തില്‍ ഒരു കാര്യം ഇബാദത് ആവണമെങ്കില്‍ അതിനു രണ്ടു നിബന്ധനകള്‍ ഉണ്ട്. ഒന്ന് - الإخلاص لله تعالى അതായത് അല്ലാഹുവിന്‍റെ وجه ആഗ്രഹിച്ചു കൊണ്ട് മാത്രമാവുക - അപ്പോള്‍ അല്ലാഹുവിന്‍റെ وجه ആഗ്രഹിച്ചു കൊണ്ടല്ലാതെ ചെയ്യപ്പെടുന്ന ഒരു അമലും ഇബാദതായി പരിഗണിക്കുകയില്ല. രണ്ടു - متابعة رسول الله صلى الله عليه وسلم അതായത് റസുലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലമയുടെ ചര്യ പിന്തുടരുക. - അപ്പോള്‍ ഏതൊരു അമലും എത്ര ഇഖലാസോട് കുടിയാണെങ്കിലും متابعة ഇല്ലെങ്കില്‍ അത് സുന്നത്തിന്‍റെ വൃത്തത്തില്‍ നിന്ന് പുറത്തു പോവുകയും ബിദ്അത്തിന്‍റെ കളത്തിലേക്ക് കടക്കുകയും ചെയ്യും. ഇത് അടിസ്ഥാനപരമായി ഓരോരുത്തരും മനസ്സിലാക്കിയിരിക്കേണ്ട വസ്തുതയാണ്. ഈ أصل അറിയാത്തത് കൊണ്ടോ, വേണ്ട വിധം മനസ്സിലാക്കാത്തത് കൊണ്ടോ, ആണ് പലരും അബദ്ധങ്ങളില്‍ ചെന്ന് ചാടുന്നത്. നബിദിനാഘോഷം ബിദ്അത് ആണ് എന്ന് മനസ്സിലാക്കിയവര്‍ صدق الله العظيم എന്ന് ചെല്ലുന്നത് എന്ത് കൊണ്ടാണ്? നബി സല്ലല്ലാഹു അലൈഹി വസല്ലം എപ്പോഴെങ്കിലും ഖുര്‍ആന്‍ പാരായണ ശേഷം صدق الله العظيم എന്ന് ചൊല്ലിയതായി സഹീഹായ ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ നബിദിനാഘോഷം എന്ത് കൊണ്ട് ബിദ്അത് ആയിതീരുമോ അക്കാരണം കൊണ്ട് തന്നെ ഖുര്‍ആന്‍ പാരായണം ചെയ്തു കഴിഞ്ഞതിനു ശേഷം صدق الله العظيم എന്ന് ചൊല്ലുന്നതും ബിദ്അത് ആയിത്തീരും. അതുപോലെ മുസ്ലിംകളില്‍ വളരെക്കുടുതല്‍ ആളുകള്‍ കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് ശേഷം കൈകള്‍ ഉയര്‍ത്തിക്കൊണ്ടു പ്രാര്‍ഥിക്കുകയും മുഖം തടവുകയും ചെയ്യുകയെന്നത്. സാധാരണ പള്ളികളില്‍ നിര്‍ബന്ധ നമസ്കാരം കഴിഞ്ഞാല്‍ വ്യാപകമായി കാണുന്ന ഒരു കാഴ്ചയാണിത്. പ്രാര്‍ത്ഥന സുന്നത്തില്‍ സ്ഥിരപ്പെട്ട കാര്യമാണ്. ചില പ്രാര്‍ത്ഥനകളില്‍ നബി തിരുമേനി കൈകള്‍ ഉയര്‍ത്തിയതായി വന്നിട്ടുമുണ്ട്. പക്ഷെ, നിര്‍ബന്ധ നമസ്കാര ശേഷം എപ്പോഴെങ്കിലും നബി സല്ലല്ലാഹു അലൈഹി വസല്ലമയോ സഹാബികളോ കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചിരുന്നു എന്നോ അനന്തരം മുഖം തടവിയെന്നോ ഹദീസുകളില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ തെളിവില്ലാത്തതി൯റ പേരില്‍ നിരന്തരം എതിര്‍ത്ത് കൊണ്ടിരിക്കുന്ന നമസ്കാര ശേഷമുള്ള കുട്ടു പ്രാര്‍ത്ഥനയുടെ ഇനതിലല്ലേ ഇത് ഉള്‍പെടുക.? അപ്പോള്‍ ഏതൊരു അമലാകട്ടെ, അതിനു അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫഫലവും ലഭിക്കണമെങ്കില്‍ അതിനു മുകളില്‍ പറഞ്ഞ നിബന്ധന പുര്‍തിയായിരിക്കണം. അതില്‍ ഏതെങ്കിലും ഒന്ന് ഇല്ലാതെ പോയാല്‍ ആ അമല്‍ പ്രതിഫലാര്‍ഹാമായ ഇബാദത്തില്‍ ഉള്പെടുകയില്ല. - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|