ഹേ മനുഷ്യാ, തീർച്ചയായും എല്ലാ വസ്തുക്കൾക്കും നിന്നെ സ്വാധീനിക്കാനാകും. നബി صلى الله عليه وسلم പറഞ്ഞു: "പൊങ്ങച്ചവും അഹങ്കാരത്തോടെ നടക്കലും ഒട്ടകങ്ങളുടെ ആളുകളിലാണ്. അടക്കവും ഗാംഭീര്യവും ആടുകളുടെ ആളുകളിലാണ്." മൃഗങ്ങളുമായുള്ള നമ്പർക്കം മനുഷ്യന്റെ വ്യക്തിത്വത്തിലും മനോനിലയിലും പ്രതിഫലിക്കുമെങ്കിൽ, മനുഷ്യരുമായുള്ള സമ്പർക്കത്തിന്റെ അവസ്ഥയെന്തായിരിക്കും?! സദസ്സുപങ്കിടൽ, സമ്പർക്കം, ബന്ധം, സഹവാസം, കൂട്ടുകെട്ട് ഇവയെല്ലാം മോശമാണെങ്കിൽ നിന്നിലേക്കും സംക്രമിക്കും. പുറമേ സ്വർണവും വെള്ളിയുമൊക്കെ ആകാം, പക്ഷേ ഉള്ളിൽ അഭീഷ്ടങ്ങളും അസൂയയും ഹൃദ്രോഗങ്ങളുമായിരിക്കും. മനുഷ്യനെ എന്തൊക്കെ ബാധിക്കുന്നു?! ഒട്ടകങ്ങളോടുള്ള സഹവാസം അതിനെ പരിചരിക്കുന്നവന്റെ ഹൃദയത്തിൽ പൊങ്ങച്ചവും അഹങ്കാരവും പകർത്തുന്നു, എന്നാൽ ആടുകളോടുള്ള സമ്പർക്കം അവനിൽ അടക്കവും ഗാംഭീര്യവും പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടു തന്നെ അമ്പിയാക്കളൊക്കെയും ആടുകളെ മേച്ചിരുന്നതായി കാണാം. രോഗം ബാധിച്ച ഹൃദയമുള്ളവരുമൊത്തുള്ള സഹവാസം നീ സൂക്ഷിക്കണം. അവരുടെ പുറം പൂച്ച് മനപാഠമാക്കലും വിവരവുമൊക്കെ ആയിരുന്നാലും, മാർഗരീതിയിൽ ഹൃദ്രോഗങ്ങളെ നിനക്കു കാണാം. അതിനാൽ നമ്മുടെ റബ്ബ് ഈ അപകടം നമുക്ക് വ്യക്തമാക്കിത്തന്നു. അതിനുള്ള ഉദാഹരണമായി അസൂയ തന്നെ ധാരാളം മതി. അല്ലാഹു നമ്മോട് അതിൽ നിന്നു രക്ഷതേടാൻ കൽപിച്ചു. പിശാചിൽ നിന്നു രക്ഷതേടാൻ കൽപിച്ചപോലെ തതുല്യമായ കൽപന. സുന്നത്ത് ഉൾക്കൊണ്ട ഒരു വ്യക്തി ഈ സ്വഭാവത്തിൽ നിന്ന് ശുദ്ധിയായി, സ്വഹാബത്ത് സ്വീകരിച്ച മാർഗ്ഗമേതോ അതിൽ നിലകൊള്ളുന്ന ഉത്തമരായവരൊത്തുള്ള സഹവാസവും സൗഹൃദവും അധികരിപ്പിക്കട്ടെ. സ്വഹാബത്ത് ധാരാളം പേർ ഉണ്ടായിരുന്നു, കൂടുതൽ ആളുകളുമായുള്ള സ്നേഹവും സൗഹൃദവുമെല്ലാം നല്ലതുതന്നെ, പക്ഷേ അത് പരിശുദ്ധിയും സ്നേഹവും അല്ലാഹുവിന്നുവേണ്ടിയുള്ള സൗഹൃദവും അടങ്ങുന്ന സുദൃഢമായ അടിത്തറയുടെമേൽ ആയിരിക്കൽ അനിവാര്യമാണ്. അതിൽ നിന്നു മാറി വെറും മോടിപിടിപ്പിച്ച ഭാവഹാവാതികളിലേക്കും അലങ്കരിച്ച വാക്കുകളിലേക്കും ചേക്കേറരുത്; അകമോ വെറും മരക്കഷണം മാത്രമായി! അല്ലാഹു കാത്തു രക്ഷിക്കട്ടെ. - ശൈഖ് മുഹമ്മദ് അൽ അഞ്ചരീ വിവ: അബൂ തൈമിയ്യ ഹനീഫ് إن للأشياء أثر عليك أيها الإنسان
النبي صلى عليه وسلم قال: « الفخر والخيلاء في أصحاب الإبل والسكينة والوقار في أهل الغنم إذا كانت مخالطة الحيوان لها انعكاس على شخصيةِ ونفسيةِ الإنسان فكيف بمخالطة الناس، فالمجالسة والمخالطة والعشرة والصُحبة والرفقة ستنقل لك اذا كانت فاسدة ظاهرها الذهب والفضة وفي باطنها الأهواء والحسد والأمراض القلبية بماذا سيصاب الانسان إذا كانت رفقة الإبل تعكس على قلب راعي الإبل الفخر والخيلاء، واذا رافق الغنم انعكست عليه السكينة والوقار ولذلك كل نبي كان راعيا للغنم فاحذر من مجالسة أصحاب القلوب المريضة وإن كان في ظاهرهم الحفظ والمعرفة ولكن ترى في هديهم الأمراض القلبية، ولذلك الرب يبيّن هذا الخطر وكفى وكفى بالحسد مذمة على سبيل المثال أن الله أمرنا أن نستعيذ منه كما أمرنا أن نستعيذ من الشيطان سواء بسواء وهذا الأمر إذا تطهر منه السنّي وكان مع أُناس بهذه الصفة وازدادوا من الصحبة الصالحة والأخوة القائمة على ما كان عليه محمد صلى الله عليه وسلم وأصحابه فإن أصحاب النّبي كُثر، فالصحبة الكثيرة محبة واُخوة ولكن لابد أن تكون على أساس متين من الطُهر والمحبة والإخاء لله جل وعلا، ولا أن نخرج من هذا الأمر إلى الشكل المنمّق والعبارات المنمّقة ولكن الباطن يكون خشب والعياذ بالله كلمة بعنوان: الحذر من مجالسة أصحاب القلوب المريضة، للشيخ الفاضل محمد العنجري
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|