മഴ പൈതപ്പോള്‍ പോലും ഉലമാക്കളുടെ വീടിന്‍റെ ഇറയത് കയറി നിന്ന അനുഭവം പറയാനില്ലാത്തവര്‍ ഷെയ്ഖ് അല്‍ബാനി വിമര്‍ശനാതീതനോ എന്ന് ആക്രോഷിക്കുമ്പോള്‍ കേരള മുസ്ലിംകള്‍, വിശിഷ്യ മുജാഹിദുകള്‍, ആതര്‍ശത്തിന്‍റെ അതിരുകള്‍ തപ്പിപ്പോവുകയാണ്.
മുജാഹിദ് പ്രസ്ഥാനമെന്ന മഹാ സംഭവം ജന്മം നല്‍കിയ ചില വിഷചെടികള്‍, എടവണ്ണ പോലുള്ള അതിന്‍റെ ഈറ്റില്ലങ്ങളില്‍ തഴച്ചു വളര്‍ന്നു അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു പിന്നെയും പുലി മുന്നോട്ട് എന്ന് പറഞ്ഞ പോലെ മുസ്ലിംകള്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണ്. കേവല സംഘടനാ സാക്ഷരതക്കും, സംസ്കാരത്തിനുമപ്പുറം ഇല്മിയ്യായ ഒരു ശാദ്വല തീരത്തെക്കുറിച്ച് കേട്ട് കേള്‍വി പോലുമില്ലാത്ത ആളുകള്‍ ഇസ്ലാമിക നവോധാനതെക്കുറിച്ചു വാചാലമാവുമ്പോള്‍ ഭാഷക്കും സാഹിത്യത്തിനും സര്‍വോപരി ഇസ്ലാമിക വായനക്കും തികഞ്ഞ മരവിപ്പാണ് അനുഭവപ്പെടുക. അഹ്ലുസ്സുന്നതിന്‍റെ ഉലമാക്കളെ അന്ന്യായമായി വിമര്‍ശിക്കുകയും സഭ്യേതര പ്രയോഗങ്ങള്‍ നടത്തുകയും, നിലവാരം ഇടിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്യുന്നത് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന്, സിരകളില്‍ ലഹരിയായി ഒഴുകി നടക്കുന്ന ആളുകള്‍ക്ക് പ്രമാണങ്ങള്‍ക്ക് പഴംചാക്കുകളുടെ വില പോലും കാണില്ല. എന്നല്ല, അറബി അക്ഷരങ്ങളോട് പോലും അവര്‍ക്ക് പുച്ചവും അസ്പ്രിശ്യതയും തോന്നുകയും ചെയ്യും. അന്തവിശ്വാസം, അനാചാരം, അനുകരണം തുടങ്ങിയ സംജ്ഞകള്‍ക്ക് ആധുനിക സംഘടനാ നിഘണ്ടുവില്‍ നല്‍കപ്പെടുന്ന അര്‍ഥങ്ങള്‍ കേട്ടും വായിച്ചും എന്ത് ചെയ്യണമെന്നറിയാതെ അന്തം വിട്ടു നില്‍ക്കുകയാണ് പലരും. ഓരോ ആഴ്ചയും ശബാബ് തൊടുത്തു വിട്ടു കൊണ്ടിരിക്കുന്ന ആദർശ വ്യതിയാനത്തിന്‍റെ വിഷ ബോംബുകള്‍ സാധാരണ മുസ്ലിം ജനവാസ കേന്ദ്രങ്ങളില്‍ വീണു പൊട്ടി വിഷം വമിപ്പിക്കുകയാണ്. ഇത്തരം സന്നിഗ്ധ ഘട്ടങ്ങളില്‍, വെറുതെ കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ മനസ്സനുവതിക്കാത്തവര്‍, കഴിയുന്ന രൂപത്തില്‍ പ്രതികരിക്കുക സ്വാഭാവികമാണ്. ഈ പ്രതികരണങ്ങള്‍ പലരുടെയും ഉറക്കം കെടുത്തുന്നുവെന്നുള്ളത്തിനു മതിയായ തെളിവാണ് ചില പ്രത്യേക ഭാഗത്ത് നിന്ന് പുറത്തു വന്നു കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍. വസ്തുനിഷ്ടമായ അവലോകനതിന്റെയും വയ്ജ്ഞാനിക ചര്‍ച്ചയുടെയും മറ പറ്റി, അഹ്ലുസ്സുന്നതിന്‍റെ ഉലമാക്കളെ തേജോവധം ചെയ്യുകയും മുസ്ലിം മനോമുകുരത്തില്‍ അവരെ കാര്യ ബോധമില്ലാത്തവരും വീക്ഷണഗതിയില്‍ ഭീമമായ അബദ്ധം സംഭവിച്ചവരുമായി ചിത്രീകരിക്കുകയും അങ്ങിനെ അവരുടെ പ്രതിചായക്ക് മങ്ങലെല്‍പ്പിക്കുകയും ചെയ്യുക. തങ്ങളുടെ വികല മന്ഹജ് നടപ്പാക്കാന്‍ അവര്‍ക്കിത് അനിവാര്യമാണ്. അതാണ് ഷെയ്ഖ് അല്ബാനിയെ പ്രത്യേകമായി ലക്‌ഷ്യം വെക്കാന്‍ കാരണം. ഷെയ്ഖ് അല്ബാനിയെപ്പോലുള്ള തലയെടുപ്പുള്ള ആഹ്ലുസ്സുന്നതിന്റെ ഉലമാക്കളെ നിലംപരിശാക്കിയാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമായി. സലാം സുല്ലമിയുടെ വാതങ്ങള്‍ക്ക്, വയിജ്ഞാനിക തലത്തില്‍ നിന്ന് കൊണ്ട് നടത്തിയ വിമര്ശങ്ങളെ തൊടാന്‍ പ്രതികരണക്കാരന്‍റെ തുലികക്ക് കരുത്തു പോര. ആറ്റിക്കുറുക്കിയ സാഹിത്യ പ്രയോഗങ്ങള്‍ ഇല്ലാത്തത് ഉണ്ടാക്കുകയോ ഉള്ളതിനെ ഇല്ലാതാക്കുകയോ ചെയ്യില്ലെന്ന് തിരിച്ചറിയാന്‍ മര്കസുദ്ധഅവ വരെ പോവെണ്ടാതുമില്ല. എന്ത് കൊണ്ട് ഷെയ്ഖ് അല്‍ബാനിയുടെ നിരീക്ഷണങ്ങള്‍ അദ്ധേഹത്തിന്‍റെ ഇജ്തിഹാദ് ആയെന്നും സലാം സുല്ലമിയുടെ വാതങ്ങള്‍ ആരോപണവും അധിക്ഷേപവും അസ്ഥാനത്തുമായെന്നും ഒരു ലക്കോട്ടു ഒട്ടിക്ക്യാനുള്ള ബുധിയെങ്കിലുമുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന രൂപത്തില്‍ വിശതമാക്കിയതാണ്. എന്നിട്ടും സൈബര്‍ സൈറ്റില്‍ വ്യക്തി ഹത്യ നടത്തുന്നു എന്ന് പ്രജരിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ ആശയാദര്ശ ദാരിദ്ര്യത്തിന്‍റെ അടയാളമാണ്. ഷെയ്ഖ് അല്ബാനിയോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ടാണ് ശബാബ് അദ്ധേഹത്തിന്‍റെ വീക്ഷണങ്ങള്‍ എഴുതിയത് എന്ന വാദം, ഇക്കൊല്ലത്തെ ഏറ്റവും വലിയ തമാശയായി പരിഗണിക്കാം. മാത്രമല്ല, അത് മലയാളികള്‍ സ്വീകരിച്ചു എന്ന അവകാശ വാദം, മടവൂരികള്‍ സ്വീകരിച്ചു എന്ന തിരുത്തലോടെ അന്ഗീകരിക്കുകയും ചെയ്യാം. പക്ഷെ, മടവൂരി ടീമില്‍ ദീനിനോടും സുന്നതിനോടും സ്നേഹവും കൂറുമുള്ള ആരെങ്കിലുമൊക്കെ "സൈലൻറ് മോഡില്‍" എങ്കിലും കാണും എന്ന ധാരണ തിരുത്താന്‍ പ്രതികരണക്കാരന്‍ ഹേതുവായി എന്നതില്‍ സമാധാനിക്കാം. ഇതിലെല്ലാം ഉപരിയായി ഷെയ്ഖ് അല്ബാനിയെ ടാര്‍ഗറ്റ് ചെയ്തു കൊണ്ടുള്ള ലേഖന പരമ്പരകള്‍ ശബാബിനെ ഇതിനു മുമ്പും മലിനമാക്കിയിട്ടുണ്ട് എന്ന വസ്തുത പ്രതികരണക്കാരന്‍ അറിഞ്ഞു കാണില്ല. പ്രതികരണമെന്ന പേരില്‍ പ്രതികാരാഗ്നി ആളിക്കതിച്ചു വിമര്‍ശകരെ ചുട്ടു ചാമ്പലാക്കാന്‍ വെമ്ബുന്നവര്‍ക്ക് അതിനൊന്നും വേണ്ട പോലെ സമയം കിട്ടിക്കൊള്ളണമെന്നില്ല. കേരളത്തിലെ അറിയപ്പെട്ട ഹദീസ് പണ്ഡിതനാണ് സലാം സുല്ലമിയെന്ന കാര്യം എതിരാളികള്‍ പോലും അംഗീകരിക്കുമത്രേ. ആരാണ് അദ്ധേഹത്തിന്‍റെ എതിരാളികള്‍, അദ്ധേഹത്തെ അന്ഗീഗരിച്ചു എന്നതിന്‍റെ തെളിവെന്തു, എന്നൊന്നും ചോദിക്കരുത്. സുല്ലമിയുടെ സത്യസന്തതയെക്കുരിച്ചോ ആത്മാര്തതയെക്കുരിച്ചോ ആര്കെങ്കിലും സംശയം ഉണ്ടോ എന്ന കാര്യം എനിക്കറിയില്ല. സ്വകാര്യ ജീവിതത്തില്‍ സത്യസന്തത പുലര്തിയെന്നതാണോ ടിയാന്‍ ഹദീസ് പണ്ടിതനാണെന്നു പറയാനുള്ള ന്യായം? വെച്ച് നീട്ടിയെന്നു പറയപ്പെടുന്ന തുട്ടുകള്‍ക്ക് മുമ്പില്‍ അദ്ദേഹം പ്രലോഭിതനായിരുന്നുവെങ്കില്‍ ഒരു പക്ഷെ ഷെയ്ഖ് അല്ബാനിയെപ്പോലുള്ള മഹത്തുക്കള്‍ രക്ഷപ്പെട്ടേനെ. ഹദീസിന്‍റെ വിഷയത്തില്‍ സംസാരിക്കാന്‍ അദ്ദേഹത്തിനുള്ള യോഗ്യത എന്ത് എന്ന ചോദ്യത്തെ എടവണ്ണക്കാരന്‍ തന്‍റെ പ്രതികാരാഗ്നിയില്‍ കരിച്ചു കളഞ്ഞതെത്? അതിനൊന്നും മറുപടി തരാനുള്ള കൈക്കരുത്തും കരളുറപ്പും പ്രതികരണക്കാരന് ഏതായാലും ഇല്ല. പിന്നെ ആരെങ്കിലും എന്നെങ്കിലും സുല്ലമിയുടെ 'കിതാബുകള്‍' വായിക്കുകയോ അതിനെ അധികരിച്ച് പ്രഭാഷണം നടത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍, അതവരുടെ പോരാത്ത ടം എന്നല്ലാതെ ന്യായീകരിക്കുകയും തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നത് മടവൂരികള്‍ക്കല്ലാതെ മറ്റാര്‍ക്കും ചേരില്ല. ഷെയ്ഖ് അല്‍ബാനി സ്വഹീഹുല്‍ ബുഖാരിയിലെയും സ്വഹിഹ് മുസ്ലിമിലെയും ഏതാനും ഹദീസുകളെ സംബന്ദിച്ചു നടത്തിയ നിരീക്ഷണങ്ങളെക്കുറിച്ചു ആഹ്ലുസ്സുന്നതിന്‍റെ ഉലമാക്കള്‍ എന്ത് പറഞ്ഞു എന്ന് പരിശോധിച്ചതിനു ശേഷം പോരെ പ്രതികരണക്കാരാ ഈ വെല്ലുവിളി. മത കാര്യങ്ങളില്‍ എത്രമാത്രം ബുദ്ധി ആവാമെന്നും എപ്പോഴാണ് ആണ് അപകടമാവുന്നതെന്നും തിരിച്ചറിയണമെങ്കില്‍ ഉസൂലുകലെക്കുറിച്ചു ചെറിയ രൂപത്തിലുള്ള ധാരണയെങ്കിലും ഉണ്ടാവണം. അത് തിരിയാത്തവരോട് ഇത് പറഞ്ഞാല്‍ ബാലന്‍സ് ഇല്ലാത്തവന്‍ സൈക്കിളില്‍ കയറിയ പോലെ ഇരിക്കും !! അഹ്ലുസ്സുന്നതില്‍ നിന്ന് വ്യതിചലിച്ചു പോയ ഖവാരിജുകള്‍, അവര്‍ക്ക് സംഭവിച്ച അടിസ്ഥാനപരമായ അബദ്ധം, സ്വഹാബതിന്‍റെ ധാരണയെ അവഗണിക്കുകയും സ്വന്തം ബുദ്ധിക്കും നിരീക്ഷണങ്ങള്‍ക്കും പ്രാമുഖ്യം കല്‍പ്പിക്കുകയും ചെയ്തുവെന്നതാണ്. ശൈഖുല്‍ ഇസ്ലാം ഇബ്നു തീമിയ രഹ്മതുല്ലാഹി അലൈഹി, ആഹ്ലുസ്സുന്നതിന്‍റെ ഉലമാക്കളില്‍ തലയെടുപ്പുള്ള ആലിം ആണ്. അദ്ദേഹത്തിന് ശൈഖുല്‍ ഇസ്ലാം എന്ന വിശേഷണം തന്നെ വരാന്‍ കാരണം, തന്‍റെ അനുപമായ വൈജ്ഞാനിക അവഗാഹമാണ്. ഈ ശൈഖുല്‍ ഇസ്ലാമിനെയാണ് ഷെയ്ഖ് സ്വാലിഹുല്‍ ഉസൈമീന്‍ രഹ്മതുല്ലാഹി അലൈഹി ബുദ്ധിയുടെ ആളാണെന്നു വിശേഷിപ്പിച്ചു എന്ന് എടവണ്ണക്കാരന്‍ അവകാശപ്പെടുന്നത്. ഒരു വെടിക്ക് രണ്ടു പക്ഷി ! അല്ലെ? അഹ്ലുസ്സുന്നതിന്‍റെ രണ്ടു ആലിമുകളെ ഒരേ സമയം പ്രതിക്കുട്ടില്‍ നിര്‍ത്താന്‍ പ്രതികര്‍ണക്കാരന്‍ നടത്തിയ ചെപ്പടി വിദ്യ നോക്കൂ ......! കമ്മ്യൂണിസ്റ്റ് കാരനെ വെല്ലുന്ന പ്രതികാര ദാഹവും ജമായത്തെ ഇസ്ലാമിയെ തോല്പിക്കുന്ന വ്യതിയാന ചക്രവുമുള്ള മടവൂരിസം മുജാഹിദ് തട്ടകത്തില്‍ പിറവി കൊണ്ടതിന്‍റെ രസതന്ത്രം എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. ! — ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|