മനുഷ്യ ജീവിതത്തിലേക്ക് ശിര്‍ക്ക് കടന്നു വരുന്ന വഴികള്‍ ധാരാളമാണ്, അതി സുക്ഷ്മമാണ്. അതിനാല്‍ തന്നെ നബിസല്ലല്ലാഹു അലൈഹി വസല്ലം ശിര്‍ക്കിനെക്കുരിച്ചു മുസ്ലിം ഉമ്മത്തിനെ ശക്തമായി താക്കീത് നല്‍കി. قال رسول الله : ( يا أبا بكر ، للشركُ فيكُمْ أَخْفى من دَبيبِ النمل والذي نفسي بيده ، للشركُ فيكُمْ أَخْفى من دَبيبِ النمل ، ألا أَدُلُّكَ على شيءٍ إذا فَعَلْتَهُ ذَهَبَ عنك قَليلُهُ وكَثيرُهُ ؟ قُلْ : اللهُمَّ إني أَعوذُ بِكَ أَنْ أُشْرِكَ بِكَ و أنا أَعْلَمُ ، و اسْتَغْفِرُكَ لِما لا أَعَلَمُ ) صحيح الأدب المفرد അവിടുന്ന് പറഞ്ഞു. "അല്ലയോ അബൂബക്കര്‍, തീര്‍ച്ചയായും ശിര്‍ക്ക്, നിങ്ങളില്‍ (മുസ്ലിം ഉമ്മത്തില്‍) ഉറുമ്പ് അരിച്ചു വരുന്നതിനേക്കാള്‍ ഗോപ്യമാണ്. ഞാന്‍ താങ്കളെ ഒരു കാര്യം അറിയിക്കട്ടെ, അല്ലാഹുവേ ഞാന്‍ നിന്നോട് അറിഞ്ഞു കൊണ്ട് ശിര്‍ക്ക് ചെയ്യുന്നതില്‍ നിന്ന് കാവല്‍ ചോദിക്കുന്നു, അറിയാതെ ചെയ്തു പോകുന്നതില്‍ നിന്ന് പൊറുക്കല്‍ തേടുന്നു " എന്ന് നിങ്ങള്‍ പറയുക. അങ്ങിനെ ചെയ്യുന്ന പക്ഷം കുറച്ചായാലും കുടുതലായാലും അത് അകന്നു പോകും "
എന്താണ് ശിര്‍ക്ക് ? അല്ലാഹുവിനു മാത്രം അവകാശപ്പെട്ട ഇബാദത്ത് മറ്റുള്ളവര്‍ക്ക് - അവര്‍ ആരായിരുന്നാലും - വക വെച്ച് കൊടുക്കുന്നതിനാണ് ശിര്‍ക്ക് എന്ന് പറയുന്നത്. അല്ലാഹു അല്ലാത്തവര്‍ക്ക് , അല്ലാഹുവിനു മാത്രം അവകാശപ്പെട്ട ഇബാദതുകള്‍ പുര്‍ണം ആയോ ഭാഗികമായോ സമര്‍പ്പിക്കുമ്പോള്‍ നമ്മുടെ ഇബാദത്തില്‍ ശിര്‍ക്ക് വന്നു. ഇതിനു ഒരുപാട്ഇ നങ്ങളുണ്ട്. ഭയം, സ്നേഹം, ഭരമേല്‍പ്പിക്കല്‍, പ്രതീക്ഷ, ആഗ്രഹം, അനുസരണം, നേര്‍ച്ച, സഹായം തേടല്‍, ഭക്തി പ്രകടിപ്പിക്കല്‍ , ബലി, തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു. ഉദാഹരണത്തിന് : അല്ലാഹുവിനെ ഭയപ്പെടുന്നത് പോലെ അവന്‍റെ സൃഷ്ടികളില്‍ ആരെയെങ്കിലും ഭയപ്പെടുന്നത് . നമ്മള്‍ നായയെ ഭയപ്പെടുന്നു, പോലീസിനെ ഭയപ്പെടുന്നു, ഭാരാധികാരിയെ ഭയപ്പെടുന്നു, കള്ളന്മാരെയും കൊള്ളക്കാരെയും ഭയപ്പെടുന്നു, എല്ലാം ഭയം തന്നെ. എന്നാല്‍ ഇതെല്ലാം പ്രകൃതിപരമായ കാരണങ്ങളുമായി ബന്ധപ്പെട്ട ഭയമാണ്. ഇതൊന്നും അല്ലാഹുവിനെ ഭയപ്പെടുന്നത് പോലെയല്ല. അല്ലാഹുവിനെക്കുരിച്ചുള്ള ഭയം ഇതില്‍ നിന്നെല്ലാം അതീതമാണ്. നാം മാതാപിതാക്കളെ സ്നേഹിക്കുന്നു, ഗുരുനാധന്മാരെയും മക്കളെയും ഭാര്യയേയും സ്നേഹിക്കുന്നു. ഈ സ്നേഹം പോലെയല്ല നമ്മള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നത്. അപ്പോള്‍ അല്ലാഹുവിന്‍റെ, സൃഷ്ടികളെ സ്നേഹിക്കുന്നത് പോലെ അല്ല നാം അല്ലാഹുവിനെ സ്നേഹിക്കുന്നത്. സൃഷ്ടികളെ ഭയപ്പെടുന്നത് പോലെയല്ല നാം അല്ലാഹുവിനെ ഭയപ്പെടുന്നത്. സൃഷ്ടികളെ അനുസരിക്കുന്നത് പോലെയല്ല നമ്മള്‍ അല്ലാഹുവിന്‍റെ കല്പനകള്‍ അനുസരിക്കുന്നതും വഴിപ്പെടുന്നതും. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് അല്ലാഹു അല്ലാത്തവര്‍ക്ക്, അല്ലാഹുവിനു നല്‍കുന്ന രൂപത്തില്‍ നല്‍കുകയോ വക വെച്ച് കൊടുക്കുകയോ ചെയ്താല്‍ അത് ശിര്‍ക്കായി - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|