ഇബ്‌നുൽ ഖയ്യിം رحمه الله പറയുന്നു :
അല്ലാഹുവിന്റെ ഹിക്‌മത്തിനെക്കുറിച്ച് നീ ചിന്തിക്കുക ! മനുഷ്യർക്കുള്ള രാജാക്കന്മാരെയും നേതാക്കന്മാരെയും ഭരണകർത്താക്കളെയും അവരുടെ ചെയ്തികൾക്കനുസരിച്ചുള്ളവരാക്കി മാറ്റി. എന്നല്ല; അവരുടെ ചെയ്തികൾ അവരെ ഭരിക്കുന്ന രാജാക്കളുടെയും ഭരണാധികാരികളുടെയും രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. അവർ ആർജ്ജവം പുലർത്തിയാൽ അവരുടെ രാജാക്കളും ആർജ്ജവമുള്ളവരായിത്തീരും. ജനം നീതി കാണിച്ചാൽ അവരുടെ രാജാക്കന്മാരും അവരോട് നീതി കാണിക്കും. അവർ അന്യായം ചെയ്താൽ അവരുടെ രാജാക്കളും ഭരണാധികാരികളും അവരോട് അന്യായം കാണിച്ചിരിക്കും. അവരിൽ ചതിയും കുതന്ത്രവും പ്രകടമായാൽ അവരുടെ ഭരണാധികാരികളും അങ്ങനെത്തന്നെയായിരിക്കും. അല്ലാഹുവിനുള്ള അവകാശങ്ങൾ അവർ തടയുകയും, അതിലവർ പിശുക്കുകാണിക്കുകയും ചെയ്താൽ അവരുടെ രാജാക്കളും ഭരണാധികാരികളും അവർക്ക് നൽകാനുള്ള അവകാശങ്ങൾ തടയുകയും അവരോട് പിശുക്കു കാണിക്കുകയും ചെയ്യും. അവശരിൽ നിന്ന് അന്യായമായി വല്ലതും അവർ കൈപ്പറ്റിയാൽ അവരിൽ നിന്ന് രാജാക്കന്മാർ അന്യായമായി പലതും പിടിച്ചെടുക്കും, അവരുടെമേൽ അന്യായമായ ചുങ്കവും നികുതിയും ചുമത്തും. ദുർബ്ബലരിൽ നിന്ന് അവർ പിടിച്ചെടുക്കുന്നതെല്ലാം രാജാക്കൾ അവരിൽ നിന്ന് ബലാൽക്കാരമായി പിടിച്ചെടുക്കും. അവരുടെ ഗവർണ്ണർമാർ അവരുടെ ചെയ്തികളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടും. ദുഷ്ടരും നികൃഷ്ടരുമായ ആളുകൾക്ക് അതേ ഇനത്തിൽപ്പെട്ടവരല്ലാത്തവരെ ഭരണാധികാരികളായി നൽകുക എന്നത് അല്ലാഹുവിന്റെ ഹിക്‌മത്തിൽപെട്ടതല്ല. ഇസ്‌ലാമിലെ ആദ്യ തലമുറകൾ ഉത്തമരും പുണ്യവാന്മാരുമായതിനാൽ അവരുടെ ഭരണാധികാരികളും അപ്രകാരമുള്ളവരായിരുന്നു. കലർപ്പുള്ള പിന്മുറക്കാർ വന്നപ്പോൾ അതേ രൂപത്തിലുള്ള ഭരണാധികാരികളും ഉണ്ടായി. ഇതുപോലുള്ള കാലഘട്ടങ്ങളിൽ അബൂബക്കർ, ഉമർ പോലുള്ളവർ പോകട്ടെ ; മുആവിയ, ഉമറുബ്‌നു അബ്ദിൽ അസീസ് എന്നിവരെപ്പോലുള്ള വ്യക്തികളെപ്പോലും നിശ്ചയിക്കുക എന്നത് അല്ലാഹുവിന്റെ ഹിക്‌മത്ത് സമ്മതിക്കാത്ത കാര്യമാണ്. മറിച്ച് നമ്മുടെ ഭരണാധികാരികൾ നമുക്കനുസരിച്ചുള്ളവർ മാത്രമായിരിക്കും, നമ്മുടെ മുൻഗാമികൾക്കുള്ള ഭരണാധികാരികൾ അവർക്കനുസരിച്ചും. ഇതു രണ്ടും അല്ലാഹുവിന്റെ ഹിക്‌മത്തിന്റെ താൽപ്പര്യവും തേട്ടവുമനുസരിച്ച് മാത്രമാണ് . ( മിഫ്‌താഹു ദാരിസ്സആദ 1/253 ) - അബൂ തൈമിയ ഹനീഫ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|