സത്യം, സുന്നത്, എന്താണെന്ന് അറിഞ്ഞിട്ടും, അതിനെ സഹായിക്കാതെ, ബിദ്അത്തുകാരുടെ കടന്നാക്രമണങ്ങള്‍ കണ്ടിട്ടും, പ്രതികരിക്കാതെ, മാറിനില്‍ക്കുന്ന 'നപുംസകങ്ങള്‍' . അവരാണ് ശറഇന്‍റെ ഭാഷയില്‍ 'മുഖദ്ദിലകള്‍ ' അഥവാ സത്യത്തെ കയ്യൊഴിഞ്ഞവര്‍. സഹായം അനിവാര്യമായ സന്നിഗ്ധ ഘട്ടങ്ങളില്‍ വാലും ചുരുട്ടി മാളത്തില്‍ പ്രവേശിക്കുന്ന ഇരുകാലികള്‍. സുന്നത്തിന്‍റെ പക്ഷത്തു നില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഇവര്, പല രൂപത്തിലും ഭാവത്തിലും വിമര്‍ശന ശരങ്ങളുമായി രംഗപ്രവേശം ചെയ്യും. ആക്ഷേപത്തിന്‍റെ മുള്മുനകള്‍ സത്യത്തിന്‍റെ വാഹകര്‍ക്ക് നേരെ തിരിച്ചു വെക്കും. അഹ്ലുസ്സുന്നയില് പെട്ട ആളുകളില്‍ സംഭവിക്കുന്ന വീഴ്ചകളും, പോരായ്മകളും പര്‍വതീകരിച്ച് കാണിക്കും. ഹവയുടെയും ബിദ്അതിന്‍റെയും ആളുകള്‍ക്ക് കുട പിടിക്കും. ബിദ്അത്തിനെ നിസ്സാരവല്‍ക്കരിക്കും. وعن معاوية -رضي الله تعالى عنه- قال: قال رسول الله صلى الله عليه وسلم: لا تزال طائفة من أمتي قائمة بأمر الله لا يضرهم من خذلهم أو خالفهم، حتى يأتي أمر الله وهم ظاهرون على الناس أخرجه أحمد والشيخان നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു " എന്‍റെ ഉമ്മതില് നിന്ന് അല്ലാഹുവിന്‍റെ ആജ്ഞകള്‍ നിറവേറ്റുന്ന ഒരു വിഭാഗം ഉണ്ടായിക്കൊണ്ടെ യിരിക്കും. അവരെ കയ്യൊഴിഞ്ഞവരൊ, അവരോടു എതിര് നില്‍ക്കുന്നവരോ അവര്‍ക്കൊരു ദോഷവും വരുത്തുകയില്ല, അല്ലാഹുവിന്‍റെ കല്പന വന്നെത്തുന്നത് വരെ, അവര്‍ ജനങ്ങളില്‍ പ്രകടമായിരിക്കും."
സുന്നത്ത്, എപ്പോഴും ഹവയുമായി സംഘട്ടനത്തിലാണ്, പോരാട്ടത്തിലാണ്. ഹവയോടു പൊരുതാത്ത, ഹവയിലേക്ക് ചാഞ്ഞ മനസ്സുകള്‍ സുന്നത്തിനു എതിര് നില്‍ക്കുന്നവയാണ്. അവര്‍ സുന്നത്തിന്‍റെ പ്രത്യക്ഷ ശത്രുക്കളാണ്. എന്നാല്‍, സുന്നത്തിനു നേരെ തിരിഞ്ഞു മുഖാമുഖം പൊരുതുന്ന അതിന്‍റെ പ്രത്യക്ഷ ശത്രുക്കളെക്കാള്‍ അപകടകാരികളാണ്, സുന്നത്തിന്‍റെ അവകാശികളും, ആള്‍ക്കാരുമായി വേഷം കെട്ടുന്ന 'മുഖദ്ദിലകള്‍ ' . ബിദ്അത്തിന്‍റെ സഹയാത്രികരായ ഇവര്‍, സുന്നത്തിനെയും അതിന്‍റെ വാഹകരെയും, സഹായിക്കേണ്ട സന്നിഗ്ധ ഘട്ടങ്ങളില്‍ സഹായിക്കുകയോ, ബിദഈ ആക്രമണങ്ങളില്‍ നിന്ന് പ്രധിരോധിക്കുകയോ ചെയ്യില്ല. മറിച്ചു അവര്‍ ബിദ്അത്തിന്‍റെ ആളുകള്‍ക്ക് സഹായകരമാവുന്ന വിധത്തില്‍ മൌനം പാലിക്കുകയോ, രംഗത്ത് നിന്ന് ഉള്‍വലിയുകയോ ചെയ്യും. മുകളിലെ ഹദീസില്‍ ഈ രണ്ടു വിഭാഗവും പരാമര്‍ശ വിധേയമായി എങ്കിലും, 'മുഖദ്ദിലയെ' യാണ് ഒന്നാമതായി എണ്ണിയത്. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സുന്നത്തിനെ ഇസ്വലാഹു നടത്തുന്ന "അപരിചിതരായ" ആളുകള്‍, പക്ഷെ ഈ രണ്ടു വിഭാഗത്തെയും അവഗണിച്ചു മുന്നേറും. അവരില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ പരിഗണിക്കുകയോ വിലവെക്കുകയോ ചെയ്യില്ല. വ്യക്തമായ, ഋജൂവായ, വളവില്ലാത്ത പാതയില്‍ അവര്‍ ഗമിക്കും. ആള്‍ക്കുട്ടത്തില്‍ ആളാവാന്‍ ശ്രമിക്കുകയും, സുന്നത്തിന്‍റെ വാഹകരില്‍ തീവ്രത ആരോപിക്കുകയും മിതവാതികളായി വേഷം കെട്ടുകയും ചെയ്യുന്ന 'മുഖദ്ദിലകള്‍' നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സുന്നത്തിനെ സഹായിക്കാതെ, കയ്യൊഴിഞ്ഞവരാണ്. അവരുടെ മൌനം അവര്‍ക്ക് യാതൊരു ഗുണവും വരുത്തില്ല. സലഫിയ്യത്ത്, അറിഞ്ഞുള്‍ക്കൊണ്ട് മുന്നോട്ട് ഗമിക്കുന്ന ആള്‍ ഒരിക്കലും നിസ്സഹായനാവില്ല. വിശ്വാസത്തിന്‍റെ നിറം കുറക്കാന്‍, അവനെ പോറലേല്‍പിക്കാന്‍ മുഖദ്ദിലകള്‌ക്കു കഴിയില്ല. അവര്‍ എണ്ണത്തില്‍ കുടുതലായാലും. ! - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|