നിന്റെ ഉമ്മക്ക് നീ ചെയ്തതെന്ത്? ഒരു മനുഷ്യന് പാപവും നഷ്ടവുമായി മതിയാകും; തന്റെ ഉമ്മ ജീവനോടെയുള്ള അവസരം അവർക്ക് നന്മ ചെയ്യാതെ പാഴാക്കിക്കളയുക എന്നത്, അവർ വാർദ്ധക്യത്തിലെത്തുമ്പോൾ പ്രത്യേകിച്ചും! എന്റെ ഈ വരികൾ വായിക്കുന്നവനേ, നിന്റെ ഉമ്മയുടെ ജീവിതം പരിമിതമാണെന്ന കാര്യം നീ ഓർക്കുക. നിനക്കറിയില്ല, എപ്പോൾ അത് അവസാനിക്കുമെന്ന്! അവർ ജീവനോടെയുള്ള അവസരം അവർക്ക് നന്മയും പുണ്യവും ചെയ്ത് മുതലാക്കിയോ നീ? ഈ ദുനിയാവിലുള്ളവരിൽ വെച്ചേറ്റവുമധികം നന്മചെയ്തുകൊടുക്കാൻ അർഹത ആർക്കാണെന്ന കാര്യത്തിൽ മുഹമ്മദ് നബി صلى الله عليه وسلم യുടെ വാക്ക് നോക്കൂ: അദ്ദേഹം പറഞ്ഞു: "ഏറ്റവും അർഹത നിന്റെ ഉമ്മാക്ക്, പിന്നെ നിന്റെ ഉമ്മാക്ക്, പിന്നെ നിന്റെ ഉമ്മാക്ക്!" (ബുഖാരി) അദ്ദേഹം പറഞ്ഞു: "തന്റെ മാതാ പിതാക്കളെ, അല്ലെങ്കിൽ അവരിലൊരാളെ, കിട്ടിയിട്ട് അവരെക്കൊണ്ട് സ്വർഗ്ഗം ലഭിക്കാത്തവന് നാശം." എന്നല്ല, മുഹമ്മദ് നബി صلى الله عليه وسلم യുടെ ജീവിതകാലത്ത് നടന്ന ഒരു സംഭവം നീയൊന്നു ശ്രദ്ധിക്കൂ; വീഴ്ച വരുത്തിയവനാണ് നീയെങ്കിൽ ഖേദം കൊണ്ട് വിരൽ കടിച്ചുപോകും! ഒരാൾ നബിയുടെ അടുക്കൽ വന്നു, നമ്മുടെ നബിയുടെ കൂടെ ജിഹാദിനുദ്ദേശിച്ചാണ് അദ്ദേഹത്തിന്റെ വരവ്, എത്ര മഹത്തരമായ ഒരവസരമാണ് അദ്ദേഹത്തിന് കൈവന്നിരിക്കുന്നത്! പക്ഷെ, തന്റെ മാതാപിതാക്കളുടെ സമ്മതമില്ലാതെയാണ് അദ്ദേഹം അതിനുവേണ്ടി വന്നിരിക്കുന്നത്. എന്നിട്ട് നബിയോട് അക്കാര്യത്തിന്റെ വിധിയന്വേഷിച്ചു. തന്റെ അഭീഷ്ടമനുസരിച്ച് സംസാരിക്കാത്ത നബി صلى الله عليه وسلم മറുപടി പറഞ്ഞു: "നീ അവരുടെ അടുക്കലേക്ക് മടങ്ങിപ്പോവുക." അതുകൊണ്ട് മാത്രം നബി മതിയാക്കിയില്ല, തുടർന്ന് പറഞ്ഞു: "അവരെ രണ്ടുപേരെയും കരയിച്ചതുപോലെ, നീ തന്നെ അവരെ ചിരിപ്പിക്കണം." തനിക്കും തന്റെ കുടുംബത്തിനും നന്മ ഉദ്ദേശിച്ചാണ് ഈ സ്വഹാബി പുറപ്പെട്ടത്. ഇസ്'ലാമിൽ ശഹീദാകുന്നവന് തന്റെ കുടുംബത്തിനുവേണ്ടി ശഫാഅത്തിന് അർഹതയുണ്ട്. പക്ഷെ, മാതാപിതാക്കളുടെ സംതൃപ്തി അതിനേക്കാൾ മഹോന്നതമാണ്. ഉമ്മയുടെ അവകാശങ്ങളിൽ വീഴ്ച വരുത്തുന്ന മനുഷ്യാ, ഈ പ്രമാണ വാക്യങ്ങളും നീയും എവിടെ നിൽക്കുന്നു?! ഇവയെക്കുറിച്ച് നിനക്ക് പറയാനുള്ളത്, ഇവ തെറ്റാണെന്നോ, അതിരുവിട്ടതാണെന്നോ, കുറ്റമുള്ളതാണെന്നോ, ഉൾകൊളളാനാകാത്ത വിധം വിദൂരമാണെന്നോ ഒക്കെയാണെങ്കിൽ, നീ മനസ്സിലാക്കിക്കോളൂ തീർച്ചായും ശർഇന്റെ വെളിച്ചത്തിൽ നീയാണ് യഥാർത്ഥത്തിൽ തെറ്റുപറ്റിയവൻ. നിന്റെ ഈ ചിന്ത നിന്റെ ദുഷിച്ച ആത്മാവിൽ നിന്നും പിശാചിൽ നിന്നും മാത്രമുള്ളതാണ്. അല്ലാഹുവിന്റെ വാക്കിനെക്കുറിച്ച് നീയൊന്ന് ചിന്തിച്ചു നോക്കൂ: "അവർ രണ്ടുപേരും, നിനക്കറിവില്ലാത്ത ഒന്നുകൊണ്ട്, എന്നിൽ പങ്കുചേർക്കാൻ നിർബന്ധിക്കുന്നുവെങ്കിൽ അവരെ നീ അനുസരിക്കരുത്. ദുനിയാവിന്റെ കാര്യത്തിൽ അവരോട് ഏറ്റവും നല്ല രീതിയിൽ സഹവർത്തിക്കുകയും വേണം." ഈ ആയത്തിനപ്പുറം മറ്റൊരു വിശദീകരണം ആവശ്യമുണ്ടോ?! നോക്കൂ, "നീ ശിർക്കു ചെയ്യാൻ അവർ നിന്നെ നിർബന്ധിച്ചാൽ" അഥവാ നിന്റെ റബ്ബിനെയും നബിയെയും നിഷേധിക്കാൻ നിന്നോട് അവർ കൽപ്പിച്ചാൽ, _"അതിൽ അവരെ നീ അനുസരിക്കരുത്."_ പക്ഷെ, നിന്റെ റബ്ബ് ഒരു നിബന്ധന കൂടി നിന്റെ മേൽ വെച്ചു, "അവരോട് നല്ല രൂപത്തിൽ സഹവർത്തിക്കണം." അവർ രണ്ടുപേരും അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും ശത്രുക്കളാണെങ്കിൽപ്പോലും അവരോടുള്ള സഹവാസം ഭംഗിയാക്കണം. ഇതിനേക്കാൾ ഗൗരവമേറിയ പ്രശ്നമോ, വലിയൊരു കാര്യമോ മറ്റേതുണ്ട്?! അല്ലാഹു തആലയുടെ വാക്ക് നീ ഓർക്കുക: "അവനെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്ന് നിന്റെ റബ്ബ് വിധിച്ചിരിക്കുന്നു. മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്നും, അവരിലൊരാൾ അല്ലെങ്കിൽ രണ്ടുപേരുമൊന്നിച്ച് നിന്റെയടുക്കൽ വാർദ്ധക്യത്തിലെത്തുന്നുവെങ്കിൽ അവരോട് 'ഉഫ്' (ഛെ) എന്നുപോലും നീ പറയരുത്._ _അവരോട് കയർത്തു സംസാരിക്കരുത്. വളരെ മാന്യമായ വാക്കുകൾ അവരോട് പറയണം._ _അവർക്കുവേണ്ടി കാരുണ്യത്തിന്റെ ചിറകുകൾ താഴ്ത്തിവെച്ചു കൊടുക്കണം. നീ പറയണം: "റബ്ബേ, അവർ രണ്ടുപേരോടും നീ കരുണ കാണിക്കണേ; ചെറുപ്പത്തിൽ അവർ എന്നോട് കരുണ കാണിച്ചതു പോലെ." 'ഉഫ്' എന്ന് പറയുന്നതുപോലും നിന്നോട് വിലക്കി. നിന്റെ കാര്യത്തിൽ നീ അല്ലാഹുവിനെ സൂക്ഷിക്കുക. ഉമ്മാക്ക് നന്മ ചെയ്തു കൊടുക്കാനുള്ള വഴികളിൽ പെട്ടതാണ്: • അവരുമായി നിരന്തര സമ്പർക്കം വെച്ചുപുലർത്തൽ, • അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കൽ, • അവരുടെ സംസാരം കേട്ടിരിക്കൽ പോലുളള കാര്യങ്ങൾ. അവരുടെ സംസാരം നിന്റെ പ്രകൃതത്തിനും താൽപ്പര്യങ്ങൾക്കും യോജിക്കാത്തതാണെങ്കിൽ പോലും അവർക്ക് കാതുകൂർപ്പിച്ചിരിക്കുന്ന നല്ലൊരു ശ്രോതാവാകണം നീ. അവർ അതുകൊണ്ട് സന്തോഷവതിയാകും. സൽകർമങ്ങൾ അനുഷ്ടിക്കാനും, അല്ലാഹുവിനെ ഓർക്കാനും അവരെ നീ സഹായിക്കണം. എന്നാൽ അത് അവരെ മടുപ്പിക്കുന്ന തരത്തിലോ, നബി صلى الله عليه وسلم കാണിച്ചു തന്ന മാതൃകയുടെ പുറത്തേക്ക് അതിരുകടന്നു പോകുന്നതോ ആയിക്കൂടാ. ആദരണീയനായ നമ്മുടെ റസൂലിനെക്കുറിച്ച് ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞത്, തന്റെ സ്വഹാബത്തിന് ഉപദേശങ്ങൾ നൽകുന്നതിന് അവരുടെ അവസ്ഥകളെ പരിഗണിച്ചിരുന്നുവെന്നാണ്; അവർക്ക് മടുപ്പുണ്ടാകുന്നതിനെ ഭയന്നിട്ടായിരുന്നു അത്. നിന്റെ ഉമ്മാക്ക് ധാരാളമായി പാരിതോഷികങ്ങൾ നൽകാൻ നീ ശ്രദ്ധിക്കണം, കാരണം പാരിതോഷികങ്ങൾ മനസ്സിന് സന്തോഷം നൽകും. ഹൃദയത്തെ മംഗളമാക്കും. ഈ കാര്യം നമ്മുടെ നബി صلى الله عليه وسلم യുടെ വചസ്സിൽ നിന്നാണ് നാം സ്വീകരിച്ചിട്ടുള്ളത്, അദ്ദേഹം പറഞ്ഞു: "നിങ്ങൾ പരസ്പരം പാരിതോഷികങ്ങൾ നൽകുക, നിങ്ങൾ പരസ്പരം സ്നേഹിക്കുന്നവരാകുക." എന്നാൽ നിന്റെ ഭാര്യ നിന്റെ ഉമ്മയുമായി ഭിന്നതയുണ്ടാകുന്നുവെങ്കിൽ, നീ മനസ്സിലാക്കുക, നിന്റെ ഭാര്യയോട് അക്രമം കാണിക്കുന്നത് നിഷിദ്ധമാണ്. നിന്റെ കഴിവിന്റെ പരമാവധി പരിശ്രമം നടത്തി കാര്യങ്ങൾ ഒന്ന് അടുപ്പിച്ച് നേരെയാക്കി കൊണ്ടുപോവുകയാണ് വേണ്ടത്. അതേ സമയം ഒരിക്കലും പുറത്തു കടക്കാൻ നിനക്കവകാശമില്ലാത്ത ഒരു അതിരുണ്ട്; നിന്റെ ഉമ്മയോട് വാക്കുകൾ പരുഷമാക്കൽ, ശബ്ദമുയർത്തൽ, അക്രമം കാണിക്കൽ തുടങ്ങിയവയാണത്. അക്രമം പല രൂപത്തിൽ കടന്നുവരും. നിന്റെ ഭാര്യയോട് നീ നീതി കാണിക്കണം; നിന്റെ ഉമ്മയോട് ഒരു അക്രമവും കാണിക്കാതെ. നിന്റെ ഉമ്മ നിന്നോട് അതിക്രമം കാണിച്ചാൽ അവരോട് തിരിച്ച് അതിക്രമം ചെയ്യുന്നതിന് നിനക്ക് യാതൊരു ന്യായവുമില്ല. അത് പിശാചിന്റെ പ്രവർത്തനവും പ്രേരണയും മാത്രമായിരിക്കും. അതിനാൽ ഉമ്മയുടെ ജീവിതകാലം നീ പരമാവധി മുതലാക്കുക. ഏറ്റവും നല്ല സഹവാസവും നന്മകളും നൽകിക്കൊണ്ട് സന്തോഷത്തിന്റെ ഗേഹത്തിൽ നീ അവരെ പ്രവേശിപ്പിക്കുക. അവരുടെ ആവശ്യങ്ങൾ നിറവേറ്റുവാൻ സഹായിക്കുക. പ്രയാസപ്പെട്ട് പുണ്യങ്ങളുണ്ടാക്കിയെടുത്തിട്ടെങ്കിലും അവരോട് നന്മ ചെയ്യണം. ക്ഷമ നിന്റെ പ്രകൃതത്തിലില്ലെങ്കിൽ പോലും അവരോടുളള പുണ്യത്തിനുവേണ്ടി ക്ഷമ ഉണ്ടാക്കിയെടുക്കണം. സ്വാലിഹീങ്ങൾ അവരുടെ മാതാപിതാക്കൾക്ക് പുണ്യം ചെയ്തുകൊടുക്കാൻ കാണിച്ച ബുദ്ധിമുട്ടിന്റെ കാര്യത്തിൽ ആ കഥയിൽ നിനക്ക് സാക്ഷിയുണ്ട്. ഒരു ഗുഹയിലകപ്പെട്ട മൂവരിൽ ഒരാളുടെ കഥയാണ് ഞാനുദ്ദേശിച്ചത്: അയാൾ തന്റെ മാതാപിതാക്കൾക്കുവേണ്ടി പാലുമായി വന്നു, അവർ ഉറങ്ങിപ്പോയിരുന്നു, ഉണരും വരെ അതുമായി തലക്കും ഭാഗത്ത് കാത്തുനിന്നു, തന്റെ മക്കൾ അതിന്റെ ആവശ്യക്കാരായിരുന്നു, അവർക്ക് കൊടുക്കാതെ അയാൾ മാതാപിതാക്കൾ ഉണരും വരെ കാത്തുനിൽക്കുകയാണ് ചെയ്തത്. അവർക്കു രണ്ടുപേർക്കും തൃപ്തിവരുവോളം ആദ്യം അവരെ കുടിപ്പിച്ചു. അതിനു ശേഷം മാത്രമാണ് തന്റെ ഭാര്യക്കും മക്കൾക്കും നൽകിയത്. അദ്ദേഹത്തിന്റെ ആ പ്രവർത്തിയിൽ അല്ലാഹുവിന്റെ തൃപ്തിയും സാമീപ്യവും ലഭിക്കുകയും ചെയ്തു. എത്ര മഹത്തരമായ പുണ്യം! എത്ര മഹനീയമായ കർമ്മം!! — ശൈഖ് അബൂ ഉഥ്‌മാൻ മുഹമ്മദ് അൽ അഞ്ചരീ വിവ: അബൂ തൈമിയ്യ ഹനീഫ് ബാവ ماذا صنعت لأمك كفى بالمرء إثما و حسرة حين يضيع فرصة حياة أمه من دون بر لها و احسان إليها ، و خاصة على الكبر من عمرها . فيا من تقرأ خطي تذكر أن حياة أمك محدودة بحد لا تدري متى تنتهي ، فهل اغتنمت فرصة حياتها في البر و الإحسان إليها ، فانظر إلى قول محمد صلى الله عليه و سلم فيمن هو أحق الناس في البر إليه في هذه الدنيا ، فقد قال :صلى الله عليه و سلم " أحق الناس أمك ثم أمك ثم أمك" رواه البخاري . و قال : صلى الله عليه و سلم " رغم أنف امرئ أدرك أبويه أو أحدهما و لم يدخل بهما الجنة" بل انظر إلى الحادثة التي حدثت في حياة محمد صلى الله عليه و سلم ، و لتعض أصبع الندم إن كنت من المفرطين " أتى رجل إلى النبي صلى الله عليه و سلم و هو يريد الجهاد مع نبينا محمد صلى الله عليه و سلم ، فيا لها من فرصة و لكنه صنع ذلك من دون موافقة من والديه فاستفتى النبي صلى الله عليه و سلم في ذلك ، فقال له من لا ينطق عن الهوى : ارجع و اذهب إليهما ، بل لم يكتف النبي صلى الله عليه و سلم بذلك و قال : و أضحكهما كما أبكيتهما . إن هذا الصحابي خرج و هو يريد الخير لنفسه و لأهله فالشهيد في الإسلام له حق الشفاعة لأهله ، و لكن كان رضى الوالدين أعظم . فيا من فرط في حق أمه أين أنت من هذه النصوص ؟ فإن قلت عنها انها أخطأت ، انها اعتدت ، انها افرطت ، انها باعدت ، فاعلم أنك انت المخطئ شرعا و ما كان هذا إلا من شرور نفسك و من الشيطان ، فانظر إلى قول الله تعالى " وإن جاهداك على أن تشرك بي ما ليس لك به علم فلا تطعها و صاحبهما في الدنيا معروفا " أفبعد هذه الآية من بيان ؟ فانظر إلى قول الله " فإن جاهداك على أن تشرك " اي أمراك على أن تكفر بربك و نبيك فلا تطعهما ، و لكن اشترط ربك عليك أن تصاحبهما بالمعروف و تحسن الصحبة و إن كانا عدوين لله و رسوله ، فهل الأمر و الخطب أعظم من ذلك ؟ تذكر قول الله تعالى " و قضى ربك ألا تعبدوا إلا إياه و بالوالدين إحسانا ، إما يبلغن عندك الكبر أحدهما أو كلاهما فلا تقل لهما أف و لا تنهرهما و قل لهما قولا كريما ، و اخفض لهما جناح الذل من الرحمة و قل رب ارحمهما كما ربياني صغيرا". فقد حرم عليك أن تقول "أف" فاتق الله في نفسك ، و من وسائل البر للأم مدوامة المواصلة و الاتصال بها و قضاء حوائجها و السماع لكلامها و إن كان كلامها لا يوافق طبيعتك و مزاجك ولكن كن لها أذنا صاغية فإنها تسعد بذلك ، وأعنها على أداء الخير و التذكير بالله من دون أن يكون ذلك مملا و خارجا عن حدود هدي المصطفى فقد قال ابن مسعود عن رسولنا الكريم أنه يتخول أصحابه بالموعظة مخافة السآمة عليهم ، وعليك باكثار الهدايا لأمك فإن الهدية تطيب النفس و تسعد القلب و هذا ما أخذناه من فم المصطفى بقوله " تهادوا تحابوا " أما إن كان أهلك على خلاف مع أمك فاعلم أن الظلم على أهلك محرم ، و عليك أن تسدد و تقارب بقدر الوسع و الطاقة ، و لكن الحد الذي لا يحق لك أن تخرج عنه و هو أن تغلظ القول على امك و ان تعلي صوتك و تظلمها ، و الظلم صوره متعددة ، فعليك بالعدل مع أهلك من دون الظلم مع أمك ، و إن تعدت الأم فليس لك الحق بالإعتداء عليها من قبلك فإنه من عمل الشيطان و أزّه. فاغتنم حياتها ، و أدخلها في دار السعادة بالإحسان و طيب المعشر ، و أعنها على قضاء حوائجها ، و تكلف بل و اصطنع البر اصطناعا ، و إن لم يكن من طباعك الصبر فاصطبر لبرها . فلك من هذه القصة شاهد على هدي الصالحين في التكلف على بر الوالدين و اقصد قصة احد افراد اهل "الغار" و الذي أتى باللبن و كان أبواه نائمين فوقف عند رأسهما ينتظر حتى استيقظا و قد كان عياله في حاجة للشرب و لكنه امسك حتى استيقظ ابواه فرويا حتى رضيا و من ثم اعطى ما بقي لأبنائه و أسرته ، فكان في هذا الفعل رضى الله جل و علا و قربة له سبحانه ، فيا له من بر ، و يا له من عمل .... بقلم الشيخ الفاضل / محمد عثمان العنجري حفظه الله و سدد على الحق خطاه ،، ( مقالة في جريدة القبس ) (9 ربيع الأول 1419 / 3-7-1998)
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|