قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِنَّ السَّعِيدَ لَمَنْ جُنَّبَ الْفِتَنَ، إِنَّ السَّعِيدَ لَمَنْ جُنَّبَ الْفِتَنَ، إِنَّ السَّعِيدَ لَمَنْ جُنَّبَ الْفِتَنَ، وَلَمَنِ ابْتِي فَصَبَرَ فَوَاهَا നബി ﷺ പറയുന്നു: ഫിത്നഃകളിൽ നിന്ന് അകറ്റപ്പെട്ടവൻ തന്നെയാണു ഭാഗ്യവാൻ! ഫിത്നഃകളിൽ നിന്ന് അകറ്റപ്പെട്ടവൻ തന്നെയാണു ഭാഗ്യവാൻ! ഫിത്നഃകളിൽ നിന്ന് അകറ്റപ്പെട്ടവൻ തന്നെയാണു ഭാഗ്യവാൻ! പരീക്ഷിക്കപ്പെട്ടിട്ട് ക്ഷമിച്ചവനും; അവനു സബാഷ്!! "ولمن ابتلي" "പരീക്ഷിക്കപ്പെട്ടവനും" എന്ന വചനം അർത്ഥമാക്കുന്നത്: അല്ലാഹു അവനെ പരീക്ഷിക്കുമെന്നത് മുൻനിർണ്ണയം ചെയ്തിട്ടുള്ളതും, അത് അവനു കണക്കാക്കപ്പെട്ടു കഴിഞ്ഞിട്ടുള്ളതാണ് എന്നത്രെ. അതിനാൽ അവൻ സത്യമാർഗ്ഗത്തിൽ ഉറച്ചുനിന്നു. ഫിത്നഃ സർവ്വനാശമാണ്; അവൻ അത് സൂക്ഷിക്കുകയും എല്ലാം ക്ഷമിക്കുകയും ചെയ്തു. ഫിത്നഃയിൽ അകപ്പെട്ടവരുടെ കൂടെപോയില്ല. ഫിത് നയുടെ ചെളിയിൽ വീണതുമില്ല. തിന്മ ഇളക്കിവിട്ടുകൊണ്ടോ, അതിനു പ്രചാരം നൽകിക്കൊണ്ടോ ഫിത് നയിൽ ഭാഗഭാക്കായതുമില്ല. എല്ലാം സഹിച്ചു, താൻ ഇരയായ അന്യായങ്ങ ളൊക്കെയും ക്ഷമിച്ചു, അങ്ങനെ രക്ഷപ്പെട്ടു. "فواها" "അപ്പോൾ സബാഷ്!" എന്ന വചനത്തിന്റെ അർത്ഥമോ? അത് അത്ഭുതം പ്രകടിപ്പിക്കാനുള്ള വാക്കാണ്. സത്യമാർഗ്ഗത്തിൽ ക്ഷമിച്ചു നിന്നവൻ, അണുഅളവ് വ്യതിചലിക്കാതിരുന്നവൻ, ഫിത്നഃയിൽ നിന്ന് രക്ഷപ്പെട്ടവൻ, അവന്റെ ധാതു വൈശിഷ്ട്യം അത്ഭുതകരം തന്നെ എന്നു സാരം.
മറ്റൊരു ഉദാഹരണം പറയാം: പാപങ്ങളിൽനിന്ന് സ്ഫുടം ചെയ്യപ്പെട്ട ഹൃദയങ്ങളേ, സബാഷ്! റഹ്മാനായ അല്ലാഹുവിന് വഴിപ്പെടാൻ ധൃതിപ്പെടുന്ന ശരീരാവയവങ്ങളേ, സബാഷ്! ഇതു പോലെ... അല്ലാഹുവേ, ഫിത്നഃകളിൽനിന്ന്, പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ ഫിത്നഃകളിൽനിന്നും ഞങ്ങളെ നീ അകറ്റേണമേ, ഒരു ജനതക്ക് നീ ഫിത്നഃ ഉദ്ദേശിക്കുന്നുവെങ്കിൽ, ഫിത്നഃക്കാരാവാതെ, ഫിത്നഃക്ക് വിധേയരാവാതെ ഞങ്ങളെ നീയങ്ങ് എടുക്കണേ... - ശൈഖ് അബൂ ഉസ്മാൻ അൽ അൻജരി വിവ: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
December 2022
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2022. IslamBooks.in - All Rights Reserved.
|