നബിചര്യ പിന്‍പറ്റുക എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?
നാം ജീവിക്കുന്ന ചുറ്റുപാടിനും, സാഹചര്യത്തിനും പരിചയമുള്ളതും, നമ്മുടെ ബുദ്ധിക്കും, ചിന്തക്കും, യുക്തിക്കും പൊരുത്തപ്പെടുന്നതും, ലഭിച്ച ശിക്ഷണത്തിന് എതിരാവാത്തതുമൊക്കെയായാല്‍ മാത്രമാണോ നമുക്ക് നബിചര്യ പിന്‍പറ്റാന്‍ സാധിക്കുക? ഒരാളുടെ ശരാശരി ബുദ്ധിയും യുക്തിയും നിലനില്‍ക്കുന്നത്, അവന്‍റെ പഞ്ചേന്ദ്രിയങ്ങളിലുടെ അവനു അനുഭവവേദ്യമായ കാര്യങ്ങളിലാണ്. അതിനപ്പുറമുള്ളതിന്‍റെ ശരി-തെറ്റുകളും, നന്മ-തിന്മകളും തീരുമാനിക്കുന്നത് പുര്‍ണമായും അദൃശ്യവും , ഇന്ദ്രിയജ്ഞാനത്തിലുടെ സ്വായത്തമാക്കാന്‍ അപര്യാപ്തവുമായ അറിവുകളിലുടെയാണ്. ആ അറിവിന്‍റെ സ്രോദസ്സുകള്‍, പ്രമാണ വാക്യങ്ങളാണ്. ഖുര്‍ആനും, സുന്നത്തും പ്രമാണങ്ങളായി സ്വീകരിക്കുകയും, അന്ഗീകരിക്കുകയും ചെയ്യുന്ന ഒരാളെ സംബന്ധിച്ചെടത്തോളം, ഉപരി സുചിത പ്രമാണങ്ങള്‍ സ്വീകരിക്കുകയും ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുന്നതില്‍, പഞ്ചേന്ദ്രിയങ്ങളുടെ താല്‍പര്യം, സ്വാധീനിക്കാന്‍ പാടില്ല. "അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ " എന്ന സത്യവിശ്വാസികള്‍ക്ക് മാത്രം അവകാശപ്പെടാവുന്ന വിശേഷണത്തിനു അപ്പോള്‍ മാത്രമേ അവര്‍ അര്‍ഹാരാകുന്നുള്ളൂ. വസ്തുത, ഇതായിരിക്കെ, ഖുര്‍ആനും സുന്നത്തും പിന്‍പറ്റുന്നവര്‍ എന്ന് സ്വയം അവകാശപ്പെടുന്ന പല സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും നബിചര്യ പിന്പറ്റുന്നതില്‍ പലതരത്തിലുള്ള മുന്‍ വിധികളുമുണ്ട്. ഖുര്‍ആനും സുന്നത്തും പിന്‍പറ്റുക എന്നത് കേവലം ഒരു 'ട്രൈഡ് മാര്‍ക്ക്' ആവുകയും അതിന്‍റെ ബാനറില്‍, തങ്ങള്‍ക്കു ഇഷ്ടമില്ലാത്തതോ, ബുദ്ധിക്കു യോജിക്കാത്തതെന്നു സ്വയം കരുതുന്നതോ ആയ പല സുന്നത്തുകളെയും, നിഷേധിക്കുകയും, അതിനു പ്രമാണത്തിന്‍റെ പിന്‍ബലം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് ഇന്ന് മിക്ക ഇസ്ലാമിക സംഘടനകളും. മതപ്രവര്‍ത്തകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നതോടൊപ്പം, മത രംഗത്ത് നിന്ന് മെല്ലെ മാറി, സാമുഹികരംഗം, പ്രവര്‍ത്തനത്തിന്‍റെ ഭുമികയാക്കാന്‍ പരസ്പരം മത്സരിക്കുന്ന ഇവരുടെ, നേതൃനിരയിലുള്ള പലരുടെയും യോഗ്യത കേവലം ഒരു സാമുഹിക പ്രവര്‍ത്തകന്‍റെതില്‍ കുടുതലായി ഉണ്ടാവില്ല. അതിനാല്‍ തന്നെ, ഇവര്‍ ഉയര്‍ത്തുന്ന 'ബാനര്‍' പലപ്പോഴും ഇവര്‍ക്ക് തന്നെ തലവേദന സൃഷ്ടിക്കുന്നു എന്നത് വസ്തുതയാണ്. ഇത്തരം, സന്നിഘ്ധ ഘട്ടങ്ങളില്‍ , പ്രാമാണികമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോവുകയും, സ്വന്തം, ബുദ്ധിയെ ആശ്രയിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. താടി വളര്‍ത്തുക, അറാക്ക് ഉപയോഗിക്കുക, സംസം വെള്ളത്തിന്‍റെ ശ്രേഷ്ഠത, നമസ്കാരത്തില്‍ സുത്റ സ്വീകരിക്കുക, നമസ്കാരത്തിന് ശേഷം ദിക്ര്‍ ഉറക്കെ ചൊല്ലുക, വസ്ത്രം ഞെരിയാണിയുടെ മുകളില്‍ ആക്കുക, തുടങ്ങി നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയില്‍ നിന്ന് സ്ഥിരപ്പെട്ടു വന്ന പല സുന്നത്തുകളേയും പുഛിക്കുകയോ, അവ സുക്ഷ്മമായി പ്രയോഗവല്‍കരിക്കുന്നവരെ " അക്ഷര പുജകരും, " " അനുഷ്ടാന തീവ്രത" ഉള്ളവരുമായി ചിത്രീകരിക്കുന്നു. മുമ്പൊക്കെ, രാഷ്ട്രീയ ജ്വരം ബാധിച്ച ജമായത്തെ ഇസ്ലാമിക്കാരായിരുന്നു ഇതിന്‍റെ പ്രചാരകര്‍ എങ്കില്‍, ഇന്ന് മുജാഹിദ് വിഭാഗത്തില്‍ നിന്ന് പിളര്‍ന്നു പോയ മടവൂര്‍ മുജാഹിദുകളാണ് ഇതിന്‍റെ പ്രായോജകര്‍ എന്ന വിത്യാസമേയുള്ളൂ. സുന്നത്തിനെ ഇടിച്ചു കാണിക്കുകയും, ഹദീസുകളില്‍ തിരിമറി നടത്തുകയും ചെയ്യുന്ന ചില മൊല്ലമാരെ, ഇവര്‍ ഇതിനു വേണ്ടി മാത്രമായി സ്പോണ്സര്‍ ചെയ്തിട്ടുണ്ട് എന്നത് എല്ലാവര്‍ക്കുമറിയാം. തങ്ങളുടെ നിയന്ത്രണത്തിലുള്ള എഴുത്ത് മീഡിയകള്‍ ഇവര്‍ ഇതിനായി വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. സാധുക്കളായ ഒരുപാട് മുസ്ലിം സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുകയും,'ഞങ്ങള്‍ ഖുര്‍ആനിലേക്കും സുന്നത്തിലെക്കുമാണ് ക്ഷണിക്കുന്നത്' എന്ന് പറഞ്ഞു അവരെ കുടെക്കുട്ടി, പാരമ്പര്യമായിട്ടെങ്കിലും അവരിലുള്ള ഇസ്ലാമികബോധത്തെ ഇവര്‍ മുതലെടുക്കുകയും ചെയ്യുന്നു. ദീനും, സുന്നത്തും എന്താണെന്നും ഇസ്ലാമിക സംഘടനകള്‍ ചങ്കില്‍ നട്ട മുള്ളാണെന്നും തിരിച്ചറിയാന്‍ ഇനിയും എത്ര കാലം !! - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|