IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

സൂറത് യൂസുഫിലെ 67- മത്തെ ആയത്തിന് പ്രസിദ്ധരായ അഞ്ച് മുഫസ്സിറുകൾ നൽകിയ വ്യാഖ്യാനത്തിൽ നിന്ന്

3/7/2021

0 Comments

 
സൂറത് യൂസുഫിലെ 67- മത്തെ ആയത്തിന് പ്രസിദ്ധരായ അഞ്ച് മുഫസ്സിറുകൾ നൽകിയ വ്യാഖ്യാനത്തിൽ നിന്ന്:

സൂറത് യുസുഫിലെ 67-മത്തെ വചനം അല്ലാഹു പറയുന്നു: അദ്ദേഹം ( യഅഖൂബ് عليه السلام) പറഞ്ഞു " എന്റെ മക്കളേ നിങ്ങൾ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വിത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കൂ അള്ളാഹുവിൽ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളിൽ നിന്ന് തടുക്കാൻ എനിക്കാവില്ല. വിധികർത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവന്റെ മേൽ ഞാൻ ഭരമേൽപ്പിക്കുന്നു. അവന്റെ മേൽ തന്നെയാണ് ഭരമേൽപ്പിക്കുന്നവർ ഭരമേൽപ്പിക്കേണ്ടത്."
وَقَالَ يَا بَنِيَّ لَا تَدْخُلُوا مِن بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُّتَفَرِّقَةٍ ۖ وَمَا أُغْنِي عَنكُم مِّنَ اللَّهِ مِن شَيْءٍ ۖ إِنِ الْحُكْمُ إِلَّا لِلَّهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ الْمُتَوَكِّلُونَ(يوسف ٦٧)
ഈ ആയത്തിന് പ്രമുഖരായ അഞ്ച് മുഫസ്സിറുകൾ നൽകിയ വ്യാഖ്യാനം താഴെ ചേർക്കുന്നു.
(1) ആധുനികനും ഹിജ്റ 1376 -ൽ മരണപ്പെട്ടവനുമായ ഇമാം നാസിർ അൽ സഅദി رحمه الله:-
.... അത് ( വിത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കാൻ കൽപ്പിച്ചത്), ഒരാളുടെ മക്കൾ എന്ന നിലക്ക് അവരുടെ ആധിക്യവും പ്രൗഢമായ കാഴ്ചയും നിമിത്തം അവർക്ക് കണ്ണേറ് ബാധിക്കുമോയെന്ന് അദ്ദേഹം (യഅഖുബ് നബി عليه السلام) ഭയപ്പെട്ടു. ഇതൊരു കാരണമാണ് " - തഫ്സീർ സഅദി
ثم لما أرسله معهم وصاهم، إذا هم قدموا مصر، أن { لَا تَدْخُلُوا مِنْ بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُتَفَرِّقَةٍ } وذلك أنه خاف عليهم العين، لكثرتهم وبهاء منظرهم، لكونهم أبناء رجل واحد، وهذا سبب
(2) ഹിജ്റ 774 - ൽ മരണപ്പെട്ട ഇമാം ഇബ്നു കസീർ رحمه الله:-

യഅഖൂബ് നബി عليه السلام നെക്കുറിച്ചു പറയുന്ന സ്ഥലത് അല്ലാഹു പറയുന്നു : അവരുടെ സഹോദരനായ ബിൻയാമീന്റെ കൂടെ ഈജിപ്തിലേക്ക് പോകാൻ ഒരുക്കിയപ്പോൾ തന്റെ മക്കളോട് അദ്ദേഹം പറഞ്ഞു നിങ്ങളെല്ലാവരും കൂടി ഒരേ വാതിലിലൂടെ പ്രവേശിക്കുന്നതിന് പകരം വിത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കൂ എന്ന്. ഇബ്നു അബ്ബാസ് رضي الله عنه, മുഹമ്മദ് ബിൻ കഅബ്, മുജാഹിദ്, ളഹ്വാഖ്, ഖത്താദ, സുദ്ദി തുടങ്ങിയവർ പറഞ്ഞത് പോലെ, "അദ്ദേഹം അവർക്ക് കണ്ണേറ് ബാധിക്കുമെന്ന് ഭയപ്പെട്ടു. കാരണം അവർ സുന്ദരന്മാരും നല്ല കാണാൻ ഭംഗിയുള്ളവരും പ്രൗഢിയും ആഢ്യത്വവുമുള്ളവരായിരുന്നു.നിശ്ചയമായും കണ്ണേറ് സത്യമാണ്.
കുതിരപ്പുറത്തിരിക്കുന്നവനെ താഴെ വീഴ്ത്താൻ മാത്രം !" ഇബ്നു കസീർ
يقول تعالى ، إخبارا عن يعقوب ، عليه السلام : إنه أمر بنيه لما جهزهم مع أخيهم بنيامين إلى مصر ، ألا يدخلوا كلهم من باب واحد ، وليدخلوا من أبواب متفرقة ، فإنه كما قال ابن عباس ، ومحمد بن كعب ، ومجاهد ، والضحاك ، وقتادة ، والسدي : إنه خشي عليهم العين ، وذلك أنهم كانوا ذوي جمال وهيئة حسنة ، ومنظر وبهاء ، فخشي عليهم أن يصيبهم الناس بعيونهم; فإن العين حق ، تستنزل الفارس عن فرسه.

(3) ഹിജ്റ 671- ൽ മരണപ്പെട്ട ഇമാം ഖുർത്വുബി رحمه الله പറയുന്നു:

അവർ ( അദ്ദേഹത്തിന്റെ മക്കൾ) പോകാൻ തീരുമാനിച്ചപ്പോൾ അവർക്ക് കണ്ണേറ് ബാധിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു.അത് കൊണ്ട് നിങ്ങൾ ഈജിപ്തിലേക്ക് ഒരേ വാതിലിലൂടെ പ്രവേശിക്കരുതെന്ന് അവരോട് കൽപ്പിച്ചു.ഈജിപ്തിന് നാല് കവാടങ്ങളുണ്ടായിരുന്നു.അവർ സുന്ദരന്മാരും ആരോഗ്യദൃഢഗാത്രരും ഒരാളുടെ പതിനൊന്ന് മക്കളും എന്നതിനാൽ അവർക്ക് കണ്ണേറ് ബാധിക്കുമെന്ന് അദ്ദേഹം ഭയന്നു." ഇതാണ് ഇബ്നു അബ്ബാസ്, ഖതാദ, ദഹാക് തുടങ്ങിയവർ പറഞ്ഞത്.ഈ ആയത്തിന്റെ അർത്ഥം ഇതായതിനാൽ, കണ്ണേറിൽ നിന്ന് ജാഗ്രത പുലർത്തണമെന്നതിന് ഇതിൽ തെളിവുണ്ട്. കാരണം കണ്ണേറ് സത്യമാണ്. നബി ﷺ പറഞ്ഞു തീർച്ചയായും കണ്ണേറ് മനുഷ്യനെ ഖബറിലും ഒട്ടകത്തെ ചട്ടിയിലുമാക്കും" ഖുർത്വുബി
فيه سبع مسائل: الأولى: لما عزموا على الخروج خشي عليهم العين ; فأمرهم ألا يدخلوا مصر من باب واحد ، وكانت مصر لها أربعة أبواب ; وإنما خاف عليهم العين لكونهم أحد عشر رجلا لرجل واحد ; وكانوا أهل جمال وكمال وبسطة ; قاله ابن عباس والضحاك وقتادة وغيرهم.
الثانية : إذا كان هذا معنى الآية فيكون فيها دليل على التحرز من العين ، والعين حق ; وقد قال رسول الله - صلى الله عليه وسلم - : إن العين لتدخل الرجل القبر ، والجمل القدر.
​
(4) ഹിജ്റ 516 - ൽ മരണപ്പെട്ട ഇമാം ബഗവി رحمه الله പറയുന്നു:

യഅഖൂബ് നബി عليه السلام യുടെ അടുത്ത് നിന്ന് അവർ പോകാൻ ഉദ്ദേശിച്ചപ്പോൾ അവരോട് വിത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കാൻ കൽപ്പിച്ചു. അവർക്ക് കണ്ണേറ് ബാധിക്കുമോ എന്നദ്ദേഹം ഭയപ്പെട്ടു.കാരണം അവർ സുന്ദരന്മാരും ശക്തരും ആജാനു ബാഹുക്കളും ഒരാളുടെ മക്കളുമായിരുന്നു. അവർക്ക് കണ്ണേറ് ബാധിക്കുമെന്ന ഭയത്താൽ വിത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കാൻ അവരോട് അദ്ദേഹം കൽപ്പിച്ചു. കാരണം കണ്ണേറ് സത്യമാണ്.അത് മനുഷ്യനെ ഖബറിലും ഒട്ടകത്തെ ചട്ടിയിലുമാക്കുമെന്ന് ഹദീസിലുണ്ട്".
( وقال ) لهم يعقوب لما أرادوا الخروج من عنده ( يا بني لا تدخلوا من باب واحد وادخلوا من أبواب متفرقة ) وذلك أنه خاف عليهم العين; لأنهم كانوا أعطوا جمالا وقوة وامتداد قامة ، وكانوا ولد رجل واحد ، فأمرهم أن يتفرقوا في دخولهم لئلا يصابوا بالعين ، فإن العين حق ، وجاء في الأثر : " إن العين تدخل الرجل القبر ، والجمل القدر ".
(5) ഹിജ്റ 310 - ൽ മരണപ്പെട്ട ഇമാം ത്വബ്'രി رحمه الله പറയുന്നു:

.... കാരണം അവർ സുന്ദരന്മാരും ആകാര സൗഷ്ടവമുള്ളവരുമായിരുന്നു. ഒരാളുടെ മക്കളായ അവരെല്ലാവരും ഒരേ വാതിലിലൂടെ പ്രവേശിച്ചാൽ അവർക്ക് കണ്ണേറ് ബാധിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതിനാൽ അവരോട് വിത്യസ്ത കവാടങ്ങളിലൂടെ പ്രവേശിക്കാൻ കൽപ്പിച്ചു".
وذكر أنه قال ذلك لهم,لأنهم كانوا رجالا لهم جمال وهيأة, فخاف عليهم العينَ إذا دخلوا جماعة من طريق واحدٍ، وهم ولد رجل واحد , فأمرهم أن يفترقوا في الدخول إليها

സുറത് യുസുഫിലെ 67-മത്തെ വചനത്തിനു മുസ്ലിം ലോകത്തെ തലയെടുപ്പുള്ള അഞ്ചു മുഫസ്സിറുകൾ നൽകിയ വ്യാഖ്യാനമാണ് മുകളിലുള്ളത്. അഞ്ചു പേരും അഞ്ചിടങ്ങളിൽ നൂറ്റാണ്ടുകളുടെ അന്തരത്തിൽ ജീവിച്ചവർ. എന്നിട്ടും അവരുടെ ആശയ തലങ്ങൾ സമാനങ്ങളായി.അവരുടെ വ്യാഖ്യാനങ്ങൾ പരസ്പര പുരകങ്ങളും ആശയസമന്വയങ്ങളുമായി.കാരണം അവരെല്ലാവരും അഹ്ലുസ്സുന്നത്തിന്റെ പ്രാമാണികരായ പണ്ഡിതന്മാരായിരുന്നു. താൻപോരിമയില്ലാതെ ഇസ്ലാം ദീൻ കലർപ്പില്ലാതെ തലമുറകൾക്ക് കൈമാറുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു അവർക്ക് മുമ്പിലുണ്ടായിരുന്നത്.യുക്തിചിന്തയും ബുദ്ധിപരമായ നിഗമനങ്ങളും അവരുടെ ഉദ്യമത്തിൽ അവരെ സ്വാധീനിച്ചില്ല.സലഫുകൾ എവിടെയാണോ നിന്നത് അവിടെ മാത്രമേ അവർ നിന്നുള്ളൂ. അവർ പറഞ്ഞതെന്തോ അത് മാത്രമേ അവർ പറഞ്ഞുള്ളൂ.

- ബഷീർ പുത്തൂർ
0 Comments

Your comment will be posted after it is approved.


Leave a Reply.

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    December 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    March 2019
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    June 2017
    May 2017
    April 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    February 2013
    January 2013
    November 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖവാരിജ്
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബഷീർ പുത്തൂർ
    ബിദ്അത്ത്
    മരണം
    മൻഹജ്
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വർഗ്ഗം
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വഹാബികൾ
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2022. IslamBooks.in - All Rights Reserved.