"അതിനാൽ, നീ പരിചിന്തനം ചെയ്യുക, അള്ളാഹു നിന്നിൽ റഹ്മത്തു ചൊരിയട്ടെ. ആരുടെ വാക്ക് കേട്ടാലും, വിശിഷ്യാ നിന്റെ കാലക്കാരിലെ, പരിശോധിക്കുക്കുകയും അന്വേഷിക്കുകുകയും ചെയ്യാതെ അതിൽ പ്രവേശിക്കുകയോ, അതിനു വേണ്ടി ധൃതി കാണിക്കുകയോ ചെയ്യരുത്. ഇക്കാര്യം അള്ളാഹുവിന്റെ റസൂലിന്റെ അനുചരന്മാരോ, ഉലമാക്കളോ പറഞ്ഞിട്ടുണ്ടോ? അവരിൽ നിന്ന് വല്ല തെളിവും നിനക്ക് വന്നു കിട്ടുന്ന പക്ഷം, നീയതു അവലംബിക്കണം. അതല്ലാത്ത മറ്റൊന്നിലേക്കു നീ വിട്ടു കടക്കരുത്. അതല്ലാത്ത മറ്റൊന്നും നീ തെരഞ്ഞെടുക്കുകയും അരുത്. അല്ലെങ്കിൽ നീ നരകത്തിൽ ആപതിക്കും." (ശറഹുസ്സുന്ന: ഇമാം ബർബഹാരി റഹിമഹുള്ളാ) മത കാര്യത്തിൽ ഒരു മുസ്‌ലിം സ്വീകരിച്ചിരിക്കേണ്ടേ അടിസ്ഥാനപരമായ നിലപാടാണ് മുകളിൽ സൂചിപ്പിച്ചത്. മതത്തിന്റെ പേരും പറഞ്ഞു പലരും പുതിയ പുതിയ ആശയങ്ങളുമായി കടന്നു വരും. ഖുർആനും സുന്നത്തുമാണെന്ന് പറഞ്ഞത് കൊണ്ട് മാത്രം അവ സ്വീകാര്യയോഗ്യമാവില്ല. മറിച്ച് സ്വഹാബത്ത് ഇങ്ങിനെ ഒരു വാക്കോ രീതിയോ മാതൃക കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കൽ അനിവാര്യമാണ്. ആകർഷണീയതയുണ്ട്, പുതുമയുണ്ട് എന്നത്, സ്വഹാബത്തിനു അന്യമായ പ്രബോധന മാർഗങ്ങൾ സ്വീകരിക്കാൻ യാതൊരു ന്യായവുമില്ല. ആധുനിക ലോകത്ത് ഇസ്ലാമിക പ്രബോധനത്തിന്റെ പേരിൽ നൂതനമെന്നു സ്വയം അംഗീകരിച്ചു കൊണ്ട് തന്നെ മുൻ മാതൃകയില്ലാത്ത ആശയങ്ങളുമായി കടന്നു വരുന്നവരുടെ അവകാശവാതങ്ങളിൽ ആകൃഷ്ടരായി വഞ്ചിക്കപ്പെടാതിരിക്കാൻ ഓരോരുത്തരും ജാഗ്രത കൈക്കൊള്ളുക - ബഷീർ പുത്തൂർ قال البربهاري - رحمه الله
فانظر - رحمك الله - كُلَّ من سمعت كلامه من أهل زمانك خاصَّةً فلا تَعْجَلَنَّ، ولا تَدْخُلَنَّ في شيء منه حتى تسأل وتنظر: هل تكَلَّم فيه أحدٌ من أصحاب النبي - صلى الله عليه ورضي الله عنهم، أو أحدٌ من العلماء؟ فإن أصَبْتَ فيه أَثَرًا عنهم فَتَمَسَّكْ به، ولا تجاوزْهُ لشيء، ولا تَخْتَرْ عليه شيئًا فَتَسْقُطَ في النار شرح السنة للإمام أبي الحسن البربهاري
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
February 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2022. IslamBooks.in - All Rights Reserved.
|