IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

ശറഹു സ്സുന്നയില്‍ നിന്ന് - 2

26/11/2012

0 Comments

 
قال الإمام البربهاري - رحمه الله : واحذر صغار المحدثات من الأمور فإن صغار البدع تعود حتى تصير كبارا وكذلك كل بدعة أحدثت في هذه الأمة كان أولها صغيرا يشبه الحق فاغتر بذلك من دخل فيها ثم لم يستطع المخرج منها فعظمت وصارت دينا يدان بها فخالف الصراط المستقيم فخرج من الإسلام فانظر رحمك الله كل من سمعت كلامه من أهل زمانك خاصة فلا تعجلن ولا تدخلن في شيء منه حتى تسأل وتنظر هل تكلم فيه أحد من أصحاب النبي صلى الله عليه و سلم أو أحد من العلماء فإن أصبت فيه أثرا عنهم فتمسك به ولا تجاوزه لشيء ولا تختر عليه شيئا فتسقط في النار
ഇമാം ബര്‍ബഹാരി ശരഹുസ്സുന്നയില്‍  പറയുന്നു "കൊച്ചു ബിദ്അതുകള്‍ ഉണ്ടാകുന്നത് നീ കരുതിയിരിക്കണം. കാരണം ചെറിയ ബിദ്അതുകളാണ് പിന്നീട് വലുതായിതീരുന്നത്. ഈ സമുദായത്തില്‍ ഉണ്ടായ എല്ലാ ബിദ്അത്തുകളും  തുടങ്ങിയത് , സത്യത്തിനോട്‌ സാദൃശ്യമുള്ള നിലയില്‍  ചെറിയ രൂപത്തിലാണ്. അതില്‍  വഞ്ചിതരായി അത് സ്വീകരിച്ചവര്‍ക്ക് പിന്നീട് അതില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിഞ്ഞില്ല. അങ്ങിനെ അത് വലുതാവുകയും, അനുഷ്ടിക്കപ്പെടുന്ന ഒരു ദീനായി  പരിണമിക്കുകയും ചെയുതു. അങ്ങിനെ ചൊവ്വായ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുകയും ഇസ്ലാമില്‍ നിന്ന് തന്നെ പുറത്തു പോവുകയും ചെയ്തു. അതിനാല്‍, അല്ലാഹു നിനക്ക് അനുഗ്രഹം ചെയ്യട്ടെ,  ആളുകളുടെ, പ്രത്യേകിച്ച് നിന്‍റെ കാലക്കാരുടെ, വാക്കുകള്‍,  നീ കേട്ടാല്‍, അത് പരിശോധിക്കുക. അതിലേക്കു ധൃതി കാണിക്കുകയോ അതില്‍ പ്രവേശിക്കുകയോ ചെയ്യരുത്. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ അനുചരന്മാരോ ഉലമാക്കളോ അക്കാര്യം പറഞ്ഞിട്ടുണ്ടോ എന്ന് അന്ന്വേഷിച്ചിട്ടല്ലാതെ. അവരില്‍ നിന്ന് നിനക്ക് വല്ല ഉധരണിയും ലഭിച്ചാല്‍ അത് അവലംബിച്ച് കൊള്ളുക. അതിനെ മറികടക്കുകയോ അതല്ലാത്ത മറ്റൊന്ന് തെരഞ്ഞെടുക്കുകയോ ചെയ്യരുത്. അങ്ങിനെയാവുന്ന പക്ഷം നീ നരകത്തില്‍ ആപതിക്കുകയാവും ചെയ്യുക."

സ്ഥല-കാല ഭേദമില്ലാതെ മുഴുവന്‍ മുസ്ലിമ്കള്‍ക്കും മന്ഹജിയായ അതീവ ഗൌരവമുള്ള ഒരു മാര്‍ഗനിര്‍ദേശമാണ് ഇമാം ബര്‍ബഹാരി നല്‍കുന്നത്. നവ നിര്മിതികള്‍ ഒരു സത്യവിശ്വാസിയെ എങ്ങിനെ നശിപ്പിക്കുന്നു എന്നതിലേക്കുള്ള ശക്തമായ ഒരു വിരല്‍ ചുണ്ടല്‍.

ബിദ്അതുകള്‍  എന്ന് പറയുമ്പോള്‍, നമസ്കാരത്തിന് ശേഷമുള്ള  കുട്ടുപ്രാര്‍ത്ഥന, ഫജ്ര്‍ നമസ്കാരത്തിലെ  ഖുനുത്ത്, തുടങ്ങി  കേവല കര്‍മപരമായ നുതന നിര്മിതികളില്‍ മാത്രം പരിമിതപ്പെടുന്നില്ല. മറിച്ചു അതിനേക്കാളധികം വിശ്വാസപരമായ തലങ്ങളില്‍ വലിയ ധ്രുവീകരണം സൃഷ്ടിക്കുന്ന മന്ഹജില്‍ നിന്ന് പുറത്തു പോകുന്ന, എന്നല്ല ഇസ്ലാമില്‍ നിന്ന് പോലും പുറത്തു പോകാന്‍ വഴി വെക്കുന്ന ബിദ്അത്തുകള്‍ ആണ് ഇവിടെ വിവക്ഷ.

ബിദ്അത്തുകള്‍, ചെറുത്‌, വലുത്, ഇടത്തരം ഇങ്ങിനെ യാതൊരു വിധ വര്‍ഗീകരണവുമില്ല.  എല്ലാ ബിദ്അതും വഴികേടാണ്. വഴികേടുകള്‍ എല്ലാം നരകത്തിലുമാണ്.  അതിനാല്‍ തന്നെ ചെറുത്‌ എന്ന് കരുതി അവ നിസ്സാരവല്‍ക്കരിക്കാനോ അവഗണിക്കാനോ പാടില്ല. കാരണം, ചെറുതെന്ന പരിഗണന നല്‍കി അവഗണിച്ചത് മുലമാണ് , ഇസ്ലാം ദീനില്‍ പല വിനാശകരങ്ങളായ ബിദ് അത്തുകളും  കടന്നു കുടിയത്. കുടാതെ പല ബിദ്അതുകളും രംഗപ്രവേശം ചെയ്യുന്നത്, സവിശേഷരായ ആളുകള്‍ക്ക് പോലും തുറന്നെതിര്‍ക്കാന്‍ പ്രയാസമുള്ള വിധത്തില്‍ സത്യത്തിനോട്‌, സുന്നതിനോട് സാദൃശ്യമുള്ള രൂപത്തിലായിരിക്കും. അതീവ സുക്ഷ്മ ദൃക്കുകള്‍ക്കല്ലാതെ  അതിന്‍റെ അപകടം തിരിച്ചറിയാന്‍ പറ്റില്ല. എന്നല്ല, ന്യായീകരിക്കാനും ഏറ്റുപിടിക്കാനും സാധാരണക്കാരായ ആളുകള്‍ കുടുതലുണ്ടാവുകയും ചെയ്യുമ്പോള്‍  എതിര്‍പ്പിന്‍റെ ശക്തി കുറയുകയും, സത്യത്തിന്‍റെ മറപിടിച്ചു ബിദ്അത്ത് കടന്നു വരികയും ചെയ്യും.

ഇസ്ലാം മതത്തില്‍ ബിദ് അത്തുകള്‍  ഉണ്ടാക്കിയത്, മതത്തിനു പുറത്തുനിന്നുള്ള ശത്രുക്കളല്ല. മറിച്ചു മുസ്ലിംകളില്‍ നിന്ന് തന്നെയുള്ള ആളുകള്‍ പല തരത്തിലുള്ള ന്യായത്തിന്‍റെയും  മറപിടിച്ചു പലതും നല്ലതെന്ന് കരുതി ചെയ്തപ്പോള്‍ അത് ബിദ്അത്തുകള്‍ ആയി  പരിണമിച്ചു എന്നുള്ളതാണ്.

അത് കൊണ്ടാണ് ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തൈമിയയെപ്പോലുള്ള 
ഉലമാക്കള്‍  " ഏറ്റവും ഭയപ്പെടേണ്ടതു ഇസ്ലാം മതത്തിനു  പുറത്തുള്ള ശത്രുക്കളെയല്ല, മറിച്ചു ഇസ്ലാമില്‍ തന്നെയുള്ള  ശത്രുക്കളെയാണ്  എന്ന് പറഞ്ഞത്" ഞാന്‍ ഒരു ബിദ് അത്ത് ഉണ്ടാക്കാന്‍ പോവുകയാണ്" എന്ന് പ്രസ്താവിച്ചു കൊണ്ടോ, (( ബിദ് അത്തുകള്‍ )) എന്ന ബാനര്‍ പിടിച്ചു കൊണ്ടോ ഒരു സമുഹവും ഒരു ബിദ്അത്തും ഇസ്ലാമില്‍ ഉണ്ടാക്കിയിട്ടില്ല.  സദുദേശവും ഗുണകാംക്ഷയും   ആധാരമാക്കാത്ത ഒരു ബിദ്അത്തുമില്ലതാനും. പക്ഷെ, എന്ത് കൊണ്ട് അവ ബിദ്അത്തുകള്‍ ആയി പരിണമിച്ചു എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. അതിന്‍റെ പ്രാരംഭ ദശയില്‍ അവയ്ക്ക് ചുക്കാന്‍ പിടിച്ച ആളുകള്‍ " ഇക്കാര്യം പ്രാമാണികമാണോ"  എന്ന് പരിശോധിക്കുകയോ, അറിവുള്ള ആളുകളോട് ആലോചിക്കുകയോ ചെയ്തില്ല എന്നതാണ്. ഇവിടെയാണ്‌ ഇമാം ബാര്‍ബഹാരിയുടെ വാക്കുകള്‍ ശ്രദ്ധേയവും
കാലികപ്രസക്തവുമാവുന്നത് .

ഉദാഹരണമായി ഇന്ന് ലോകത്ത് തന്നെ ഇസ്ലാമിക ഭുപടത്തില്‍ പടലപ്പിണക്കങ്ങളുടെയും , പക്ഷപാതിത്വതിന്‍റെയും  നേര്‍സാക്ഷിയായി  നില്‍ക്കുന്ന സംഘടനകള്‍, നേരത്തെ സുചിപ്പിച്ച സദുദ്ദേശത്തിന്‍റെയും  സദ്‌-വിചാരത്തിന്‍റെയും  പിന്‍ബലത്തില്‍ ജന്മമെടുത്തവയാണ്. "സംഘടനകള്‍ ഉണ്ടാക്കിയത് ദഅവത്തിന് വേണ്ടിയാണ്" എന്നല്ലാതെ, "പരസ്പരം ശണ്ട കുടാനാണ്" എന്ന  രണ്ടാമാതൊരുത്തരം അതിന്‍റെ ആളുകളൊന്നും പറയാറില്ല, അതാണ്‌ വാസ്തവത്തില്‍ നടക്കുന്നത് എങ്കില്‍ ‍ പോലും. ! ഇന്ന് സാധാരണ ജനങ്ങള്‍, സംഘടനയുടെ ബന്ധനത്തില്‍ നിന്ന് തലയുരാന്‍ വഴി കാണാതെ  പൊറുതി മുട്ടുകയാണ്

ഇമാം ബാര്‍ബഹാരിയുടെ വാക്കുകള്‍ ചേര്‍ത്ത് വെച്ച് വായിച്ചാല്‍ ആശയപ്പൊരുത്തം  പുര്‍ണ്ണമാവും. ഹിജ്ര വര്ഷം മുന്നുറുകളില്‍ ജീവിച്ച അദ്ദേഹം, അക്കാലത്തുള്ള ജനങ്ങളോടാണ്‌ ഇത് പറയുന്നതെന്നൊര്‍ക്കണം. താബിഈങ്ങളും, താബിഈ താബിഈങ്ങളും  ജീവിച്ച കാലത്തിനു തൊട്ടു ശേഷം ജീവിച്ച ആളുകളെ ബിദ്അതിനെ സംബന്ധിച്ച് ഇത്ര ശക്തമായ നസ്വീഹത്തു നല്‍കാന്‍  ഇമാം ബര്‍ബഹാരിക്കല്ലാതെ മറ്റാര്‍ക്ക് കഴിയും?  അക്കാലക്കാര്‍ക്ക് അദ്ദേഹം നല്‍കിയ നസ്വീഹത്തു ഇതാണെങ്കില്‍ നമുക്കുള്ള നസ്വീഹത്തു എന്തായിരിക്കും?

നുതന ആശയങ്ങളില്‍, ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാട് എന്തെന്ന് അദ്ദേഹം ലളിതമായി വിശദീകരിക്കുന്നു. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയില്‍ നിന്ന് നേരിട്ട് ദീന്‍ സ്വീകരിച്ച അനുഗ്രഹീതരായ സ്വഹാബത്ത് എന്ത് പറഞ്ഞു എന്ന് പരിശോധിക്കുകയും അതിനനുസൃതമായ നിലപാടുകള്‍ രൂപപ്പെടുത്തുകയും ചെയ്യുക. അവരുടെ വാക്കുകളും, സമീപനങ്ങളും ഉത്തമ ബോധ്യത്തോടെ ഉള്‍ക്കൊള്ളുകയും അതിനെ അവഗണിക്കാതെ പുര്‍ണ മനസ്സോടെ സ്വീകരിക്കുകയും ചെയ്യുക.  ഇനി  അതില്‍ കാണാതിരിക്കുകയോ, ഗ്രഹിക്കാന്‍ പ്രയാസം അനുഭവപ്പെടുകയോ ചെയ്‌താല്‍, അഹ് ലുസ്സുന്നത്തിന്‍റെ പ്രാമാണികരായ ഉലമാക്കളിലേക്ക് മടക്കുകയും അവരില്‍ നിന്ന്  കാര്യങ്ങളില്‍ തീര്‍പ്പ് കണ്ടെത്തുകയും ചെയ്യുക. ഇതിനപ്പുറം ഒരു പോംവഴി ഒരു മുസ്ലിമിനില്ല തന്നെ.

ആധുനിക മുസ്ലിം സമുഹം എവിടെ നില്‍ക്കുന്നു ഈ ഇമാമിന്‍റെ വാക്കുകളുടെ വ്യാപ്തി മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതില്‍ എന്ന കാര്യം പ്രത്യേകം വായിക്കപ്പെടേണ്ടതാണ്. അല്ലാഹു ഇമാം ബര്‍ബഹാരിയെ അനുഗ്രഹിക്കട്ടെ. آمين
  
വാല്‍ക്കഷ്ണം: കയ്യില്‍ കിട്ടിയതെല്ലാം പ്രസിദ്ധീകരിക്കുന്ന കുട്ടത്തില്‍, ഈ ഗ്രന്ഥത്തിന്‍റെ ആശയവും അര്‍ത്ഥവും ഒരു പോലെ ശണ്ടീകരിച്ചു  കൊണ്ട്, നിഛ് ഓഫ് ട്രുത്ത് ഇതിന്‍റെ  വിവര്‍ത്തനം 
മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന വൈരുധ്യം കുടി ഇവിടെ പങ്കു വെക്കുകയാണ്. !

​- ബഷീർ പുത്തൂർ
0 Comments

Your comment will be posted after it is approved.


Leave a Reply.

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    December 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    March 2019
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    June 2017
    May 2017
    April 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    February 2013
    January 2013
    November 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖവാരിജ്
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബഷീർ പുത്തൂർ
    ബിദ്അത്ത്
    മരണം
    മൻഹജ്
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വർഗ്ഗം
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വഹാബികൾ
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2022. IslamBooks.in - All Rights Reserved.