ഇക്കഴിഞ്ഞ ലക്കത്തിലെ ശബാബില്‍ എം ഐ മുഹമ്മദ് അലി സുല്ലമി എന്ന ആള്‍ പേര് വെച്ച് എഴുതിയ ലേഖനത്തില്‍ ശൈഖ് അല്ബാനിയെ ക്കുറിച്ച് മോശമായ തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തി ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി.
ശൈഖ് അല്‍ബാനി തെറ്റ് സംഭവിക്കാത്ത ആളാണെന്നോ അദ്ദേഹം പറഞ്ഞ, എഴുതിയ കാര്യങ്ങള്‍ മുഴുവന്‍ പിന്പറ്റണമെന്നോ ഇവിടെ ആര്‍കും വാദമില്ല. ഇവിടെയുള്ള വിഷയം അതല്ല താനും. മറിച്ച്, അഹ്ലുസ്സുന്നതിന്ടെ പണ്ഡിതന്മാരെ കുറിച്ച് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദ പോലും കാണിക്കാത്ത പ്രസ്തുത ലേഖനം ഒരിക്കലും നന്മ വിതക്കുന്നതോ കൊയ്യുന്നതോ അല്ല. '"അദ്ദേഹം സമസ്ഥാന സുന്നികളുടെ പാതയിലാണ് ചരിക്കുന്നത്, അവര്‍ തങ്ങളുടെ വാതങ്ങള്‍ തെളിയിക്കാന്‍ എഴുന്നുള്ളിക്കാറുള്ള ഏതാണ്ടെല്ലാ വാറോലകളെയും അദ്ദേഹം സ്വീകരിച്ചതായി കാണാം.." സുല്ലമി ശൈഖ് അല്ബാനിയെക്കുരിച്ച് പറഞ്ഞ ഒരു പതപ്രയൊഗമാണ് ഇത്. പ്രശംസാ വാചകമാണോ ഇത്? സംഘടനാ ഭ്രമം തലയ്ക്കു പിടിച്ച ആളുകളല്ലാതെ ഇത് പുകഴ്തലാണെന്നു പറയില്ല. ഏറ്റവും ലളിതമായി ഇല്മിനെയും ഉലമാക്കളെയും എങ്ങിനെ സമീപിക്കണമെന്ന് പോലും അറിയാത്ത ആളാണ് ഇത് എഴുതിയത് എന്ന് വ്യക്തം. വിഴുപ്പലക്കി മാത്രം പരിചയമുള്ള ആളുകള്‍, ദീനും, ഇല്മും പഠിപ്പിക്കുന്ന ആളുകളെ പരാമര്‍ശിക്കുമ്പോള്‍ സംഭവിച്ച അപചയാമാണിത്. സുല്ലമിയുടെ ലേഖനം വായിക്കാന്‍ ഇട വന്ന ഏതൊരു മാന്യനും അതിലടങ്ങിയ പരിഹാസവും പുച്ഛവും നിറഞ്ഞ വരികള്‍ മനം പിരട്ടല്‍ ഉണ്ടാക്കും എന്ന കാര്യം തീര്‍ച്ച. പണ്ടിതന്മാര്‍ക്കു അബദ്ധം സംഭവിക്കാം. അത് പൊതുജന മധ്യത്തില്‍ എല്ലാ നാലാം കിട ആളുകളും ചര്‍ച്ച ചെയ്യുകയും വിഴുപ്പലക്കുകയും ചെയ്യാന്‍ പാടില്ല. ഇത് പൊതുവായ തത്വമാണ്. ഇനി ശൈഖ് അല്‍ബാനിയുടെ കാര്യത്തിലേക്ക് വരാം. അഹ്ലുസ്സുന്നതിന്ടെ പ്രമുഖ പണ്ടിതന്മാരില്‍ വളരെ പ്രശസ്തനാണ് അദ്ദേഹം. സുല്ലമി പറഞ്ഞ തരത്തിലുള്ള അബദ്ധങ്ങള്‍ ശൈഖ് അല്ബാനിക്ക് സംഭവിച്ചു എന്ന് ഇന്ന് ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയ ഒരു പണ്ഡിതന്‍ പോലും പറഞ്ഞതായ് ചൂണ്ടിക്കാട്ടുക അസാധ്യം. ഹദീസുകളുടെ صحة ഉം ضعف ഉം നിശ്ചയിക്കുന്നതിന് ഉലമാക്കള്‍ക്ക് അംഗീകൃതവും വ്യവസ്ഥാപിതവുമായ നിയമമുണ്ട്. ഈ നിയമം തെറ്റിക്കാത്ത കാലത്തോളം , ഏതൊരു ഹദീസിന്‍റെ കാര്യത്തിലും പറയപ്പെടുന്ന വിധിയും, മാനിക്കപ്പെടുകയും, ആ വിധി പറഞ്ഞ പണ്ഡിതന്‍ ആദരിക്കപ്പെടുകയും ചെയ്യണം. ഇത്, അപ്രമാതിത്വം കല്പിക്കലല്ല, മറിച്ച് ഉലമാക്കളോട് കന്നിക്കേണ്ട അദബ് ആണ്. ഇവിടെ സുല്ലമി, ശൈഖ് അല്‍ബാനിയുടെ മേല്‍ കുതിര കയറാന്‍ ഉപയോഗിച്ച ഏതെങ്കിലും ഹദീസില്‍, പ്രസ്തുത നിയമം തെറ്റിയതായി കാണിക്കണം. അത് കാണിക്കേണ്ടത്, തതുല്യനായ ആളായിരിക്കണം. ശൈഖ് അല്ബാനിയില്‍ സമശീര്‍ഷരായ ആര്‍കും കാണാന്‍ കഴിയാത്ത ന്യുനതകള്‍ , ഒരു നിലക്കും "തൂക്കം ഒപ്പിക്കാന്‍" കഴിയാത്ത സുല്ലമിക്ക് മാത്രം എങ്ങിനെ കാണാന്‍ കഴിഞ്ഞു? ഇല്മിന്‍റെ ആധിക്യം കൊണ്ടാണെന്ന് ഏതായാലും സുല്ലമിയെ അറിയുന്നവരാരും പറയില്ലല്ലോ . ഖുറാനും സുന്നതുമാണ് പ്രമാണമെന്നു പറയുമെങ്കിലും, തങ്ങളുടെ താല്പര്യങ്ങള്‍ക്ക് എതിരായി ആര് പറഞ്ഞാലും, അത് ഖുരാനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലായാലും ഖണ്ഡിക്കുകയയും എരപ്പാക്കുകയും ചെയ്യുകയെന്ന 'സംഘടന സൈകോളജി' മാത്രമാണ് സുല്ലമിയുടെ ലേഖനത്തിന്‍റെ ആധാരം. ഹദീസ് വിജ്ഞാനത്തില്‍ കര്‍ക്കശവും അതി സുക്ഷ്മവുമായ ഉസൂലുകള്‍ അവലംബിച്ച പണ്ടിതന്മാരില്‍ ഒരാളായിരുന്നു ശൈഖ് അല്‍ബാനി രഹ്മതുല്ലഹി അലൈഹി എന്ന് അദ്ധേഹത്തെ അറിയുന്നവര്കറിയാം. സുല്ലമി ധരിച്ചു വശായത് പോലെ തന്നിഷ്ടപ്രകാരം ഏതെങ്കിലും ഒരു ഹദീസ് ശൈഖ് അല്‍ബാനി ضعيف ആക്കിയതോ صحيح ആകിയതോ ആയി ഇല്ല. മഹ്ദിയുടെ ഹദീസില്‍, അതിന്‍റെ സനദ് പോലും കാണാതെ ശൈഖ് അല്‍ബാനി 'സഹീഹ്' എന്ന് വിധിയെഴുതി എന്ന് പറഞ്ഞു പരിതപിക്കുന്ന സുല്ലമി, മുജാഹിദ് പ്രസ്ഥാനത്തിന്‍റെ നിലപാട് എന്തെന്ന് പറയുന്നതിന് മുമ്പ്, പ്രസ്തുത വിഷയത്തില്‍ അഹ്ലുസ്സുന്നതിന്ടെ ഉലമാക്കളുടെ നിലപാട് എന്തെന്ന് വ്യക്തമാക്കുമോ? ചുരുക്കത്തില്‍, എന്ത് ചവറും എഴുതി വിടാന്‍ പാകത്തിലുള്ള ഒരു വാരികയും, എന്ത് പറഞ്ഞാലും ആടാന്‍ തക്ക അണികളുമുള്ള സുല്ലമിയെപ്പോലുള്ള ആളുകള്‍ക്ക് എന്തും എഴുതാം. പക്ഷെ, അത് സലഫിയ്യതിന്‍റെ പേരിലാകരുതെന്നു മാത്രം. ! - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|