അബൂ ഹുറൈറ റദിയള്ളാഹു അൻഹുവിൽ നിന്ന് ഇമാം ബുഖാരി രിവായത് ചെയ്യുന്നു: تَعَوَّذُوا بِاللَّهِ مِنْ جَهْدِ الْبَلاَءِ ، وَدَرَكِ الشَّقَاءِ ، وَسُوءِ الْقَضَاءِ ، وَشَمَاتَةِ الأَعْدَاءِ "നിങ്ങൾ അള്ളാഹുവിൽ നിന്ന് പരീക്ഷണത്തിന്റെ കാഠിന്യത്തിൽ നിന്നും ദൗർഭാഗ്യം പിടികൂടുന്നതിൽ നിന്നും പ്രയാസകരമായ വിധിയിൽ നിന്നും ശത്രുക്കളുടെ സന്തോഷത്തിൽ നിന്നും അള്ളാഹുവിനോട് കാവലിനെ തേടിക്കൊള്ളുക." » എന്താണ് പരീക്ഷണങ്ങളുടെ കാഠിന്യം ? സഹിക്കാൻ കഴിയാത്ത വിധത്തിൽ ഒരു മനുഷ്യൻ അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളുമാണത് കൊണ്ടുദ്ദേശിക്കുന്നത്. വീട്ടാൻ കഴിയാത്ത കടബാധ്യതകളും ജീവിത പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും അസഹ്യമായ രോഗവും ചികിത്സയുമടക്കം പലപ്പോഴും അതിന്റെ കാഠിന്യം കാരണം മരിച്ചുപോയെങ്കിൽ എന്നുപോലും ആഗ്രഹിക്കുന്ന വിധത്തിലുള്ള പ്രയാസം. » എന്താണ് ദൗർഭാഗ്യം പിടികൂടുക എന്ന് പറഞ്ഞാൽ ? ദുനിയാവിന്റെ കാര്യത്തിലോ പരലോകത്തിന്റെ കാര്യത്തിലോ അനുഭവപ്പെടുന്ന മുഴുവൻ ദൗർഭാഗ്യകരമായ കാര്യങ്ങളുമാണിത് അധാർമ്മിക ജീവിതം നയിക്കാനിട വരികയോ പരലോകം മറന്ന് ദുനിയാവിന്റെ പിന്നാലെ അനന്തമായി കിതച്ചോടുകയോ ചെയ്യുന്ന അവസ്ഥ. » എന്താണ് പ്രയാസകരമായ വിധി ? ദുഃഖകരവും വേദനാജനകവുമായ കാര്യങ്ങൾ ജീവിതതിലേക്ക് വന്നുകൊണ്ടിരിക്കുകയും അതിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുക. ഇത്തരം ഘട്ടങ്ങളിൽ അള്ളാഹുവിന്റെ വിധിയിൽ വിശ്വസിക്കുകയും അതിൽ തൃപ്തി കാണിക്കുകയും ക്ഷമ അവലംബിക്കുകയുമാണ് വേണ്ടത്. » എന്താണ് ശത്രുക്കളുടെ സന്തോഷം ? ശത്രുക്കൾ ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമെന്നു തോന്നുന്നില്ല. നമുക്ക് നേരിടേണ്ടി വരുന്ന മതപരമായോ ദുനിയാവുമായോ ഉണ്ടാവുന്ന വീഴ്ചകളിലും പ്രയാസങ്ങളിലും ശത്രുവിന് സന്തോഷമാണ് ഉണ്ടാവുക. നമ്മൾ വേദന കടിച്ചമർത്തുമ്പോൾ നമ്മുടെ ശത്രു സന്തോഷിക്കുന്നത് നമ്മുടെ വേദന വർദ്ധിപ്പിക്കും. പ്രയാസം ഇരട്ടിയാകും. സഹിക്കാൻ കഴിയാത്ത മാനസികാവസ്ഥയിൽ നാം അകപ്പെടും. » മുകളിൽ ചുണ്ടിക്കാണിച്ചതും അല്ലാത്തതുമായ മുഴുവൻ വിപത്തുകളിൽ നിന്നും ദുര്യോഗങ്ങളിൽ നിന്നും പ്രയാസകരമായ സാഹചര്യങ്ങളിൽ നിന്നും രക്ഷയും വിടുതിയും സമാധാനവുമുണ്ടാവാൻ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പ്രത്യേകം പഠിപ്പിച്ച ദുആ ആണിത് اللَّه أعلم . — ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2023. IslamBooks.in - All Rights Reserved.
|