ഇബ്നു ഉഥൈമീൻ رحمه الله പറയുന്നു:
അപഥസഞ്ചാരത്തിനുളള കാരണങ്ങളിൽ മുഖ്യം 1. ഒഴിവു സമയം പാഴ്സമയം എന്നത് ബുദ്ധിയെയും ചിന്തയെയും മറ്റു ശാരീരിക ക്ഷമതകളെയും ബാധിക്കുന്ന ഒരു മാരക രോഗമാണ്. സക്രിയമായും പ്രവര്‍ത്തന നിരതമായും അല്ലാതെ മനുഷ്യന് നിലകൊള്ളാനാവില്ല. ഒന്നിലും മുഴുകാതെ വെറുതെയിരുന്നാല്‍ ചിന്ത മുരടിക്കും, ബുദ്ധി മരവിക്കും, മനുഷ്യന്റെ ക്രിയാത്മകത ക്ഷയിച്ചു പോകും. ദുഷിച്ച ചിന്തകളും ഒഴിയാബാധകളും മനസ്സിനെ കീഴടക്കും. ചിലപ്പോൾ ക്രൂരവും നികൃഷ്ടവുമായ ചിന്തകൾ പോലും ഉടലെടുക്കും. തന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ശൂന്യതയുടെ സമ്മര്‍ദ്ദത്തിന്ന് തെല്ലൊരാശ്വാസം കണ്ടെത്തുന്നത് അങ്ങനെയാവാം. പ്രശ്നപരിഹാരം യുവാക്കള്‍ അവരവര്‍ക്ക് അനുയോജ്യമായ പ്രവര്‍ത്തന പദ്ധതികള്‍ കണ്ടെത്തണം; ഈ ശൂന്യതയെ മാറ്റി നിര്‍ത്താനുതകുന്ന എഴുത്ത്, വായന, വ്യാപാരം പോലുളള എന്തുമാകട്ടെ. അതിലൂടെ തനിക്കും അപരര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സമൂഹത്തിലെ ഓജസ്സുള്ള ഒരംഗമായി വര്‍ത്തിക്കുക. — ഇബ്നു ഉഥൈമീന്‍ رحمه الله ,യുവതയുടെ പ്രശ്‌നങ്ങള്‍, പുറം 18 മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
December 2020
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2020. IslamBooks.in - All Rights Reserved.
|