ഹിസ്‌ബിയ്യത് (കക്ഷിത്വം) മനുഷ്യ ശരീരത്തിലും മനസ്സിലും പടരുന്ന ചികിത്സയില്ലാത്ത രോഗമാണ്. സമൂഹത്തെയും ജനതയെയും അത് നശിപ്പിക്കുന്നു. അനൈക്യത്തിന്റെയും, ഛിദ്രതയുടെയും, കുശുമ്പിന്റെയും വിളനിലമാണത്.
സംഘടനക്കാരൻ, സംഘടനാബന്ധത്തിന്റെ അടിസ്ഥാനത്തിൽ ബന്ധം കാണിക്കുകയും ബന്ധം മുറിക്കുകയും ചെയ്യുന്നു. എതിരാളി എത്ര നല്ലവനാണെങ്കിലും, സ്വന്തം പാർട്ടിക്കാരനല്ലെങ്കിൽ അവനു യാതൊരു വിലയും കൽപിക്കില്ല. അതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇമാമുകളിൽ ഒരാളും, ഹദീസ് പണ്ഡിതനുമായ ശൈഖ് നാസ്വിറുദീൻ അൽബാനി റഹ് മതുള്ളാഹി അലൈഹിയുടെ അനുഭവം. ദഅവത്തിന്റെ മറ പിടിച്ചിട്ടാണെങ്കിൽ പോലും, കക്ഷിത്വത്തിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് ശൈഖ് അൽബാനി, ഇഖ് വാനുൽ മുസ്ലിമൂനുമായി ഉള്ള തന്റെ അനുഭവം പങ്കു വെക്കുന്നു. (( ഇവിടെ, അമ്മാനിൽ അൽബാനിയെയും, അൽബാനിയുടെ ശിഷ്യൻമാരെയും ഒരു വർഷത്തോളം ബഹിഷ്കരിക്കാൻ ഇഖ് വാനുൽ മുസ്ലിമൂൻ തീരുമാനിച്ചു. ഇത് ദുഃഖകരമായ ഒരു തീരുമാനമായിരുന്നു. അതിനു ശേഷം അൽബാനിയുടെ ദർസിൽ പങ്കെടുക്കുന്നുവെന്ന കാരണത്താൽ ഒരു വിഭാഗം ആളുകളെ അവർ ഇഖ് വാനുൽ മുസ്ലിമൂനിൽ നിന്ന് പുറത്താക്കി. ആറു മാസത്തോളം താക്കീതെന്ന നിലയിൽ അംഗത്വം മരവിപ്പിച്ചു. എന്നിട്ട് ഇന്നാലിന്ന വ്യക്തിയുമായി നിങ്ങൾ ബന്ധപ്പെടരുത് എന്ന് മുന്നറിയിപ്പ് നൽകി. പക്ഷെ, അവർ ശൈഖ് അൽബാനി കക്ഷിത്വത്തിന്റെ ആൾ അല്ലായെന്നും അദ്ദേഹം അതിനെ എതിർക്കുന്ന ആളാണെന്നും ഞങ്ങൾ അദ്ധേഹത്തിൽ നിന്ന് ഇൽമു നേടുക മാത്രമേ ചെയ്യുന്നുള്ളൂ എന്നുമൊക്കെ പറഞ്ഞു നോക്കി. അപ്പോൾ, അതിനു മറ്റാരെയെങ്കിലും സമീപിക്കാനായിരുന്നു അവരുടെ മറുപടി. അതെന്താണെന്ന് ചോദിച്ചപ്പോൾ " അതാണ് പാർട്ടി തീരുമാനം" എന്ന മറുപടിയാണ് കിട്ടിയത്. ആറു മാസം കഴിഞ്ഞപ്പോൾ നിങ്ങൾ ഇപ്പോഴും അൽബാനിക്കൊപ്പമാണെന്നു ഞങ്ങൾക്കറിയാമെന്നും എന്താണ് നിങ്ങളുടെ തീരുമാനമെന്നും ചോദിച്ചു. ഞങ്ങൾ തീരുമാനം മാറ്റാൻ ഉദേശിച്ചിട്ടില്ല എന്നു പറഞ്ഞപ്പോൾ അവരെ പുറത്താക്കി. ആറു മാസത്തെ മരവിപ്പിക്കലിനു ശേഷം പുറത്താക്കി. അന്ധമായ ഈ അനുസരണം ഇസ്‌ലാമിൽ അനുവദനീയമല്ല. മാന്യ വായനക്കാരാ, ഇടുങ്ങിയ ഗഹ്വരങ്ങളിലേക്ക് മുസ്ലിം ചെറുപ്പക്കാരെ ആട്ടിത്തെളിക്കുകയും, അവരുടെ കഴുത്തിൽ സംഘടനാ ബന്ധനം തീർക്കുകയും ചെയ്യുന്ന ഈ പാർട്ടിക്കാരെ നോക്കൂ ! ഇസ്ലാമിന്റെ വിശാലതയിൽ നിന്ന് ഇവർ കക്ഷിത്വത്തിന്റെ കുടുസ്സുവഴികളിലേക്കാണ് നയിക്കുന്നത്. മുസ്ലിംകൾ ഒരൊറ്റ കക്ഷിയാണെന്ന കാര്യം നാം നിർബന്ധമായും മനസ്സിലാക്കണം. അള്ളാഹു പറയുന്നു. " അള്ളാഹുവിന്റെ പാശം നിങ്ങൾ എല്ലാവരും ഒരുമിച്ചു മുറുകെപ്പിടിക്കുക, നിങ്ങൾ ഭിന്നിച്ചു പോകരുത്. " പാർട്ടികൾ മുസ്ലിം ഉമ്മത്തിൽ അനൈക്യവും ഛിദ്രതയും ഉണ്ടാക്കുന്നു. അതിനു അവർ മുസ്ലിം ചെറുപ്പക്കാരെ ദുരുപയോഗം ചെയ്യുന്നു. അള്ളാഹു പറയുന്നു. " വ്യക്തമായ ദൃഷ്ടാന്തങ്ങൾ വന്നെത്തിയതിനു ശേഷവും ഭിന്നിക്കുകയും അഭിപ്രായവിത്യാസത്തിലകപ്പെടുകയും ചെയ്തവരെപ്പോലെ നിങ്ങൾ ആയിത്തീരരുത്. അക്കൂട്ടർക്ക് കടുത്ത ശിക്ഷയാണുള്ളത്. " അപ്പോൾ, കക്ഷിത്വം പൈസയില്ലാത്ത അടിമത്വവും തീരാത്ത സംഘട്ടനവുമാണ്. അതിനാൽ പല കോലത്തിലും ഭാവത്തിലും നില നിൽക്കുന്ന ഈ പാർട്ടികളെക്കുറിച്ച് അതീവ ജാഗ്രത പുലർത്തുക. അമ്പിയാക്കളുടെ അനന്തരാവകാശികളായ ഉലമാക്കളോട് പോലും ഇവർക്ക് സഹകരിക്കാൻ കഴിയില്ല. കാരണം, മുസ്ലിംകൾ ഈ സംഘടനകളുടെയും അതിന്റെ നേതൃത്വത്തിന്റെയും ആജ്ഞാനുവർത്തികളായി നില നിൽക്കണമെന്ന് അവർ ആഗാഹിക്കുന്നു. അവരുടെ നേതൃത്വതെക്കുറിച്ച് നിനക്കെന്തറിയാം ? അള്ളാഹുവേ, മുഹമ്മദ് നബിസ്വല്ലള്ളാഹു അലൈഹിവ സല്ലമയും അവിടത്തെ സ്വഹാബത്തും നില കൊണ്ട, ഇസ്‌ലാം ആകുന്ന ഏക പാർട്ടിയല്ലാത്ത മുഴുവൻ പാർട്ടികളിൽ നിന്നും ഞാനിതാ ഒഴിവായിരിക്കുന്നു. ( അബൂ ഉസ്മാൻ അൽ അന്ജരി ഹഫിദഹുള്ളാ) റമദാൻ 21 - ഹിജ്ര 1420 - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
November 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2023. IslamBooks.in - All Rights Reserved.
|