IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

ദഅവത്തിന് സംഘടന ആവശ്യമില്ല

21/6/2014

0 Comments

 
കേരളത്തിൽ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലെത്തി നിൽക്കുന്ന കേരള നദ് വത്തുൽ മുജാഹിദീൻ എന്ന സംഘടന കാലിന്നടിയിലെ മണ്ണ് നീങ്ങിക്കൊണ്ടിരിക്കുന്നത് തീരെ അറിയുന്നില്ലായെന്നാണ് തോന്നുന്നത്. അന്ത്യകർമ്മങ്ങൾ ചെയ്യാൻ വേണ്ട ഒരുക്കങ്ങൾ നടത്തേണ്ട നേരത്താണ് ഒരുത്തൻ, ഓണത്തിനിടയിലാണോ പുട്ടു കച്ചവടം എന്ന് ചോദിച്ച പോലെ, വിചിന്തനത്തിൽ ഒരു പ്രതികരണം കാച്ചിയത്. നാലാളുകൾ അറിയുകയോ, പല ചരക്കു കടയിൽ ചീരം പൊതിയാൻ പോലും പറ്റുകയോ ചെയ്യാത്ത വിചിന്തനം എന്ന വാരിക ഇപ്പോഴും ഉണ്ട് എന്ന് ഓർമ വന്നത് പ്രതികരണം കണ്ടപ്പോഴാണ്.

അമീബയെപ്പോലെ പിളർന്നു പിളർന്നു തള്ളയേത് പിള്ളയേത് ചാപ്പിള്ളയേത് എന്ന് സാധാരണ ജനങ്ങൾക്ക്‌ തിരിച്ചറിയാൻ പ്രയാസം നേരിടുകയും, സ്വന്തം അണികളെ പുറത്താക്കിയും ഗ്രുപ്പ് തിരിച്ചും ഇനിയും പിടിപ്പെത് പണി ബാക്കിയുള്ള ഈ നേരത്ത് തന്നെ ഇയാൾ ഇതിനു ഇറങ്ങിയത്‌ എന്തിനെന്നു മനസ്സിലാകുന്നില്ല. വിളക്ക് കെടാൻ നേരത്ത് ആളിക്കത്തുകയെന്ന് പറഞ്ഞത് പോലെ ഒരു വെടി കൂടി വെച്ചിട്ട് പോകാം എന്ന് കരുതിയാണ് ഇത് ചെയ്തത് എന്നാണു എനിക്ക് തോന്നുന്നത്.

ഇസ്ലാമിക ദഅവത്തു നടത്താൻ കുറെ സംഘടനകൾ ഉണ്ടാക്കിയത് കൊണ്ട് കാര്യമില്ലെന്നും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോ സ്വഹാബത്തോ അങ്ങിനെ ഒരു മാതൃക നമുക്ക് കാട്ടിയിട്ടില്ലെന്നും, ഇനി ആരെങ്കിലും അങ്ങിനെ ചെയ്യുന്ന പക്ഷം, ദീനിൽ തെളിവിന്റെ പിൻബലമില്ലാത്തത് പുതുതായി ഉണ്ടാക്കുന്നതിന്റെ വിധി അതിനും ബാധകമായിരിക്കുമെന്നുമൊക്കെയുള്ള കാര്യങ്ങൾ പലവുരു വിശദമാക്കിയതാണ്. പറഞ്ഞിട്ടെന്തു കാര്യം, പന്തീരായിരം കൊല്ലം ഓടക്കുഴലിലിട്ടാലും വാല് നീരില്ല എന്ന് സാധാരണ പറയാറുള്ള ഒരു ജീവിയുണ്ട് നമ്മുടെ നാട്ടിൽ. ആ ജെനുസ്സിൽ പെട്ട ചില മനുഷ്യരുണ്ട്‌. ഒരു വിഷയവും അറിയുന്ന ആളുകളിൽ നിന്ന് പഠിക്കുകയോ, ഉൾക്കൊള്ളുകയോ ചെയ്യില്ല. എത്ര പറഞ്ഞു കൊടുത്താലും തലയിൽ കയറുകയുമില്ല. അവരെന്തോ എവിടെ നിന്നോ പഠിച്ചു വെച്ച കാര്യങ്ങൾ അത് തെറ്റായാലും ശരിയായാലും ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരിക്കും.

സംഘടന കൊണ്ട് എന്തോ കാര്യമായി നേടിയിട്ടുണ്ട് എന്ന് തോന്നും എഴുതിയത് വായിച്ചാൽ. മുമ്പ്, അതായത് ഇസ്‌ലാമിക ദഅവത്തിന് സംഘടന ആവശ്യമില്ലെന്നും അത് തിന്മയാണെന്നും കേരളത്തിൽ പരിചയപ്പെടുത്തിയ ആദ്യ കാലങ്ങളിൽ സംഘടനക്കാർ, സ്വയം പ്രതിരോധിക്കാൻ എടുത്തിരുന്ന തുരുമ്പിച്ച ആയുധങ്ങളാണ് ഇപ്പോൾ ഇയാൾ എടുത്തണിഞ്ഞിരിക്കുന്നതു എന്ന് അറിയുമ്പോൾ തന്നെ ലേഖകന്റെ സാമൂഹിക അവബോധം വിലയിരുത്താം. കൃത്യമായ, ഉരുളക്കു ഉപ്പേരിയെന്ന പോലെയുള്ള ഖണ്ഡിക്കാൻ കഴിയാത്ത തെളിവുകൾക്കു മുമ്പിൽ ആയുധം വെച്ച് കീഴടങ്ങുകയും രംഗം വിടുകയും ചെയ്ത ആളുകൾ ഇപ്പോൾ എവിടെയെന്നെങ്കിലും ഈ ഉധ്യമത്തിനു ഇറങ്ങുന്നതിനു മുമ്പ് ഇയാൾക്ക് അന്വേഷിക്കാമായിരുന്നു. മൂർച്ച ഇല്ലായെന്ന് സംഘടനക്കാർ തന്നെ തിരിച്ചറിഞ്ഞു ഉപേക്ഷിച്ചു പോയ അതെ ആരോപണങ്ങൾ പൊടി തട്ടിയെടുത്തത് എന്ത് എഴുതിയാലും പ്രസിദ്ധീകരിക്കാൻ ഒരു 'ചുമര്' ഉള്ളത് കൊണ്ട് മാത്രം.

വിചിന്തനം മാത്രം വായിച്ചു സായൂജ്യമടയുന്ന ഒരു ഖൗമിനെയല്ലാതെ മറ്റാരേയും വൈകാരികമായ ചില ചോദ്യങ്ങളിലൂടെ രോദനം നടത്തുന്ന ഇയാൾക്ക് തൃപ്തിപ്പെടുത്താൻ കഴിയില്ല.

((അമ്പിയാക്കൾ സംഘടിച്ചാണ് ദഅവത്തു നടത്തിയത്, മുഴുവൻ പണ്ഡിതന്മാരും അനിവാര്യമായി പറഞ്ഞ കാര്യമാണ് കൂട്ടുത്തരവാദിത്വം)) ഇതൊക്കെയാണോ സംഘടനക്കുള്ള തെളിവ്? അപ്പോൾ അമ്പിയാക്കളും പണ്ടിതന്മാരുമുണ്ടാക്കിയ സംഘടന എവിടെ? സംഭവ ബഹുലമായ ഇസ്‌ലാമിക ചരിത്രത്തിന്റെ ഇദപര്യന്തമായ പ്രയാണത്തിൽ എന്ത് പ്രസക്തിയാണ് സംഘടനകൾക്കുള്ളത്? ആരോട് ചോദിക്കാൻ? പത്തുമുപ്പതു കൊല്ലം മുമ്പ് സുല്ലമിൽ പഠിച്ചതിന്റെ പേരിൽ ഇപ്പോൾ മോശമല്ലാത്ത ഒരു തുക വാധ്യാർ പണിയുടെ പേരിൽ ഗവണ്‍മെന്റിൽ നിന്ന് ഒപ്പിട്ടു (പറ്റിപ്പും വെട്ടിപ്പും, തട്ടിപ്പും ഒന്നും ഇല്ലാത്ത നിലയിൽ, - ഇപ്പോൾ സീനിയർ നേതാക്കന്മാരൊക്കെ കോടതി കയറിക്കൊണ്ടിരിക്കുന്ന വിവരം ഇയാൾ അറിഞ്ഞു കാണും.! ) കൈപ്പറ്റുന്നു എന്നതൊഴിച്ചാൽ എടുത്തു പറയേണ്ട ഒരു സേവനമൊന്നും ചെയ്ത ആളല്ല ഈ പുത്തൻ കൂറ്റുകാരൻ. അന്ന് പഠിക്കുന്ന കാലത്ത് പരീക്ഷക്ക് വേണ്ടി തുറന്നിട്ടുണ്ടെങ്കിൽ, അതല്ലാതെ ഒരു ഇല്മ് പഠിക്കാനോ മനസ്സിലാക്കാനോ വേണ്ടി ഒരു കിതാബ് മറിച്ചു നോക്കിയ അനുഭവ ജ്ഞാനം പോലും ഈ പാവത്തിനില്ല. ഏതെങ്കിലും പാർട്ടി യോഗങ്ങളിൽ പങ്കു വെക്കപ്പെടുന്ന പൊട്ട വിവരങ്ങളല്ലാതെ മറ്റൊന്നും ഉണ്ടാവുകയുമില്ല.

ഇസ്‌ലാമിക ദഅവത്തു എന്ന് പറഞ്ഞാൽ സംവാദങ്ങളും സമ്മേളനങ്ങളുമാണെന്നു പഠിപ്പിക്കപ്പെട്ട ഒരു സമൂഹത്തെ ശരിയായ ദീനും ദഅവത്തും എന്തെന്ന് പഠിപ്പിക്കൽ ശ്രമകരമായ ദൌത്യമാണ്.

സംഘടന ഒഴിവാക്കിയാൽ പിന്നെ ശിർക്കിനെയും ബിദ് അത്തിനെയും എതിർക്കാനും പ്രതിരോധിക്കാനും കഴിയില്ല എന്ന ചിന്ത ഇവരുടെ മനസ്സിൽ മുളപ്പിച്ചത് ഇബ് ലീസാണ്.

സ്ത്രീകളുടെ കാര്യത്തിലുള്ള ഇസ്‌ലാമിന്റെ കൽപനകളും നിർദേശങ്ങളും പ്രമാണങ്ങളുടെ വെളിച്ചത്തിൽ ഇയാൾ പരിശോധിച്ചിരുന്നുവെങ്കിൽ ഒരിക്കലും ഇങ്ങിനെ പറയുമായിരുന്നില്ല. സ്ത്രീകൾ മുഖം മറക്കുന്നത് സുന്നത്ത് ആണെന്ന കാര്യത്തിൽ മുസ്‌ലിം ലോകത്ത് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വിത്യാസമേയില്ല. സ്ത്രീകൾ ജുമാ-ജമായത്തുകളിൽ പങ്കെടുക്കുന്നത് അനുവതനീയം എന്നല്ലാതെ അഭിലഷണീയം എന്നു പ്രാമാണികമായി തെളിയിക്കാൻ കഴിയുകയുമില്ല. സ്ത്രീ പുരുഷ ഇടകലരലിനെ ഇസ്‌ലാം എങ്ങിനെ കാണുന്നുവെന്ന് അറിയണമെങ്കിൽ കിതാബുകൾ പരിശോധിച്ചേ പറ്റു. സംഘടന ഉണ്ടാക്കാൻ ഓടി നടക്കുകയും, ആളെ പുറത്താക്കാനും ഗ്രുപ്പ് തിരിക്കാനും കുതന്ത്രം മെനയുകയും ചെയ്യുന്നവർക്ക് അതിനൊക്കെ എവിടെ നേരം? ഖുർആനും സുന്നത്തും എന്ന് ആവർത്തിച്ച് പറഞ്ഞത് കൊണ്ട് മാത്രം, അത് പറയുന്നവർക്കോ പൊതു ജനങ്ങൾക്കോ യാതൊരു ഗുണവുമുണ്ടാവില്ല.

കേരളത്തിൽ ഇസലാഹീ പ്രസ്ഥാനം പരിചയപ്പെടുത്തിയ ഇസ്‌ലാമും, യഥാർത്ഥ ഇസ്‌ലാമും തമ്മിൽ ചേർത്താൽ ചേരാത്ത അന്തരമുണ്ടെന്നു അറിയാനും വേണം ഒരു സെൻസ്.

"നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽ നിന്ന് ഉണ്ടായിരിക്കട്ടെ, അവരത്രെ വിജയികൾ" ഈ ആയത്ത് ഉദ്ധരിച്ചതിനു ശേഷം ചോദിക്കുകയാണ്" എന്ന ഖുർആനിന്റെ കൽപനയോടല്ലേ ഇവർ യുദ്ധം പ്രഖ്യാപിച്ചത്?”

ആരും ചിരിക്കരുത്. ഇത് എഴുതിയ ആൾ ഒരു പാവം ആണ്. കയ്യിലിരിപ്പ് മോശം ആണെങ്കിലും. കാരണം, മുജാഹിദ് സാമൂഹ്യ പരിസരത്ത് ജീവിക്കുന്ന ആളുകൾ, മടകൾ അടക്കം - മൻഹജ് എന്ന ഒരു വിഷയം കേട്ടിരിക്കും. അതിൽ പ്രധാനമായും ചർച്ച ചെയ്ത ഒരു വിഷയമാണ് പ്രമാണങ്ങൾ, അത് ഖുർആൻ ആകട്ടെ, ഹദീസ് ആകട്ടെ, സലഫുകൾ അഥവാ സ്വഹാബത്ത് എങ്ങിനെയാണോ മനസ്സിലാക്കിയത് അങ്ങിനെ മനസ്സിലാക്കുകയും അവരെങ്ങിനെയാണോ വ്യാഖ്യാനിച്ചത് അങ്ങിനെ വ്യാഖ്യാനിക്കുകയും ചെയ്യണമെന്ന കാര്യം.

ഇവിടെ, മുകളിൽ കൊടുത്ത ആയത്ത് ഖുർആനിലെ സൂറത്ത് ആലു ഇംറാനിലെ 104-മത്തെ വചനമാണ്. ഇത് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് അവതരിച്ചതും സ്വഹാബികൾ നബിയിൽ നിന്ന് പഠിച്ചതുമാണ്. ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഒരു സംഘടന ഉണ്ടാക്കിയിട്ടില്ല. സ്വഹാബികളോട് നബി അതിനു വേണ്ടി കൽപിക്കുകയോ, സ്വഹാബികൾ സംഘടന ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. പ്രമാണങ്ങളെ ഏറ്റവും കുറ്റമറ്റതും കൃത്യവുമായ നിലയിൽ മനസ്സിലാക്കിയ നബിയും സ്വഹാബത്തും, ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ ഒരു സംഘടന ഉണ്ടാക്കിയില്ലെങ്കിൽ, നമ്മളും അവരെ പിൻപറ്റുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്? ഇനി, പൌരാണികാരോ ആധുനികരോ ആയ പ്രാമാണിക പണ്ഡിതന്മാർ ആരെങ്കിലും, (ഒരാളെങ്കിലും) ഈ ആയത്തിന് ഇങ്ങിനെ ഒരു വ്യാഖ്യാനം നൽകിയത് ചൂണ്ടിക്കാണിക്കാൻ കഴിയുമോ? അപ്പോൾ ആരാണിവിടെ ഖുർആനിലെ ആയത്തിനോട് യുദ്ധം പ്രഖ്യാപിച്ചത്? ഇതിന്റെ പേരല്ലേ വ്യതിയാനം? ഇതല്ലേ ദുർവ്യാഖ്യാനം? ഇതേ അവസ്ഥയാണ് ഇയാളുടെ മറ്റു വാദങ്ങൾക്കും.

അന്യ പുരുഷന്മാർക്ക് ദർശന സുഖം നൽകുന്ന വിധത്തിൽ പഠിക്കാനും പഠിപ്പിക്കാനും പോകുന്ന ഭാര്യയെയോ സഹോദരിയെയോ ബന്ധപ്പെട്ട കൈകാര്യ കർത്താക്കൾ വിലക്കിയ സംഭവം "ഏറെ വേദനിപ്പിച്ച ഒരനുഭവ"മായി ഈ അഖ് ലാനി പങ്കു വെക്കുന്നു.

ഖുർആൻ, സ്വഹീഹായ ഹദീസ് എന്നിവയുടെ അടിസ്ഥാനത്തിൽ അന്യ സ്ത്രീ പുരുഷന്മാർ ഇട കലരുകയും, പരസ്പരം ഇടപെടുകയും ചെയ്യുന്നതിന്റെ ഇസ്‌ലാമിക വിധിയെന്താണ് സുല്ലമീ? നാട്ടു നടപ്പും സംഘടനാ സംസ്കാരത്തിൽ ആർജിച്ചതും, വാദ്യാൻമാരുടെ സ്റ്റാഫ് റും 'അനുഭവങ്ങളുമായി' മതപരിസരത്ത് വന്നു ഉടായിപ്പ് പറയാൻ നിങ്ങൾക്ക് ലജ്ജയില്ലായിരിക്കാം, പക്ഷെ ഒന്നോർക്കുക, അള്ളാഹുവിന്റെ ദീനിൽ അറിവില്ലാതെ സംസാരിക്കുന്നത് ശിർക്കിനേക്കാൾ വലിയ പാപമാണെന്ന്. മറ്റുള്ളവർ ഷിർക്കിനെ എതിർക്കുകയും ബിദ് അത്തിനെ വിമർശിക്കുകയും ചെയ്യുന്നില്ലായെന്നു പറഞ്ഞു ആത്മ രോഷം കൊള്ളുന്ന നിങ്ങൾ എഴുതിയത് ശിർക്കിനെക്കാൾ വലിയ അബദ്ധങ്ങൾ.

ദീനും ദുനിയാവുമറിയാത്ത ഈ വക ജന്മങ്ങൾ ദഅവത്തിനിറങ്ങിയാൽ എന്തായിരിക്കും സംഭവിക്കുക എന്ന് ഞാൻ പറയേണ്ടതില്ലല്ലോ. ഇത്രയും അബദ്ധ ജടിലമായി ദീനിനെ വിലയിരുത്തുന്ന നിങ്ങളാണോ തൗഹീദ് പറഞ്ഞു "ഒരാളെയെങ്കിലും" രക്ഷപ്പെടുത്താൻ പോകുന്നത്? !!

കേരളത്തിൽ സലഫീ ദഅവത്തിന് മേൽനോട്ടം വഹിച്ചു കൊണ്ടിരിക്കുന്ന ആൾ ഇപ്പോൾ എവിടെയെന്നു ചോദിക്കുന്ന ഇയാളോട് ഒരു ചോദ്യം അങ്ങോട്ട്‌ ചോദിക്കട്ടെ. നദ് വത്തുൽ മുജാഹിദീൻ വലിയ ഷൈഖുമാരായി തോളിലേറ്റി നടക്കുകയും മൈക്ക് കെട്ടി ബടായി അടിപ്പിക്കുകയും ചെയ്ത നിങ്ങളുടെ "കിബാറുകൾ" ഒക്കെ എവിടെ? അവരൊക്കെ കാശിക്കു പോയോ? ശുദ്ധ പശു മാർക്ക് സംഘടനക്കാരായിരുന്ന അവർ നിങ്ങളെ കൈ വിട്ടതെന്തേ?

ഇനി നിങ്ങൾ ഉന്നയിച്ച ചോദ്യം, സുബൈർ മൗലവി ദഅവത്ത് രംഗത്ത് സജീവമാണ്. മഞ്ചേരിയിലും കോഴിക്കോട്ടും, എറണാകുളത്തുമായി, അഹല് സുന്നത്തിന്റെ ഉലമാക്കളുടെ കിതാബുകൾ വായിക്കുകയും പഠിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അൽഹംദുലില്ലാഹി.

സംഘടന ഒഴിവാക്കി സലഫിയ്യത് മനസ്സിലാക്കി മാന്യമായി ജീവിക്കുന്നവനെ നോക്കി, ഒരായുസ്സ് മുഴുവൻ സംഘടന പ്രവർത്തനം നടത്തി ജീവിതം തുലച്ചവൻ പരിഹസിക്കുന്നു, പരിതപിക്കുന്നു.!

ഒന്നേ പറയാനുള്ളൂ, വഴി മുടക്കാൻ വരരുത്, നിങ്ങൾക്ക് നിങ്ങളുടെ പാട്ടിനു പോകാം. സലഫിയ്യത്തിന്റെ മാധുര്യം നുകർന്ന ഒരാളും സംഘടനക്കാരന്റെ മലിനമായ വിഴുപ്പലക്കലിന്റെ ദുർഗന്ധം വമിക്കുന്ന തൊഴുത്തിലേക്ക്‌ വരില്ല.

- ബഷീർ പുത്തൂർ
0 Comments

Your comment will be posted after it is approved.


Leave a Reply.

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    December 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    March 2019
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    June 2017
    May 2017
    April 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    February 2013
    January 2013
    November 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖവാരിജ്
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബഷീർ പുത്തൂർ
    ബിദ്അത്ത്
    മരണം
    മൻഹജ്
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വർഗ്ഗം
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വഹാബികൾ
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2022. IslamBooks.in - All Rights Reserved.