ഈ ശിൽപം എത്ര മനോഹരം
അല്ലാഹുവേ, നിന്റെ സൃഷ്ടിവൈഭവത്തിന്റെ നിദർശനം. മാനവൻ! ഉണ്മയും ചേതനയും ബുദ്ധിയും വിവേകവുമുള്ള ആദിമൻ. ദേഹവും ദേഹിയും മനസ്സും മനഃസാക്ഷിയുള്ള പ്രതിഭാധനൻ. കലയുടെ, സൗന്ദര്യത്തിന്റെ ആസ്വാദനത്തിന്റെ നെടുനായകൻ. വിനയൻ! എളിമയുടെ, ആത്മാർത്ഥതയുടെ, വിശുദ്ധിയുടെ നിറകുടം. കരുണയുടെ, സാഹോദര്യത്തിന്റെ, സഹാനുഭൂതിയുടെ പാരാവാരം. ദയയുടെ, ആർദ്രതയുടെ, ദീനാനുകമ്പയുടെ അനർഘപ്രവാഹം. നീതിയുടെ, നിഷ്പക്ഷതയുടെ, നിസ്വാർത്ഥതയുടെ മൂർത്തീഭാവം. മർത്യനാണു മനുഷ്യൻ, വന്നവഴിയെ തിരിച്ചു പോവേണ്ടവൻ. നിസ്സഹായനാണു മനുഷ്യൻ, ഒരുഗ്രാം കോവിഡിനോടു തോറ്റവൻ. പരിമിതികളുടെ, പ്രതിസന്ധികളുടെ മുമ്പിൽ മുട്ടു മടക്കേണ്ടവൻ. അവശതയും ആശ്രിതത്വവും കൊണ്ട് സർവദാ മേലോട്ടു നോക്കേണ്ടവർ. തനിക്കു താൻ പോന്നവൻ എന്നു തോന്നുമ്പോൾ എല്ലാം തീരുന്നവൻ. പിന്നെയവൻ നരാധമൻ, ഹിംസ്രജന്തു, അരുതെന്നു പറയേണ്ട കാട്ടാളൻ. തനിക്കു താൻ പോന്നവനാണെന്നു തോന്നി തുടങ്ങിയാൽ സന്ദേഹമേ വേണ്ട, മനുഷ്യൻ പരിധിയില്ലാത്ത ധിക്കാരിയായി. അങ്ങനെ വേണ്ട മനുഷ്യാ നിന്റെ റബ്ബിലേക്കു തന്നെയാണു മടക്കം. അറപ്പുളവാക്കുന്ന ഇന്ദ്രിയത്തിൽ നിന്ന് സങ്കലനം നടന്ന സിക്താണ്ഡത്തിൽനിന്ന് എളിവനായി തുടങ്ങി കരുത്തനായി വളർന്ന് അവശനായി തിരിച്ചു പോകാനുള്ള മനുഷ്യാ അരുത് മനുഷ്യാ, അരുത് ! അഹങ്കാരമരുത് ! — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
December 2020
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2020. IslamBooks.in - All Rights Reserved.
|