ഇന്ത്യയിൽ വർഗീയ കലാപങ്ങൾ പുതുമയുള്ള കാര്യമല്ല. ഭഗൽപൂരും ഭീവണ്ടിയും ഗുജറാത്തും മുസാഫറാബാദും ഇന്നലെകളുടെ വിങ്ങുന്ന ഓർമ്മകളാണ്. ഭരണ വർഗത്തിന്റെയും നിയമ പാലകരുടെയും കലവറയില്ലാത്ത പിന്തുണയോടെ നടന്നിട്ടുള്ള സമാനതകളില്ലാത്ത ഏക പക്ഷീയമായ കൂട്ടക്കശാപ്പുകളാണ് എന്നും ഇന്ത്യയിലെ വർഗീയ കലാപങ്ങൾ.
ഭരണ വർഗത്തിന്റെയും നിയമ പാലകരുടെയും സഹായമില്ലായിരുന്നുവെങ്കിൽ വർഗീയ കാലങ്ങളുടെ ദിശ മാറുകയും പര്യവസാനത്തിന്റെ ചിത്രം മറ്റൊന്നാവുകയും ചെയ്യുമായിരുന്നു. എന്നും തോറ്റ ജനവിഭാഗമായി മുസ്‌ലിം ചരിത്രം രേഖപ്പെടുത്തുകയും ജീവനും കയ്യിൽ പിടിച്ചു അഭയാർത്ഥി കേമ്പുകളിൽ ശിഷ്ട കാലം ഹോമിക്കപ്പെടുകയും ചെയ്യുന്ന ഉത്തരേന്ത്യൻ മുസൽമാന്റെ സ്വാഭാവിക ജീവിത താളത്തിന്റെ സ്കെച്ചു മാറുന്നുവെന്നതാണ് ഡൽഹി കലാപം നൽകുന്ന ഒന്നാമത്തെ പാഠം. മുപ്പതിൽപ്പരം ആളുകളുടെ ജീവൻ വിലപ്പെട്ടതാണെങ്കിൽ പോലും, സാഹചര്യം എക്കാലത്തേക്കാളുമധികം സംഘി ഭീകരർക്ക് അനുകൂലമായിരുന്നിട്ടും മുൻകാല വർഗീയ കലാപങ്ങളിൽ ജീവഹാനി സംഭവിച്ചവരുടെ എണ്ണത്തിന്റെ അടുത്തൊന്നും എത്തിയില്ല എന്ന് മാത്രമല്ല ചെന്നായക്കൂട്ടങ്ങളുടെ ഉള്ളിലെവിടെയോ ഭയത്തിന്റെ ഒരു കനൽ വീണിട്ടുണ്ട് എന്ന് തീർച്ചയായും സംശയിക്കണം. കാട്ടു നീതിക്ക് മുമ്പിൽ തിരിഞ്ഞു നിന്ന് കൊമ്പു കൊണ്ടൊരു കുത്തെങ്കിലും കൊടുക്കട്ടെയെന്ന് ഇരക്കും വിചാരമുണ്ടാവാമല്ലോ ? ഒരു ദിവസത്തിന്റെ ഒരൽപ നേരമെങ്കിലും ഇന്ത്യയിലെ നിയമപാലകർ നിഷ്പക്ഷത (ഭീകരർക്ക് അകമ്പടി സേവിക്കാതെ) കാണിച്ചിരുന്നുവെങ്കിൽ കലാപം പെട്ടെന്നടങ്ങിയേനെ ! കുരയ്ക്കുന്ന നായ്ക്കൾ കടിക്കാറില്ലല്ലോ ?! എല്ലാ അർത്ഥത്തിലും ഒരു വിഭാഗത്തെ വളഞ്ഞു വെച്ച് ഭീകരർക്ക് എറിഞ്ഞു കൊടുക്കുന്ന നിയമപാലകർ തന്നെയാണ് ഇന്ത്യയിൽ എന്നുമുണ്ടായിട്ടുള്ളത്. വോട്ട് ബാങ്ക് രാഷ്ട്രീയം ചങ്കിലിട്ടു സംരക്ഷണം വാഗ്ദാനം ചെയ്യുകയും സന്നിഗ്ധ ഘട്ടങ്ങളിൽ അപ്രത്യക്ഷമാവുകയും ശത്രുക്കളുടെ താണ്ഡവമടങ്ങുമ്പോൾ മുതലക്കണ്ണീരുമായി വന്ന് വലിയ വായിൽ പ്രസ്താവന നടത്തുകയും ചെയ്യുന്ന രാഷ്ട്രീയ ശിഖണ്ഡികൾ ഡൽഹിയിൽ ഇറങ്ങിയിട്ടുണ്ട്. പക്ഷെ, എല്ലാം നഷ്ട്ടപ്പെട്ട ആളുകൾക്ക് മുമ്പത്തേക്കാളേറെ ഇവരുടെയെല്ലാം തനിനിറം ബോധ്യപ്പെട്ടിട്ടുണ്ട് എന്നതാണ് രണ്ടാമത്തെ പാഠം. "അന്നേ പറഞ്ഞിരുന്നുവത്രെ , ഞങ്ങളില്ലെങ്കിൽ എന്തോ സംഭവിക്കുമായിരുന്നുവെന്ന് ! ഇപ്പോൾ കണ്ടില്ലേ " എന്ന് ചോദിച്ചു മുതലെടുപ്പിന്റെ പുതിയ തന്ത്രവുമായി അവരിറങ്ങിയിട്ടുണ്ട് ! ഉത്തരേന്ത്യയിൽ അമ്പത് കൊല്ലം മുമ്പ് ആരായിരുന്നുവോ ഇരകൾ അവർ തന്നെയാണ് ഇന്നും ഇരകൾ. എന്നാൽ വേട്ടക്കാർ ആരാണെന്ന് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട് ! അതാണ് ഡൽഹി കലാപം നൽകുന്ന വലിയ പാഠം ! — ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|