ഏക നിവേദക പരമ്പരയിലൂടെ വന്ന അഥവാ "ഖബറുൽ ആഹാദ്" ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമല്ല എന്ന നിലപാട് പ്രമാണങ്ങളോട് ഒരു നിലക്കും യോജിക്കുന്നതല്ല. ഹദീസുകൾ പ്രധാനമായും "മുതവാതിർ" (അഥവാ ഹദീസിന്റെ പരമ്പരയിൽ ഒരുപാട് നിവേദകരുള്ള) "ആഹാദ്" (നിവേദക പരമ്പരയിൽ മുതവാതിറിന്റെ അത്രയും എണ്ണം നിവേദകർ ഇല്ലാത്ത) എന്നിങ്ങനെ രണ്ടു ഇനമാണുള്ളത്. മുതവാതിർ ആയ ഹദീസുകൾ വിരലിലെണ്ണാവുന്നവയേ ഉള്ളൂ. ഇസ്‌ലാമിലെ വിശ്വാസ, കർമ്മ, വിധികളുമായെല്ലാം ബന്ധപ്പെട്ടു വന്നിട്ടുള്ള ഏതാണ്ടെല്ലാ കാര്യങ്ങളിലും ആഹാദ് ആയ ഹദീസുകൾ ആണ് ഉള്ളത്. മുസ്‌ലിം ലോകം തർക്കമില്ലാതെ ആഹാദ് ആയ ഹദീസുകൾ വിശ്വാസ കാര്യമെന്നോ കർമ്മപരമെന്നോ വിത്യാസമില്ലാതെ അവ കാലങ്ങളായി സ്വീകരിച്ചു പോരുന്നു. എന്നാൽ, ഇതിനു വിരുദ്ധമായി ഖബറുൽ ആഹാദ് ആയ ഹദീസുകൾ 'സംശയാസ്പദമായ' അറിവ് മാത്രമേ പ്രധാനം ചെയ്യുന്നുള്ളുവെന്നും അതിനാൽ തന്നെ, വിശ്വാസ കാര്യങ്ങളിൽ അത്തരം ഹദീസുകൾ അസ്വീകാര്യമാണെന്നുമുള്ള നിലപാടുമായി ചില വിഭാഗം ആളുകൾ രംഗപ്രവേശം ചെയ്തു. പ്രധാനമായും മാതുരീദികളായിരുന്നു ഇതിനു പിന്നിൽ.
വാസ്തവത്തിൽ, ഇസ്‌ലാമിലെ പല വിഷയങ്ങളിലും ആഹാദ് ആയ ഹദീസുകൾ മാത്രമേയുള്ളൂ. സ്വഹാബികൾ തൊട്ടു ഇന്ന് വരെയുള്ള പ്രാമാണികരായ ഉലമാക്കളാരും തന്നെ അതിനു ദോഷം ആരോപിക്കുകയോ അഭിപ്രായ വിത്യാസത്തിലാവുകയോ ചെയ്തിട്ടില്ല. എന്നാൽ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് ഹുസ്സൈൻ മടവൂരിൻറെ നേതൃത്വത്തിൽ വിഘടിച്ചു പോവുകയും, പ്രമാണങ്ങളോട് ബുദ്ധിപരമായി സമീപിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകൾ ഇതേ വാദഗതിയുമായി രംഗപ്രവേശം ചെയ്തുവെന്നത് ഏറെ ആശ്ചര്യകരമാണ് . സത്യത്തിൽ മുഹമ്മദ് അബ്ദു, റഷീദ് രിദ ഉൽപ്പന്നമായ, പ്രമാണത്തെക്കാൾ യുക്തിക്കു പ്രാമുഖ്യം നൽകുന്ന നിലപാടിന്റെ വക്താക്കളാണ് കേരളത്തിലെ മുജാഹിദുകൾ. അക്കൂട്ടത്തിൽ നബിക്കു സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ നിരാകരിക്കാൻ അവർ അവസാനം കണ്ടെത്തിയ മാർഗമാണ് പ്രസ്തുത ഹദീസ് ഖബറുൽ ആഹാദ് ആണ് എന്നത്. ആ ഹദീസിനെ തള്ളാൻ മുമ്പ് പറയാറുണ്ടായിരുന്ന ന്യായം, അതിന്റെ സനദിൽ ഹിശാം ബിൻ ഉർവ്വ റദിയള്ളാഹു അൻഹു ഉണ്ട് എന്നതായിരുന്നു. എന്നാൽ ആ ഹദീസ് ഹിശാം ഇല്ലാത്ത വേറെ സനദിലൂടെ രിവായതു ഉണ്ടെന്നു പറഞ്ഞപ്പോൾ രക്ഷയില്ലാതായി. അങ്ങിനെയാണ് ആ ഹദീസ് ഖബറുൽ ആഹാദ് ആണ്. ഖബറുൽ ആഹാദ് ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമല്ല എന്ന സാക്ഷാൽ "മാതുരീദി"കളുടെ വാദവുമായി ഇവർ രംഗപ്രവേശം ചെയ്തത്. ഈ നിലപാടിലൂടെ ഇസ്‌ലാമിൽ സ്ഥിരപ്പെട്ട പരശ്ശതം ഹദീസുകൾ അസ്വീകാര്യമായിത്തീരുമെന്ന കാര്യം അവർ മറന്ന് പോയി. എനിക്ക് ഇവിടെ സൂചിപ്പിക്കാനുള്ളത്, ഇവർ സത്യസന്ധരും പ്രമാണങ്ങളോട് കൂറുള്ളവരും പറയുന്ന കാര്യങ്ങളോട് ഉത്തരവാദിത്വമുള്ളവരുമാണെങ്കിൽ ഇവ്വിഷയകമായ നിലപാടുകൾ തിരുത്തുകയും സ്വഹാബത്തും താബിഉകളും തബഉൽ അത്ബാഉം അഹ്‌ലുസ്സുന്നയുടെ ഇന്നോളമുള്ള പ്രാമാണികരായ ഉലമാക്കളും സ്വീകരിച്ച നിലാപാടിലേക്കു തിരിച്ചു വരണമെന്നുമാണ്. അവസാനമായി, ഈ വിഷയത്തിന് നേരെ കണ്ണടക്കുകയും പൊതു സമൂഹത്തിൽ അലയടിക്കുന്ന "വത്തക്ക വെള്ളത്തിൽ" മുഖം കുത്തിക്കിടക്കാനുമാണ് കെ എന്നമ്മിലെ കുറച്ചെങ്കിലും കാര്യബോധമുണ്ടെന്നു കരുതപ്പെടുന്നവരുടെ ഉദ്ദേശമെങ്കിൽ, അതിനു കനത്ത വില നൽകേണ്ടി വരുമെന്ന് ഓർമ്മിപ്പിക്കുകയാണ്. - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|