عَنْ عَبْدِ اللهِ بْنِ بُسْرٍ، عَنْ أُخْتِهِ، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: لاَ تَصُومُوا يَوْمَ السَّبْتِ إِلاَّ فِيمَا افْتَرَضَ اللَّهُ عَلَيْكُمْ، فَإِنْ لَمْ يَجِدْ أَحَدُكُمْ إِلاَّ لِحَاءَ عِنَبَةٍ أَوْ عُودَ شَجَرَةٍ فَلْيَمْضُغْهُ. ( رواه الترمذي وأبو دَاوُد وغيرهما وصححه الألباني ) َഅബ്ദുല്ലാഹിബ്നു ബുസ്‌ർ അദ്ദേഹത്തിന്റെ സഹോദരിയിൽ നിന്ന് രിവായത്തു ചെയ്യുന്നു,
നിശ്ചയം, അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "ശനിയാഴ്ച ദിവസം അല്ലാഹു നിങ്ങൾക്കുമേൽ ഫർളാക്കിയതൊഴികെ ഒരു നോമ്പും നിങ്ങൾ എടുക്കരുത്. നിങ്ങളിലൊരാൾക്ക് ഒരു മുന്തിരിവള്ളിയോ, അല്ലെങ്കിൽ മരത്തിന്റെ കമ്പോ അല്ലാതൊന്നും കിട്ടിയില്ലെങ്കിൽ അതു ചവച്ചിറക്കട്ടെ അവൻ". • • • • • ഇമാം അൽബാനി رحمه الله പറഞ്ഞു: ഇബ്നുൽ ഖയ്യിം തഹ്ദീബുസ്സുനനിൽ പറഞ്ഞതുപോലെ, 'ഒറ്റക്കോ' 'മറ്റൊരു ദിവസത്തിന്റെ കൂടെ ചേർത്തോ' നോമ്പെടുകുകുന്നതിനെ വിലക്കുന്ന ദലീലാണിത്. കാരണം "ഒഴികെ" എന്ന വാക്ക് എടുക്കാവുന്നത് ഏതുമാത്രമാണെന്ന് അറിയിക്കുന്നുണ്ട്. അത് താൽപര്യപ്പെടുന്നത്, നോമ്പിനുള്ള വിലക്ക് 'ഫർളാകുന്ന' രൂപമല്ലാത്ത മറ്റെല്ലാ രൂപത്തിനും ബാധകമാണെന്നാണ്. 'ഒറ്റക്കു' നോമ്പെടുക്കുന്നതിനെയാണ് വിലക്ക് ബാധകമാകുകയെങ്കിൽ പറയേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നു: "ശനിയാഴ്ച ദിവസം നിങ്ങൾ നോമ്പെടുക്കരുത്; അതിന്റെ മുമ്പോ പിമ്പോ ഒരു ദിവസം കൂടി എടുത്തിട്ടല്ലാതെ" വെള്ളിയാഴ്ച ദിവസത്തിന്റെ കാര്യത്തിൽ പറഞ്ഞതുപോലെ. എന്നാൽ ശനിയാഴ്ചയുടെ കാര്യത്തിൽ അനുവാദം നൽകിയിട്ടുള്ള രൂപം 'ഫർളു' മാത്രമാണെന്നത്, അതല്ലാത്ത മറ്റെല്ലാ രൂപത്തിനും വിലക്കു ബാധകമാണെന്ന അറിവു നൽകുന്നതാണ്. (ഇർവാഉൽ ഗലീൽ) - അബൂ തൈമിയ്യ ഹനീഫ് ബാവ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
December 2020
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2020. IslamBooks.in - All Rights Reserved.
|