ഒരിറ്റ് ദാഹജലം തരൂ...
സ്വാതന്ത്ര്യം! എത്ര മനോഹരം!! എത്ര സമ്മോഹനം!!! അതിരുകളില്ലാത്ത വിഹായുസ്... അത് എത്രത്തോളം സൃഷ്ടിപരം ഹിംസാത്മകം എന്ന സൈദ്ധാന്തിക ചര്‍ച്ച പിന്നെ യാവാം. രാഷ്ട്രങ്ങളുടെ, ജനകോടികളുടെ ചിരകാല സ്വപ്നമായിരുന്നു സ്വാതന്ത്ര്യലബ്ധി. ജനാധി പത്യം മധുരതരമാകുന്നത് അത് സ്വാതന്ത്ര്യത്തിലേക്കുള്ള ചവിട്ടുപടിയാണെന്നതിനാലാ ണ്. അമേരിക്ക വിസ നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍ നൊമ്പരപ്പെടുന്നത് സ്വാതന്ത്ര്യ ത്തിന്‍റെ അമേരിക്കന്‍ മോഡല്‍ അനുഭവിക്കാനുള്ള അവസരം നഷ്ടപ്പെടുന്നു എന്നതു കൊണ്ട് കൂടിയാണ്. സ്വാതന്ത്ര്യം പലതരം; രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം, തൊഴില്‍പരം... ഏറ്റവും വി ലപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യം (Freedom of Expression) തന്നെ. അതാണ് മറ്റെല്ലാ സ്വാതന്ത്ര്യ ങ്ങള്‍ക്കും പശ്ചാത്തലമൊരുക്കുന്നത്. ആത്മപ്രകാശനത്തിന് അനുവാദമില്ലെങ്കില്‍ പിന്നെ എല്ലാം നിരര്‍ത്ഥകമല്ലേ. മറ്റെന്തിന്‍റെയോ പേരില്‍ ആരൊക്കെയോ ഇന്ന് നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം കവര്‍ന്നെ ടുക്കുന്നു എന്നതാണെന്‍റെ ആത്മദുഃഖം. ആത്മപ്രകാശനം മനുഷ്യന്‍റെ ജന്മാവകാശമാണ്. കലയായോ സാഹിത്യമായോ അഭിപ്രായമായോ മറ്റുരൂപേണയോ അതിവിടെ അവതരി പ്പിക്കപ്പെടണം. അത് ഈ മനോഹരമായ പ്രകൃതിയുടെ കാന്‍വാസില്‍ വരച്ചുപിടിപ്പി ക്കുമ്പോള്‍ മാത്രമേ അനശ്വരതക്കുള്ള മനുഷ്യന്‍റെ ആത്മദാഹം ശമിക്കുകയുള്ളു. അഭിപ്രായങ്ങള്‍ ആത്മപ്രകാശനപരം മാത്രമാണ്. ആരുടെമേലും അടിച്ചേല്‍പിക്കപ്പെടുക യില്ല. ആരുടെയും വികാരങ്ങള്‍ വ്രണപ്പെടേണ്ട കാര്യവുമില്ല. ദേശീയത അപകടപ്പെടുമെന്ന ഭീതിയും വേണ്ട. അഭിപ്രായങ്ങള്‍ കേള്‍ക്കാനുള്ള സ്വാതന്ത്ര്യം പോലെ അവ ശ്രദ്ധിക്കാതി രിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടല്ലോ. പത്തുവര്‍ഷം മുമ്പ് ആസ്വദിച്ചിരുന്ന അഭിപ്രായ സ്വാതന്ത്ര്യം ഇപ്പോള്‍ തീര്‍ത്തും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അന്യത്ര ഭീതിയാണിന്ന്. ഒരു വാക്കും പുറത്തുവരുന്നില്ല. എല്ലാം തൊ ണ്ടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ആരുടെയൊക്കയോ മത-മദ വികാരങ്ങളാണ് വ്രണപ്പെ ടുകയെന്ന പേടി. ജിങ്കോയിസ്റ്റുകളുടെ അതിദേശീയത (Jingoism) എപ്പോഴാണ് അപകടപ്പെടുക എന്ന ഭീതി. ഏതു വാക്കിന്‍റെ പേരിലാണ് ആള്‍ക്കൂട്ടം വന്ന് തല്ലിക്കൊല്ലുക എന്ന ഭയാശങ്ക. നിയമം ആള്‍ക്കൂട്ടാതിക്രമങ്ങള്‍ക്കു (lynching) വഴിമൊറിക്കൊടുക്കുന്ന ഭയാനക രംഗങ്ങളാ ണെവിടെയും. നീതിയുടെ തുലാസിന് ഒരു തട്ടേയുള്ളു. മറുതട്ട് എവിടെയുമില്ല. അന്വേഷക ര്‍ക്ക് ഒറ്റക്കണ്ണേയുള്ളു. മറ്റേ കണ്ണ് പൊട്ടിയതല്ല, സൃഷ്ടിക്കപ്പെട്ടിട്ടേയില്ലെന്നു തോന്നുന്നു. ക.മ. മിണ്ടിപ്പോകരുത് അപമാനിക്കപ്പെടാന്‍ മാത്രമായി ഇവിടെ കുറേ പുതിയ ...ത്വങ്ങള്‍ അവതരിച്ചിരിക്കുന്നു. ഇന്നിന്‍റെ വിഹ്വലതകളില്‍ മനോഹരമായ അഭിപ്രായ സ്വാതന്ത്ര്യ ത്തെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന വിദ്വേഷജനകമായ വിഷാംശങ്ങളായി നിയമവിശാര ദന്മാര്‍ വ്യാഖാനിച്ചുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഭൂരിപക്ഷാധിപത്യം ജനാധിപത്യത്തെ തല്ലിക്കൊന്ന് കുഴിച്ചുമൂടിയിരിക്കുന്നു. അധികാരികളും ജനനായകരും ധീരരായിരിക്കണം, ഭീരുക്കളായിരിക്കരുത്. ഇന്ന് ലോകം ഭരിക്കുന്നത് വിശ്വവിഖ്യാത ഭീരുക്കളാണ്. എതിര്‍ശബ്ദത്തെ പോലും ഭയപ്പെടുന്ന ഭീരുക്ക ള്‍. അവരെ നിയന്ത്രിക്കുന്നത് വിമര്‍നം താങ്ങാന്‍ ഉള്‍ക്കരുത്തില്ലാത്ത ജീര്‍ണ്ണിച്ച പ്രത്യയ ശാസ്ത്രങ്ങളും. ഭൂരിപക്ഷാധിപത്യം ജനാധിപത്യത്തെ തല്ലിക്കൊന്ന് കുഴിച്ചുമൂടിയിരിക്കു ന്നു. ഡമോക്രസിയില്‍നിന്ന് ഫാസിസത്തിലേക്കും ആധുനിക സാങ്കേതികവിദ്യകളില്‍നിന്ന് പഞ്ചഗവ്യത്തിലേക്കും എതിര്‍ദിശാ പുരോഗതി അതിശീഘ്രം തന്നെ. ഇതരെ ജീവികളെ മനസ്സിലാക്കാനും സഹജീവികളോട് താദാത്മ്യം പ്രാപിക്കാനും (empathize) കഴിയാത്ത റോ ബോട്ടുകളാണിന്ന് ലോകം ഭരിക്കുന്നത്. പ്രചരണത്തിനു വേണ്ടിയല്ലാതെ ഒരു ക്ഷേമപദ്ധതി യുമില്ല. പതിനായിരം കുഞ്ഞുങ്ങള്‍ കണ്‍മുന്നില്‍ വെച്ച് പിടഞ്ഞു മരിച്ചാലും ഇവരുടെ മനസ് ഇളികില്ല. ഈ ഭീരുക്കള്‍ ഭരി ക്കുന്ന ലോകത്ത് ജീവിക്കുന്നത് ഏറെ ആത്മനിന്ദാ പരമാണെന്നിരിക്കെ ആത്മബോധമുള്ള ഒരു ശരാശരി മനുഷ്യന് അതൊരു നിര്‍വ്വാഹമില്ലാ യ്മ മാത്രമാണ്. എല്ലാ വെളിച്ചങ്ങളും ഒന്നിച്ച് തല്ലിക്കെടുക്കുന്ന, മനോ-മസ്തിഷ്ക-നേത്ര-ഹസ്തങ്ങളെ വരി ഞ്ഞുമുറുക്കുന്ന ഈ ഭ്രാന്താലയത്തില്‍ വയ്യ, എനിക്കൊട്ടും വയ്യ. ഇനിയും എന്‍റെ സ്വാത ന്ത്ര്യത്തെ കവര്‍ന്നെടുത്താല്‍ വീര്‍പ്പുമുട്ടുന്ന എന്‍റെ മനസ്സ് പൊട്ടിത്തെറിക്കും. ഞാന്‍ വിശന്നിരിക്കുകയാണ്, വല്ലാത്ത ദാഹവുമുണ്ടെനിക്ക്. എന്‍റെ ആത്മാവിന്‍റെ പൈദാ ഹങ്ങള്‍ തീര്‍ത്തില്ലെങ്കില്‍... ഞാന്‍ തീര്‍ക്കും, എന്നെ തന്നെ. അതിന്‍റെ ഛേദം നിങ്ങള്‍ക്കാ യിരിക്കില്ല, എനിക്കു മാത്രമായിരിക്കും. അതിനു മുമ്പ് എന്‍റെ ആത്മദാഹം തീര്‍ക്കാന്‍ ഒരിറ്റ് ദാഹജലം നല്‍കൂ.. സ്വാതന്ത്ര്യത്തിന്‍റെ ദാഹജലം. - അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2023. IslamBooks.in - All Rights Reserved.
|