ഒരു വശത്ത് പോപ്പുലർ ഫ്രണ്ടിനെയും സമാന കക്ഷികളെയും തീവ്രവാദവും അനിസ്‌ലാമിക നിലപാടുകളും ചൂണ്ടിക്കാണിച്ച് നഖ ശിഖാന്തം വിമർശിക്കുകയും ശക്തിയുക്തം എതിർക്കുകയും ചെയ്യുക. അതേ സമയം, മറുവശത്ത് ആഗോളതലത്തിൽ അറബ് ഇസ്‌ലാമിക രാജ്യങ്ങളിൽ മുസ്‌ലിം ഭരണാധികാരികൾക്കെതിരിൽ തദ്ദേശീയരായ മുസ്‌ലിം പൊതുജനങ്ങളെ ജിഹാദിന്റെ പേര് പറഞ്ഞ് കലാപങ്ങൾക്ക് ആഹ്വാനം ചെയ്ത ഖർദാവിയെപ്പോലുള്ള ഇഖ്‌വാനീ ദാർശനികരെ മഹാ പണ്ഡിതന്മാരായി അവരോധിക്കുകയും അവരുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും അവരുടെ മരണം മുസ്‌ലിം ഉമ്മത്തിന് വമ്പിച്ച നഷ്ടമാണെന്നും പറഞ്ഞു വിലപിക്കുകയും കണ്ണീർ വാർക്കുകയും ചെയ്യുക ! ഒരേ വിഷയത്തോടുള്ള സീഡീ ടവർ മുജാഹിഡുകളുടെ ഇരട്ട മുഖം ഇതിൽ കാണാം. ഇന്ത്യയിൽ ഇസ്‌ലാമിനും മുസ്‌ലിംകൾക്കും സുഡാപ്പികൾ എത്ര കണ്ട് അപകടകരമാണോ അതിനേക്കാൾ പതിന്മടങ്ങു പ്രഹരശേഷിയാണ് ഇഖ്വാനികൾക്ക് ! എന്നിട്ടും ഹുസൈൻ മടവൂരും ആരിഫ് സൈനും മജീദ് സ്വലാഹിയും ജാബിർ അമാനിയും നെടുനീളൻ അനുശോചനക്കുറിപ്പുകളെഴുതി "പ്രാസ്ഥാനിക കൂറ്" കാണിച്ചു !
സത്യം പറഞ്ഞാൽ ഇത്തരം വിഷയങ്ങളിലൊക്കെ ഒരു മുസ്‌ലിം സ്വീകരിക്കേണ്ട നിലപാടുകൾ എന്തായിരിക്കണമെന്ന് മഹാ ഭൂരിപക്ഷം സംഘടനക്കാർക്കുക്കും അറിയില്ല. അത് കൊണ്ട് തന്നെ ആദർശപരമായ അടിസ്ഥാന വിഷയങ്ങളിൽ, ജീവിച്ചിരുന്നപ്പോൾ ശക്തമായ വിയോജിപ്പ് പുലർത്തുകയും അത് പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്ത ആളുകൾ തന്നെ, എതിരാളി മരണപ്പെട്ടു കഴിഞ്ഞാൽ വലിയ നേതാവും മഹാ പണ്ഡിതനും പോരാളിയുമായി വാഴ്ത്തപ്പെടുന്നു ! രാഷ്ട്രീയത്തിൽ മാത്രം കണ്ടു വന്നിരുന്ന ഈ ചുവടുമാറ്റം മുജാഹിദ് പ്രസ്ഥാനത്തിൽ ഈയിടെയായി വ്യാപകമാണ്. നബിയിൽ വിശ്വസിച്ചില്ലെങ്കിലും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് ഏറെ സഹായം ചെയ്യുകയും സംരക്ഷണ കവചം തീർക്കുകയും ചെയ്ത, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പിതൃവ്യൻ അബൂ ത്വാ ലിബ് മരണപ്പെട്ട വിവരം അലി റദിയള്ളാഹു അൻഹു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി : "ِاِنْطَلِقْ فَوَارِه" എന്നാണ്. ആവതുള്ള കാലത്ത് ശത്രുക്കളിൽ നിന്ന് പോറലേൽക്കാതെ കാത്തു രക്ഷിച്ച സ്വന്തം പിതൃവ്യനാണ്, അദ്ദേഹം മുസ്‌ലിമായെങ്കിൽ എന്നാഗ്രഹിക്കുകയും നേരിട്ട് അക്കാര്യം നബി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റസൂലിന്റെ കരളിന്റെ കഷ്ണമായ മകൾ ഫാത്വിമ റദിയള്ളാഹു അൻഹയുടെ ഭർത്താവിന്റെ പിതാവാണ്, നാട്ടിലെ പ്രമാണിയും പൗരമുഖ്യനുമാണ് ! ഖുറൈശി തറവാട്ടിലെ കാരണവരാണ് .... ഇതൊന്നും തന്റെ ബറാഉ പരസ്യമായി പ്രഖ്യാപിക്കുന്നതിൽ അദ്ദേഹത്തിന് തടസ്സമായില്ല! അത് കൊണ്ടാണ് യാതൊരു സങ്കോചവുമില്ലാതെ " നീ പോയി കുഴിച്ചിട്ടേക്ക്" എന്ന് പറയാൻ സാധിച്ചത്. ഖവാരിജുകളായ അഹ്‌ലുൽ ബിദ്അയുടെ പ്രചാരകരുടെ കാര്യത്തിൽ സലഫുകൾക്കു കൃത്യവും വ്യക്തവുമായ നിലപാടുകളുണ്ടായിരുന്നു എന്ന കാര്യത്തിൽ സംശയമേയില്ല. - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|