ഇമാം ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: നിങ്ങൾ അറിയുവിൻ! തീർച്ചയായും ഉദ്ഹിയ്യത്താണ് അതിന്റെ വില ദാനം ചെയ്യുന്നതിനേക്കാൾ ശ്രേഷഠം. കാരണം അത് അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ട ഒരു ചിഹ്നമാണ്. ഭക്ഷിക്കാനും വിതരണം ചെയ്യാനുമുള്ള വെറും ഇറച്ചി മാത്രമല്ല അതുകൊണ്ടുള്ള ലക്ഷ്യം. മറിച്ച് അതിന്റെ ഏറ്റവും പ്രധാന ലക്ഷ്യം അതിലുൾകൊണ്ടിരിക്കുന്നതായ, അവനുവേണ്ടി മാത്രം ബലികർമം നിർവ്വഹിച്ചുകൊണ്ടുള്ള അല്ലാഹുവിനോടുള്ള ആദരവും, അവന്റെ നാമം അതിന്മേൽ സ്മരിക്കുകയും ചെയ്യുക എന്നതാണ്. നബി صلى الله عليه وسلم യുടെ കാലത്ത് ചില വർഷങ്ങളിൽ ബലിപെരുന്നാളിന്റെ സമയത്ത് ജനങ്ങൾക്ക് പട്ടിണി ബാധിച്ചിരുന്നു. അന്ന് ഉദ്ഹിയ്യത്ത് ഒഴിവാക്കാനും അതിന്റെ പൈസ പട്ടിണി അനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാനുമല്ല അദ്ദേഹം അവരോട് കൽപിച്ചത്. നേരെ മറിച്ച് അവർ ഉദ്ഹിയ്യത്ത് നിർവ്വഹിക്കുന്നതിന്നാണ് അംഗീകാരം നൽകിയത്. എന്നിട്ട് അവരോടു പറഞ്ഞു: "നിങ്ങളിലാരാണോ ഉദ്ഹിയ്യത്ത് നിർവ്വഹിച്ചത്, അവന്റെ വീട്ടിൽ മൂന്നു ദിവസത്തിനപ്പുറത്തേക്ക് മാംസമൊന്നും ബാക്കിവെക്കരുത്." അടുത്ത വർഷമായപ്പോൾ അവർ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, കഴിഞ്ഞ വർഷം ചെയ്തതുപോലെയാണോ ഞങ്ങൾ ചെയ്യേണ്ടത്?" അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: "നിങ്ങൾ ഭക്ഷിക്കൂ, പാവങ്ങളെ ഭക്ഷിപ്പിക്കും സൂക്ഷിച്ചുവെക്കുകയും ചെയ്തോളൂ. കാരണം ആ വർഷം ജനങ്ങൾക്ക് ദുരിതമുണ്ടായിരുന്നു. അതിൽ അവരെ സഹായിക്കാനാണ് ഞാൻ ഉദ്ദേശിച്ചത്." ബുഖാരിയും മുസ്ലിമും രിവായത്ത് ചെയ്തതാണിത്. വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله قال الإمام ابن عثيمين رحمه الله
واعلموا أن الأضحية أفضل من الصدقة بثمنها لأنها شعيرة من شعائر الله وليس المقصود منها مجرد اللحم الذي يؤكل ويفرق بل أهم مقصود فيها ما تتضمنه من تعظيم الله عز وجل بالذبح له وذكر اسمه عليها ولقد أصاب الناس في عهد النبي صلى الله عليه وسلم في سنة من السنين مجاعة وقت الأضحى ولم يأمرهم النبي صلى الله عليه وسلم بترك الأضحية وصرف ثمنها إلى المحتاجين بل أقرهم على الأضاحي وقال لهم: «من ضحى منكم فلا يصبحن بعد ثالثة في بيته شيء فلما كان العام المقبل قالوا: يا رسول الله نفعل كما فعلنا في العام الماضي فقال النبي صلى الله عليه وسلم: كلوا واطعموا وادخروا فإن ذلك العام كان في الناس جهد فأردت أن تعينوا فيها» (رواه البخاري ومسلم) . (الضياء اللامع ص: ٤٩٠)
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|