സത്യവിശ്വാസിയുടെ അടിസ്ഥാന വിശ്വാസ പ്രമാണമായ ഖുർആനും, സുന്നത്തും മനസ്സിലാക്കുന്നതിനു വളരെ കൃത്യവും കുറ്റമറ്റതുമായ രീതിയുണ്ട്. പ്രമാണവാക്യങ്ങളെ ഓരോരുത്തരും അവരുടെ ഭാഷാപരമായ പ്രാവീണ്യവും ധൈഷണികമായ ഔന്നിത്യവും ആധാരമാക്കി വിശതീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാൻ പാടില്ല. കാരണം, പ്രധാനമായും അവ വ്യാഖ്യാനിക്കുകയും അതിന്റെ ലക്‌ഷ്യം എന്തെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് അള്ളാഹുവാണ്. ഖുർആനും സുന്നത്തും അതിന്റെ വ്യാഖ്യാനവും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം അള്ളാഹുവിൽ നിന്ന് വഹ് യിലൂടെ സ്വീകരിച്ചതാണ്. അള്ളാഹു നിശ്ചയിച്ചതല്ലാത്ത ഒരു വ്യാഖ്യാനം അവക്ക് നൽകാൻ ആർക്കും അവകാശമില്ല. അവരെത്ര ഉയർന്നവരും ഭാഷാ ശാസ്ത്രത്തിലും ബുദ്ധിശക്തിയിലും വളരെ മികച്ചു നിൽക്കുന്നവരുമായിരുന്നാലും ശെരി. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു عن عقبة بن عامر الجهني، قال: سمعت رسول الله صلى الله عليه وسلم يقول: " هلاك أمتي في الكتاب واللبن ". قالوا: يا رسول الله، ما الكتاب واللبن؟ قال: " يتعلمون القرآن فيتأولونه على غير ما أنزل الله، ويحبون اللبن فيدعون الجماعات والجمع ويبدون رواه أحمد(17415)وصححه الألباني في السلسلة الصحيحة(2778) നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " എന്റെ ഉമ്മത്തിന്റെ നാശം കിതാബിലും പാലിലുമാണ്. സ്വഹാബികൾ ചോദിച്ചു " അള്ളാഹുവിന്റെ ദൂതരേ എന്താണ് കിതാബും പാലും ? അവിടുന്ന് പറഞ്ഞു " അവർ ഖുർആൻ പഠിക്കും, പക്ഷെ, അള്ളാഹു ഏതൊന്നിന് വേണ്ടി ഇറക്കിയോ അതിനല്ലാത്ത വിധത്തിൽ അവരതിന് വ്യാഖ്യാനം നൽകും. അവർ പാല് ഇഷ്ടപ്പെടുകയും ജുമുഅയും ജമാഅതു നമസ്കാരവും ഒഴിവാക്കി മരുഭൂമിയിലേക്ക് പോകും. " സിൽസില സ്വഹീഹ 2778 ഖുർആനിന്റെ വചനങ്ങൾക്ക് അള്ളാഹുവിന്റെ ഉദ്ദേശം എന്തെന്ന് പരിശോധിക്കുകയോ അന്വേഷിക്കുകയോ ചെയ്യാതെ, തന്നിഷ്ടപ്രകാരം അവയെ വ്യാഖ്യാനിക്കുന്നവർ ഏറെയാണിന്നു. ആർക്കും യാതൊരു വ്യസ്ഥയുമില്ലാതെ സംസാരിക്കാനും ഇടപെടാനും സൌകര്യമുള്ള ഒന്നായി അള്ളാഹുവിന്റെ ശറഉ ആയിത്തീർന്നു എന്നത് അതീവ ഗൌരവമർഹിക്കുന്ന കാര്യമാണ് قال رسولُ الله - صلى الله عليه وسلم -: « إنَّ مِنْكُم من يُقَاتِلُ على تأويلِ القرآنِ، كما قاتلتُ على تنزيلِه »، -السلسلة الصحيحة നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " ഖുർആനിന്റെ അവതരണത്തിന് ഞാൻ യുദ്ധം ചെയ്തത് പോലെ, അതിന്റെ വ്യാഖ്യാനത്തിന്റെ പേരിൽ നിങ്ങളിൽ പലർക്കും യുദ്ധം ചെയ്യേണ്ടി വരും " സിൽസില സ്വഹീഹ
ഓരോരുത്തരും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും മദ്ഹബീ പക്ഷപാതികളായ പണ്ഡിതന്മാർ അവരുടെ പക്ഷത്തിനു വേണ്ടിയും സംഘടനക്കാർ അവരവരുടെ സംഘടനയെ ന്യായീകരിക്കാനും തെളിവായി കൊണ്ട് വന്നു തെറ്റായ നിലയിൽ വ്യാഖ്യാനിച്ചത് ഖുർആനിൽ നിന്നുള്ള ആയത്തുകൾ ആയിരുന്നു. - ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|