അശ്ശൈഖ് അൽ അല്ലാമ ഇബ്‌നു ഉഥൈമീൻ റഹിമഹുല്ലാ പറഞ്ഞു :
അമ്പിയാക്കൾ വേദനിപ്പിക്കപ്പെടുന്നു ; അവർ ക്ഷമിക്കുന്നു. ഇതു നോക്കൂ, നമ്മുടെ നബിയോടാണ് ഇങ്ങനെയൊരു വാക്ക് പറയപ്പെട്ടത് ! ( അല്ലാഹുവാണ , ഇത് നീതിയില്ലാത്ത വീതംവെക്കലാണ് , ഇതിൽ അല്ലാഹുവിന്റെ വജ്‌ഹ് ഉദ്ദേശിച്ചിട്ടില്ല. ) അദ്ദേഹത്തിന്റെ ഹിജ്‌റയും കഴിഞ്ഞ് എട്ടു വർഷത്തിനു ശേഷമാണീ വാക്ക് ! അതായത് ആദ്യ കാലത്തല്ല ; മറിച്ച് , അല്ലാഹു അദ്ദേഹത്തിന് സൗകര്യം നൽകിയതിനു ശേഷം ! അദ്ദേഹത്തിന്റെ സത്യസന്ധത അറിയപ്പെട്ട കാലത്ത് !! അല്ലാഹു അവന്റെ റസൂലിന്റെ ദൃഷ്ടാന്തങ്ങൾ അവരിലും, ചക്രവാളങ്ങളിലും തെളിയിച്ചുകഴിഞ്ഞതിനു ശേഷം !!! എന്നിട്ട് പറയപ്പെട്ടു : " ഈ വീതംവെക്കലിൽ നീതി കാണിച്ചിട്ടില്ല , അല്ലാഹുവിന്റെ വജ്‌ഹ് ഉദ്ദേശിച്ചിട്ടില്ല..." ഇതാണ് നബിയുടെ സ്വഹാബത്തിനോട് ഒരാൾ പറഞ്ഞ വാക്ക് എങ്കിൽ , ഉലമാക്കളുടെ കൂട്ടത്തിൽ ഒരു ആലിമിനോട് ജനങ്ങൾ ഇങ്ങനെയൊക്കെ പറയുന്നതിൽ വിചിത്രമായൊന്നും നിനക്ക് തോന്നേണ്ടതില്ല : " ഈ പണ്ഡിതൻ , ഇയാളിൽ ഇങ്ങനത്തെ സ്വഭാവുണ്ട് , അങ്ങനത്തെ പെരുമാറ്റമുണ്ട് ... " കുറേ കുറവുകൾ കൊണ്ട് അദ്ദേഹത്തെ വിശേഷിപ്പിക്കും. കാരണം ഉലമാക്കളെ കുറ്റം പറയാൻ അവരെ പ്രേരിപ്പിക്കുന്നത് ശൈതാനാണ്. എന്തുകൊണ്ടെന്നാൽ ഉലമാക്കളെ മോശമാക്കിയാൽ അവരുടെ വാക്കുകൾക്ക് ജനങ്ങളുടെയടുക്കൽ വിലയില്ലാതാകും. പിന്നെ ജനങ്ങൾക്ക്, അല്ലാഹുവിന്റെ കിതാബുമായി അവരെ നയിക്കാൻ ആരും ബാക്കിയുണ്ടാവില്ല. പണ്ഡിതന്മാരിലും അവരുടെ വാക്കുകളിലും വിശ്വാസം നഷ്ടപ്പെട്ടാൽ , പിന്നെ ആരാണ് അവരെ അല്ലാഹുവിന്റെ കിതാബുമായി നയിക്കാനുള്ളത് ? ശൈതാന്മാരും ശൈതാന്റെ ഗ്രൂപ്പുമാണ് അവരെ നയിക്കുക. അതുകൊണ്ടാണ് പണ്ഡിതന്മാരെക്കുറിച്ച് പരദൂഷണം പറയുന്നത് മറ്റുമനുഷ്യരെക്കുറിച്ച് പരദൂഷണം പറയുന്നതിനേക്കാൾ എത്രയോ വലിയകുറ്റമായിത്തീർന്നത് . കാരണം പണ്ഡിതന്മാരല്ലാത്തവരെ പരദൂഷണം പറയുന്നത് വെറും വ്യക്തിപരം മാത്രമേ ആകുന്നുള്ളൂ. അത് ഉപദ്രവമുണ്ടാക്കുന്നത് പരദൂഷണം പറഞ്ഞവനിലും പറയപ്പെട്ടവനിലും മാത്രമായിരിക്കും. എന്നാൽ പണ്ഡിതന്മാരെക്കുറിച്ച പരദൂഷണം ഇസ്‌ലാമിന് മുഴുവൻ ഉപദ്രവമുണ്ടാക്കും ; കാരണം പണ്ഡിതന്മാരാണ് ഇസ്‌ലാമിന്റെ ധ്വജവാഹകർ. അവരുടെ വാക്കുകൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടാൽ ഇസ്‌ലാമിന്റെ ധ്വജം തകർന്നു വീഴും. അതിലൂടെ ഇസ്‌ലാമിക സമൂഹത്തിന് ഉപദ്രവമുണ്ടായിത്തീരും. പരദൂഷണത്തിലൂടെ ജനങ്ങളുടെ മാംസം തിന്നുന്നത് ശവം തീറ്റയാണെങ്കിൽ , പണ്ഡിതന്മാരുടേത് വിഷം പുരണ്ട ശവം തിന്നലാണ്, അതിലൂടെ ഉണ്ടാകുന്ന ഉപദ്രവം അത്രമേൽ വലുതാണ്. - അബു തൈമിയ്യ ഹനീഫ്
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|