وقال أيوب السختياني : إن من سعادة الحدث والأعجمي أن يوفقهما الله عز وجل لعالم من أهل السنة അയ്യുബ് സഖ്തിയാനി പറയുന്നു: "ഒരു സാധാരണക്കാരന്‍റെ സൌഭാഗ്യമാണ് അഹ്ലുസുന്നതില്‍ പെട്ട ഒരു ആലിമുമായി സന്ധിക്കുകയെന്നത്" • • • • • • • وقال ابن شوذب : إن من نعمة الله على الشاب إذا تنسك أن يؤاخي صاحب سنة يحمله عليها ഇബ്ന്‍ ഷൌദബ് പറയുന്നു: " ഒരു ചെറുപ്പക്കാരന്‍ നേര്മാര്‍ഗതിലായിക്കഴിഞ്ഞാല്‍, കൂടെ നടക്കാന്‍ സുന്നത് അനുസരിച്ച് ജീവിക്കുന്ന ഒരാളെ സഹോദരനായി ലഭിക്കുകയെന്നത് അല്ലാഹുവിന്‍റെ അനുഗ്രത്തില്‍ പെട്ടതാണ്. • • • • • • • وقال الإمام الأوزاعي : ندور مع السنة حيث دارت. وقال: خمس كان عليهن أصحاب رسول الله صلى الله عليه وسلم والتابعون بإحسان: لزوم الجماعة، واتباع السنة، وعمارة المساجد، وتلاوة القرآن، والجهاد في سبيل الله عز وجل ഇമാം ഔസായി പറയുന്നു: " സുന്നത്തിന്‍റെ വഴിയിലാണ് ഞങ്ങള്‍ നടക്കുന്നത്. നബിയുടെ സ്വഹാബത്തും അവരെ നന്മയില്‍ പിന്തുടര്‍ന്ന താബി-ഉകളും അഞ്ചു കാര്യങ്ങളില്‍ (ജാഗ്രത പുലര്‍ത്തിയിരുന്നു) ജമാ-അയെ അവലംബിക്കല്‍ (മുസ്ലിം ഭരണാധികാരികളെ അനുസരിച്ച് കൊണ്ട് ജീവിക്കല്‍) സുന്നത്ത് പിന്‍പറ്റല്‍ , പള്ളികളില്‍ നിരതമാകല്‍, ഖുര്‍ആന്‍ പാരായണം, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യല്‍. " • • • • • • • وقال أيوب السختياني : إذا حدثت الرجل بسنة فقال: دعنا منها وأنبئنا عن القرآن فاعلم أنه ضال അയ്യുബ് സഖ്തിയാനി പറയുന്നു: "നീ ഒരാളോട് ഒരു സുന്നത്തിനെക്കുറിച്ച് പറഞ്ഞിട്ട്, അത് വിടു, ഖുരാനിനെക്കുറിച്ചു പറയു എന്ന് പറയുന്നുവെങ്കില്‍, അയാള്‍ പിഴച്ചവന്‍ ആണെന്ന് അറിഞ്ഞു കൊള്ളുക" • • • • • • • وقال مكحول : القرآن أحوج إلى السنة من السنة إلى القرآن؛ لأنها مبينة ومفسرة له മക്ഹുല്‍ പറയുന്നു " സുന്നത്ത്, ഖുരാനിലേക്ക് ഉള്ളതിനേക്കാള്‍ അധികം ഖുര്‍ആന്‍ സുന്നതിലേക്ക് ആവശ്യമായിരിക്കുന്നു , കാരണം സുന്നത്, ഖുര്‍ആനിന്‍റ വിശദീകരണവും വ്യാഖ്യാനവുമാണ്." • • • • • • • وقال أبو عبيد القاسم بن سلام : المتبع للسنة كالقابض على الجمر، وهو اليوم عندي أفضل من ضرب السيف في سبيل الله عز وجل. يعني: أن اتباع السنة في عصره أفضل من الجهاد في سبيل الله عز وجل അബു ഉബൈദ് ഖാസിം ബിന്‍ സല്ലാം പറയുന്നു " സുന്നത്ത് അവലംബിച്ചവന്‍, തീക്കട്ട കയ്യില്‍ പിടിച്ചവനെപ്പോലെയാണ്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വാളു കൊണ്ട് യുദ്ധം ചെയ്യുന്നവനെക്കാള്‍ ശ്രേഷ്ടനാണ് ഇന്ന് എനിക്കവന്‍. അതായത് , അദ്ധേഹത്തിന്‍റെ കാലത്ത്, സുന്നത്ത് അനുസരിച്ച് ജീവിക്കുന്നവന്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവനെക്കാള്‍ ഉത്തമന്‍ ആണെന്ന്. ! قال الألباني : هذا في زمانه، فماذا يقال في زماننا نحن؟ അല്‍ബാനി പറഞ്ഞു " ഇത് അക്കാലത്താണെങ്കില്‍, എന്താണിക്കാലത്ത് പറയുക? • • • • • • • وقال ابن عمر : لا يزالون على الطريق ما اتبعوا الأثر
ഇബ്ന്‍ ഉമര്‍ رضي الله عنه പറയുന്നു " അവര്‍ أثر പിന്‍പറ്റുന്ന കാലത്തോളം നന്മയില്‍ തന്നെയായിരിക്കും • • • • • • •
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2023. IslamBooks.in - All Rights Reserved.
|