0 Comments
ولن يؤخر الله نفسا إذا جاء أجلها والله خبير بما تعملون. (المنافقون ١١) അല്ലാഹു പറയുന്നു: ഒരു ആത്മാവിനെയും അതിന്റെ അവധിയെത്തിയാൽ അല്ലാഹു പിന്തിപ്പിക്കുകയില്ല, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു. (അൽ മുനാഫിഖുൻ 11) * * * عن أبي أمامة قال: قال رسول الله صلى الله عليه وسلم إن روح القدس نفث في روعي أن نفسا لن تموت حتى تستكمل أجلها وتستوعب رزقها فأجملوا في الطلب ولا يحملن أحدكم استبطاء الرزق أن يطلبه بمعصية فإن الله لا ينال ما عنده إلا بطاعته (الحلية لأبي نعيم، وصححه الألباني) അബൂ ഉമാമ رضي الله عنه നിവേദനം:
അല്ലാഹുവിന്റെ റസുൽ صلى الله عليه وسلم പറഞ്ഞു: "തീർച്ചയായും പരിശുദ്ധാത്മാവ് (ജിബ്രീൽ) എന്റെ ഹൃദയത്തിൽ വെളിപാടു നൽകിയിരിക്കുന്നു, ഒരു ആത്മാവ് അതിന്റെ അവധി പൂർത്തിയാക്കാതെയും, വിഭവങ്ങൾ പൂർണ്ണമായി അനുഭവിക്കാതെയും ഒരിക്കലും മരണപ്പെടുകയില്ല. അതിനാൽ ഭംഗിയായി സമ്പാദ്യമന്വേഷിക്കുവിൻ. വിഭവങ്ങൾ വന്നണയാനുള്ള താമസം തിന്മയിലൂടെ അവ സമ്പാദിക്കാൻ ഒരിക്കലും നിങ്ങളെ പ്രേരിപ്പിക്കരുത്. തീർച്ചയായും അല്ലാഹുവിന്റെ പക്കലുള്ളത് അവനെ അനുസരിക്കുന്നതിലൂടെയല്ലാതെ ലഭ്യമാവില്ല." - അബൂ തൈമിയ്യ ഹനീഫ് വുഹൈബ് ബ്നുൽ വർദിൽ നിന്നു നിവേദനം : അദ്ദേഹം പാരായണം ചെയ്തു: وإذ يرفع إبراهيم القواعد من البيت وإسماعيل ربنا تقبل منا "ഇബ്രാഹീമും ഇസ്മാഈലും ആ ഭവനത്തിന്റെ അടിത്തറ കെട്ടി ഉയർത്തുന്ന സന്ദർഭമോർക്കുക! ഞങ്ങളുടെ റബ്ബേ, ഞങ്ങളിൽ നിന്നും നീ സ്വീകരിക്കണേ!" എന്നിട്ട് കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: റഹ്'മാനായവന്റെ ചങ്ങാതീ, റഹ്'മാനായവന്റെ ഭവനത്തിന്റെ എടുപ്പുകൾ താങ്കൾ പടുത്തുയർത്തുന്നു; അതാകട്ടെ, താങ്കളിൽ നിന്നും സ്വീകരിക്കില്ലയോ എന്നു പേടിച്ചു കൊണ്ട്. - അബൂ തൈമിയ്യ ഹനീഫ് عن وهيب بن الورد: أنه قرأ : {واذ يرفع إبراهيم القواعد من البيت وإسماعيل ربنا تقبل منا} ثم يبكي ويقول: يا خلیل الرحمن، ترفع قوائم بیتالرحمن وانت مشفق أن لا يتقبل منك. (ابن کثیر)
സത്യത്തിന്റെ വഴി അറിയണം, ആ വഴിയിൽ എന്തെല്ലാമുണ്ട് എന്നറിയണം, വഴിയിലെത്താനും വഴിതെറ്റാതെ നടക്കാനും ലക്ഷ്യമണയാനും വഴി കാണിച്ചു തന്നവൻ തന്നെ അനുഗ്രഹിക്കണം.
اهدنا الصراط المستقيم ഈ പ്രാർഥന എത്ര അത്യാവശ്യമാണ്! ഭക്ഷണത്തേക്കാൾ, വെള്ളത്തേക്കാൾ, ശ്വാസോഛ്വാസത്തേക്കാൾ അത്യാവശ്യമാണ്. - അബു തൈമിയ്യ ഹനീഫ് ബാവ
സുബൈർ ബ്നു അദിയ്യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങൾ അനസ് ബ്നു മാലിക് رضي الله عنه ന്റെ അടുക്കൽ ചെന്ന്, ഹജ്ജാജിൽ നിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച് ആവലാതിപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു:
"നിങ്ങൾ ക്ഷമിക്കുവീൻ, കാരണം നിങ്ങൾക്ക് ഒരുനാളും വരികയില്ല; അതിനു ശേഷമുള്ളത് അതിനേക്കാൾ മോശമായിട്ടല്ലാതെ, നിങ്ങൾ നിങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുന്നതുവരെ." ഇത് ഞാൻ നിങ്ങളുടെ നബി صلى الله عليه وسلم യിൽ നിന്ന് കേട്ടതാണ്. (ബുഖാരി) ഇബ്നു ഹജർ رحمه الله പറഞ്ഞു: സ്വഹാബത്ത് ഉണ്ടായിരുന്ന കാലമാണ് അതിന്റെ ശേഷമുള്ള കാലത്തേക്കാൾ ഉത്തമം; നബി صلى الله عليه وسلم യുടെ വചനം തെളിയിക്കുന്നതാണത് : "ഏറ്റവും ഉത്തമരായവർ എന്റെ ഈ തലമുറയാണ്" (ഇത് രണ്ടു സ്വഹീഹുകളിലും വന്നതാണ്). അതുപോലെത്തന്നെ അദ്ദേഹത്തിന്റെ ഈ വചനവും: "എന്റെ സ്വഹാബത്ത് എന്റെ ഉമ്മത്തിനുള്ള സുരക്ഷയാണ്, എന്റെ സ്വഹാബത്ത് പോയിക്കഴിഞ്ഞാൽ എന്റെ ഉമ്മത്തിനു മുന്നറിയിപ്പു നൽകപ്പെട്ടവ (ഫിത്നകൾ) വന്നെത്തുകയായി." (മുസ്ലിം ഉദ്ധരിച്ചതാണിത്). പിന്നെ അബ്ദുല്ല ബ്നു മസ്ഊദിൽ നിന്നുള്ള വിവരണം എനിക്കു കാണാൻ കഴിഞ്ഞു - അത് ഉൾകൊള്ളാൻ ഏറ്റവും അർഹമായതാണ് - ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്ത് എന്ന് വ്യക്തമാക്കുന്നതുമാണ്. ... അദ്ദേഹം പറഞ്ഞു: "നിങ്ങൾക്ക് ഒരു നാളും വരികയില്ല, അത് അതിന്റെ തൊട്ടുമുൻപുള്ളതിനേക്കാൾ മോശമായിട്ടല്ലാതെ; അന്ത്യനാൾ സംഭവിക്കും വരെ. ഞാൻ ഉദ്ദേശിക്കുന്നത് നിങ്ങൾക്ക് ലഭിക്കുന്ന ജീവിത സൗകര്യങ്ങളോ, സാമ്പത്തിക നേട്ടമോ നഷ്ടമാകുമെന്നല്ല. മറിച്ച്, നിങ്ങൾക്ക് ഒരു നാളും വരികയില്ല അത് അതിന്റെ തൊട്ടുമുൻപുള്ളതിനേക്കാൾ അറിവു കുറഞ്ഞതായിട്ടല്ലാതെ. പണ്ഡിതന്മാർ പോയാൽ പിന്നെ ജനങ്ങൾ എല്ലാരും ഒരുപോലെയായി. പിന്നെ അവർ നന്മ കൽപ്പിക്കില്ല, തിന്മ വിലക്കില്ല, അപ്പോഴാണവർ നശിക്കുക". ... ഒരുകാലവും നിങ്ങൾക്ക് വരികയില്ല; അത് അതിന്റെ മുൻപുള്ളതിനേക്കാൾ വളരെ മോശമായിട്ടല്ലാതെ. എന്നാൽ ഞാൻ ഇതുകൊണ്ട് അർത്ഥമാക്കുന്നത് ഒരു ഭരണാധികാരിയേക്കാൾ നല്ല മറ്റൊരു ഭരണാധികാരി, അല്ലെങ്കിൽ ഒരു വർഷത്തേക്കാൾ മുന്തിയ വർഷമോ അല്ല. മറിച്ച്, നിങ്ങളിലെ ഉലമാക്കളും ഫുഖഹാക്കളും പോയിത്തീരും,പിന്നെ അവർക്ക് പിന്മുറക്കാരെ നിങ്ങൾക്ക് കണ്ടെത്താനാവില്ല, പിന്നെ ഒരു വിഭാഗം വരും; സ്വേച്ഛാനുസാരം മതവിധി പറയുന്നവർ." (ഫത്ഹുൽബാരി) - അബൂ തൈമിയ്യ ഹനീഫ്
അവൻ മരിച്ചു! എപ്പോൾ ? ആ സമയം . എവിടെ വെച്ച്? ആ സ്ഥലത്ത്. എന്താ കാരണം?! ഒന്നുമില്ല.. പെട്ടെന്ന്.. അങ്ങനെ... ആത്മാവ് വേർപിരിഞ്ഞ് ശ്വാസം നിലക്കാവുന്ന എണ്ണമറ്റ കാരണങ്ങളുടെ ഇടയിലാണ് ശരീരം എപ്പോഴും കഴിഞ്ഞിരുന്നതെന്നതാണു കാര്യം... അതിൽ ഏതോ ഒന്ന് കാരണമായി; കൃത്യ സമയമായപ്പോൾ!! وَلَن یُؤَخِّرَ ٱللَّهُ نَفۡسًا إِذَا جَاۤءَ أَجَلُهَاۚ وَٱللَّهُ خَبِیرُۢ بِمَا تَعۡمَلُونَ (المنافقون ۱۱) "ഒരു ആത്മാവിനെയും അതിന്റെ അവധിയെത്തിയാൽ അല്ലാഹു പിന്തിപ്പിക്കുകയില്ല, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു." (അൽ മുനാഫിഖുൻ 11) — അബൂ തൈമിയ്യ ഹനീഫ്
|
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|