ലൈലതുൽ ഖദ്റിന്റെ ദുആ
അബൂ തൈമിയ്യ ഹനീഫ് ബാവ حفظه الله
حفظه الله تعالى ലൈലത്തുൽ ഖദ്ർ ഏതു രാത്രിയിലാണെന്ന് അറിയാൻ കഴിഞ്ഞാൽ പറയേണ്ട ദുആയുടെ ഒരു ചെറു വിശദീകരണം. عَنْ عَائِشَةَ قَالَتْ: قُلْتُ يَا رَسُولَ اللَّهِ، أَرَأَيْتَ إِنْ عَلِمْتُ أَيُّ لَيْلَةٍ لَيْلَةُ الْقَدْرِ، مَا أَقُولُ فِيهَا؟ قَالَ: قُولِي: اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ؛ فَاعْفُ عَنِّي
[رواه أحمد والترمذي وابن ماجه، وصححه الألباني] ആഇശ رضي الله عنها പറയുന്നു: ഏതു രാത്രിയാണ് ലൈലതുൽ ഖദ്ർ എന്ന് എനിക്ക് അറിയാൻ കഴിഞ്ഞാൽ, ഞാൻ അതിൽ എന്താണ് പറയേണ്ടതെന്ന് താങ്കൾ അറിയിച്ചു തരുമോ? അവിടുന്ന് പ്രതിവചിച്ചു:
“നീ പറയൂ: അല്ലാഹുവേ, തീർച്ചയായും നീ ധാരാളമായി തെറ്റുകളെ മായ്‌ക്കുന്നവനും മാപ്പു നൽകുന്നവനുമാണ്. മാപ്പു നൽകൽ നീ ഇഷ്ടപ്പെടുന്നു. അതിനാൽ എന്റെ തെറ്റുകളെ മായ്‌ച്ച് മാപ്പാക്കണേ!”. [അഹ്‌മദ്, തിർമുദി, ഇബ്‌നു മാജഃ തുടങ്ങിയവർ ഉദ്ധരിച്ചത്] |