അവസാന വാക്ക്: അഞ്ച് കലിമകൾ
അബൂ തൈമിയ്യ ഹനീഫ് ബാവ
حفظه الله تعالى രോഗിയാകും മുമ്പേ ആരോഗ്യത്തെയും, മരണമെത്തും മുമ്പേ ജീവിതത്തെയും നേട്ടമാക്കിത്തീർക്കണമെന്ന് നബി ﷺ ഉണർത്തുകയുണ്ടായി. നശ്വരമായ ഈ ദുനിയാവിൽ ക്ഷണികമായ ആയുസ്സിന് അവധിയെത്തും മുമ്പ് ചില വിഭവങ്ങൾ നാം സമാഹരിച്ചേ മതിയാകൂ. അത്തരം മഹത്തായ ചില വചനവിഭവങ്ങൾ കരസ്ഥമാക്കുന്നതിനെക്കുറിച്ചും, അവ പഠിച്ച് മരണവേളയിൽ ഉരുവിടുന്നതിനെക്കുറിച്ചും നബി ﷺ പ്രത്യേകം വസ്വിയ്യത്ത് ചെയ്തിരിക്കുന്നു. ആ സദ് വചനങ്ങളെ കുറിച്ച് നാം അൽപം ആഴത്തിൽ പഠിക്കുക. എല്ലാം വിട്ടുപിരിയുമ്പോൾ, ഏവരും വിടപറയുമ്പോൾ അവയെങ്കിലും നമുക്ക് ഉപകരിക്കുമെന്ന് പ്രത്യാശിക്കാമല്ലോ. ' അവസാനവാക്ക് ' എന്നത് നാവിൽ നിന്നു വീഴുന്ന അവസാന ശബ്ദം എന്ന അർത്ഥത്തിലല്ല; ലക്ഷണമൊത്ത ഒരു നിലപാടാണത്. നിബന്ധനകൾ പൂർത്തീകരിച്ച കർമ്മമാണ്. ഒരു ആയുഷ്കാലത്തിന്റെ സർവ്വസാരാംശമാണ്. |